തുളസിദാസ് എന്ന ഫേയ്സ്ബുക്ക് സുഹൃത്ത് എഴുതിയത് വായിക്കുക.അഭിപ്രായം ,കൂടിയാലും കുറഞ്ഞാലും നല്ല വാക്കുകളില്‍ പ്രതികരിക്കുമല്ലോ.
കെ.എം.രാധ
Thulasi Das എവിടെപ്പോയി സുധീരനും ബല്‍റാമും സതീശനും?
ഏതാനും ദിവസങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക നേരെ വാളെടുത്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരനും വിടി ബല്‍റാം എംഎല്‍എയും ഇന്ന് എവിടെയാണ്? ഇടുക്കിയിലെ കോണ്‍ഗ്രസിന്‍െ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി രൂപത ബിഷപ്പ് മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ കണക്കിന് ശകാരിച്ച് വിട്ട് നേരമിത്രയായിട്ടും ഇവരെ രണ്ടുപേരെയും കാണുന്നില്ലല്ലോയെന്നതാണ് ചോദ്യം.
എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ സുധീരനെ കാണാന്‍ കൂട്ടാക്കാതെ സുകുമാരന്‍ നായര്‍ പോയപ്പോള്‍ വിടി ബല്‍റാം ചാനല്‍ ചര്‍ച്ചകളിലൂടെയും ഫേസ്ബുക്കിലൂടെയും സുകുമാരന്‍ നായരെ ശക്തമായി ആക്രമിച്ചത് നാമെല്ലാം കണ്ടതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ കയറിയറങ്ങി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധിയെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനക്കെതിരെ വിഎം സുധീരനും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും വിടി ബല്‍റാമും എല്ലാം ഒറ്റക്കെട്ടായാണ് രംഗത്തെത്തിയത്. സമുദായ നേതാക്കള്‍ സമുദായ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു മൂന്നു പേരുടെയും അഭിപ്രായം. സുകുമാരന്‍ നായര്‍ സമുദായ നേതാവല്ല, ഒരു സംഘടനയുടെ നേതാവാണെന്നും സുധീകരന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ബല്‍റാം കുറെക്കൂടി കടന്നാണ് സംസാരിച്ചത്. എന്‍എസ്എസിന്റെ പോപ്പാണ് താനെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോട് കൃത്യസമയത്ത് കഴിക്കേണ്ട മരുന്നുകള്‍ കഴിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഇങ്ങനെ താനെന്തോ കോപ്പാണെന്ന് തോന്നും എന്നായിരുന്നു ബല്‍റാമിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചതിനുള്ള മറുപടിയായിരുന്നു ഈ പ്രത്യാക്രമണം.
ഇന്ന് ഇടുക്കി ബിഷപ്പ് കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചതും ഒരുപക്ഷേ ഇതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ തന്നെയാണ്. അനുഗ്രഹം തേടി ചെന്ന സ്ഥാനാര്‍ത്ഥിയോട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ഠ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പക്വതയില്ലെന്നുമൊക്കെയാണ് ബിഷപ്പ് പ്രതികരിച്ചത്.
എന്നാല്‍ ഈ പ്രതികരണം കഴിഞ്ഞ് മണിക്കൂറിത്രയുമായിട്ടും സുധീരനോ സതീശനോ ബല്‍റാമോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. വോട്ട് ബാങ്ക് തന്നെയാണ് ഇതിന് കാരണമെന്ന് ഏതൊരു കൊച്ചുകുഞ്ഞിനും മനസിലാക്കാവുന്നതാണ്. ഇടുക്കിയിലെ പിതാവിനെ പിണക്കിയാല്‍ ഡീന്‍ മോന്‍ എട്ടു നിലയില്‍ പൊട്ടുമെന്ന് കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ഇവരില്‍ യാതൊരു പ്രതികരണവും പ്രതീക്ഷിക്കേണ്ടതുമില്ല.
Thulasi Das

No comments:
Post a Comment