കോഴിക്കോട് മേയര്‍ എ.കെ.പ്രേമജം ടീച്ചര്‍...
വികാരതരളിതം,സമ്മോഹനം.,ആര്‍ദ്രം,സായൂജ്യം,ഹൃദയഹാരിയാം നിമിഷങ്ങള്‍ നല്‍കിയവര്‍ക്ക്, ..
നന്ദി.കടപ്പാട്.
ഒപ്പം,ചിത്രരശ്മി ബുക്സിനും,എല്ലാ സഹൃദയര്‍ക്കും....
2014 May 18 sunday...
കോഴിക്കോട് 'അളകാപുരി'യില്‍ വെച്ച് എട്ട് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം മേയര്‍ നിര്‍വഹിച്ചു.
കോഴിക്കോട് ഗവ:ആര്‍ട്ട്സ്&സയന്‍സ് കോളേജില്‍,ഡിഗ്രിക്ക്(1969-1972) ചരിത്രം പഠിപ്പിച്ച പ്രേമജ ടീച്ചറും,മേരി ടീച്ചര്‍,സുധാകരന്‍ മാസ്റ്റര്‍..മൂവരും എനിക്ക് ഏറെ പ്രിയപ്പെട്ടവര്‍.
കാരണം,ശിലായുഗ മനുഷ്യന്‍ തൊട്ട് ആധുനിക ലോകത്തേയ്ക്കുള്ള മാനവന്‍റെ പ്രയാണത്തിനിടയില്‍ യുദ്ധങ്ങള്‍,കീഴടക്കലുകള്‍,അധിനിവേശങ്ങള്‍ക്കിടയില്‍ അറുത്തുമാറ്റപ്പെടുന്ന ജനതതികള്‍, സംസ്കാരങ്ങള്‍,അങ്ങനെയങ്ങനെ,വിലപ്പെട്ട അറിവുകള്‍ ,സമ്മാനിച്ചവര്‍.
..............................................................
ടീച്ചര്‍, പ്രസംഗം തുടങ്ങി കഴിഞ്ഞപ്പോഴാണ്,സദസ്സിലെത്തിയത്.
ആ കാലഘട്ടത്തില്‍, ഞങ്ങള്‍ക്കൊപ്പം ചരിത്രം പഠിച്ച ആര്‍.സുരേന്ദ്രനെ,ടീച്ചര്‍ ''കണക്കറ്റ്'' അതിമിടുക്കന്‍,വാഗ്മി തുടങ്ങിയ പദാവലികളാല്‍ ഘോഷിക്കുന്നു.
സ്ത്രീസഹജമായ അസൂയ,രോഷം തുടങ്ങിയ മാലിന്യങ്ങളില്‍ മനസ്സ് കലങ്ങി.
സദസ്സില്‍,ഇരിയ്ക്കുന്ന ടീച്ചര്‍ എന്നെ കണ്ടില്ലല്ലോ.?ഉണ്ടാവും.എന്നിട്ടും,ഒറ്റ വാക്ക് പോലും ,ഈ ശിഷ്യയെപറ്റി ഉരിയാടിയില്ലല്ലോ.?
'കടലിരമ്പം സാക്ഷി''എഴുതിയ ,എഴുത്തുകാരിയുടെ പേര്‍ വിളിച്ചു.
വളരെയധികം സന്തോഷത്തോടെ,(ജീവിതത്തില്‍ ആ നിമിഷം വരെ, ഗുരുക്കന്മാര്‍ ആരും തന്നെ ,എന്‍റെ പുസ്തകങ്ങളുടെ പ്രകാശനം നടത്തിയിട്ടില്ല)
വേദിയിലെത്തി.പ്രേമജ ടീച്ചറുടെ കൈ പിടിച്ച്,...
''ടീച്ചര്‍ എന്നെപറ്റി എന്തെങ്കിലും,പറഞ്ഞില്ലെങ്കില്‍ ,ടീച്ചറെ ഈ വേദി വിട്ടുപോകാന്‍ ഞാന്‍ സമ്മതിക്കില്ല.''
(ശിഷ്യയുടെ അവകാശം,അധികാരത്തിന് മുന്‍പില്‍,ടീച്ചര്‍.,എന്നെ സൂക്ഷിച്ചുനോക്കി.എന്നിട്ട്,സാവധാനം,..''രാധയെ കണ്ടില്ല''
നല്ലത് മാത്രമേ പറയാവൂ എന്നോ,അല്ലെങ്കില്‍ , എന്നെപറ്റി എന്തെങ്കിലും പറയണമെന്നോ അന്ന് വരെ ,ആരോടും ആവശ്യപ്പെട്ടിട്ടില്ല.ഇവിടെ,എന്‍റെ ഗുരുനാഥ.അവര്‍,എന്നെപറ്റി രണ്ട് വാക്ക്, ആ ഒരു അപൂര്‍വ നിമിഷം എന്നെന്നും ഒപ്പം വേണം.)
പ്രേമജ ടീച്ചര്‍ ,എന്‍റെ കഥകള്‍ എന്നും ഇഷ്ടപ്പെടുന്ന നാലപ്പാടന്‍ പദ്മനാഭന്,പുസ്തകം നല്‍കിക്കൊണ്ട് ,ഇങ്ങനെ തുടങ്ങി...
''കെ.എം.രാധ ,എന്‍റെ പ്രിയപ്പെട്ട ശിഷ്യ.എന്നും,വാത്സല്യത്തോടെയാണ്.......
ഇല്ല...സന്തോഷത്തള്ളല്‍ കാരണം ,സഫലമായ കൃതാര്‍ത്ഥയോടെ ബാക്കി വാക്കുകള്‍ ഒന്നും തന്നെ കേട്ടില്ല.
1പുസ്തക പ്രസാധകന്‍ മിഥുന്‍ മനോഹര്‍ 2 നാലപ്പാടന്‍ പദ്മനാഭന്‍ 3 കെ.എം.രാധ 4 ബഹു:കോഴിക്കോട് മേയര്‍ ശ്രീമതി എ.കെ.പ്രേമജം

No comments:
Post a Comment