Monday, 10 March 2014

മനസ്സിലാകുന്നില്ല.....ഈ രസതന്ത്രം..
വിമാനത്താവളങ്ങളില്‍ , നൂറ് കിലോ സ്വര്‍ണ്ണം കടത്തുമ്പോള്‍,രണ്ട് കിലോ പിടിക്കപ്പെടാന്‍ മാധവ-ആലീസ്-റോയ്-ആരിഫുമാരെ അനുവദിക്കുക.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ രമ്യഹര്‍മ്യങ്ങള്‍ ,രാഷ്ട്രത്തെ വിറ്റതിന് ലഭിച്ച പ്രതിഫല ചിന്ഹങ്ങള്‍.
നല്ലത്.അത് തന്നെ വേണം.
കാരണം,ഇന്ത്യ ഭരിച്ചവര്‍ക്ക് ,120 crore സാധാരണ ജനം ഒന്നുമല്ല.കളിപ്പാവകള്‍ മാത്രം
എന്ത് മധുര മനോഹര നിയമം.
ഇതൊക്കെ നിലനിര്‍ത്താന്‍,തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ നെട്ടോട്ടത്തില്‍.
ഇതെല്ലാം ,കാഴ്ചക്കാരുടെ വേഷത്തില്‍, സാധാരണക്കാര്‍ ഞെട്ടി വിറയ്ക്കുന്നു.
രാജ്യദ്രോഹികള്‍,ഇന്ത്യയെന്ന മാതൃരാജ്യത്തിനെതിരെ മീററ്റിലും,കശ്മീരിലും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു.
വേദ വ്യാസന്‍റെ ''മഹാഭാരത''മെന്ന ഇതിഹാസത്തിലെ..'മഹത്തായ ഭാരതത്തെ''തകര്‍ക്കാന്‍ ഒരുങ്ങുന്നു.
കഷ്ടം...

No comments:

Post a Comment