Thursday, 19 June 2014

കേന്ദ്ര സര്‍ക്കാറിന്റെ 'ഹിന്ദി' നയം അപ്രായോഗികം....
ഇതര സംസ്ഥാനങ്ങളുടെ ഭരണ കാര്യങ്ങള്‍, ചാനല്‍ സംഭാഷണങ്ങള്‍ക്ക് ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ,ശരിയല്ല.
കാരണം,ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാതൃഭാഷയ്ക്കൊപ്പം,ദേശീയ ഭാഷയായ ഹിന്ദിയ്ക്ക്,ഇക്കാലം വരെ ഒരു പ്രാധാന്യവും,ഇന്ത്യ ഭരിച്ചവര്‍ നല്‍കിയിട്ടില്ല.
രാഷ്ട്ര ഭാഷ എന്ന നിലയ്ക്ക് ,എല്ലാ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, ഹിന്ദിയും നിര്‍ബന്ധിതമായി പഠിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ മാത്രമേ,
ഹിന്ദിയില്‍ സംസാരിക്കാനും,എഴുതാനും സാധ്യമാകൂ.
അര്‍ണബ് ഗോസ്വാമിയും,രാഹുല്‍ കന്‍ വാളും ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍,ആശയവിനിമയ സമയത്ത് ചില രാഷ്ട്രീയ നേതാക്കള്‍ ഹിന്ദിയില്‍ മറുപടി നല്‍കുന്നത്,അവര്‍ക്ക് ഇംഗ്ലീഷ് അനായാസമായി കൈകാര്യപ്പെടുത്താന്‍ സാധിക്കാത്തത് കൊണ്ടാണ്
ഭരണകാര്യങ്ങള്‍ ഹിന്ദിയില്‍ വായിക്കുമ്പോള്‍,പരിഭാഷ ഇംഗ്ലീഷിലും വേണം.
എന്തുകൊണ്ട്?
,തെലുങ്കനും,,മലയാളിയും,തമിഴനും..അങ്ങനെ ഓരോ പ്രദേശത്ത് നിന്ന് വന്ന ജനപ്രതിനിധികള്‍ക്ക് മനസ്സിലാവാന്‍,തത്കാലം,ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചേ,മതിയാവൂ..,.
കെ.എം.രാധ
1.ARNAB GOSWAMY 2 RAHUL KANWAL

No comments:

Post a Comment