Thursday, 19 June 2014

നിഷഅക്ബര്‍,മറക്കില്ല,...മറക്കില്ലൊരിക്കലും
നിനവുകളില്‍ ,എന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും,ഒപ്പം ....
2013 APRIL 24 TO 2013 MAY 4 യൂറോപ്പ് യാത്രയ്ക്കിടയ്ക്ക്,ഏറ്റവും ശല്യമായി മാറിയത്,രണ്ട് ചക്രമുള്ള ഉന്തു പെട്ടിയാണ്.
ഏപ്രില്‍ 25 വ്യാഴാഴ്ച ലണ്ടന്‍ കാഴ്ചാനുഭവങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 26 വെള്ളിയാഴ്ച ലണ്ടന്‍ സെന്റ്‌ പാന്ക്രാസ് അന്തര്‍ദേശീയ റെയില്‍വേ സ്റ്റേഷനിലെത്തിയതും,പെട്ടിയുടെ ഒരു ചക്രം കേടു വന്നു.പെട്ടിയ്ക്കകത്ത് ഒരു വലിയ കരിങ്കല്ല് എടുത്തു വെച്ച കനം.
...........................................................................................................
വിദേശത്ത് പോര്‍ട്ടര്‍മാരില്ല.ആര്‍ക്കും,ആരെയും സഹായിക്കാനുമാവില്ല.
കാരണം,ഓരോ വ്യക്തി/കുടുംബത്തിന്‍റെ കൈവശം അവര്‍ക്കെടുക്കാവുന്നത്ര യാത്രാസാമഗ്രികളുണ്ടാവും..
ലോകത്തെ ഏററവും വേഗതയുള്ള യൂറോ സ്റ്റാര്‍ ഇലക്ട്രിക്ക് വണ്ടിയില്‍ കയറുമ്പോള്‍,എങ്ങനെയോ പെട്ടി തള്ളിക്കയറ്റി.
പിന്നീടുള്ള,ഓരോ ദിവസവും,പാരീസ്,ജര്‍മ്മനി,സ്വിറ്റ്സര്‍ലന്‍ഡ്,ഇറ്റലി രാജ്യങ്ങളിലെ സഞ്ചാരത്തിനിടയ്ക്ക് ,ശീതീകരണ ബസ്സില്‍ നിന്ന്, ഹോട്ടലുകളിലേക്ക്,മുറികളിലേക്ക് ,മാറി മാറി താമസിക്കുമ്പോള്‍, കൈത്താങ്ങായി ഉണ്ടായത് നിഷയുടെ മകന്‍ ആഷിക്കാണ്.
; ;ആഷിക്കേ, ടീച്ചര്‍ക്ക് പെട്ടി ഒന്ന് അങ്ങോട്ട്‌ വെയ്ക്കാന്‍ സഹായിക്ക്''
നിഷേ...,നിഷയുടെ , സ്വരം പലപ്പോഴും അടുത്ത് കേള്‍ക്കാറുണ്ട്.
ആ കുടുംബം,പലപ്പോഴും യാത്രാവസാനം വരെ, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ചായപ്പൊടി പായ്ക്കറ്റ്, അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളുടെ ചെറു രൂപങ്ങള്‍ ( ഷോകേയ്സില്‍ വെയ്ക്കാന്‍ പാകത്തിലുള്ളത്)
അങ്ങനെ അത്യാവശ്യമെന്ന് തോന്നുന്നത് വാങ്ങാന്‍ സഹായിച്ചിട്ടുണ്ട്.
മാത്രമോ?
തുറന്നു പറച്ചില്‍ പലപ്പോഴും ശത്രുക്കളെ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും...
ഒരു കാര്യം നിഷയോട്‌ ചോദിച്ചു.
ജര്‍മ്മനിയിലെ ഇടതൂര്‍ന്ന വൃക്ഷക്കൂട്ടങ്ങളില്‍ ,മഞ്ഞു മഴ പെയ്യും ബ്ലാക്ക് ഫോറസ്റ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഏയ്ഞ്ചല്‍ബര്‍ഗഗില്‍
റോമിലെ തെരുവിലൂടെ നടക്കുമ്പോള്‍
,'പിണങ്ങരുത്'എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ പല കാര്യങ്ങള്‍ ചോദിച്ചു.
''ഇല്ല.ടീച്ചര്‍ക്ക് എന്ത് കാര്യവും ചോദിക്കാം''എന്ന നിഷയുടെ മറുപടി നല്‍കിയ ധൈര്യം,
' കണ്ടാല്‍,ഹിന്ദു ഉയര്‍ന്ന ജാതി പോലെ തോന്നുന്നു.പ്രേമ വിവാഹം?
''പലരും,അങ്ങനെ ചോദിച്ചിട്ടുണ്ട്. പക്ഷേ, അല്ല,''എന്ന് നിഷ.
(കേരളത്തില്‍,ഇപ്പോഴും ജാതി മതമുണ്ടെന്ന് വിശ്വസിക്കുന്നു.ഇല്ലെന്ന, അസത്യ പ്രസ്‌താവത്തിന് പ്രേരിപ്പിച്ചു.
.വിസമ്മതിച്ചതിന്,എനിക്ക് ഫേയ്സ് ബുക്ക് വഴി ലഭിച്ച ഭീഷണികള്‍ ഓര്‍ക്കുക)
മുസ്ലീം സമുദായത്തില്‍,നല്ല പരിവര്‍ത്തനങ്ങള്‍ വരണമെന്ന ചിന്താഗതി കാത്തു സൂക്ഷിക്കുന്ന,അത് ഒട്ടും മടിയില്ലാത വെളിപ്പെടുത്തിയ,നിഷ അക്ബറിന്റെ വളരെ ധീരമായ നിലപാടിന് നന്ദി.
'',അന്യ മതത്തിലെ പെണ്‍കുട്ടികള്‍,ഇസ്ലാമിലേക്ക് 'നിക്കാഹില്‍ 'ഭ്രമിച്ച് വരുമ്പോള്‍,അവര്‍ക്ക് അത്രയും വര്‍ഷങ്ങളിലെ ജീവിത രീതികളില്‍ ,പെട്ടെന്ന് മാറ്റം വരുത്താനാകില്ല.
മാത്രമല്ല,വളരെ യാഥാസ്ഥിതിക ചുറ്റുപാടില്‍ ജീവിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുടെ നിക്കാഹ് സ്വപ്നങ്ങള്‍ ,തകരുന്നു
ഒരു പെണ്‍കുട്ടിയും ഒന്നിലധികം വിവാഹം കഴിച്ചവരുമായി,'നിക്കാഹ്' ആഗ്രഹിക്കുന്നില്ല.''
നിങ്ങളെപ്പോലെയുള്ള ധീര വനിതകള്‍,ഉദ്ബുദ്ധരായ മുസ്ലിം ചെറുപ്പക്കാര്‍ക്കൊപ്പം നിന്ന് കൊണ്ട്,അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക.
നിഷ അക്ബറിന്‍റെ ചിന്താരീതികളുമായി,എന്‍റെ ആശയങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന സവിശേഷത.,വളരെയധികം സംതൃപ്തി പകരുന്നു.
നിഷയെപ്പോലുള്ള 'ലോകം വിശാലമെന്ന്'ചിന്തിക്കുന്നവരുടെ നല്ല ചിന്തകള്‍ ,മുഖവിലയ്ക്കെ ടുക്കാന്‍, മത നേതൃത്വത്തിന് സാധിക്കട്ടെ.
എസി ബസ്സില്‍ , സന്ദര്‍ശന സ്ഥലങ്ങള്‍ക്കിടയില്‍, കിലോമീറ്ററുകളോളം വരുന്ന യാത്രയ്ക്കിടയില്‍,.യാത്രികര്‍ ഒരോരുത്തരായി മൈക്കില്‍ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുമ്പോള്‍,നിഷ പറഞ്ഞ വാക്കുകള്‍,ഓര്‍മ്മയുടെ നിലാവെളിച്ചത്തില്‍,പൂത്തുലയുന്ന നിശാഗന്ധികളായി മാറുന്നു.
'രാധ ടീച്ചറെ പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്.
ഇനി,എന്നെ കാണുമ്പോള്‍, ''സാഹിത്യ അവാര്‍ഡ്'' വാങ്ങിയിട്ട് വേണം വരാന്‍. ''
, ഇത്രയും നിഷ്കളങ്കമായ,അഭിപ്രായം വെളിപ്പെടുത്താനുള്ള ആര്‍ജ്ജവം, നിഷയിലെ,ഔന്നത്യം ,തന്നെ.
സംശയമില്ല
അത് വഴി, '' പുരസ്കാരങ്ങള്‍ക്കും,അര്‍ത്ഥരഹിതമായ പുകഴ്ത്തലുകള്‍ക്കും അപ്പുറമാണ്,ഈ സ്നേഹ -സൌഹൃദമെന്ന് അറിയുന്നു.
നന്ദി.
ആഷിക്കും,റിസ്വാനും പഠനത്തില്‍ ,സ്വഭാവ ഗുണത്തില്‍, മനുഷ്യ നന്മയില്‍ മികവാര്‍ന്ന ,തിളക്കമുള്ള അടയാളങ്ങള്‍ രേഖപ്പെടുത്താന്‍,,സ്വ പ്രയത്നവും ,ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ.
ആശംസകള്‍.
കെ.എം.രാധ
1മകള്‍ റിസ്വാന്‍,അക്ബര്‍,നിഷ അക്ബര്‍ 2 മകന്‍ ആഷിക്ക് 3 നിശാഗന്ധി

No comments:

Post a Comment