സാറാജോസഫ് എന്ന ഉരുക്കുവനിതയെ വിജയിപ്പിക്കുക
ആം ആദ്മി പാര്‍ട്ടി അംഗം എന്ന നിലയ്ക്കല്ല,മറിച്ച് അവര്‍ കേരളത്തിനു നല്‍കിയ സ്തുതി അര്‍ഹിക്കും സേവനങ്ങള്‍ക്കുള്ള ചെറിയ പാരിതോഷികമെന്ന നിലയ്ക്ക്,അവരെ ലോക്സഭയിലേക്കയച്ച് ആദരിക്കുക.
കേരളത്തിലെ അനേകം സ്ത്രീപക്ഷ-പരിസ്ഥിതിവാദ പ്രവര്‍ത്തകരില്‍ നിന്ന് സാറാജോസഫ് വേറിട്ട വ്യക്തിത്വമായി നിലകൊള്ളുന്നു?
അവരുടെ ചില കഥകള്‍ വായിച്ചിട്ടുണ്ട്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ മാത്രം കണ്ട സാറാജോസഫിനെ എന്തുകൊണ്ട്,ഞാന്‍,വളരെയെറെ ഇഷ്ടപ്പെടുന്നു.
അവര്‍ക്ക് ജാതി മത വര്‍ഗ ഭേദമില്ല. പക്ഷപാതമില്ല.
കേരളത്തിലെ,അതിശക്തമായ രാഷ്ട്രീയനേതൃത്വങ്ങള്‍,ഉന്നതര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസുകളില്‍,പ്രതികള്‍ ആരൊക്കെയെന്ന്,നേര്‍ തെളിവുകള്‍ നിരത്തിവെച്ച്,അവരെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവരാനുള്ള ചങ്കൂറ്റം, തന്റേടം സാറാജോസഫിനുണ്ടായി.
പാത ഇരട്ടിപ്പിക്കലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍,മാഷുടെ കൈവെട്ടുകേസ്,പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് എതിരെ(ഇന്നും ആ പദ്ധതിയ്ക്ക് നൂറ് ശതമാനം പിന്തുണയ്ക്കുന്നവരാണ് വി.എം.സുധീരന്‍,രമേശ് ചെന്നിത്തലയുമെന്ന് ഓര്‍ക്കുക.)
കവിയൂര്‍,കിളിരൂര്‍,ഐസ്ക്രീം,ആദിവാസി കോളനികളിലെ നരകജീവിതങ്ങള്‍ കേരളത്തിലെ ഏത് നീറും പ്രശ്നങ്ങള്‍ക്കെതിരെയും ശക്തമായ സമരം സംഘടിപ്പിച്ച്,അവയില്‍ ചിലതെങ്കിലും വിജയത്തിലെത്തിക്കാന്‍ സുഗതകുമാരി,സാറാജോസഫ് ഉള്‍പ്പെട്ട വനിതാകൂട്ടായ്മകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇരു മുന്നണികളും അവരെ ശത്രുവായി കണ്ട് ഒറ്റപ്പെടുത്തി.സാഹിത്യ സമ്മേളനങ്ങളില്‍ നിന്ന് ഒഴിവാക്കി.
ആക്ഷേപിച്ചു.
പക്ഷേ..അവര്‍ തെല്ലും കുലുങ്ങിയില്ല.പതറിയില്ല.പരിഭ്രമിച്ചില്ല.
എടുത്ത തീരുമാനങ്ങളില്‍ ഉരുക്കു പോലെ ഉറച്ചുനിന്നു.
മനുഷ്യ സ്നേഹത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കിയത്.
കേരളത്തിന്‍റെ പൊതുജീവിതത്തിലെ ഇത്തരം ഹൃത് സ്പന്ദങ്ങള്‍ നാം തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകതന്നെ വേണം.
ഒ.രാജഗോപാല്‍,കെ.സുരേന്ദ്രന്‍, എം.ടി.രമേശ്,ശോഭാ സുരേന്ദ്രന്‍,വക്കീല്‍ കുമാരന്‍ കുട്ടി,ഇവരൊക്കെ ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നതി നൊപ്പം,സാറാജോസഫും ജയിച്ച് ലോക്സഭയിലെത്തണമെന്ന് ദൈവവിശ്വാസിയായ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
(പ്രാര്‍ത്ഥിക്കാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ.)
കെ.എം.രാധ
SARA JOSPEH

No comments:
Post a Comment