ഒരു അസംബ്ലി മണ്ഡലത്തിൽ ഏതെങ്കിലുമൊരു പാർട്ടിക്ക് സാമാന്യം സാന്നിദ്ധ്യമുണ്ട് - നല്ല മത്സരം കാഴ്ചവയ്ക്കും - എന്നൊക്കെ അവകാശപ്പെടണമെങ്കിൽ, ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് ഒരു പതിനയ്യായിരം വോട്ടെങ്കിലും ഒറ്റയ്ക്കു നേടാൻ സാധിച്ചിട്ടുണ്ടാവണം. അതിന് അല്പമെങ്കിലും ഒരു തുടർച്ചയും വേണം. നമ്മുടെ കാര്യമെടുത്താൽ - ഇപ്പോളത്തെ മണ്ഡലഘടനയിൽ - പതിനയ്യായിരം-പ്ലസ് എന്ന ചരിത്രം ചൂണ്ടിക്കാണിക്കാവുന്ന പത്തിൽത്താഴെ മണ്ഡലങ്ങളേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ എന്നതാണു യാഥാർത്ഥ്യം.
.
കാസർഗോഡു ജില്ലയിലാണ് ഗ്യാരന്റിയുള്ള രണ്ടു മണ്ഡലങ്ങൾ. മഞ്ചേശ്വരവും കാസർഗോഡും. "പരമ്പരാഗതമായി" നാം രണ്ടാമതെത്തുന്ന മണ്ഡലങ്ങൾ. അത്രത്തോളം വരില്ലെങ്കിലും, അവിടെത്തന്നെയുള്ള മറ്റു രണ്ടു മണ്ഡലങ്ങൾ കൂടി 15000+ - ൽ വരുന്നവയാണ്. ഉദുമയും കാഞ്ഞങ്ങാടും.
.
തെക്കേയറ്റത്ത് തിരുവനന്തപുരം ജില്ലയിൽ നേമവും കാട്ടാക്കടയുമുണ്ട്. വലിച്ചൊന്നു പിടിച്ചാൽ വഴുതക്കാടിനെയും ചേർക്കുന്നതിൽ തെറ്റില്ല. പക്ഷേ, രാജേട്ടനെ വച്ച് കുതിപ്പുണ്ടാക്കിയ മറ്റു മണ്ഡലങ്ങളെ ആ കാറ്റഗറിയിൽ പെടുത്തുക വയ്യ.
.
പിന്നെ രണ്ടെണ്ണം കൂടി പറയാം. പാലക്കാടു ജില്ലയിൽ പാലക്കാട്. കോഴിക്കോടു ജില്ലയിൽ കുന്ദമംഗലം.
.
പത്ത് കഷ്ടിയായിരുന്നു ഇതുവരെ.
.
2009-പാർലമെന്റു തെരഞ്ഞെടുപ്പിൽ 15,000 കടന്നത് കേവലം ഏഴു സീറ്റിലാണ്. 2011-നിയമസഭാ തെരഞ്ഞെടുപ്പിൽ 15,000 കടന്നതും ഏഴിടത്തു മാത്രം.
.
എന്നാൽ, ഇത്തവണത്തെ പാർലമെന്റു തെരഞ്ഞെടുപ്പിൽ നമുക്ക് 15,000 മറികടക്കാൻ സാധിച്ച എത്ര മണ്ഡലങ്ങളുണ്ടെന്നറിയാമോ? വെറുതെയൊന്ന് ഊഹിച്ചു നോക്കൂ. 15? 25? 35?
.
അല്ല. നാൽപ്പത്തഞ്ചു മണ്ഡലങ്ങൾ! അതെ. 45. മൊത്തം കേരളത്തിന്റെ ഏതാണ്ട് മൂന്നിലൊന്നോളം മണ്ഡലങ്ങൾ! ഏഴിൽ നിന്നാണ് നാൽപ്പത്തഞ്ചായത് എന്നോർക്കണം.
.
ഇരുപതിനായിരത്തിനു മുകളിൽ വോട്ടെന്നു വച്ചാൽ ശക്തമായ സാന്നിദ്ധ്യമാണ്. അത്രയും പിടിക്കാൻ സാധിച്ചിട്ടുള്ള മണ്ഡലങ്ങൾ ഒരു കൈ വിരലുകളാൽ എണ്ണാമായിരുന്നു ഇതു വരെ. അഞ്ചിൽത്താഴെ മാത്രം. എന്നാൽ, ഇത്തവണ അതു പതിനെട്ടാണ്!
.
ഇനിയിപ്പോൾ, ലക്ഷ്യം അല്പം കുറച്ച് പതിനായിരമാക്കിയെന്നിരിക്കട്ടെ. അഞ്ചക്ക വോട്ടുകൾ - പതിനായിരത്തിനു മുകളിൽ - നേടാൻ സാധിച്ചിട്ടുള്ളത് 22 മണ്ഡലങ്ങളിൽ മാത്രമായിരുന്നു ഇതുവരെ. 2009-ലുമതെ - 2011-ലു മതെ - 22 ആയിരുന്നു കണക്ക്. ഇത്തവണ എത്ര മണ്ഡലങ്ങളിലെന്നറിയാമോ? എൺപത്തിമൂന്ന്!
.
കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനുമൊക്കെ കേരളത്തിലെ ബി.ജെ.പി.യുടെ നേട്ടത്തേപ്പറ്റിയുള്ള ആശങ്കകൾ പരസ്യമായി പങ്കുവയ്ക്കാൻ മടിക്കാത്തതിന്റെ പിന്നിലെ കണക്കുകളും ഇതൊക്കെത്തന്നെ. അവഗണിക്കാനാകാത്ത ശക്തിയാണു കേരളത്തിലും ബി.ജെ.പി.യെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. അസ്പൃശ്യത എന്ന സംഗതി ഇനി മുതൽ ഏൽക്കില്ല എന്നു വ്യക്തമായ തെരഞ്ഞെടുപ്പായിരുന്നു ഇത്. അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടെന്നാണെങ്കിൽ ആളുകൾ വോട്ടു ചെയ്യാൻ തയ്യാറാണ്. അന്ധമായി എതിർക്കുന്ന പ്രവണത ഇല്ലാതാകുകയാണ്. തെരഞ്ഞെടുപ്പുഫലം നൽകുന്ന വ്യക്തമായ ചിത്രം അതാണ്.
.
'അനുകൂലസാഹചര്യങ്ങൾ' ഉണ്ടെങ്കിൽ എന്നതാണ് ഉപാധി. അത്തരം സാഹചര്യം ഒരുക്കുക എന്നതാണ് നമ്മളിപ്പോൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യവും. ആദ്യം ഉണ്ടാകേണ്ടത് ആത്മവിശ്വാസമാണ്. ഇരു മുന്നണികളിലുമായി സംഘടിച്ചു നിൽക്കുന്ന പന്ത്രണ്ടോളം പാർട്ടികൾക്കിടയിൽപ്പെട്ട് ഞെരുങ്ങേണ്ടി വരുന്നതിനാൽ മാത്രമാണ് കേരളത്തിൽ ബി.ജെ.പി.ക്ക് തെരഞ്ഞെടുപ്പു വിജയങ്ങൾ അന്യമാകുന്നത്. പക്ഷേ മുന്നണികൾ ഉലയാതെ വയ്യ. പല വിധത്തിലുള്ള റീ-അലൈന്മെന്റുകളും ഭാവിയിൽ നടക്കാതെയും വയ്യ. അവസരങ്ങൾ നമ്മെ കാത്തിരിക്കുന്നു. കൃത്യമായ കർമ്മപദ്ധതികൾ തയ്യാറാക്കി അതിനനുസരിച്ചു മുന്നേറിയാൽ വിജയം ഉറപ്പാണ്.
.
നമ്മുടെ ആത്മവിശ്വാസം മാത്രമല്ല - നമുക്കു വോട്ടു ചെയ്യാൻ തയ്യാറുള്ള ആളുകളുടെ ആത്മവിശ്വാസവും ഉയർത്തേണ്ടതുണ്ട്. നമുക്കു ചെയ്യുന്ന വോട്ടുകൾ പാഴായിപ്പോകുകയില്ല എന്ന വിശ്വാസം വളർത്തിയാൽത്തന്നെ അപാരമായ മുന്നേറ്റത്തിനത് വഴിയൊരുക്കും. അങ്ങനെയൊരു ആത്മവിശ്വാസം വളർത്തുക എന്നത് മിഷൻ 71+-ന്റെ കർമ്മപദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. അതിനുള്ള ഒരു മാർഗ്ഗമാണ് ഇത്തവണത്തെ റിസൽട്ടിലെ പോസിറ്റീവായ അനവധി സംഗതികൾക്ക് പരമാവധി പ്രചാരം നൽകുക എന്നത്. ബി.ജെ.പി.യുടെ മുന്നേറ്റത്തേപ്പറ്റി മനസ്സിലാക്കുമ്പോൾ, മടിച്ചു നിൽക്കുന്ന പലരും കൂടി മുന്നോട്ടു വരും.
.
ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലുള്ള അനവധികാര്യങ്ങൾ റിസൾട്ടു പരിശോധിച്ചാൽ കണ്ടെത്താൻ കഴിയും. അവയ്ക്കെല്ലാം നല്ല പ്രചാരം നൽകണം. നമ്മെ എതിർക്കുക മാത്രം ചെയ്യുന്ന മാദ്ധ്യമങ്ങളെയല്ല നാമതിന് ആശ്രയിക്കേണ്ടത്. അത് നമ്മുടെ തന്നെ കർത്തവ്യമാണ്. കേരളത്തിലെ ബി.ജെ.പി.യുടെ ഉജ്വലമായ കുതിപ്പിന്റെ വിശദാംശങ്ങൾ എല്ലാവരുമറിയട്ടെ. പോസ്റ്റുകളുടെ, ഷെയറുകളുടെ, കമന്റുകളുടെ രൂപത്തിൽ, അവ പ്രചരിക്കട്ടെ....
കടപ്പാട് ( കാണാപ്പുറം നകുലൻ )
കേരളത്തില്‍ മാറ്റത്തിനു സമയമായി....
വരൂ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാം .....!!
Join►►► Mission 71+ Kerala
— with Suji Kuttan and 46 others..

No comments:
Post a Comment