മാതൃഭൂമി ദിനപത്രത്തില്‍ ''എക്സിക്കുട്ടന്‍'' ''സിറ്റി കോര്‍ണര്‍/കൈകാര്യപ്പെടുത്തുന്ന രജീന്ദ്രകുമാര്‍ ,എപ്പോഴോ ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍,പറഞ്ഞു.
''ടീച്ചര്‍ എന്നെ സാമൂതിരി ഹൈസ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട് ''അനേക വട്ടം ഓര്‍ത്തു. ഇല്ല.മറവിയുടെ കനത്ത ഇരുട്ടില്‍,രജീന്ദ്രകുമാറിനെ കണ്ടെത്താനായില്ല.
കോഴിക്കോട് തളി ക്ഷേത്രത്തിനടുത്തുള്ള സാമൂതിരി സ്കൂളില്‍ 8 to 10 വരെ പഠിച്ച എനിക്ക്,അതേ വിദ്യാലയത്തില്‍ ,തൊഴില്‍ തന്നത് എന്നെ ഊര്‍ജതന്ത്രം പഠിപ്പിച്ച ,പിന്നീട് സ്കൂള്‍ മാനേജരായ പി.സി.സി.രാജ മാസ്റ്ററായിരുന്നു.
നല്ല പൊക്കം,അതനുസരിച്ച് വണ്ണം,നടക്കുമ്പോള്‍, തല സ്വല്പ്പ മൊന്നു കുനിഞ്ഞു കൊണ്ടുള്ള നടത്തം ,ഇപ്പോഴും കണ്മുന്നില്‍.
ഇന്നത്തെപ്പോലെ,കോഴ വാങ്ങുന്ന പതിവ് അന്നില്ല. വളരെയധികം സന്തോഷത്തോടെയാണ് ,മാഷ് നിയമന ഉത്തരവ് ഏല്‍പ്പിച്ചതെന്ന സത്യം, സ്വര്‍ഗവാസിയായ ആ മഹാമനസ്കന് മുന്‍പില്‍ കൂപ്പുകൈകളോടെ,നിന്നു കൊണ്ട് ഓര്‍മ്മിക്കുന്നു.
............................................................................................................
5-12-1977 to 18-08-1980 വരെ ചരിത്രാദ്ധ്യാപിക
( താത്കാലികം ),മലയാളം ടീച്ചര്‍ (സ്ഥിരം) ജോലിയിലിരിക്കെ, രജീന്ദ്രനെ ഏത് വിഷയ മാണ്,എപ്പോഴാണ് പഠിപ്പിച്ചതെന്നും അറിയില്ല.
മിടുക്കര്‍,വികൃതികള്‍..ഈ രണ്ട് വിഭാഗത്തിലും പെടാത്ത ഒരു പാവം പയ്യനായിരിയ്ക്കാം ...രജീന്ദ്ര കുമാര്‍.!
അന്ന്,മൂന്ന് വില്ലന്മാരായ വിദ്ധ്യാര്‍ത്ഥികളുടെ പേരുകളും,ക്ലാസ്സ് മുഴുവന്‍ അലങ്കോലപ്പെടുത്തും സാഹസങ്ങളും തെളിഞ്ഞ ചിത്രങ്ങളായി മുന്‍പിലുണ്ട്.
ബാബുവും,അരവിന്ദനും,മോഹന്‍ദാസും എട്ടാം ക്ലാസ്സില്‍,രണ്ട് കൊല്ലം തികച്ച് മൂന്നാം വര്‍ഷം ആഘോഷിക്കാന്‍ ,ഭാഗ്യ പൂത്തിരി കത്തിച്ചു നില്‍ക്കുന്ന എന്‍റെ അരികിലെത്തുന്നത്,ദൈവനിശ്ചയമാകാം.
അവര്‍,മൂന്നു പേരും ഡസ്കിന്‍ കാലുകള്‍ക്കടിയില്‍ വെച്ച്,ക്യാപസ് പൊട്ടിച്ചും,കടലാസ് അസ്ത്രം തൊടുത്തും ,ഭൂമിശാസ്ത്ര ക്ലാസ്സുകളില്‍ അമിട്ട് പൊട്ടും രീതി തുടരുമ്പോള്‍,ചൂരല്‍ പ്രയോഗിച്ചിട്ടുണ്ട്..
..........................................................................................
അതൊരു പരീക്ഷണ കാലഘട്ടം. കുട്ടികളെ ,അച്ചടക്കം ശീലിപ്പിക്കേണ്ടത് ആവശ്യമാണ് എന്ന ഗുണപാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചു.
രജീന്ദ്രകുമാറിന്‍റെ വര ഹൃദ്യം,മോഹനം, നര്‍മ്മം തൂവും നിത്യ സത്യങ്ങള്‍ നിറഞ്ഞത്.
കൂടുതല്‍ കൂടുതല്‍ മിഴിയിണങ്ങും , പൊലിമയേകും ദൃശ്യ ചാരുതകള്‍ ആ വിരല്‍ ത്തുമ്പില്‍ നിന്നൂര്‍ന്നു വീഴട്ടെ. ജീവിതത്തില്‍ ,എല്ലാ നന്മ-സൌഭാഗ്യങ്ങളുണ്ടാകട്ടെ.
3 zamorin's college high school

No comments:
Post a Comment