Monday, 9 June 2014

മധുരിക്കുന്ന കടല്‍വെള്ളം
േലാകത്തെവിെടയും കടല്‍ വെള്ളത്തിന്‌ ഉപ്പുരസമാണ്‌. എന്നാല്‍
 രാമേശ്വരത്തിനടുത്ത്‌ കടലില്‍ നിര്‍മ്മിച്ചിട്ടുള്ള കിണറ്റിലെ വെള്ളത്തിന്‌ 
മധുരമാെണന്നത്‌ അത്ഭുതമായി വര്‍ത്തിക്കുന്നു. 
   കടലില്‍ ഇങ്ങെനെയാരു കിണറുണ്ടാക്കിയതിനും അതിലെ വെള്ളത്തിന്‌ മധുരം വന്നതിനും പശ്ചാത്തലമായി ഒരു പുരാണകഥയുണ്ട്‌. 
  ലങ്കയില്‍ രാവണനെ നിഗ്രഹിച്ചേശഷം സീതയുമായി അയോദ്ധ്യയിേലയ്‌ക്ക്‌ തിരിച്ച ശ്രീരാമന്‍ രാമേശ്വരെത്തത്തി. 
രാവണനെ നിഗ്രഹിച്ചതിനാലുണ്ടായ ബ്രഹ്മഹത്യാ  ദാഷത്തിന്‌ പരിഹാരം രാമേശ്വരത്തുെവച്ച്‌ ചെയ്യണെമന്ന്‌ അദ്ദേഹത്തിന്‌ തോന്നി. 
ആ സമയത്ത്‌ സീതാദവിയും ഗുഹനും വാനരേസനകളും മറ്റും ദാഹത്താല്‍ വലഞ്ഞു. അവരുടെ ദാഹം ശമിപ്പിക്കുന്നതിനായി വെള്ളത്തിനുേവണ്ടി രാമന്‍ കടലിനെ ലക്ഷ്യമാക്കി അമ്പെയ്‌തു. 
ഈ അമ്പ്‌ തങ്കച്ചിമഠം എന്ന സ്ഥലത്തിനടുത്ത്‌ കടലില്‍ വീണു.
 അവിടെനിന്നും ഉറവ പൊട്ടി. ആ വെള്ളത്തിന്‌ അമൃതിന്റെ മധുരമായിരുന്നു. അത്‌ കുടിച്ച ഏവരുേടയും ദാഹവും ശമിച്ചു.   ശ്രീരാമച്രന്ദമൂര്‍ത്തിയാല്‍ കടലില്‍ സൃഷ്‌ടിക്കെപ്പട്ട ഈ അമൃതതീര്‍ത്ഥമാണ്‌ ഇന്ന്‌ "വില്ലുണ്ടി തീര്‍ത്ഥം എന്ന പേരില്‍ അറിയെപ്പടുന്നത്‌
 . കടലില്‍ ഈ തീര്‍ത്ഥമുള്ള സ്ഥലത്ത്‌ കിണറുപണിത്‌ ഭക്തര്‍ക്ക്‌ അവിടെ എത്താനായി പ്രതേ്യക പാലവും നിര്‍മ്മിച്ചിട്ടുണ്ട്‌. കടലിലെ കിണറ്റിലുള്ള വെള്ളം ഏതുകാലത്തും മധുരിക്കുന്നു

No comments:

Post a Comment