Thursday, 6 March 2014

ശത്രുക്കള്‍ പാളയത്തിലുണ്ട്.....
ഇപ്പോള്‍ ലഭിച്ച ചൂടുള്ള വാര്‍ത്ത....
കഷ്ടം...
കേരളത്തിലെ ഭൂരിപക്ഷമെന്ന് സ്വയം അഹങ്കരിക്കുന്ന ഹൈന്ദവര്‍ തന്നെയാണ് ,ഹൈന്ദവരുടെ പ്രധാന ശത്രുക്കള്‍...
മൂന്നാം മുന്നണി പോലെ,തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ ഈ വേളയില്‍,ഹിന്ദുക്കള്‍ക്ക് മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടി-(മുസ്ലിംലീഗിനെപ്പോലെ)ഉണ്ടാക്കി,2014 APRIL-MAY ELECTION TIMEല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്,ആത്മഹത്യാപരം.
ആ ''തട്ടിക്കൂട്ടല്‍ ''ഹൈന്ദവ വോട്ടുകള്‍ വിഭജിക്കപ്പെടാന്‍ മാത്രമേ ഉപകരിക്കൂ.
വേണം...ഹൈന്ദവരുടെ മിതമായ ആവശ്യങ്ങള്‍,ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍,അഴിമതി പുരളാത്ത,അധികാര കൊതി തീണ്ടാത്ത നേതൃനിര ആവശ്യമാണ്‌.
എല്ലാ മതവിഭാഗങ്ങളും,ഏറിയും കുറഞ്ഞും ഉള്ള ദേശീയ പാര്‍ട്ടിയായ ബിജെപിയുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ ഇഷ്ടമില്ലാത്ത ഹൈന്ദവര്‍ ,മറ്റു രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്നത് കൊണ്ട് പ്രശ്നമില്ല.
രാമന്‍പിള്ള ഇന്ന് എവിടെ നില്ക്കുന്നുവെന്നു മനസ്സിലാക്കുക.
തിരഞ്ഞെടുപ്പിന് മുന്‍പ് ,പാര്‍ട്ടി രൂപീകരിച്ചുകൊണ്ട്‌,ഹൈന്ദവ രാഷ്ട്രീയ സംഘടനകള്‍ ,ബിജെപിയെ പിന്തുണക്കുകയാണ് വേണ്ടത്.
അല്ലാതെ,സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സ്വയം തോല്ക്കുകയല്ല വേണ്ടത്...
കാരണം, ആ ''എടുത്തുചാട്ടം'' ഇത്രക്കാലം,ഹൈന്ദവരിലെ ഭിന്നിപ്പ് ചൂഷണം ചെയ്തവരെ ഒരിക്കല്‍ക്കൂടി ഭരണത്തിലെത്തിയ്ക്കലാവും,ഫലം.
എന്നും,ഇതര മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ അവരുടെ അവകാശങ്ങള്‍,ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍,(തീര്‍ച്ചയായും വേണം)വോട്ടുകള്‍ സമാഹരിക്കുന്നത് കണ്ട് പഠിക്കുക.
തിരഞ്ഞെടുപ്പ് കാലത്ത്,ഇതര മതസ്ഥരുടെ ആരാധാനാലയങ്ങളില്‍ നിന്ന് ആര്‍ക്കു വോട്ടുകള്‍ കൊടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ,നേരിട്ട് കേട്ടതാണ്.
...ഹിന്ദുക്കള്‍ ...സ്വയം നശിക്കുന്നതിന്റെ കാരണം..ഈ അഹങ്കാരം തന്നെ.
കൃസ്ത്യന്‍ മതമേലധ്യക്ഷന്മാരെ ബഹുമാനമാണ്.
കാരണം,അവര്‍ പരിസ്ഥിതി,കൃഷി...എന്ന് വേണ്ട അവരുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നിരാഹാരം വരെ കിടന്നു,പ്രതികരിക്കുന്നു.
കേരളത്തിലെ,ശിവഗിരി അടക്കമുള്ള ആശ്രമ സംന്യാസിമാര്‍,
ഹൈന്ദവ സമൂഹത്തെപ്പറ്റി,അവരുടെ നീറും പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുന്നുണ്ടോ?
കേദാര്‍നാഥില്‍ പ്രളയം വന്നപ്പോള്‍,സ്വന്തക്കാരെ രക്ഷിക്കാന്‍,സെക്രട്ടറിയേറ്റു നടയില്‍ ഉപവാസം കിടന്ന,ഇന്ന് വരെ സമ്മതിദാനാവകാശം ഉപയോഗിക്കാത്ത യോഗീശ്വരന്മാരെ...
നിങ്ങളോട്...വെറുപ്പ്‌ മാത്രമേ ഹൈന്ദവര്‍ക്കുള്ളൂ.
ഹിമാലയത്തില്‍ പോലും നിങ്ങള്‍ക്ക് അഭയം കിട്ടില്ല.
കാരണം,അവിടെ മഞ്ഞപ്പടയുണ്ട്.
ടിബറ്റില്‍ നിന്ന് ,ബുദ്ധമത വിശ്വാസികളായ ലാമമാരെ അടിച്ചും,കൊന്നും ഓടിച്ചില്ലേ.....
അതുപോലെ, സാമൂഹിക പ്രതിബദ്ധത പുലര്‍ത്താത്ത,സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രം ആശ്രമത്തിനകത്തു നിന്ന് പുറത്തിറങ്ങുന്ന , നിങ്ങള്‍ക്കെല്ലാം ഹിമാലയം പോലും അഭയം തരില്ല.
കെ.എം.രാധ

No comments:

Post a Comment