Sunday 31 May 2015

ജനനന്മയ്ക്ക്.

എല്ലാ നല്ല പദ്ധതികളും ജനനന്മയ്ക്ക്.
ഒട്ടും വൈകാതെ, പാവപ്പെട്ടവര്‍,സാധാരണക്കാരായ, എല്ലാ ജനവിഭാഗങ്ങളും ഉപയോഗപ്പെടുത്തുക.
കെ.എം.രാധ
Pls SHARE IF U LIKE"!
Like · Comment ·  · 92

1947 August 15

1947 August 15
താഴെയുള്ള കാര്യങ്ങളില്‍ എന്തെങ്കിലും പിഴവുണ്ടോ എന്ന് ആത്യന്തികമായി പരിശോധിച്ചിട്ടില്ല.
പക്ഷേ,
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത എത്രയോ ധീര ദേശാഭിമാനികളെ,നെഹ്‌റു കുടുംബം മറന്നുപോയെന്നത് ,വാസ്തവം.
സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറായ നേതാജി സുഭാഷ് ചന്ദ്രബോസ്,
ആ മഹാന്‍ സ്വാതന്ത്ര്യം നേടാന്‍ സ്വരൂപിച്ചു വെച്ച ധനം പോലും,എവിടെയെന്ന് കണ്ടെത്താന്‍ 
രാഷ്ട്രത്തിന്‍റെ പ്രഥമപ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചില്ലെന്നത്,ഖേദകരം.
Like · Comment ·  · 1717

Friday 29 May 2015

കഥ ഒറ്റയാള്‍ കെ.എം.രാധ

കഥ
ഒറ്റയാള്‍
കെ.എം.രാധ
'പാതിരാപ്പൂക്കള്‍ വിടര്‍ന്നു.പാതിരാപ്പുള്ള് കരഞ്ഞു.
കിളികള്‍ ചിലച്ചു.
എന്താണ് ,ഇതൊന്നും കാണുന്നില്ലേ.
കേള്‍ക്കുന്നില്ലേ?.നേരമേറെയായി.നിങ്ങള്‍ ഇനിയും ഉറങ്ങുന്നില്ലേ?
'ഇല്ല'
അവളുടെ വാക്കുകളില്‍ രോഷം,വിഷമമൊന്നും ഇല്ലെന്ന് തോന്നി.
വീണ്ടും,
അകക്കണ്ണ് തുറന്നു.
''ഈ ഊടുവഴിയില്‍ ഏകാന്തയെ പുണര്‍ന്നു,ചെറുതായ മഞ്ഞു വീഴ്ചയില്‍ കാത്തു നില്‍ക്കുന്നതാരെയാണ്?'
എഴുത്തുകാരി പതുക്കെപ്പതുക്കെ പറഞ്ഞു.
'അതേ..ഞാന്‍ ,കാത്തിരിക്കുന്നത് നിങ്ങളെല്ലാവരെയുമാണ്.
എന്‍റെ പ്രിയപ്പെട്ട വായനക്കാരെ.
എന്നും ഒരു നേരമെങ്കിലും ഇവിടെ വന്ന്,
നിമിഷ വേഗത്തില്‍ ഇഷ്ടമുള്ളതെന്തെങ്കിലും ഒന്ന് രുചിക്കു.
സ്പര്‍ശിക്കു.
പിന്നെ,ഒരു മാത്ര പുഞ്ചിരിക്കൂ''
അവള്‍ ,
രചനയുടെ ഉള്‍വശങ്ങളില്‍ വിവിധ നിറങ്ങള്‍ നല്‍കി ചിത്രങ്ങള്‍ വരയ്ക്കാന്‍ ക്യാന്‍വാസ് തയാറാക്കാന്‍ ഒരുങ്ങവേ
നിദ്ര മാടിവിളിച്ചു.
അവള്‍,തല്‍പ്പത്തില്‍ കിടന്ന ഉടന്‍ മയങ്ങി.
പെട്ടെന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ടു..
ഒരു കലണ്ടര്‍ ചിത്രം അവളെ സൂക്ഷിച്ചു നോക്കുന്നു.
അതേ..
കുഞ്ഞിന്‍റെ ചിരിയില്ലാത്ത നോട്ടത്തില്‍,അവള്‍ പുകഞ്ഞു.
കലണ്ടറെടുത്ത് കുഞ്ഞുചുണ്ടില്‍ ഉമ്മ വെച്ച് കൊണ്ട് അവള്‍ പിറുപിറുത്തു...
മോന്‍...പൊന്നു മോന്‍..

പ്രൊഫയില്‍ ഫോട്ടോ

ജംഷീം എന്ന മുഖപുസ്തസുഹൃത്ത് അടക്കം
ധാരാളം പേര്‍ എന്തിന് പ്രൊഫയില്‍ ഫോട്ടോവില്‍ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ ഒപ്പം ചേര്‍ത്തുവെന്ന് ചോദിക്കുന്നുണ്ട്.
പലവട്ടം മറുപടി തന്നു.
എങ്കിലും.
ഒരേ ഒരു ദിവസത്തെ
ലണ്ടന്‍ സന്ദര്‍ശന വേളയുടെ അവസാന നിമിഷങ്ങളില്‍,തിരക്കിട്ട് (2013 April last)മദാം തുസേ വാക്സ് മ്യൂസിയത്തില്‍ നിന്ന് എടുത്ത പടമാണ്.
മാത്രമല്ല,
ഗാന്ധി സാഹിത്യം വായിച്ചവള്‍,
രക്തം കണ്ടാല്‍ തല ചുറ്റും പ്രകൃതക്കാരി,
ഏത് കൊലകള്‍ ആരു ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവള്‍,
ഇന്നുവരെ,
ആരെയും കൊല്ലാനോ,കൊല്ലിക്കാനോ പ്രേരിപ്പിക്കാത്തവള്‍.
പക്ഷേ...
മാറിയ ലോക-ഇന്ത്യന്‍ കാലാവസ്ഥകളില്‍,
നിരപരാധികള്‍,വേട്ടയാടപ്പെടുമ്പോള്‍,
(കൃഷ്ണപ്രിയയുടെ പിതാവിനെപ്പോലെ)
,ആത്മരക്ഷയ്ക്ക് വേണ്ടി തിരിച്ചടിക്കണമെന്ന അഭിപ്രായം പുലര്‍ത്തുന്നു
.............................................................................................................
സ്വാതന്ത്ര്യസമരക്കാലത്ത്. മലപ്പുറത്ത് വെള്ളക്കാരെ കൊന്ന്,മൂടിയിട്ടുണ്ട്‌ എന്നും ജംഷീം.
വാസ്തവം.
പക്ഷേ.,
അതിനും,ചില വ്യക്തമായ നിലപാടുകള്‍ ഇന്ത്യന്‍ നാഷണല്‍ മുസ്ലിംലീഗ് പ്രസിഡന്റ് (ഇത് ശരിയോ? മുഹമ്മദാലി ജിന്ന്യ്ക്കു ഉണ്ടായിരുന്നുവെന്ന് വേണം ഊഹിക്കാന്‍.
അങ്ങനെയാണ്,
അന്നും,ഇന്നും സുന്നി -ഷിയാ കലാപങ്ങളും,ബോംബ്‌ സ്ഫോടനങ്ങളും കൊണ്ട് ജനജീവിതം നരകമാക്കുന്ന പാകിസ്ഥാന്‍റെ ഉദയം.
......................................................................................
. എന്നിട്ടാണോ കഴിഞ്ഞ 25 years ആയി കേരളത്തിലെ മലപ്പുറം,കോഴിക്കോട്,കാസര്‍ഗോഡ്‌ അടക്കമുള്ള ജില്ലകളില്‍ നിന്ന് രാജ്യം തകര്‍ക്കാനൊരുങ്ങുന്ന കള്ളനോട്ടും,കള്ളപ്പൊന്നും,തീവ്ര സ്വഭാവമുള്ളവരും പിടിക്കപ്പെടുന്നത്.?
കണ്ണടച്ച് ഇരുട്ടാക്കരുത്..
കോയമ്പത്തൂര്‍ മീറ്റിങ്ങില്‍ ലാല്‍ കിഷന്‍ അദ്വാനിയെ വധിക്കാന്‍ സ്റ്റേജിന് താഴെ ബോംബ്‌ വെച്ചവര്‍ ആരെന്നു
ഇന്ന് തമിഴ്നാട് ഭരിക്കുന്ന അന്നത്തെ മുഖ്യമന്ത്രി ജയലളിതയോട് ചോദിക്കുക.
പിന്നീട്,
ജയലളിതയ്ക്ക് ശേഷം
അധികാരത്തില്‍ വന്ന കരുണാനിധി
കുറ്റക്കാരെ എന്തുകൊണ്ട് വിട്ടയച്ചു വെന്ന് ,
എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടായെന്ന് കരുണാനിധിയോടും ചോദിക്കുക.
.....................................................................................
2015( May 6 to 10)വരെ ലക്ഷദ്വീപ് യാത്രയില്‍,
കല്പ്പേനി ദ്വീപില്‍,തീരത്തിരുന്ന്
ഏകയായി
നീലക്കടല്‍ സൌന്ദര്യം, ഇളംകാറ്റിന്‍ തലോടലില്‍ അലിയുമ്പോള്‍,
സ്വല്‍പ്പം മുന്‍പ്,
പരമ്പരാഗത നൃത്തങ്ങള്‍ക്ക് ശേഷം,
ടൂറിസ്റ്റുകളുടെ 'കൂട്ടായ്മ'യില്‍
ഹിന്ദി സിനിമാപ്പാട്ടുകള്‍ അസ്സലായി പാടിയ
കറുപ്പ് ഗ്ലാസിട്ട ഒരു തടിയന്‍ എന്റടുത്ത് വന്ന് ഇരുന്നു.
സ്വാഭാവികമായും ചലച്ചിത്രങ്ങളും ,ഗാനങ്ങളും ഏറെ ഇഷ്ടപ്പെടുന്നവള്‍ എന്ന നിലയ്ക്ക്
ഇംഗ്ലീഷില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
ഞങ്ങള്‍,പരസ്പരം പരിചയപ്പെട്ടു.
ഒടുവില്‍,
ആ വ്യക്തി ഒരു കാര്യം പറഞ്ഞു.
കര്‍ണ്ണാടക സര്‍ക്കാരിലെ ടോപ്പ് ഇന്റലിജന്‍സ് ഓഫീസറാണ്.
ഇവിടെനിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ,കൂട്ടരും അവിടെ വന്നുവെന്നും ,
ജയിലില്‍ കിടക്കുന്ന ചിലരെ ഉടന്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും,
കര്‍ണ്ണാടക സര്‍ക്കാര്‍ വഴങ്ങിയില്ലെന്നും.
ആ പ്രസ്താവം സത്യമെന്ന് കേരളത്തിലെ നിഷ്പക്ഷ ജനാധിപത്യവാദികള്‍ക്കറിയാം.
പക്ഷേ,ആ മനുഷ്യന്‍
ഒരിക്കല്‍ പോലും,പേരോ,മേല്‍വിലാസമോ ചോദിച്ചിട്ടു തന്നില്ല.
എന്നെ നോക്കി ഇത്രമാത്രം ഇംഗ്ലീഷില്‍ പറഞ്ഞു.
' രാജ്യം ഭിന്നിപ്പിക്കാന്‍ നാട്ടിലെ സമാധാനം ഇല്ലാതാക്കാന്‍,ആരെയും അനുവദിക്കരുത്.''
ആ വ്യക്തി പറഞ്ഞത് ഞാന്‍ ചെയ്തിട്ടില്ല.
അങ്ങനെ,മരണം വരെ പ്രവര്‍ത്തിക്കുകയുമില്ല.
പിന്നെന്തിന്,
ഗാന്ധി ചിത്രം ഒപ്പം വെയ്ക്കുന്നതില്‍,വിഷമിക്കണം?
............................................................................
ഇന്ത്യ തകര്‍ക്കാന്‍,
കേരളത്തില്‍നിന്ന് , പാകിസ്ഥാനോട് കൂടിച്ചേര്‍ന്നു യുദ്ധം ചെയ്യാന്‍ ആരൊക്കെപോയി ,എന്നറിയുന്നവരും,
ഏത് തീവ്രവാദ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളും,
നേര്‍തെളിവുകള്‍ കിട്ടിയിട്ടുംഇരുമുന്നണികളും,
എങ്ങനെ മൂടിവെച്ചുവെന്നും
നിഷ്പക്ഷരായ പത്രക്കാരോട്-മീഡിയയോട് ചോദിക്കൂ.
മഹാത്മാഗാന്ധിയെ കൊന്നതെന്തിനെന്നു ചരിത്രം പഠിച്ചവര്‍ക്കേ അറിയൂ.
അജ്ഞാനികള്‍ക്കറിയില്ല.
ഇന്ത്യാ വിഭജനത്തില്‍ നീറിപ്പുകഞ്ഞ നാഥുറാം ഗോഡ്സെയുടെ ,ബ്രാഹ്മണമനസ്സാണ് അത് ചെയ്തത്.
........................................................................................
ഗാന്ധിവധം ഒരിക്കലും അംഗീകരിക്കില്ലെന്ന് പലവട്ടം എഴുതി.
ഇഷ്ടമുള്ളവര്‍ക്കൊപ്പം ഫോട്ടോ പ്രൊഫയിലില്‍ ചേര്‍ക്കും.
അതിനു ആരും വിഷമിച്ചിട്ടു കാര്യമില്ല.
....................................................................................
അല്ലാ, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ
ഇന്ദിരാ ഫിറോസ്‌ഷാ നെഹ്‌റു
രാജീവ്ഇന്ദിരാ ഫിറോസ്ഷാ
തുടങ്ങിയവര്‍ കൊല്ലപ്പെട്ടല്ലോ.
അതിനെതിരെ പലരും എന്തിന് നിശ്ശബ്ദത പാലിക്കുന്നു.
എന്തിനീ,ഇരട്ടത്താപ്പ്.?
ഇന്ത്യയില്‍,
കേരളത്തില്‍
ന്യൂനപക്ഷങ്ങള്‍.ഭൂരിപക്ഷങ്ങളുടെ തണലില്‍ ഏറ്റവും സുരക്ഷിതര്‍.
എന്നിട്ടും,മുറുമുറുപ്പ് എന്തിനാണ്?
ദയവായി,അതിരു കവിയാത്ത വ്യക്തി സ്വാതന്ത്ര്യം എനിക്കും അനുവദിക്കുക.
ആശംസകള്‍
കെ.എം.രാധ

കണ്ടെത്തല്‍

ഋഷിയുടെ കണ്ടെത്തല്‍ വളരെയധികം ശരിയാണ്.
അഭിനന്ദനങ്ങള്‍.
കെ.എം.രാധ
Like · Comment ·  · 192

തീവ്രചിന്താഗതിക്കാര്‍

ലോകമെങ്ങും തീവ്രചിന്താഗതിക്കാര്‍ പിടിമുറുക്കുന്നു.
മനുഷ്യത്വം ഇല്ലാതാകുന്നു.
സുന്നികള്‍,ഷിയകളെ എന്തിനാണാവോ കൊല്ലുന്നത്?
ഐഎസ് എന്തിന് യസീദികളെ വകവരുത്തുന്നു?
നൈജീരിയയില്‍ മുന്‍പ് മുസ്ലിംകളായിരുന്നവരുടെ പിന്‍തലമുറക്കാരാണ്,ഇപ്പോഴുള്ള കൃസ്ത്യാനികള്‍ എന്ന്ബോക്കോഹറാം പറയുന്നു.
അവരെയും മതം മാറ്റുകയോ,അല്ലെങ്കില്‍ ചോരക്കളി..
ഇറാക്ക്,
യെമന്‍,
അഫ്ഗാനിസ്ഥാന്‍,
ഈജിപ്ത്
പുരാതനമായ എല്ലാ ചരിത്ര ശേഷിപ്പുകളും തകര്‍ത്തു തരിപ്പണമാക്കുമ്പോള്‍,
നാടിന്റെ ആത്മാവ് തേങ്ങുന്നു.
കെ.എം.രാധ
http://goo.gl/AXNo9g
ദമാമില്‍ ചാവേറാക്രമണം ; നാല് മരണം
http://www.mediaonetv.in/news/56930/fri-05292015-1603
Like · Comment ·  · 193

വധഭീഷണി

ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക്,ഭാരതത്തിന്‍റെ ഏത്കോണില്‍ പോകാനും ആരുടെ സമ്മതപത്രവും ആവശ്യമില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ്,തീവ്രവാദ ഭീഷണി നിലനിന്നിട്ടും.
ജമ്മുകാശ്മീരില്‍ ഏകനായി പോയി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ രാഷ്ട്രീയ സ്വയം സേവകനാണ് മോഡിഎന്ന്കേട്ടിട്ടുണ്ട്.
കേരളം,
അസഹിഷ്ണുക്കളുടെ,സുഖഭോഗത്തിനു വേണ്ടി രാഷ്ട്രം ഒറ്റിക്കൊടുക്കുന്നവരുടെ പറുദീസയാകുന്നത് വേദനാജനകം.ഇതിനു കാരണം,
രാഷ്ട്രീയ ഉപജാപകസംഘം.
ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥന്‍ പിള്ളയുടെ മകന്‍ പ്രാനെഷ് എന്തിനു മതം മാറി ജാവേദായി എന്നും,
കാശ്മീരിലേക്ക് ,ഇന്ത്യക്കെതിരെ ഒളിയുദ്ധത്തിനു കൃസ്ത്യന്‍ നാമധാരിയെ മതം മാറ്റി കൊണ്ട്പോയി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തെന്നും അന്വേഷിക്കുമ്പോള്‍,
സമാധാനം ആഗ്രഹിക്കുന്ന കേരളീയര്‍ ചോദിക്കുന്ന ചോദ്യം?
ഇതോ,
'ദൈവത്തിന്റെ സ്വന്തം സ്വര്‍ഗ്ഗനാട്,?''
Keralakaumudi ‪#‎kkfb‬
മോദിയ്ക്ക് വധഭീഷണി: സുവിശേഷകൻ പിടിയിൽ
http://goo.gl/YZEpIA
Like · Comment ·  · 11

അറിവ്

വളരെയധികം അറിവ് നല്‍കുന്നത്.

Thursday 28 May 2015

പ്രവര്‍ത്തനം

Suresh Babu
ഇവിടെയുള്ളവര്‍ മോദിജിയെ കുറ്റംപറഞ്ഞ് നടക്കുമ്പോള്‍ മോദി ജി പ്രവര്‍ത്തിച്ച്കാണിക്കുന്നു...
Like · Comment ·  · 25629

Jayan Raman

jayan Raman 
പാലക്കാട്ട് നിന്ന് സൌഹൃദ നൈവേദ്യവുമായി..!..
2015 May 16 Saturday 
ഏകദേശം പന്ത്രണ്ട് മണി വെയില്‍, മുറ്റത്തെ മാവിന്‍ ചുവട്ടില്‍ സുഖകരമായ കാറ്റുമായെത്തി.
ഗൃഹനാഥന്‍,അകത്തെ മുറിയില്‍.
കൈകാല്‍ വിരലുകള്‍ ചേര്‍ന്നു നില്‍ക്കും വേദന സഹിക്കാനാവാതെ,
എഴുതാനും,വായിക്കാനും വയ്യാതെ
വെറുതെയിരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം ,
കൌമാരപ്രായത്തിലെ,
ഇംഗ്ലീഷ്,മലയാളം നിഘണ്ടുക്കള്‍ വായിച്ച് ശീലമുള്ളത് കൊണ്ട്,
''Webster's English Unabridged Dictionary of the English'
നോക്കുമ്പോള്‍,
'ചേച്ചീ'വിളിയുമായി ജയനെത്തി.
പാലക്കാട്ട്,കൃഷിയുമായി കഴിയുന്നു.
വയസ്സ് നാല്‍പ്പത്തി മൂന്നു.
ഇന്നും,മാതാപിതാക്കളെ ശ്രുശൂഷിച്ചു,ഒതുങ്ങി കഴിയുന്നു.
നിഷ്കളങ്കന്‍.
നേരിട്ട് കണ്ടതില്‍ സന്തോഷമുണ്ട്.
ഏകദേശം അര മണിക്കൂര്‍ വര്‍ത്തമാനം.
യാത്രയാകുമ്പോള്‍,
'കടലിരമ്പം സാക്ഷി'-കഥാ പുസ്തകം കൊടുത്തു.
കഴിവതും,ശ്രദ്ധയോടെ വായിച്ച് അഭിപ്രായം എന്തായാലും അറിയിക്കണമെന്ന് ഏല്പ്പിച്ചു.
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുമെന്നും,
ഇനിയും വൈകാതെ ജാതി മത പരിഗണന കൊടുക്കാതെ വിവാഹംകഴിച്ച് ,
കുടുംബ ജീവിതം തുടങ്ങാനും അപേക്ഷിച്ചു.
ജയന് എല്ലാ നന്മകളും ആശംസിക്കുന്നു.
സ്നേഹത്തോടെ ,
.കെ.എം.രാധ ചേച്ചി
Like · Comment ·  · 431

നക്സല്‍ പ്രസ്ഥാനം

ഇന്ത്യയിലെ തീവ്രവാദ-നക്സല്‍ പ്രസ്ഥാനങ്ങളോട്,ജനാധിപത്യവാദിയെന്ന നിലയ്ക്ക് സൌമനസ്യമില്ല.
അതെന്തുമാകട്ടെ.
കുറച്ചു ദിവസം മുന്‍പേ എഴുതണമെന്ന് കരുതിയത്‌,ഇപ്പോള്‍ ഓര്‍മ്മ വന്നു.
എഴുതുന്നു.
സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയോട് ഒരു ചോദ്യം?

നക്സല്‍ ലീഡര്‍ ചെയ്ത കുറ്റം എന്തുമാകട്ടെ.
മുരളി കാട്ടമ്പള്ളിയെ(അറിയില്ല.കണ്ടിട്ടില്ല)
എന്തിനിങ്ങനെ കറുത്ത തുണി കൊണ്ട് മുഖം വരിഞ്ഞുകെട്ടി പൊതു സമൂഹത്തിനു മുന്പില്‍ക്കൂടി കൊണ്ടുപോയി?
ഒട്ടും ശരിയല്ല.
പിന്നെ,മന്ത്രിസഭയില്‍
കൊല്ലാനും,കൊല്ലിക്കാനും സമര്‍ത്ഥരായവര്‍,
രാജ്യം എങ്ങനെയും ചിതറിക്കാണാനും അതുവഴി എന്നെന്നും മാതൃരാജ്യത്ത് അരാജകത്വം ഉണ്ടാക്കാനും കെല്‍പ്പുള്ളവരുണ്ടല്ലോ.
താങ്കള്‍,
അവരെയൊക്കെ .ഇങ്ങനെ കൊണ്ടുപോകാന്‍ ശ്രമിക്കുമോ.?
മാനുഷിക പരിഗണന കൊടുക്കണമെന്ന ഈ പോസ്റ്റ്‌ ശരിയായ രീതിയില്‍ വായിക്കാതെ,
മറുപടി
തെറിയായി എഴുതുന്നവരെ ബ്ലോക്ക് ചെയ്യുന്നതാണ്‌.
ഇവിടെ നിഷ്പക്ഷ ചിന്ത പങ്കു വെയ്ക്കുന്നവര്‍ മതി.
കെ.എം.രാധ
Like · Comment ·  · 48164

ധനകാര്യമന്ത്രി കെ.എം.മാണി

ധനകാര്യമന്ത്രി കെ.എം.മാണി സാറേ,
എത്രക്കാലമായി,ഇപ്പോള്‍കേള്‍ക്കുന്ന കാര്യംതുടരുന്നു.
ഇനിയെങ്കിലും ,നിര്‍ത്തി വിശ്രമിക്കരുതോ?
താങ്കള്‍ക്ക് പെണ്മക്കളുണ്ടോ എന്ന്സത്യമായും അറിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു എന്‍ജിനീയര്‍,
താങ്കളുടെ മകളുടെ വിവാഹത്തിന് 'ഒരു സ്യൂട്ട്‌കേയ്സില്‍ ഒരുപവന്‍' പദ്ധതി നടപ്പാക്കാന്‍ രഹസ്യമായി വകുപ്പില്‍ ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചത് വഴി,കല്യാണത്തിനു അങ്ങനെ നല്‍കിയെന്ന് നേരില്‍ പറഞ്ഞിട്ടുണ്ട്.
അന്നത്തെ പൊന്നിന്റെ മൂല്യം ....ഹോ...ഒന്നും എഴുതുന്നില്ല.
പിന്നെ,
'ഹിരണ്യന്‍റെ നാട്ടില്‍ ചെന്നാല്‍ ഹിരണ്യായ നമഃ'-പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ?
ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ നേരിടുന്ന ഗുരുതര പ്രശ്നം അതു തന്നെ.
നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥയ്ക്കനുസരിച്ച്
കഴിഞ്ഞില്ലെങ്കില്‍,
ഭീഷണി,അനര്‍ത്ഥങ്ങള്‍ ഉണ്ടാകും.
കൂടുതല്‍ എഴുതുന്നില്ല.
കെ.എം.രാധ
Like · Comment ·  · 8117

പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയും,
ബിജെപിയുടെ മുഖ്യ എതിരാളി മുസ്ലിംലീഗ് ഗ്രൂപ്പില്‍പ്പെട്ട
ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ
പ്രസ്താവനയില്‍ കഴമ്പുണ്ടോ എന്ന് മീഡിയ എഴുതട്ടെ.
Like · Comment ·  · 135753
കെ.വി.എസ് ഹരിദാസ് നിഷ്പ്രഭന്‍!
ഇന്ന്( 2015 May 27)
ഏഷ്യാനെറ്റ് ചാനലില്‍ സിന്ധുസൂര്യകുമാറിന്‍റെ നേതൃത്വത്തില്‍ മിന്നും പോരാട്ടം.
കൊഞ്ചിക്കൊഞ്ചി മലയാളം പറയുന്നത് നിര്‍ത്തി സാമാന്യം നല്ല രീതിയില്‍ തന്നെ 
ഒരു വര്‍ഷം തികഞ്ഞ ബിജെപി -മോഡി സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ എണ്ണിയെണ്ണി ടോം വടക്കനും ,
ഇടതുമുന്നണി പോരാളി എം.ബി .രാജേഷും തിളങ്ങുമ്പോള്‍,
വന്ദ്യനായ കെവി എസ്സിന് താളം തെറ്റി.
ബിജെപി ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം..
ഇരുമുന്നണികളുടെ വിമര്‍ശ ശരങ്ങള്‍ പിടിച്ചു വാങ്ങി,പൊടിക്കാന്‍ കഴിവുള്ള മോഹന്‍ ദാസിനെ (ഇനീഷ്യല്‍ ഓര്‍മ്മയില്ല)പോലുള്ളവരെ രംഗത്ത് കൊണ്ടുവരിക.
അല്ലാ,
എം.ബി,രാജേഷിന്‍റെ കാര്യത്തില്‍ പൊളിറ്റിക്സിന്റെ ബാലപാഠം പോലും അറിയാത്ത വെറും സാധാരണക്കാരിയുടെ ചോദ്യം.
രാജേഷേ,
ഇന്ന് ഏഷ്യാനെറ്റ്‌ ചാനലില്‍ പറഞ്ഞ,
ധനതത്വശാസ്ത്രത്തിന്‍റെ കോര്‍പ്പറേറ്റ് അവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാത്തതാണോ,
യുഡിഎഫിന് ഭരണം ലഭിച്ചതും,
ഇക്കുറി ലോക്സഭയില്‍ പ്രാതിനിധ്യം കുറഞ്ഞതും.?
ഇടതുമുന്നണിയില്‍ നിന്ന് 6 എം എല്‍ എ മാര്‍,
യു ഡി എഫില്‍ ഉടന്‍ ചേക്കേറുമെന്ന് മീഡിയ തുടര്‍ച്ചയായി തലങ്ങും വിലങ്ങും കൊടുക്കുന്നു.
ശരിയോ?
കാരണം,
നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ പാവങ്ങളോടുള്ള ഒരു വര്‍ഷ കൊടും ചതികള്‍ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് വുക്തമാക്കിയ രാജേഷിന് മുകളില്‍പ്പറഞ്ഞ
കുതികാല്‍ വെട്ടുന്നവരെ മനസ്സിലാക്കാനോ വിഷമം?
സെല്‍വരാജും,എന്‍.കെ.പ്രേമചന്ദ്രനും സമ്മാനിച്ച മുറിവുകള്‍ ഉണങ്ങിയോ?
ഏതായാലും,
അര നൂറ്റാണ്ടായി ,കുടുംബ വാഴ്ച്ചയ്ക്ക് ശേഷം, ഇപ്പോള്‍,ഒരു സര്‍ക്കാര്‍ വന്നതല്ലേ ഉള്ളൂ.
കാത്തിരിക്കാം
1K.VS.Haridas 2 M.B.Rajesh 3 Tom vadakkan
Like · Comment ·  · 741811