Monday 26 August 2013

താഴ്വര ചുവന്നു

 കഥ

     താഴ്വര ചുവന്നു

             
                                                                                         കെ.എം.രാധ
                              മക്കളേ.....
                     നാരായണദത്തിന്‍റെ അലറിക്കുതിക്കും കരച്ചില്‍ ,ചുറ്റുവട്ടം നിറഞ്ഞുകവിഞ്ഞ്,അകലങ്ങളിലേക്ക്....

    പെട്ടെന്ന്,സത്രം സൂക്ഷിപ്പുകാരന്‍  സുബോധ്,  ശബ്ദത്തിനരികിലെത്തി      
     ദത്തിന്‍റെ,  മെല്ലിച്ച, കൈകളിലെ,  നേര്‍ത്തതൊലിയില്‍ തെളിഞ്ഞ ഞരമ്പുകള്‍ തടവി എന്തൊക്കെയോ ആശ്വാസ വാക്കുകള്‍>.................

 സുബോധിന് , പലരില്‍ നിന്ന് ,പലപ്പോഴായി,പലവഴി കേട്ട അനേക ലക്ഷം  നാരായണദത്തുമാരുടെ  ജാതകം മനഃപാഠം.! 
    കഷ്ടം..ചിലപ്പോള്‍,ദത്ത് ,സ്വന്തം കഥ പറയും,പൊട്ടിക്കരയും,ചിരിക്കും....തികച്ചും മതിഭ്രമത്തിനും അബോധത്തിനും ഇടക്ക് കഴിയുന്നുവെന്ന് ,സുബോധിന് തോന്നാറുണ്ട്.

                ഓര്‍മകള്‍ മാഞ്ഞു മറയും നേരം....  
     ഝലമെന്ന വിതസ്താ  നദിയില്‍ ഉപവാസത്തോടെ ഏഴ് ദിവസം സ്നാനം കഴിഞ്ഞ്,''മഹര്‍ഷിയെപ്പോല്‍ പരിശുദ്ധി നേടി''യെന്ന്  നിനച്ച്, പൈന്‍ -തേക്ക്,ചവോക്ക്  മറ്റനേകം പേരറിയാ വൃക്ഷസമൃദ്ധി പകരും  ഉന്‍മേഷത്തില്‍.....>.വീടിനരിില്‍

......>......
  ''അയ്യോ .....അരുതേ....അരുത ...രുതേ...''
      ഗീതാഞ്ജലിയുടെ അവസാനനിമിഷ കരച്ചില്‍ ,പ്രാണന് വേണ്ടി പിടയും കാഴ്ചയില്‍ തകരും മനസ്സ്>>>>>>>>>>>............. 
    ദത്ത് , കിതപ്പോടെ, മരക്കൂട്ടത്തിനിടിയിലേക്ക് മാറി നിന്നു.
 ,തോക്കുകള്‍ തോളില്‍ തൂക്കി , കീഴടക്കലിന്‍റെ പൊട്ടിച്ചിരികള്‍ക്കിടയില്‍  ,വായും,തലയും മൂടിക്കെട്ടിയിട്ടും നാരായണദത്ത് വിങ്ങലോടെ , അവരില്‍ ഒരാളെ തിരിച്ചറിഞ്ഞു.
      അയല്‍ക്കാരന്‍................,,അഞ്ചു നേരം നിസ്കാരം,. തക്ബീര്‍---- അല്ലാഹു അക്ബര്‍_ധ്വനികള്‍ക്കിടയില്‍ അറിഞ്ഞനുഭവിച്ച  സ്നേഹ, സാഹോദര്യ, സഹായങ്ങള്‍.......>.......

ശിവരാത്രി,ജന്മാഷ്ടമി.,ഗണേശ ചതുര്‍ത്ഥി,പൌര്‍ണ്ണമി ആഘോഷങ്ങള്‍,രാമായണപാരായണം,വേദശാസ്ത്ര പാണ്ഡിത്യം.എല്ലാമെല്ലാം.ശീതക്ാറ്റില്‍ ഒലിച്ചുപോയി.
...സാരസ്വത ബ്രാഹ്മണന്‍ നാരായണ ദത്ത് മോഹാലസ്യപ്പെട്ട് വീണു.
       ഉണര്‍ന്നപ്പോള്‍,ആള്‍ക്കൂട്ടം ....
    ഉമ്മറത്ത് നിവര്‍ത്തി കിടത്തിയ പ്രിയപ്പെട്ടവളുടെ ,പത്തുവയസ്സുകാരന്‍ രാംഗോവിന്ദന്‍റെ,നാലുവയസ്സുകാരി ജാനകിയുടെ..അനേകം തുളകള്‍... ...വീണ് വികൃതമായ ചലനമില്ലാ ശരീരങ്ങള്‍....

   കുങ്കുമപ്പൂക്കളും,ഗുല്‍മോഹര്‍,ലില്ലി ,റോസാപുഷ്പങ്ങള്‍ പുണരും പൂക്കാലം.അകന്നകന്ന്.,ആകാശവും,,പ്രകൃതിയും വിവര്‍ണ്ണമായി.
      താഴ്വരയില്‍ ചോരത്തുള്ളികള്‍ ,മഞ്ഞുപാളികളില്‍ ചിതറി. വെടിയൊച്ചകളില്‍ അകാല മരണത്തിന്‍റെ  മുന്നറിയിപ്പുകള്‍,  നിലവിളികള്‍, ശാപവചനങ്ങളില്‍ പുകഞ്ഞ് ,എരിഞ്ഞടങ്ങും കണ്ണീര്‍ കാഴ്ചകള്‍.... 

     ദാല്‍തടാകത്തിലെ കൊച്ചു വഞ്ചികളില്‍ വലിയ കമ്മലിട്ട,    മൂക്കുത്തി,, കല്ലുമാലകള്‍ ചാര്‍ത്തിയ, നേര്‍ത്ത ദേഹത്ത്,പതുപതുത്ത സില്‍ക്ക് വസ്ത്ര മണിഞ്ഞ സുന്ദരികള്‍  വില്‍ക്കാന്‍  കൊണ്ട് പോയ, പൂക്കൂടകളിലെ  വര്‍ണ്ണപുഷ്പങ്ങള്‍ വാടി കരിഞ്ഞു.

        ദത്ത്,കുഞ്ഞുസഞ്ചി തുറന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട്,ഏതോ അഭയാര്‍ത്ഥികേന്ദ്രത്തില്‍ എത്തിയപ്പോള്‍, ധരിച്ച പൈജാമയും,കുര്‍ത്തയും അല്ലാതെ,  മറ്റൊരു കാര്യം കൂടി അയാള്‍    കൊണ്ട് വന്നു,വീട്ടുമുറ്റത്തെ ഒരു പിടി മണ്ണ് ,അതില്‍നിന്നു സ്വല്‍പ്പം .എടുത്ത്.തൊട്ട് ദത്ത് വീണ്ടും മറവി കയത്തില്‍ താഴ്ന്നു...
....