Friday, 7 March 2014

1 Ashok Mathew Sam...2011ല്‍ മുഖപുസ്തകത്തില്‍ എഴുതാന്‍ തുടങ്ങിയത് തൊട്ട് ഇരുവരും ഒപ്പമുണ്ട്.പലപ്പോഴും ഇവര്‍ രണ്ട് പേരോടും, സൌകര്യപ്പെടുമെങ്കില്‍ കോഴിക്കോട്ട് വന്ന് നേരില്‍ കാണാന്‍ ആവശ്യപ്പെട്ടു.പ്രവാസ ജീവിതം,ഇരുവര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാകാം ,കാരണം. ഒട്ടും ,പരിഭവമില്ല. അശോകിന്‍റെ വാക്കുകള്‍ ..
.''ചേച്ചിയ്ക്ക് സാഹിത്യം ബ്ലോഗിലും,ഫേയ്സ്ബുക്കിലും എഴുതാമല്ലോ''
അതേ...അശോക്.ഇപ്പോള്‍,അങ്ങനെ സംഭവിച്ചു.
2 Saseendran Nair 'ചേച്ചി...വളരെ വൈകിയാണ് ഉറക്കമെന്ന് മനസ്സിലായി.മുഖപുസ്തകത്തിലെ പോസ്റ്റുകള്‍ അവയ്ക്ക് തെളിവാണ്.
ശശി. എഴുതിയത് നേര്.പ്രായമായാല്‍ ,രാത്രി നിദ്ര വിട്ടു നില്ക്കും എന്ന് കേട്ടിട്ടുണ്ട്.എന്‍റെ കാര്യത്തില്‍,അത്,ശരിയല്ല.
കൌമാരകാലം കഴിഞ്ഞ ശേഷം, വീടിനടുത്ത് ഗോവിന്ദപുരം ,സാമൂതിരി ഹൈസ്കൂള്‍ ലൈബ്രറി,ആര്‍ട്സ് കോളേജ് ലൈബ്രറികള്‍ ഉപയോഗിച്ചു.
.മണ്ണെണ്ണ വിളക്കിന് മുന്പിലിരുന്ന് ചരിത്രം കഥാപുസ്തകങ്ങള്‍ വായിച്ചതിന് കണക്കില്ല.പുലരും വരെ.കോഴി കൂവുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
ഇംഗ്ലീഷ് ഡിക്ഷണറി മനഃപാഠമാക്കുക വളരെയധികം ഇഷ്ടമായിരുന്നു.
സാമൂതിരി സ്കൂളില്‍നിന്നു പുതിയപാലം കടന്ന്,ഗോവിന്ദപുരം വായനശാലയും പിന്നിട്ട്,ശ്രീവളയനാട് ദേവീക്ഷേത്രത്തിന്റെ,കിഴക്ക് വശത്ത്,കിഴക്കേമഠത്തില്‍ എത്തുമ്പോഴേക്കും,അനുജത്തിയും അച്ഛന്റെ ജ്യേഷ്ഠന്‍റെ മകള്‍ രാധയും,ക്ഷീണിച്ചിരിക്കും.
നടത്തം മാത്രമല്ല,ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് കാണാതെ പറയല്‍, അക്ഷരം വെച്ച് സിനിമാപേരുകളുടെ മത്സരം...
ആ കാലം മനോഹരമായിട്ടൊന്നും കണക്ക്കൂട്ടാനാവില്ല.
എങ്കിലും,ഇത്ര പോലും, ജീവിതം കിട്ടാത്തവര്‍ എത്രയുണ്ട്.?
സാഹചര്യങ്ങള്‍ കള്ളന്‍,കൊലപാതകി.,പരമദരിദ്രര്‍..,കഠിനമായ വേദന അനുഭവിക്കുന്നവര്‍,നിത്യരോഗികള്‍..
ഒന്നിനെക്കുറിച്ചും വലുതായി വേവലാതിപ്പെട്ടു കൂടാ.
പക്ഷേ..അങ്ങനെയേ ,ഉണ്ടായിട്ടുള്ളൂ.
ഇപ്പോള്‍ മാത്രമാണ് ,ആ അവസ്ഥയില്‍ നിന്ന് കര കേറിയത്‌.
ശുഭരാത്രി.
കെ.എം.രാധ.
 — with Saseendran Nair.

No comments:

Post a Comment