കവിത
ഒരു പ്രണയ സങ്കല്‍പ്പ ഗീതം
കെ.എം.രാധ
നമുക്ക് ,സ്വപ്ന താവളത്തിലിരിയ്ക്കാം
നിലാവിന്‍ തുണ്ടുകള്‍ പുതയ്ക്കാം
സ്ത്രൈണ മോഹക്കുരുക്കില്‍
.മധുചുംബനം കൈമാറാം.
.......................................................................
കനത്ത മഞ്ഞു പാളികളില്‍
മഴവില്‍ക്കൊടി മുനയാല്‍ ,
പല നിറക്കൂട്ട് ചാലിച്ച്
വിരഹാര്‍ദ്ര കാവ്യമെഴുതാം.
...................................................................................
നിന്‍റെ..
നീണ്ടിടം പെട്ട കരിമിഴികള്‍
ഇളം.ചുമപ്പുരാശി ചുണ്ടുകള്‍ .
ഗോതമ്പുനിറ കവിളുകളില്‍
സ്നേഹ, ശോണപ്രകാശം.
.....................................................................
നമുക്ക് ..അനുരാഗികളാകാം
വിഭ്രാന്ത നിമിഷങ്ങളില്‍
നിന്‍ വിരല്‍ത്തുമ്പിന്‍ സ്പര്‍ശം
എന്നില്‍ ഉന്മാദ കോളിളക്കം
...........................................................................
കടല്‍ക്കാറ്റിന്‍ സീല്‍ക്കാരത്തില്‍
രാക്ഷസത്തിരകള്‍ വകഞ്ഞുമാറ്റി
ചവോക്ക് മരങ്ങള്‍ക്കരികില്‍.
മഴനൂലുകള്‍ക്കിടയിലൂടെ
പരസ്പരാലിംഗനച്ചരടില്‍ ,
അറിഞ്ഞും, നിറഞ്ഞും ,കവിഞ്ഞും
ഒരൊറ്റ നിശ്വാസമാകാം .
പ്രേമക്കുളിരില്‍ മുങ്ങി കുളിക്കാം.
.......................................................................
നിന്‍ മുറിയുടെ സ്വകാര്യതയില്‍
തല്‍പ്പത്തിന്‍ സ്നിഗ്ദ്ധതയില്‍.,
തലയിണ സുഗന്ധത്തില്‍ ,
ഇളം റോസാപ്പൂവിതള്‍ നിറമുള്ള
നിശാ വസ്ത്രമണിഞ്ഞ്..
.......................................................................,
നിന്‍ ഇടത് മാറിലെ കറുത്ത മറുകില്‍
പ്രണയ മുദ്രകളര്‍പ്പിക്കാം
ഈ നിമിഷ യവനികയില്‍ ,
രാവിന്‍ മായാവനികയില്‍
നേര്‍ത്ത താമരത്തണ്ടുകളാല്‍.
വലയിത മേനികള്‍ കെട്ടുപിണഞ്ഞ്
ആത്മാവിന്നംശമായ്,നമുക്കലിയാം
സാഫല്യരുദ്രാക്ഷമണിയാം.
നീയെവിടെ ?
(13-03-2004
കോഴിക്കോട് കടല്‍തീരത്ത് വൃദ്ധ ഇണകളെ കണ്ട് ,വീട്ടില്‍ തിരിച്ചെത്തി.അന്ന്,പാതിരാ വരെ അകന്നു നിന്ന നിദ്രാവിഹീനമാം യാമങ്ങളില്‍ രണ്ട് ചെറു കവിതകള്‍ കൂടി രചിച്ചു.അവരുടെ കഴിഞ്ഞുപോയ നാളുകളിലേയ്ക്ക്,
കഴിഞ്ഞ ദിവസം, ആ പഴകിയ കടലാസ്സുകളില്‍ നിന്ന്,ചില തിരുത്തലുകളോടെ എടുത്തെഴുതിയത്)

No comments:
Post a Comment