Thursday, 6 March 2014

വേണം...തീര്‍ച്ചയായും കടം ചോദിക്കണം.
അവിടെ,അന്തസ്സിന്റെ,അഭിമാനത്തിന്‍റെ പ്രശ്നമേ ഉദിക്കുന്നില്ല.
പലപ്പോഴും, കടം വാങ്ങുകയും,കൃത്യ സമയത്ത് തിരിച്ചുകൊടുത്ത്..
അങ്ങനെ,പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നവര്‍ നമുക്കിടയിലുണ്ട്.
കേരളത്തില്‍,താമരപ്പൂക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് കടം കൊടുത്തവര്‍ ,(അങ്ങനെ വായ്പ്പ കൊടുത്തെങ്കില്‍ മാത്രം.അറിയില്ല.രാഷ്ട്രീയ താത്പര്യമില്ലാത്തത് കാരണം ഗവേഷണം നടത്തിയിട്ടില്ല.),
തിരിച്ചു ചോദിക്കാനുള്ള സുവര്‍ണ്ണാവസരം,ഇതാ മുന്‍പില്‍.......
അഥവാ..തക്ക സമയത്ത് ,വായ്പ തിരിച്ചു തന്നില്ലെങ്കില്‍,ഖേദിക്കണ്ട.
വ്യക്തികളെ,സ്ഥാപനങ്ങളുടെ ''തനി നിറം '' .തിരിച്ചറിയാമല്ലോ.
എവിടുന്നോ ചില ശബ്ദങ്ങള്‍ ഉയരുന്നുണ്ടല്ലോ?
ചില പൊട്ടിച്ചിരികള്‍,ജയഘോഷം കേള്‍ക്കുന്നുവോ?.....
അങ്ങനെ,അര്‍മാദിക്കാന്‍ മാത്രം,(രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനമനസ്സുകള്‍ വിഭജിച്ചവര്‍ക്ക്,)അര്‍ഹതയില്ല.അവര്‍,ഒന്നും,നേടുന്നില്ല.
ഒരിക്കലും.,ഒരിക്കലും.
കെ.എം.രാധ

No comments:

Post a Comment