Saturday, 15 March 2014

കേരള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തിരിച്ചറിയുക.
നരേന്ദ്രമോഡിയെ, ഏതെല്ലാം തരത്തില്‍ വ്യക്തിഹത്യയ്ക്ക് തുനിഞ്ഞ് ഒടുവില്‍, പരാജയപ്പെട്ടുവോ,അതേ അടവ് നയം...''എന്താണ് ബിജെപി മോഡിയ്ക്ക് മണ്ഡലം കൊടുക്കാത്തത്?''
ഹോ..മോഡി സ്നേഹം ചില ചാനല്‍ ചര്‍ച്ചകളില്‍ കത്തിജ്വലിച്ചുകൊണ്ടിരിക്കന്നു.
(അത്,ബിജെപി നോക്കിക്കൊള്ളും .എന്തിന്,കേരളത്തിലെ മതേതര ,ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്രമാത്രം വേവലാതിപ്പെടണം?)
അല്ലാ , ഒന്ന് തൊട്ടാല്‍ വീണു പോകുന്ന പലരും,കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ ഗോദയിലിറങ്ങി കഴിഞ്ഞു.
ഇപ്പോള്‍,വോട്ടിനു വേണ്ടി മണ്ഡലങ്ങളില്‍ എത്തുന്നവര്‍ക്ക് നാട്ടുകാരില്‍ നിന്ന് നല്ല ഗംഭീര സ്വീകരണങ്ങള്‍ കിട്ടുന്നുണ്ട്.
കേരളത്തില്‍,തൊഴുത്തില്‍ കുത്തും,മുന്നണി മാറലും തകൃതി.
സ്വന്തം മണ്ണ് ചോര്‍ന്നുപോകാതെ നോക്കാന്‍ ,തയാറാവാതെ?
ഹാഹാ.....
പി.സി.ജോര്‍ജാണ് ശരി.
''20 പൊന്‍കുടങ്ങളെ കോണ്‍ഗ്രസ്സ് തിരഞ്ഞെടുത്തു'
പിസീ...ആ ഡീന്‍ കുര്യാക്കോസിന് മാതൃഭാഷ എഴുതാന്‍,വായിക്കാന്‍ അറിയില്ല എന്നത് പോകട്ടെ,(കാരണം,ജിക്കു,കിക്കു,സലിം രാജന്മാരെയെല്ലാം കേരളീയര്‍ കണ്ടു കഴിഞ്ഞു)
ഗജഗംഭീരന്‍ ഡീന്‍തിളങ്ങും ഫ്ലക്സിന് ഏറ്റവും താഴെ ,രാഹുല്‍ഗാന്ധിയുടെ ഒരു കുഞ്ഞനുറുമ്പായി (അതും തല മാത്രം )കണ്ട് അന്തംവിട്ടു.
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വ്യാജ നോട്ടു കേസുകള്‍ പിടികൂടി.
എത്ര പേര്‍ക്ക് ശിക്ഷ കിട്ടി?
അഴിമതി,പെണ്‍ പീഡനം,വികസന മുരടിപ്പ്,...ഇതൊന്നും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നേയില്ല. മറ്റു സംസ്ഥാനങ്ങളിലെ,കാര്യങ്ങളാണ് ചര്‍ച്ച.
ഇനി,മോഡി മത്സരിച്ചില്ലെങ്കില്‍ ഇവര്‍ക്കെന്തു കുഴപ്പം?
ആ നേരം,കാശ്മീരില്‍ ജീവന്‍ രക്ഷിക്കാന്‍ തോക്കെടുക്കുന്ന സ്ത്രീകളെ പ്പറ്റി ഒരു ചര്‍ച്ച?
ഇതാണ്,കേരളം.

No comments:

Post a Comment