Tuesday, 11 March 2014

Javad Ismail
ഈ മകനെ ആര്‍ക്കെങ്കിലും അറിയുമോ?
കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍,എന്‍റെ അരുമ ശിഷ്യരില്‍ ഒരാള്‍.
ഇപ്പോള്‍,ദുബൈയില്‍.
കുഞ്ഞുങ്ങളും,അസുഖം ബാധിച്ചു കിടക്കും അമ്മയും,പ്രവാസി ഭര്‍ത്താവും ഒക്കെയായി,അന്തമില്ലാത്ത ജീവിത നദിയില്‍ ,കാറ്റും കോളിലും ഉലഞ്ഞ് ,ഒറ്റപ്പെട്ട്
തുഴ നഷ്ടപ്പെട്ട വളായി ,നിസ്സഹായയായി , ദിശാബോധം നഷ്ടപ്പെടുമ്പോള്‍.,ജാവേദിന്‍റെ ''ഉമ്മ''യെപ്പോലെ കരുതി,
ജാവേദ്‌ നല്‍കിയ സഹായങ്ങള്‍ ,ഓര്‍മ്മയുള്ള കാലം വരെ മറക്കില്ല.
മാങ്കാവില്‍ നിന്ന് പലവ്യഞ്ജനങ്ങള്‍,മരുന്നുകള്‍, ഒന്നും മറന്നിട്ടില്ല. ( ശരിക്കും,ഗുരുകുല വിദ്യാഭ്യാസ രീതി ,നടപ്പിലാക്കിയെന്ന്,വാദിക്കില്ല. കുട്ടികളെക്കൊണ്ട് പോലും. സഹായം ഉണ്ടാകുന്നത് തടയണം എന്ന വ്യക്തമായ ലക്ഷ്യത്തോടെ സഹപ്രവര്‍ത്തകര്‍(അവരുടെയെല്ലാം പേരുകള്‍ നന്നായി ഓര്‍ക്കുന്നു),
പ്രധാനാധ്യാപകനെ കൊണ്ട്,ജവേദിനെ വിളിപ്പിച്ചപ്പോള്‍
''വീട്ടിലേക്കുള്ള മീനും,അരിയും മുളകിനും ഒപ്പം ടീച്ചര്‍ പറഞ്ഞവയും വാങ്ങിയെന്ന്'' സത്യം,തന്റേടത്തോടെ വ്യക്തമാക്കിയ ജാവേദ്,ആണ്മക്കളില്ലാത്ത എനിക്ക് കിട്ടിയ പ്രിയപ്പെട്ട മകന്‍ തന്നെയാണ്.
വിശ്രമജീവിതം നയിക്കുന്ന,ഈ അദ്ധ്യാപിക ,എന്ത് സഹായമാണ് നല്‍കേണ്ടത്...പറയൂ.(ഒരിക്കലും,പ്രതിഫലമല്ലെന്ന് കരുതുക.)
നാട്ടില്‍ വരുമ്പോള്‍,ഒന്ന് വന്നു കാണുക.
ഇന്ന്,കുട്ടികളില്‍ ഗുരു ശിഷ്യ ബന്ധ ത്തിന്‍റെ ഇഴകള്‍ വേര്‍പിരിഞ്ഞെങ്കില്‍,ഉത്തരവാദികള്‍ ഗുരുക്കന്മാര്‍ തന്നെ.
ജാവേദിന് നല്ല ഭാവി ഉണ്ടാകട്ടെ.
സ്നേഹാശംസകള്‍.(ഫേയ്സ്ബുക്കില്‍ ,തിരച്ചലുകള്‍ നടത്തവെ,കണ്ടെത്തിയതാണ്.
കെ.എം.രാധ ടീച്ചര്‍
Javad Ismai

No comments:

Post a Comment