Sunday 30 September 2012

ജീവിതം സാക്ഷി


Monday, July 2, 2012

ജീവിതം സാക്ഷി


                                                                                                                   
കെ.എം.രാധ
                                                                                                                                                                                                                                   ''എങ്ങോട്ടാ''? ..................                                                                                                                                                            ഉടുത്തൊരുങ്ങി,,അവസാനവട്ട മുഖം മിനുക്കലിനു ശേഷം,തിടുക്കത്തില്‍ ഇരിപ്പ് മുറിയിലെത്തിയ   ചാരുലതയോട്,വിഷ്ണു ചോദിച്ചു
ഓ,ഇത്ര നേരം ഒരക്ഷരം മിണ്ടാതെ.ഇപ്പോള്‍,.ഈ നേരമില്ലാനേരത്ത് ചോദ്യങ്ങള്‍.!  ഇന്ന് ..ഒരു കാര്യവും സാധിക്കില്ല........................ ഈ മനുഷ്യന്‍ തിന്നു മുടിക്കാന്‍ മാത്രം ജീവിതത്തിലേക്ക്‌ കടന്നു കയറിയിട്ട് കൃത്യം മാസം ഒന്‍പത് .ഇതിലും ഭേദം, അഞ്ചു വര്ഷം ഒപ്പം കഴിഞ്ഞു ഒരു നാള്‍ പെട്ടന്ന് കാണാമറയത്തൊളിച്ച രമേശന്‍ തന്നെ. ചാരുലത,സാരി നേരേയാക്കി തിരിഞ്ഞു നിന്നു.    
''ദേ.....നൂറു കൂട്ടം കാര്യമുണ്ട്.ഫ്രിഡ്ജില്‍ ചോറും കറിയും ഉള്ളത് ചൂടാക്കി വേണം കഴിക്കാന്‍!.നാട് മുഴുക്കെ ആളെ കൊല്ലും പനി..''
''എപ്പഴാ മടക്കം ?നിന്നെ അന്വേഷിച്ചു വരുന്നവരോട് എന്ത് പറയും?എട്ടു ദിവസമായി കുടിവെള്ളം കിട്ടാത്ത വടക്കേടത്ത്  കോളനിക്കാരെ എങ്ങനെ ആശ്വസിപ്പിക്കും??പാവങ്ങള്‍.എത്ര ദിവസമായി നിന്റെ പിറകെ നടക്കുന്നു?വോട്ട് വാങ്ങാന്‍ എന്ത് മിടുക്ക് !ഈയിടെയായി നിന്റെ ഉത്സാഹം മറ്റു ചിലതിലാ...."
'വിഷ്ണു,അവര്‍ വരുമ്പോള്‍ എല്ലാം ശരിയായിട്ടുന്ടെന്നു പറയു .വെള്ളം രണ്ടു ദിവസത്തിനകം ഒകെ''
'''കള്ളം ''
''അതെ രക്ഷയുള്ളൂ.മറ്റു നിവര്‍ത്തിയില്ല.ഊണ് കഴിഞ്ഞു വേഗം വീട് പൂട്ടി  ഇറങ്ങിക്കോ .ഞാന്‍ വരുമ്പോള്‍ മൊബൈലില്‍ വിളിക്കാം.എന്നിട്ട്,ഇങ്ങോട്ടെത്തിയാല്‍  മതി. സന്ധ്യക്ക് മടങ്ങി വന്നാല്‍ നാട്ടുജന്തു  ശല്യം കുറയും''.
'നിനക്കാരെയും പേടിയില്ല.'
'''ഫയലുകള്‍ ഇളകാത്തത് എന്റെ കുറ്റമാണോ ?സമയം വൈകി .മേശയില്‍ നിന്നു ആവശ്യത്തിന് പണമെടുക്കു.ഉപദേശം  വേണ്ട."
'ഇക്കണക്കിനു പോയാല്‍ നിന്നെ നാട്ടുകാര്‍ വളയും''അയാള്‍,ഗൌരവത്തില്‍ അവളെ നോക്കി..
'പിന്നെ, ഏമാന്‍മാരെ പേടിച്ചു പൊതു കാര്യങ്ങള്‍ക്ക് പോകാതിരിക്കണോ?  എന്നെ പാര്‍ട്ടി രക്ഷിക്കും.കിട്ടുന്നതിന്റെ പകുതി അങ്ങോട്ട്‌  കൊടുക്കുന്നുണ്ട്. ''  വാക്കുകളുടെ മൂര്‍ച്ചയില്‍ അഹങ്കാരം ഒളിഞ്ഞിരുന്നു .                
'' നീ അവസരവാദി... കഴിഞ്ഞ തവണ  ജയിപ്പിച്ച പാര്‍ട്ടി ഇത്തവണ തോല്‍ക്കുമെന്നു കരുതി നീ കൂറ് മാറി..അന്ന് നിനക്ക് കിട്ടുന്നതിനു ഒരു കണക്കും കൊടുക്കണ്ട.അത് ഈ പുതുപുത്തന്‍ മണിമാളിക, തെളിവ്. വെറുതയല്ല ,രമേശന്‍ കെട്ടും പൂട്ടി പോയത്.""
അതെന്റെ കഴിവ്‌. .നിങ്ങളെ ഇങ്ങോട്ട് തള്ളി കയറ്റികൊണ്ടുവന്ന  കുടുംബശ്രീക്കാരോട് നാല് വര്‍ത്തമാനം പറയുന്നുണ്ട്.-എങ്ങനെ ഈ ശല്യം ഒഴിവാക്കാന്‍ കഴിയുമെന്ന്."
വിഷ്ണുവിന് കലി വന്നു. 
, രാവിലെ നീയെന്നെ പട്ടിണിക്കിട്ടു.വെറും ഒരു ചായയല്ലേ തന്നത്?നീ ഒരു മനുഷ്യസ്ത്രീയോ?''
ഇയാള്‍,ഇന്നത്തെ എന്റെ എല്ലാ പരിപാടിയും വന്‍കുളമാക്കും..... രക്ഷപ്പെടുക.
ചാരുലത,സൌമ്യോദാരശാന്ത ഭാവത്തില്‍...........
വിഷ്ണുവേട്ടാ,സമയം,പത്ത് കഴിഞ്ഞു.ആട്ട,മൈദ,പുട്ട് പൊടി ഇവിടിരിപ്പുണ്ടെന്ന്, അറിയാമല്ലോ.ചപ്പാത്തി,പൂരി,അര കുറ്റി പുട്ട് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കു.ഇന്നലെ രാത്രി കുറെ കണക്ക്‌ ശരിയാക്കി.അതാ സ്വല്പം വൈകി ഉണര്‍ന്നത്.ഞാന്‍ വന്ന് അടുത്തുകിടന്നത് വിഷ്ണുവേട്ടന്‍ അറിഞ്ഞില്ല.സുഖനിദ്ര''. 
അറിഞ്ഞിട്ടെന്തു കാര്യം?കിടയ്ക്കയില്‍ ഈ നിര്‍ഗുണപരബ്രമം ഒരു ബാധ്യത..ന്നാലും ,ഇങ്ങനെയും ഭൂമിയില്‍ പെണ്ണുങ്ങളുണ്ടോ? 
ഒരു നേരം വയര്‍ നിറച്ചു ആഹാരം കിട്ടാന്‍ മാര്‍ഗമുണ്ടായിരുന്നെങ്കില്‍ എന്നേ ഈ പങ്കു കച്ചവടം അവസാനിപ്പിക്കുമായിരുന്നു.
''ശരി,നീ പൊയ്ക്കോ...മടക്കം ....അധികം ഇരുട്ടാവണ്ട.''
ഗേറ്റ് പകുതി തുറന്ന്,പെട്ടന്ന് അവള്‍ തിരികെ വിഷ്ണുവിന്റെ അടുത്തേക്ക്.....(''പെട്ടെന്നവള്‍''- പാരായണ സുഖം കിട്ടുമെങ്കില്‍  മടിക്കണ്ട,അങ്ങനെ വായിക്കു.അനുവാചകരാണ്,എഴുത്തുകാരുടെ കണ്‍കണ്ട ദൈവങ്ങള്‍.കഥ, സുമനസ്സുകളിലേക്ക്,പകരാന്‍ പെടുന്ന പെടാപാട് !).
''പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ ''
അയാള്‍ ,നിശബ്ദനായി.
ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനതിരക്കില്‍ എം.ഡി മുട്ടിയുരുമ്മി ,ഒട്ടിച്ചേര്‍ന്നു വലത്ഷൂസിനറ്റം വളരെ മൃദുലമായി ഇടതുകാലില്‍ തൊട്ടു. ...നാട, മുറിക്കുന്നതിനീടക്ക് അവള്‍ ആ കുട്ടികുറമ്പനെ  രൂക്ഷമായി നോക്കി. അയാള്‍,പിന്‍വാങ്ങി.ചില നാണമില്ലാ വിരുതന്മാര്‍ -ഇതുപോലുള്ള അവസരങ്ങളില്‍......... വേണ്ട....!
ഇരു പാര്‍ട്ടിയിലും ചില അസുരജന്മങ്ങളുണ്ട്.വര്‍ത്തമാനം -അതും ഗൌരവ ജനസേവനം ചര്‍ച്ചക്കെടുക്കുമ്പോള്‍-,അല്‍പ്പം കഴിഞ്ഞ് ഒപ്പമുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കി ഒറ്റപെടുത്തി, വര്‍ത്തമാനത്തിനിടക്ക്.......ഒട്ടും നിനച്ചിരിക്കാ..വേളയില്‍ ഒരു ആലിംഗനം...ചുടു ചുംബനം!....മുറുക്കി ചുവന്ന,ചുണ്ടുകളില്‍ സിഗരറ്റ് മണം..... കുതറി,ഓടി ശ്വാസമിടിപ്പില്‍ പുകയും അമര്‍ഷം,...!വേഗം വീട്ടിലെത്തി പൈപ്പിന്‍ ചുവട്ടില്‍ വായ അസ്സലായി പലവട്ടം കഴുകി ,മുഖത്തു തണുത്ത വെള്ളം ധാരയായി ഒഴിച്ചു.എന്തൊരു ആശ്വാസം.!
രമേശന്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ -''ഏതോ ജനപ്രതിനിധിയുമായി അവിഹിത ബന്ധം!''!കഷ്ടം!കുടുംബബന്ധം കലക്കി,വേര്‍പിരിച്ചു ആരുടെയൊക്കെയോ കാര്യസാധ്യത്തിനെന്നു എത്ര വട്ടം  ആണയിട്ടു!വിശ്വസിച്ചില്ല.. !                                                                                                      പരിപാടിക്ക് ശേഷം സമൃദ്ധ ഭക്ഷണം!തീന്‍മേശപ്പുറത്ത് നിരന്ന പേരറിയാത്ത വിഭവങ്ങള്‍ കണ്ടു കൊതി !പ്രഷര്‍,ഷുഗര്‍ ഇല്ല.ആദ്യം,ഓരോന്നെടുത്ത് രുചിച്ചു.പിന്നെ,.മധുര-പുളി-ചവര്‍പ്പ്‌ -എരിവും,ഉപ്പും ഇല്ലാത്തവയില്‍ നിന്ന് ഇഷ്ടഭോജ്യങ്ങളെടുത്ത് വയറു നിറയ്ക്കാവുന്നതില്‍ അധികം കഴിച്ചു.അതിഥികളും,കാഴ്ചക്കാരും പിരിഞ്ഞു.......
വാഹനത്തില്‍ ഓഫീസിലെത്തിക്കാമെന്നു ഏറ്റിരുന്നു..അന്വേഷിച്ചു.
''പത്ത് നിമിഷത്തിനകം വണ്ടി എത്തും.മാഡത്തെ എം.ഡി.വിളിക്കുന്നു.......'' ചുരിദാറിട്ട പെണ്‍കുട്ടി അവളെ ക്ഷണിച്ചു.
ചെന്നിട്ട് നൂറു കൂട്ടം കാര്യങ്ങള്‍. രേഷന്‍ കാര്‍ഡില്‍ തെറ്റ് വന്നത് തിരുത്താന്‍ എവിടെ പോകണം ?ആരെ കാണണം?അച്ഛന്റെ വയസ്സ് മകന്,!അമ്മയുടെ പേര് മകള്‍ക്ക്-!നിര്‍ദേശങ്ങള്‍ക്ക്,സഹായത്തിനു വരുന്നവര്‍ ഏറെ!.ഡിഗ്രി പഠിച്ച്  നടാടെ ജോലിക്ക് വരുന്നവര്‍ കുറഞ്ഞൊന്നു ശ്രദ്ധിച്ചില്ലെങ്കില്‍ വന്നു കൂടുന്ന പിഴവുകള്‍!                                                                                                                    .കുഞ്ഞിത്താത്തക്ക് വിദേശത്ത് (വിദേശത്ത് ,കുഞ്ഞിത്താത്ത-ഇതാണ് ശരി )ആയപ്പണി.സ്വര്‍ണവും,പണവും കടത്തുന്ന '''വാഹക'' എന്ന ഇരട്ടപേരുണ്ട്.അവര്‍ക്ക്‌ അവധി കഴിഞ്ഞ് രണ്ടു ദിനത്തിന്കം മടങ്ങി പോകണം. നാല് മക്കള്‍ ഉള്ളതില്‍ കാര്‍ഡില്‍, രണ്ടു കുട്ടികളുടെ പേര്                                                                                                                                                                                     മാത്രം.                                                                                                                                                                                 ഫോണ്‍ വിളിച്ചു.മുഖദാവില്‍ ചെന്ന് കണ്ടു.കുഞ്ഞിത്താത്തയ്ക്കു വേണ്ടി വാദിച്ചു.രണ്ടാഴ്ച കഴിഞ്ഞ് വന്നു നോക്കാന്‍!.അഹങ്കാരി ചെറുപ്പക്കാരി പെണ്ണിന്റെ മുഖത്ത് അടിക്കാന്‍ കൈ തരിച്ചു.അവിടെ നിന്നിറങ്ങി  വിഷമം തീര്‍ക്കാന്‍ എതിര്‍ വശത്തെ ഇരമ്പും കടലിന് മുന്‍പിലെ മരച്ചുവട്ടില്‍,മാര്‍ബിള്‍ മിനുസത്തില്‍ ഇരുന്നു.സമുദ്രം പതുക്കെ പതുക്കെ ശാന്തയാവുന്നു കടല്‍കാറ്റിന്റെ  മൌന ഗീതത്തില്‍.സ്വന്തം .മനസ്സും.....     
  ചാരുലത എഴുനേറ്റു പെണ്‍കുട്ടി ചൂണ്ടികാണിച്ച മുറിയിലേക്ക്. .......                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   
                                                          ''വരൂ ''
ഇളംഇരുട്ടില്‍ ശീതം നിറഞ്ഞു തൂവും മുറിയില്‍ ഒരിറ്റു വെളളി വെളിച്ചത്തില്‍ യുവ കോമളന്‍ !കറുപ്പ് കൂളിംഗ് ഗ്ലാസ്‌..ശൃംഗാര.ചിരി!കഷ്ടിച്ചു ..ഇരുപത്തഞ്ചു വയസ്സ്!.മുട്ടയില്‍നിന്ന് വിരിയുമ്പോഴെക്കും സ്വര്‍ണകപ്പില്‍ വീഞ്ഞ് !ഭാഗ്യവാന്‍ !.                                             
                                                       ''കണ്ടാല്‍ പ്രായം ഇരുപത്തിരണ്ടു ''  അവന്‍ അവളുടെ മുഖമാകെ നോട്ടം തടവി .                                                                              
                                                    ''കഴിഞ്ഞാഴ്ച മുപ്പത്തഞ്ച് തികഞ്ഞു'' അവള്‍  ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു. ഇതുപോലെയുള്ള  എത്ര കടുംമധുരതേന്‍കുഴമ്പന്‍മാരെ  കൈകാര്യപ്പെടുത്തിയിട്ടുണ്ട്!                                                                                     
                                                          ''റിയലി 'അവന്‍ ,സെറ്റിയില്‍ ചാരിയിരുന്നു.-അദ്ഭുതഭാവം കലര്‍ന്ന് !                                                                                                                     '''യു ലുക്ക്‌ സൊ സ്മാര്‍ട്ട് !ഒരു ചെറിയ ഗിഫ്റ്റ്‌.എന്തും വിവാദമാകുന്ന കാലം.അതുകൊണ്ടാണ് ആ സമയത്ത്  തരാതിരുന്നത്.''                                              
                                           ''താങ്ക്സ്..എന്താണ്?"'                                                                                                          
അവള്‍ ,നേരിയ ചുവന്ന വര്‍ണകടലാസ് നിവര്‍ത്തി.വെളുത്ത കല്ലില്‍ തിളങ്ങും സ്വര്‍ണ മോതിരം !                                                         ചാരുലത ചിരിച്ചു. ,വളരെ അര്‍ത്ഥമുള്ള ചിരി.ആ ചുള്ളന് ഒരിക്കലും ഊഹിച്ചെടുക്കാന്‍ കഴിയാത്തത്. .....                                                                                                                                                          
                                                   '' ങ്ഹാ..ചിരി കാണാനെന്ത് ഭംഗി! . ചെറുപ്പക്കാരന്‍.                                                                                                          .....                                                                                              
               '' പുതിയ ഫാഷന്‍. നിങ്ങള്‍ക്ക്‌ നന്നായി ചേരും.ഫ്രണ്ടസ്,പരിചയക്കാര്‍  .....എല്ലാവരോടും ഇവിടം വിസിറ്റ് .........''
യുവാവിന്റെ    വാചകം ചാരുലത പൂര്‍ത്തിയാക്കി .                                                                                                                                                                
 '' അതൊന്നും പ്രശ്നമല്ല.. ഒരു വാക്ക് പറയുന്നതില്‍ എന്ത് ബുദ്ധിമുട്ട്.ഞങ്ങള്‍ കാരണം താങ്കള്‍ക്ക് ബിസിനസ്  കിട്ടുമെങ്കില്‍  സന്തോഷം.''               
                                 ''വിപിന്‍ എന്ന് വിളിക്കു...ദേ......വിസിറ്റിംഗ് കാര്‍ഡ്‌ ... '' .                                                                  .അവള്‍, മോതിര ഡപ്പി ബാഗില്‍ വെച്ചു എഴുനേറ്റു.                                                                                                                                        വിപിന്‍  മിനുത്ത ഇരിപ്പിടത്തില്‍ ചാരി കിടന്ന്, റിമോട്ട് അമര്‍ത്തിയപ്പോള്‍  ചാരുലതക്കു,മുന്‍പില്‍ വാതില്‍ തുറന്നു.അവള്‍, കാത്തുകിടക്കും ടാറ്റാ സുമോവില്‍ കയറി. ...... 
.             രമേശനെ ഇഷ്ടമായിരുന്നു.ഒരു കുഞ്ഞു ഏതു വിവാഹിതയും സ്വപ്നം കാണുന്നത്.കുറച്ചുകാലം മരുന്ന് കഴിച്ചാല്‍ തീരാവുന്ന പ്രശ്നം.പേടിക്കാന്‍ ഒന്നുമില്ല.ഭാസ്കരന്‍ ഡോക്ടറുടെ ഒരു മാസത്തെ  ചികില്‍സ.! 
                                ''മടുത്തു.ഗുളികയും,ടോണിക്കും.സേവിച്ചു ഭക്ഷണത്തിന് രുചി  പോലും ഇല്ലാതായി .''രമേശന് എന്നും പരാതികള്‍.എല്ലാം ശരിയാകുമെന്ന് കരുതി.പക്ഷേ .ഏതോ....ഒരു പകല്‍     ഒരു വാക്ക് പോലും എഴുതി വെക്കാതെ .....ഒരക്ഷരം മിണ്ടാതെ ...പുഷ്പയുടെ അമ്മയെ ആശുപത്രിയില്‍ നിന്ന് കണ്ട വീട്ടിലെത്തിയപ്പോള്‍ ......അന്തരീക്ഷം മൂകം...... നിശ്ചലം..     
പലരുടെ നിര്‍ബന്ധം -ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകും.ഒരു തുണ വേണം. .വിഷ്ണു നല്ലവന്‍. അച്ഛന്‍,അമ്മ-മരിച്ചു ബന്ധുബലമില്ല.....സ്വതന്ത്രന്‍...പണ്ടത്തെ പത്താം തരം പാസായവന്‍.(ഇന്നത്തെ ബിരുദധാരി) .                                                                                                                                       ..!നാട് വിട്ടവന്‍, ഇത്രകാലമായിട്ടും തിരിച്ചു വന്നില്ലല്ലോ ?വിവാഹമോചനകടലാസ് കിട്ടിയ ഉടന്‍ രജിസ്ട്രാഫീസിലെ കൈയൊപ്പിന്റെ ഉറപ്പില്‍   വിഷ്ണുവിന്റെ വരവ്..................................................................................................................................................  ...കുറച്ച് കാലത്തെ വാസത്തിനിടക്ക് ഈ മനുഷ്യന് ചാരുലതയെപറ്റി എന്തറിയാം?അഴിമതിക്ക്‌ കൂട്ട് നില്‍ക്കാന്‍ നിര്‍ബന്ധിച്ചത് -അതും-റോഡ്‌ നിര്‍മാണതിരിമറി(പ്രത്യക്ഷത്തില്‍ ,കണ്ടെത്താനാവുന്ന ഏതു അനീതിക്കും എന്നും ചാരുലത എതിര്).വ്യക്തിത്വം,-നീതിബോധം തമ്മില്‍ ഇഴപിരിയാചരടില്‍ ,പാര്‍ട്ടി നേതൃത്വം പിടിമുറുക്കിയപ്പോള്‍.......സംശയിച്ചില്ല.രാജികത്ത് കൊടുത്തു..   
                    രമേശന്‍ ,കുഞ്ഞുങ്ങള്‍,-സമാധാന ജിവിതം ...മുന്നൊരുക്കത്തിന്റെ ഭാഗമായി ബാങ്ക് വായ്പയില്‍ ''മണിമാളിക ''പണിതു;തിരിച്ചടവിന്റെ  പെടാപാട് ഇന്നും ഒപ്പം .....തീരാതലവേദനയായി..ഈ നിമിഷം വരെ ,വിഷ്ണുവിനെ അറിയിക്കാത്ത ഒരേ ഒരു കാര്യം.അതാണ്‌.വിഷ്ണുവിന് ,.ജോലിയില്ല,അതിനിടക്ക് ....എന്തിനു വെറുതെ....?
വാഹനചില്ലിനപ്പുറം,ഒഴുകും കെട്ടിടങ്ങള്‍,വേനല്‍ പ്രകൃതി ...വിഷ്ണു പുണരുമ്പോള്‍ രമേശനാണ് മുന്‍പില്‍.!മരവിപ്പ് .!വല്ലായ്മ!   
മാനസികമായ അടുപ്പകുറവാകാം ,.സുരതത്തില്‍ വരുന്ന ജടിലത !...                                                                    
വൈകുന്നേരം അഞ്ചര കഴിഞ്ഞിട്ടും ആവശ്യക്കാരുടെ അനേകം പരിദേവനങ്ങള്‍.വിവരാവകാശകാര്യാലയത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  വിഷ്ണുവിനെ ഓര്‍മ വന്നു.അവള്‍ മൊബലില്‍ കുറെ പ്രാവശ്യം വിളിച്ചു._'പരിധിക്ക് പുറത്താണ് ''                
സാധാരണ ഏതു പരിപാടിക്ക്‌ പോയാലും ഉപഹാരം സ്വീകരിക്കാറില .നാളെ,മോതിരം വിറ്റ് കിട്ടുന്ന തുക പുഷ്പയുടെ  അമ്മക്ക് ഓപ്പരേഷനു ആശുപത്രിയില്‍ കൊണ്ട് ചെന്ന് കൊടുക്കണം.വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അന്യനാട്ടില്‍കുടിയേറിയ തനിക്ക് കൂടപിറപ്പിന്റെ  സ്ഥാനത്ത് സഹായിയായി എന്നും അവള്‍ മാത്രം.....
ചാരുലത ഗേറ്റ് കടന്നു വരുമ്പോള്‍ വിഷ്ണു മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.സന്ധ്യാനേര തുടുപ്പില്‍ മാനം ചുവക്കുന്നു. ......   
ആഞ്ഞു വന്ന വിഷമത്തോടെ ചാരുലത വിഷ്ണുവിനെ കെട്ടിപ്പിടിച്ചു..... 
                   ''നിങ്ങള്‍ക്ക്‌ എന്നെ നന്നായിട്ട് പ്രേമിച്ചുകൂടേ....മനുഷ്യാ.....''           
അവളുടെ തേങ്ങലില്‍, അയാളുടെ ഉള്ളില്‍ ഒരു ചെറു മിന്നല്‍പിണര്‍. ....വിഷ്ണു  അല്പം മുന്‍പ്‌ തയാറാക്കിയ തിരകഥയുടെ താളുകള്‍  വലിച്ചു കീറി.---നാളെ രാവിലെ,പുറപ്പെടാന്‍ ഒരുങ്ങിയ ഒരിക്കലും മടങ്ങാത്ത  യാത്രയുടെ ......

ഗാന്ധിസാഹിത്യം,ആത്മകഥ വായിച്ചു പഠിച്ചവര്‍ ഒരിക്കലും ഗാന്ധി ദള്തരുടെ,ഹരിജനങ്ങളുടെ ശത്രുവെന്ന് വിലയിരുത്തില്ല.''പിപ്പിലിയോ ബുദ്ധ '' കണ്ടില്ല.ഗാന്ധിയെ നിന്ദിച്ച് അത് വഴി ഖ്യാതി നേടാന്‍ ശ്രമിക്കുന്നവര്‍ ആത്മപരിശോധന നടത്തട്ടെ.ഇവരൊക്കെ സമുദായത്തിനുവേണ്ടി എന്ത് സത് പ്രവര്ത്തനങ്ങള്‍ നടത്തിയെന്ന്.കെ.എം.രാധ

Tuesday 25 September 2012

മനുഷ്യജീവിതം ഹ്രസ്വം.തിലകന്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ കാരണങ്ങള്‍ ഏറെ.വര്‍ഷങ്ങള്‍ക്കു മുന്പ് ജഗതി താന്‍ മറ്റൊരു ജാതിയില്‍ പിറന്നത്‌ കൊണ്ടാണ് ഐ.വി.ശശി സിനിമകളില്‍ അവസരം തരാത്തതെന്നു പരാതിപെട്ടത് ഓര്‍ക്കുന്നു.ജഗതി ഭ്യാഗ്യം,കഴിവ് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നതോടെ പിന്നീട് ജഗതിക്ക് അവസരങ്ങളുടെ ഘോഷയാത്ര. തിലകന് അവസരങ്ങള്‍ കുറഞ്ഞു,തനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ തന്നെക്കാള്‍ കഴിവ് കുറഞ്ഞവര്‍ (സ്വാധീനം
,സ്തുതിപാടല്‍,സൗഹൃദം)കെട്ടിആടുന്നത് കണ്ട് മനസ്സ് പൊള്ളി,അതാണ്‌ ആ മഹാനടന്‍ പൊട്ടിത്തെറിച്ചത്.സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് വാസ്തവം.''മരണാനന്തരം മഹത്വം പറയുന്ന സമൂഹത്തിന്‍റെ വിധേയമാകുകയാണ് തിലകന്‍,മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കുള്ള താക്കീതാണ് തിലകന്റെ മരണം.''രഞ്ജിത്ത് ഉള്‍കൊണ്ട മഹാസത്യം സാഹിത്യലോകത്തും,പത്രാധിപന്മാര്‍ക്കും ബാധകമാണ്.പലരുടെയും വിചാരം അവര്‍ ആയിരം വര്ഷം ജീവിക്കുമെന്നാണ്.സിനിമാലോകത്തെ കോക്കസ്സിനെ പിന്‍ തള്ളാന്‍ രഞ്ജിത്തിന് കഴിഞ്ഞത് ആര് സഹായിച്ചില്ലെങ്കിലും (സിനിമയുടെ ക്രാഫ്റ്റ് അറിയുന്നത് കൊണ്ട് )താന്‍ സിനിമയില്‍ നിലനില്‍ക്കും എന്നതാണ് ധീരമായ അഭിപ്രായം പറയാന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.രഞ്ജിത്തിന്റെ' ഇന്ത്യന്‍ റുപി''തിലകന് വീണ്ടും അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു.പിന്നീട്, സുധീര്‍ അമ്പലപ്പാട്ടിനെ പോലെയുള്ള യുവ സംവിധായകര്‍ തിലകന് അവസരങ്ങള്‍ നല്‍കി.എംടി യുദേ വാക്കുകള്‍ എത്ര സത്യം൧'കഥാപാത്രത്തില്‍ ഇത്രയേറെ വൈവിധ്യം കൊണ്ടുവന്ന മറ്റൊരു നടനില്ല.മലയാളസിനിമക്ക് നഷ്ടമായത് മഹാപ്രതിഭയെ''.....രഞ്ജിത്ത് പറഞ്ഞത് വീണ്ടും ഒരു കഥയെഴുത്തുകാരി എന്ന നിലക്ക് സാഹിത്യലോകത്തെ കോക്കസ്സ് ബുജിക്കാരോട് ഓര്‍മിപ്പിക്കട്ടെ''നാം ഏത് നിമിഷവും ഈ ഭൂമിയില്‍ നിന്ന് പോകാം.''കഴിവുള്ളവര്‍ക്ക് അവര്‍ പ്രായമുള്ളവരോ,യുവന്മമാരോ ആകട്ടെ...അവരെ നിഷ്കരുണം പടുകുഴിയിലേക്ക് തള്ളരുതേ.ആശംസകള്‍.കെ.എം.രാധ

Saturday 22 September 2012

അവലോകനം

ചില മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ അക്രമം,തീവ്രവാദം അഴിച്ചു വിടാം എന്തുമാവാം,എന്നിട്ട് അവര്‍ മതേതരത്വം,ജനാധിപത്യം പാടും.മുസ്ലിംവിരുദ്ധ സിനിമ ഇന്ത്യയില്‍ നിരോധിച്ചിട്ടും,ഗിലാനിമാരും,മതനേതാക്കളും ചെന്നൈയിലും വിവിധ സംസ്ഥാനങ്ങളിലുംകലാപമുണ്ടാക്കുന്നതിന്റെ പിന്നില്‍ ഒറ്റ ലക്‌ഷ്യം മാത്രം -മതമൈത്രി തകര്‍ക്കുക.കശ്മീരിലെ പണ്ഡിറ്റുകള്‍ എന്ന് എവിടെ കഴിയുന്നു?അസമിലെ നാല് ലക്ഷം വരുന്നവര്‍ എങ്ങനെ അഭയാര്‍ത്ഥികളായി എന്ന് ചിന്തിക്കുകകെ.എം.രാധ

Wednesday 19 September 2012

പത്രാധിപർ ചിന്തിക്കുക


കഥ

പത്രാധിപർ ചിന്തിക്കുക 

         കെ.എം.രാധ   
              ചാരുലത വളരെ അസ്വസ്ഥ.പത്രാധിപര്‍ പൂതം പിടിച്ച മട്ടില്‍ അവള്‍ക്ക് മുന്‍പില്‍,സീറ്റില്‍ കുനിഞ്ഞിരുന്ന്.പുസ്തകതാള്‌ുകള്‍‍ക്കിടയില്‍ കാര്യമായിട്ടെന്തോ  കണ്ടെത്താന്‍ ശ്രമിക്കുന്നു.പിന്നീട്,പുസ്തകം,മേശപ്പുറത്ത് വെച്ചു ,അവളെ.നോക്കി.അന്വേഷിച്ചത് കണ്ടെത്ത്തിയില്ലെന്ന് അയാളുടെ ഇരുണ്ട മുഖഭാവം കൊണ്ടറിയാം.
                വന്ന കാര്യം എള്‌ുപ്പം പറഞ്ഞിട്ട് പോകൂ,തിരക്കുണ്ട്‌.നിങ്ങള്‍ വാചാലയെന്നു കേട്ടിട്ടുണ്ട്.ഞങ്ങളെപോലുള്ളവരുടെ ദയവാണ് നിങ്ങളെപോലുള്ള എഴുത്തുകാരികള്‍ക്ക് ആത്മബലം,പ്രേരണ,പ്രോത്സാഹനം.ഞങ്ങളില്ലെങ്കില്‍ എഴുത്തുകാരെല്ലാം വട്ടപൂജ്യം .                                .-ഇങ്ങനെ ചില കാര്യങ്ങള്‍ ആ പൊങ്ങച്ചമനസ്സില്‍ തിളച്ചു തൂവുന്നു ....... 
വെറുതെയല്ല ഇപ്പോള്‍ കൊടുക്കേണ്ട വാര്‍ത്തക്ക് വേണ്ട പ്രധാന അംശങ്ങള്‍ എത്ര തിരഞ്ഞിട്ടും ഈ മാന്യന്‍ കാണാതെ പോയത്!   
                                ''ഉം...''  പത്രാധിപര്‍ . 
                     ''കഴിഞ്ഞ രണ്ടു വര്‍ഷമായി  അയച്ചതൊന്നും പ്രസിദ്ധീകരിച്ചു കാണുന്നില്ല.''  ചാരുലത .
          അവള്‍ക്കോപ്പം വന്നവര്‍ വാരികയില്‍  മുഖചിത്രമായി  സ്ഥാനം പിടിച്ച് പുരസ്കാര ലഹരിയില്‍ മുങ്ങിപൊങ്ങി.....കണ്ടോ....എങ്ങനെയുണ്ട്?ഞങ്ങളുടെ രചനകള്‍ ? ...... 
          ''ഓ..അത് പോകട്ടെ.ഇപ്പോള്‍ വല്ല സൃഷ്ടിയും....കൈയിലുണ്ടോ?''  അദേദഹം ചോദിക്കുന്നു   
       ''  സാര്‍......രാഷ്ട്ര സുരക്ഷയെപറ്റി ഒരു ലേഖനം ''                                                                                                                             
പെട്ടെന്ന് ,അദ്ദേഹം,  ,മുന്പത്തേക്കാളധികം  മുഖം കറുത്ത് രൌദ്രമായി.       
''നിങ്ങളോട് ഇത്തരം വിഷയം കൈകാര്യം ചെയ്യുന്നത് അപകടം വരുത്തുമെന്ന് മുന്നറിയിപ്പ് തന്നതല്ലേ ?ആധികാരികത ഒട്ടുമില്ലാത്ത വെറും ഭാവനാസൃഷ്ടികള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കും."'
അയാളുടെ സിദ്ധാന്തം അവള്‍ പുച്ഛത്തോടെ തള്ളി .         
അല്ലെങ്കിലും ഈ കോമപ്പന്‍ കാര്യമായ സഹായങ്ങള്‍ നല്‍കില്ല -സമൂഹത്തിനും,തനിക്കും. .....                                                                            
                     ''എന്താണ് ഉള്ളടക്കം?" പ്രകടമായ അനാസ്ഥ....വാക്കുകളില്‍.                                                                                       
      വരണ്ടായിരുന്നു.കൂടികാഴ്ച ഒഴിവാക്കാമായിരുന്നു അസ്സല്‍ വിദേശ സിനിമാനിരൂപകന്‍ ടി.സുരേഷ്ബാബുവിന്റെ തലയ്ക്ക് ശക്തിയായി ഒരു കിഴുക്കു കൊടുക്കണം.അയാള്‍ ചില സൂചനകള്‍.......നിങ്ങള്‍ പോകണം,ദയാലു ..നല്ലത് ആര്‍ എഴുതിയാലും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും. നേരില്‍ കാണാത്ത അയാളുടെ ഫോനെവിളിയിലെ സൗഹൃദം കൂട്ടികുറച്ചു വന്നതാണ്.          
            ''സര്‍,മാധ്യമങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചക്ക് വിധേയമാക്‌ുന്നു.കശ്മീര്‍,നാഗാലാണ്ട് ,മിസോറം,അരുണാചല്‍ പ്രദേശ്‌,,.....അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാന്‍ നിയുക്തരായ പട്ടാളക്കാര്‍ പലപ്പോഴും വിഘടനവാദികളുടെ ശത്രുത..ഏറ്റുവാങ്ങുനനു.. ....ഫലം...കള്ളകേസുകള്‍ ,കോര്‍ട്ട് മാര്‍ഷല്‍ ....ചിലര്‍, തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതര്‍''                                               
                      ''നിങ്ങളുടെ കൈയില്‍ തെളിവുണ്ടോ "'ആ മുഖത്ത് പുച്ഛരസം.                                                                                       
                            ''സാറിനറിയുമോ.....അഫ്സ്പ -സൈനികര്‍ക്ക്‌ നല്‍കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കുക വഴി   അയല്‍രാജ്യത്ത്  നിന്ന് നുഴഞ്ഞു കയറ്റം കൂടി.അവര്‍ കള്ളനോട്ടുകള്‍ രാജ്യമാകെ വിതരണത്തിനു വന്‍ ശ്രുംഖല.രൂപപ്പെടുത്തി  അവിടെ ജനം എന്നും തെരുവിലിറങ്ങി,. നിയമവ്യവസ്ഥ ചവുട്ടിയരക്ക്യുന്നു.വര്‍ഷങ്ങളായി ഒരു സ്ത്രീയെ പട്ടിണിക്കിട്ട്,നിരാഹാരനാടകം നടത്തി ഝ്ന്‍സീ റാണി -ഉരുക്കുവനിതയായി  അവരോധിച്ചു വിഘടനക്കാര്‍ മുതലെടുക്കുന്നു.ചൈന ഒളിഞ്ഞും ,തെളിഞ്ഞും സഹായത്തിനു മുന്നിലുണ്ട് .''                                     
             '' stop,stop.....മതി.മതി.വിവരണം,''  പത്രാധിപര്‍ ,അസഹ്യതയുടെ അങ്ങേയറ്റത്ത് .                                                                             
                     ''വെറും മലയാളം അധ്യാപികയല്ലേ ?ചരിത്രം കലക്കി കുടിച്ചവര്‍ ഇവിടെയുണ്ട്.ആധികാരികമായി പറയാന്‍ അവര്‍ക്കറിയാം''                                                                                                                                                                                    
                      ''അത് നല്ല കാര്യം തന്നെ സര്‍.അത്യാവശ്യത്തിനു ഇന്ത്യന്‍-ബ്രിട്ടീഷ്-ലോക ചരിത്രം അറിയാം.ഗാന്ധിസാഹിത്യം ഇഷ്ടമാണ്''         
                             ''ഇതാണ് നിങ്ങളുടെ കുഴപ്പം.അനാവശ്യ വര്‍ത്തമാനം,സ്വയം ബൂസ്റ്റ്‌ ചെയ്യല്‍''  അയാള്‍,അവളെ വല്ലാതെ നോക്കി .                                                                   
     മനസ്സ്‌,കാര്‍മുകില്‍ വര്‍ണമായി.ശബ്ദം ഇടറി.  ചാരുലതയുടെ കണ്ണ് നനഞ്ഞു.                                                                                          
        ''സാറിനെപോലെയുള്ളവര്‍ വേണം രാഷ്ട്രത്തിന്റെ നെടും തൂണാകാന്‍ . താങ്കള്‍ നയിക്കുന്ന ദേശീയ ദിനപത്രം കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചു സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുക.എങ്കിലേ ,കേന്ദ്രസര്‍ക്കാരിന്റെ അടച്ച കണ്ണ് തുറപ്പിക്കാനാവു .''                                                                                                                                                        .                             
            ''എന്താ കളിയാക്കുകയാണോ ?''പത്രചുമതലക്കാരന്റെ  മുഖം ചുവക്കുന്നു..ചുമച്ച് ,നെറ്റിയില്‍ നെടുകെ വിരലുകള്‍ അമര്‍ത്തി,തലവേദന .......                              
വന്നത് തെറ്റ്,സംസാരിച്ചത് അതിനേക്കാള്‍വലിയ ....... അവള്‍ ,നിശ്വസിച്ചു.                                                                           
          ''സാര്‍,ലോകചരിത്രത്തില്‍ മഹാത്മാവിന് വലിയസ്ഥാനമുണ്ട്.ഗാന്ധിസാഹിത്യത്തിനും"'                                                                         .     ''നിങ്ങളോട് ഞാന്‍ നന്നായി പെരുമാറിയതാണ് കുഴപ്പമായത്.അല്ലെങ്കിലും നിങ്ങള്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ മിടുക്കിയാണെന്ന് കേട്ടിട്ടുണ്ട്.അല്ലാ ,രാജ്യത്തിന്റെ മൊത്തം സംരക്ഷണ ചുമതല നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ''പത്രാധിപര്‍ ,ചിരിക്കുന്നു..                                                                                                                                                                       
ചാരുലത ,ആശ്വസിച്ചു                                                                                                                                                          
            ''ശരി.മാറ്റര്‍ തരു.വേണ്ടത് ചെയ്യാം.''                                                                                                                              
     ''സാര്‍,അസമിലെ ഗോല്‍ഗട്ട് ജില്ലയില്‍ 2012 ഏപ്രില്‍28ന് പെട്രോള്‍ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി.അതൊരു ടെറര്‍ ആക്രമണമാകാന്‍ സാധ്യത ......'"                                                                                                                                        
      പത്രാധിപര്‍ ,അവളെ രൂക്ഷമായി നോക്കി.അവള്‍ ,ബാഗില്‍ നിന്ന് കൈയെഴുത്ത് പ്രതിയെടുത്ത് അദ്ദേഹത്തിനു നേരെ നീട്ടി .                        
               ചാരുലത പോയശേഷം,പത്രാധിപര്‍ അവളുടെ പഠന-ഗവേഷണ പ്രബന്ധം ഓടിച്ചു വായിച്ചു.പിന്നെ, നിമിഷങ്ങള്‍ക്കകം അവ അനേകം കഷണങ്ങളായി നുറുക്കി കാര്‍ഡ്ബോര്‍ഡ് പെട്ടിയിലിട്ടു....വീണ്ടും,അന്നത്തെ വാര്‍ത്തയില്‍ ചേര്‍ക്കാന്‍ ,കുറെ സമയം മെനക്കെടുത്തി കിട്ടാതെ പോയ തീയതി തപ്പാന്‍ പുസ്തകത്തിലേക്ക് ......
    ചാരുലത  ദേഷ്യം തീര്‍ക്കാന്‍ സുരേഷിനെ വിളിച്ചു.ഭാര്യയാണ്ഫോണ്‍ എടുത്തത്.ജോലിയുടെ ഭാഗമായി  സുരേഷ് .ഡല്‍ഹിക്ക്‌ പോയിരിക്കുന്നു -. ഒരാഴ്ച കഴിഞ്ഞു മടക്കം....                                                                                                                                                                 
                        ചാരുലത ,ദേഹശുദ്ധി വരുത്തി വിളക്ക് തെളിയിച്ച്   പ്രാര്‍ത്ഥിച്ച  ശേഷം,ടെലിവിഷന്‍ കാണാന്‍ തുടങ്ങി.പെട്ടെന്ന് ,അവള്‍ക്ക് തോന്നി-ഒരു കപ്പു .കാപ്പി കുടിക്കണം.അവള്‍ എഴുനേറ്റു ......                                       
 ഉടന്‍ ,അതാ ടി.വി.യില്‍    ഫ്ലാഷ് ന്യൂസ്‌ തുടര്‍ച്ചയായി എഴുതി കാണിക്കുന്നു -ഓയില്‍ കമ്പനിയില്‍ തീപ്പിടുത്തം.......കുറെ കത്തികരിഞ്ഞ മൃതദേഹങ്ങള്‍.....ചോര കണ്ടാല്‍ തല ചുറ്റുന്ന അവള്‍ പെട്ടെന്ന് സെറ്റിയില്‍ ഇരുന്നു.-ചാരിയിരിക്കുന്ന അവളുടെ കാതുകളില്‍ വാര്‍ത്താശകലം വീണു കൊണ്ടിരുന്നു -പത്രാധിപരുടെ മകന്‍ സ്പോടനത്തില്‍ പെട്ട് കത്തിയമര്‍ന്നിരുന്നു.......

ബഹുജന്‍.കണ്ടെത്തലുകള്‍

കഥ                                                      കെ.എം.രാധ 


' ' 2050ല്‍ എന്ത് സംഭവിക്കും? " 'മാവോവാദികള്‍ ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കും'. 
'ഓ.നല്ല കാര്യം."അവള്‍ ,ചിരിച്ചു .'നീ വല്യ ജനാധിപത്യവാദി?എന്നിട്ട്,ഇങ്ങനെയാണോ സംസാരിക്കുന്നത് ?'ബഹുജന്‍ ,ഭാര്യയോട്‌ ചോദിച്ചു.'. ഭരണകൂടത്തിന്റ മറുപടിയെന്തു' അവള്‍,രണ്ടു രൂപ റേഷനരിയില്‍ നിന്ന് കല്ലും നെല്ലും വേര്‍തിരിച്ചു കൊണ്ട ഉച്ച ഊണിന്റെ തിടുക്കത്തിലെത്തി .' മലര്‍ പൊടിക്കാരന്റെ സ്വപ്നമെന്ന്" അയാള്‍ ,പത്രം,മടക്കി വെച്ചു.ബഹുജന്റെ മറുപടിയില്‍ പെട്ടന്ന് അവള്‍ കോപിച്ചു.'ഇവനെയൊക്കെ പൊതുസ്ഥലത്ത് വെച്ചു ഇരുമ്പ് കമ്പി പഴുപ്പിച്ചു വായക്കകത്ത് കയറ്റണം"എന്തിന് ?അയാള്‍ക്ക്,അവളുടെ ശിക്ഷാവിധിയുടെ പൊരുള്‍ മനസ്സിലായില്ല. 'മാവോവാദികളെ,പൊതുധാരയിലേക്ക് കൊണ്ട് വരാന്‍ ഈ വീമ്പിളക്കും നേരം മതിയല്ലോ!അവര്‍ക്ക്‌ ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പകരാന്‍ ?കഷ്ടം !'അവള്‍ വീണ്ടും അടുക്കളയുടെ അരികിലെത്തി.'' എവിടുന്നു അവര്‍ക്ക്‌ റോക്കറ്റ് ലോഞ്ചറുകള്‍,അത്യന്താധുനിക യുദ്ധോപകരണങ്ങള്‍ കിട്ടുന്നു?കാടുകളില്‍,മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എങ്ങനെ മികച്ച ഒളിപോരാളികള്‍ ആയി തീരുന്നു ?'അയാള്‍ അദ്ഭുതപ്പെട്ടു.''ഇതൊക്കെ ആരുടെ സംശയങ്ങള്‍?'അവള്‍ ,പാകപ്പെടുത്തിയെടുത്ത കറിയില്‍ ഉപ്പുണ്ടോന്നറിയാന്‍ കൈവെള്ളയിലെടുത്ത് നാക്കില്‍ വെച്ചു..അയാള്‍ നിശബ്ദനായി.പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയവള്‍, തന്നെ പരീക്ഷിക്കുന്നു.''ആ മണ്‌ുങ്ങൂസനല്ലേ ഇവരെ സഹായിക്കുന്നത് ? കാടുകളില്‍ നിന്ന് അസ്സല്‍ ചന്ദന-രക്തലേപനതടികള്‍ വെട്ടി ചൈനക്ക്,.. .മതതീവ്രവാദികളെ താലോലിച്ചു ഇന്ത്യന്‍ വെള്ള വെല്ലും കറുത്ത.നോട്ടില്‍ ഉയരങ്ങള്‍ കെട്ടിപടുക്കുന്നു......സ്വിസ് ബാങ്ക് അക്കൌണ്ട് വര്‍ദ്ധന. .എല്ലാ കൊടുക്കല്‍-വാങ്ങലുകളുടെയും പങ്ക് പറ്റും നിഷ്കളങ്കന്‍ ........''അവളുടെ രാഷ്ട്രതന്ത്രഞ്തയില്‍ അയാള്‍ക്ക് അഭിമാനം.'ഭരണാധികാരികള്‍ എന്തിനു ഇത്തരം വിഘടിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് നമ്മെ കഷ്ടപ്പെടുത്തുന്നു'?'അതൊരു ചെറു മയക്കു വിദ്യ.എത്രത്തോളം കീഴടക്കാന്‍ കഴിയുമോ,അത്രത്തോളം വലിയവനെന്ന തോന്നല്‍ മനുഷ്യനെ സാഹസികനാക്കുന്നു..അവന്റെ കാല്‍കീഴില്‍ ഇഴയും കൃമികളുടെ നുരയ്ക്കല്‍ അവന് മദലഹരിയാണ്..നമ്മുടെ മകനെപ്പോലെ.......''പെട്ടന്ന് അവളുടെ കണ്ണ് ചുവന്നു.അയാളുടെയും.അകലെ,അറിയപ്പെടാത്ത ഏതോ നഗര കൊഴുപ്പില്‍, നിറം പടരും ഡിസ്കൊ തക്കില്‍ ചെറുപ്പക്കാരന്‍,ചൂതാട്ടത്തിന് ശേഷമുള്ള ഭക്ഷണ ധൂര്‍ത്തില്‍ ജീവിതം മുന്തിരിച്ചാറില്‍,മാദക മോഹിനികള്‍ക്കിടയില്‍ ഉലയുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ്,ബഹുജന്‍ പഠിപ്പ് കഴിഞ്ഞ മിടുക്കന്‍ പ്രിയ പുത്രന് സര്‍ക്കാര്‍ പെന്‍ഷന്‍ സമ്പാദ്യം മുഴുവന്‍ കൊടുത്തനുഗ്രഹിച്ചു അയച്ചതാണ്,.നല്ല ജോലി കണ്ടെത്താന്‍- പാവപ്പെട്ടവരും ,സാധാരണക്കാരും സമ്മതിദാനം നല്‍കി .നേതാവിനെ പുണര്‍ന്നത് പോലെ.പക്ഷെ.,മകന്‍ തിരിച്ചു വന്നില്ല ..നീണ്ടവര്‍ഷങ്ങള്‍ക്കിടയിലെ !അന്വേഷണങ്ങള്‍ക്കിടയില്‍ .പലരില്‍ നിന്ന് അവര്‍ ഗണിച്ചെടുത്തു-അവന്റെ ധീരനൂതന കര്‍മങ്ങള്‍.!ജീവിത വഴിയില്‍ കാലിടറിയ അയാള്‍ വീട് വിറ്റ് വാടകവീട്ടില്‍ കുടിയേറി.മിച്ചം വന്നത് നിത്യ ചിലവിനു മാറ്റി.വെച്ച്..അവര്‍ .....കാത്തിരിക്കുന്നു- അവനെ ഒരു നോക്ക് കാണാന്‍......ജനം .....ജനപാലകനെയും...

Saturday 15 September 2012

ഐക്യ സാഫല്യം

കേരളത്തില്‍ ജാതി-മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കിയത് അതതു ഭരണ കൂടങ്ങളാണ്.എങ്ങിനെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താം എന്ന് അവര്‍ കണക്കുകൂട്ന്നു.ബിജെപിയും,,കമ്മൂണിസ്റ്റുകളും ബദ്ധശത്രുക്കള്‍ക്കളാവാന്‍ ഇരു കൂട്ടരുടെയും തോരണങ്ങളും,ഫ്ലെക്സ്ബോര്‍ഡകളും,നശിപ്പിക്കുന്നു.തീര്‍ച്ചയായും അവകാശങ്ങളും,ആനുകൂല്യങ്ങളും സാമാന്യ നീതിയും ലഭിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിച്ച്ച്ചേ തീരൂ.മറ്റ് മതങ്ങളെ സ്നേഹിച്ച് കൊണ്ടുതന്നെ ഹിന്ദുക്കള്‍ ഒറ്റ കുടകീഴില്‍ അണി നിരക്കുക.രാഷ്ട്രീയപാര്‍ടികളുടെധാര്‍ഷ്ട്യത്തിനും ,മനുഷ്യരേ കൊന്നൊടുക്കുന്നതിനും,ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാന്‍ ഹിന്ദു ഐക്യം പ്രയോജനപെടും









Friday 14 September 2012

സമവായം

അസഹിഷ്ണുതയാണ് കേരളീയനെ നശിപ്പിക്കുന്നത്.രാഷ്ട്രീയകക്ഷികള്‍,വിവിധ ജാതികള്‍ .....നല്ല കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നത് മലയാളിയുടെ ഉറക്കം കെടുത്തുന്നു. അല്‍പ്പം മുന്‍പേ ഒരു ചാനല്‍ എഴുതികാണിക്കുന്നു.....കണ്ണൂരില്‍ സിപിഐ(എം)..ബിജെപി കൂട്ട്കെട്ടെന്ന്.പരസ്പരം,വാളും,ആയുധങ്ങളും എടുത്തു വെട്ടികുത്തി കൊല്ലുന്നതിലും എത്രയോ ഭേദമാണ്....പരസ്പര ധാരണയോടെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍.ആശംസകള്‍  .കെ.എം.രാ

Monday 10 September 2012

വാര്‍ത്തകള്‍,നിരീക്ഷണങ്ങള്‍

കേരളരാഷ്ട്രീയം, ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കളുടെ വാക്പോരില്‍ കൊഴുക്കുമ്പോള്‍ ,സാധാരണജനത്തിന് വെറുപ്പ്‌,അസ്വസ്ഥത അനുഭവപെട്ടില്ലെങ്കിലെ...അദ്ഭുതമുണ്ടാകൂ.കേരളം ഭരിക്കുന്നത്‌ എല്‍.ഡി.എഫ് അല്ല.(ജനത്തിന്റെ മുന്‍പില്‍ ബദ്ധശത്രുക്കള്‍ എന്ന് സ്വയം വിശ്വസിപ്പിക്കുന്ന ഇരു മുന്നണികള്‍.ഹാഹാ....നല്ലത്).ടി.പി.യുടെ കൊലപാതകത്തിനു പിറകില്‍ ആരായാലും അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിജ്ഞ ഒരളവുവരെ വിജയിച്ച്...ജനാഭിലാഷം നിറവേറ്റി.നല്ലത്.ടി.പിയുടെ ഭാര്യ രമപറയുന്നു...സിബിഐ.അന്വേഷണം വേണമെന്ന്.അല്ലാ...പ്രകാശ് കാരാട്ടിനോട്,പിണറായിയോട്,എല്‍.ഡി.എഫിലെ മറ്റ് ഘടകകക്ഷികളോട് സമ്മതപത്രം എഴുതി ഒപ്പിട്ട് വാങ്ങിയിട്ടാണോ യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുക?ഈ വിഷയചര്‍ച്ചക്ക് ചാനലുകള്‍ എത്രയധികം വിലപ്പെട്ട സമയം  നഷ്ടപെടുത്തുന്നു!കഷ്ടം....കോഴിക്കോട്ടെ റോഡുകള്‍ നോക്കൂ.....ഉള്‍.ഇട റോഡുകള്‍,വെസ്റ്റ്ഹില്‍ മുതല്‍ കൊയിലാണ്ടി വരെ നീണ്ടു കിടക്കുന്ന ദേശീയപാത,വെങ്ങളം,എലത്തൂര്‍,ചെങ്ങോട്ടുകാവ്‌,നന്ദി പാലങ്ങള്‍.....വലിയ ഗര്‍ത്തങ്ങള്‍.. ഒപ്പം കുത്തി കിളച്ച അവസ്ഥ.....കരാറുകാരും ,കോഴിക്കോട് നഗരസഭ ഭരിക്കുന്ന ഇരുമുന്നണികള്‍ ടെന്ണ്ടര്‍ ഏറ്റെടുത്തു പണി നടത്തിച്ച മാന്യന്‍മാരും  എത്ര തുക പങ്ക് പറ്റി എന്ന് നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഇരു മുന്നണിക്കും പ്രശ്നമല്ല.ഒരു കാര്യം വ്യക്തം....ഓരോ ദിവസവും ഓരോരോ വിവാദങ്ങള്‍ അഴിച്ചു വിട്ട് ജനശ്രദ്ധ  തിരിച്ചു വിടുക.സി.ബി.ഐ നല്‍കും മായകാഴ്ചകള്‍ കേരളീയ ജനാധിപത്യ സമൂഹം എത്ര കണ്ടു ഞെട്ടിയതാണ്.ഹഹ....ആത്മഹത്യക്ക്15 ദിവസം മുന്‍പ് അനഘ പീഡിപ്പിക്കപെട്ടെന്ന്മെഡിക്കല്‍ റിപ്പോര്‍ട്ട്‌  ....ഒടുവില്‍ നമ്മുടെ കുറ്റാന്വേഷകര്‍ കണ്ടെത്തിയത്....അച്ഛന്‍ മകളെ മരണ തലേന്ന് പീ ഡിപ്പിചെന്ന്...അച്ഛന്‍  മാത്രമാണത്രെ കൂട്ടമരണത്തിന് നാല് ദിവസം തുടര്‍ച്ചയായി പുറത്തിറങ്ങിയത്..മകള്‍ അശുദ്ധയായതറിഞ്ഞു മനസ്സ് തകര്‍ന്ന ഒരു കുടുബത്തെ മുഴുവന്‍ അപമാനിച്ച്....അല്ലാ....അന്വേഷണ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ കേസിന്റെ നിറം മാറുമായിരുന്നല്ലോ!അഭയകേസ് എവിടെ എത്തി?ഏന്താ മാറാട് കൂട്ടകൊല മുന്‍കൂട്ടി അറിഞ്ഞെന്ന് ചാനലുകളില്‍ ഉച്ചത്തില്‍ ആഘോഷിച്ച വ്യക്തിക്ക് ശിക്ഷയില്ലേ?ഓരോ മുന്നണിയും ഉന്നതരെ സംരക്ഷിക്കുന്നതിനു ഇനിയും എത്രയോ ഉദാഹരണങ്ങള്‍ കേരളീയര്‍ക്ക് മുന്നിലുണ്ട്.ജഡജസിനു കൈകൂലി 36 ലക്ഷം കൊടുക്കുന്നത് കണ്ട വ്യക്തി ആ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് ചാനലുകള്‍ വഴി വിളംബരപെടുത്തിയത് പേടിച്ചിട്ടല്ലേ?.ധനവും,അധികാരവും ഉണ്ടെങ്കില്‍  ആര്‍ക്കും ഏതു കേസില്‍ നിന്നും രക്ഷപെടാം.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട മുഖം എന്ന്  ജ്വാജല്യമാര്‍ന്ന ഉയര്‍ന്ന തലത്തില്‍    എത്തും ?           ?നമുക്ക് കാത്തിരിക്കാം.കെ.എം.രാധ

പ്രധാനമന്ത്രിയുടെ ഗൌരവ ചിന്തകള്‍

കേരളത്തിലെ ഒരു പ്രമുഖ ദേശീയ ദിനപത്രത്തില്‍(2012 september 9) വന്ന വാര്‍ത്തകള്‍ എന്നെ അതിശയിപ്പിക്കുന്നു.ആദ്യവാര്‍ത്ത--പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്-''കേരളം ഉള്‍പെടെ അഞ്ചു സംസ്ഥാനങ്ങളില്‍(ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,മഹാരാഷ്ട്ര,കര്‍ണാടക,)സാമുദായികധൃവീകരണം,വര്‍ഗീയത പടരുന്നു''.വളരെ സത്യമായ കണ്ടെത്തല്‍.കേരളത്തില്‍ ഹിന്ദുഐക്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉടലെടുത്ത ആശങ്കയായി പ്രസ്തുത പ്രസ്താവനയെ വിലയിരുത്താം.ആരാണ് ഉത്തരവാദികള്‍ ?ഇക്കാലം വരെ കേരളം ഭരിച്ച യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ ,സാമുദായിക നേതാക്കള്‍,അടിക്കടി ഉണ്ടാകുന്ന ന്യൂനപക്ഷ പ്രീണനം,ഭൂരിപക്ഷത്തിനു  അര്‍ഹിക്കുന്ന ഒരാനുകൂല്യവും നല്‍കിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല.അവര്‍,ഓരോ അഞ്ചു വര്ഷം കഴിയുമ്പോഴും ഇരു മുന്നണികള്‍ക്കും മാറി മാറി വോട്ടൂകള്‍ നല്‍കി അധികാരം നിലനിര്‍ത്താം എന്ന വ്യാമോഹം...വര്‍ദ്ധിച് വരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍.,രാഷ്ട്രീയ കൊലപാതകങ്ങള്‍,തെറ്റ് ചെയുന്നവര്‍ ധനം,അധികാരത്തിന്റെ മറവില്‍ ,ശിക്ഷിക്കപെടാതെ പോകുന്ന അത്യന്തം ദയനീയാവസ്ഥ ..ഏതു മുന്നണി ഭരിച്ചാലും നീതി ലഭിക്കില്ല...ഇത്തരം നിരവധി പ്രശ്നബഹുലമായ.അന്തരീക്ഷമാണ് ആദിവാസി മുതല്‍ ബ്രാഹ്മണന്‍ ഒരുമിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ മനോവികാരം.ഇതര സമുദായക്കാര്‍ ഒരു കുടകീഴില്‍ നിന്ന് ഗുണഫലങ്ങള്‍ ഭുജിക്കുന്ന കാഴ്ചയും അവരെ അസ്വസ്ഥരാക്കുന്നു.പരിഹാരത്തിനു ഏറെ സാഹചര്യങ്ങള്‍ ഒത്തിണങ്ങിയിട്ടുംഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നു.ഹിന്ദു ഐക്യത്തെ തകര്‍ക്കാന്‍ ചില ഹിന്ദു പിന്നോക്ക ജാതി സംഘടനകളെ കൂട്ടു പിടിക്കുന്നവര്‍. താമസിയാതെ ഭൂരിപക്ഷത്തോടൊപ്പം അവരും നിലകൊള്ളും എന്ന സത്യം ന്മനസ്സിലാക്കുക.സര്‍ക്കാര്‍ എത്രയും പെട്ടന്ന് പരിഹാരമാര്‍ഗങ്ങള്‍ തേടുക.ഒരു ചെറു ഉദാഹരണം ...ഉയര്‍ന്ന ജാതിയിലെ പാവങ്ങള്‍ക്ക് ആനുകൂല്യം കൊടുക്കാന്‍ ഒരു മുന്നാക്ക കോര്‍പറെഷന്‍ രൂപീകരിച്ചത് മൃതപ്രായമായി.വനഭൂമിയില്‍ നിശാസങ്കേതങ്ങള്‍,ക്ഷേത്രസ്വത്ത് കൈയടക്കി വെക്കല്‍, ദേശീയസ്മാരകങ്ങളായി  കൊട്ടാരങ്ങള്‍ വിറ്റഴിക്കല്‍, ഇതൊക്കെ ഏതു സര്‍ക്കാരിനാണ് ഭൂഷണമായിട്ടുള്ളത്.കേരളത്തിന്റെ തനത് പാരമ്പര്യ കലകളും, ഹരിതവര്‍ണഭംഗിയും കാണാനാണ് വിദേശികള്‍ വരുന്നത് .അല്ലാതെ ഹൈടെക് സുഖങ്ങല്‍ക്കല്ല.ജനോപകരപ്രദമായ കാര്യങ്ങള്‍ ജാതി-മത-വര്‍ഗത്തിന് അതീതമായി ചെയ്‌താല്‍ മാത്രമേ സര്‍ക്കാരിനു നിലനില്പുള്ളൂ.കെ.എം.രാധ.

Saturday 8 September 2012

എമര്‍ജിംഗ് കേരള-കേരളത്തിന്റെ ശാപം

യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി പ്രശ്നങ്ങള്‍ക്കിടയില്‍ നടുനിവര്‍ത്താനാവാത്ത വിധം നിലകൊള്ളുമ്പോള്‍ എന്തിനു കേരളത്തെ നശിപ്പിക്കുന്നു?ഒരു മാസം മുന്‍പ് തല ചായ്ക്കാന്‍ മാര്‍ഗമില്ലാത്ത ആദിവാസികള്‍ ഭൂമി കൈയേറ്റം നടത്തിയതിനു അവരെ നിഷ്കരുണം തടവിലാക്കി.വര്‍ഷങ്ങള്‍ പഴക്കമുള്ള ജപ്പാന്‍ കുടിവെള്ളപദ്ധതിയില്‍ ജനം ഒലിച്ചുപോയി!ചരിത്രസ്മാരകങ്ങളായി മാറേണ്ട(മൈസൂര്‍ കൊട്ടാരം മാതൃക)കൊട്ടാരങ്ങള്‍ സ്വകാര്യ ലോബികള്‍ക്ക് അടിയറവ് വെക്കുന്നത് ജനനന്മയ്ക്ക് വേണ്ടിയോ?കേവല ഭൂരിപക്ഷത്തിന്റെ ധാര്ഷ്ട്യത്തില്‍ എമര്‍ജിംഗ് കേരളയില്‍ കാടും,കായലും വിററ് മുടിക്കാന്‍ ,കേരളത്തെ നിശാനൃത്തശാലയാക്കാനുള്ള ഏതു നീക്കത്തിനു പിറകില്‍ ഏത് തല്‍പരകക്ഷികളാണ് എന്ന് കേരളീയര്‍ക്ക് അറിയാം.മാലിന്യം കൊണ്ട് മൂക്ക് പൊത്തുന്ന ജനം,പൊട്ടിപൊളിഞ്ഞ നിരത്തുകള്‍.മുടങ്ങികിടക്കുന്ന നിരവധി ജലവൈദ്യുതപദ്ധതികള്‍......പെരും മഴയത്തും കുടിവെള്ളം കാണാകനി......കേരളം വികസിക്കുന്നു.

കെ.എം.രാധ