Tuesday 30 June 2015

അതിബുദ്ധി

ഇന്ത്യ എക്കാലവും വിഭജിച്ച്‌ ഭരിക്കാമെന്ന, മതപ്രീണനം കൊണ്ട് ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച് ചിതറിക്കാമെന്ന കോണ്ഗ്രസ്സിന്‍റെ അതിബുദ്ധി എന്ത് വില കൊടുത്തും ഇല്ലാതാക്കും.
ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ സ്വാര്‍ത്ഥമോഹമാണ്,
ഇന്നും ഇന്ത്യക്കാര്‍ തൊട്ടടുത്ത ബന്ധുവായ ശത്രുവില്‍ നിന്ന് അനുഭവിക്കുന്നത്.
കുറെ വിഡ്ഢികള്‍,ഭരണം ലഭിക്കാത്ത നിരാശ കൊണ്ട്,ഓര്‍മ്മ നശിച്ചവരുമായി ഒളിവില്‍ രഹസ്യ ഇന്റര്‍വ്യൂ എടുത്തും,
കേരളത്തില്‍ ചില ഒറ്റുകാരായ രാഷ്ട്ര വിരുദ്ധര്‍ ,ഇപ്പോള്‍ 
'' ബിജെപി സര്‍ക്കാര്‍ അടിയന്തരാവസ്ഥ കൊണ്ട് വന്നെന്ന്''
ആര്‍ത്തലച്ചിട്ടും ഒരു കാര്യവുമില്ല.
ജനം,പുച്ഛത്തോടെ തള്ളും.
.
മുംബൈ സ്ഫോടന സൂത്രധാരകന്‍ തഹാവൂര്‍ റാണ ,സ്ഫോടനം നടത്തി നിരപരാധികളെ കൊല്ലും മുന്‍പ്,
കേരളത്തില്‍ വന്നത് ,മൂടിവെച്ചവരാണ് കോണ്ഗ്രസ്സുകാര്‍.
പോരാ
കൊച്ചി തിരുമ്മു കേന്ദ്രത്തില്‍,കള്ളനോട്ടുകള്‍ കൊടുത്ത ഒരു ഇറാനിയെ രായ്ക്കു രാമാനം നാട്ടിലേക്ക് അയച്ച കേരള മുഖ്യമന്ത്രിയെയും,
മന്ത്രിസഭയെയും നിലനിര്‍ത്താന്‍ ,
ബിജെപിയെ അടി തെറ്റിക്കാന്‍
അരുവിക്കര ജയത്തിനു വേണ്ടി
മീഡിയ നടത്തുന്ന ദുഷ്പ്രചരണം ഇന്നല്ലെങ്കില്‍ നാളെ കേരളീയര്‍ തിരിച്ചറിയും.
കേരളീയരെ,ഇനിയും , വിഡ്ഢികളാക്കരുത്,

സിംഹ ഗര്‍ജ്ജനം

ഇന്ത്യക്ക് സ്വാതന്ത്യം 1947 August 15 ന് കിട്ടുന്നതിനു മുന്‍പു തന്നെ, രാഷ്ട്രവിരുദ്ധതയ്ക്ക് വേണ്ടി ജവഹര്‍ലാല്‍ ,
ബ്രിട്ടീഷ് അടിമത്തത്തിനെതിരെ സിംഹ ഗര്‍ജ്ജനം മുഴക്കിയ 
സുഭാഷ്‌ ചന്ദ്രബോസിനെ തകര്‍ക്കാന്‍ ഒരു കത്ത് വിദേശ ശക്തിക്ക് എഴുതിയിരുന്നു.
അതുപോലെ,
ഇന്ത്യക്കാര്‍ തിരഞ്ഞെടുത്ത 

കേന്ദ്ര ബിജെപി സര്‍ക്കാരിനെ,ജനങ്ങളില്‍നിന്ന് അകറ്റി 
കേന്ദ്ര ബിജെപി സര്‍ക്കാരിനെ,ജനങ്ങളില്‍നിന്ന് അകറ്റി തൂത്തെറിയാനുള്ള പ്രതിപക്ഷ ശ്രമം പരാജയപ്പെടുത്തുക.
Like · Comment ·   · 1411264

അഴിമതിമുക്ത ഭാരതം

ഇന്ത്യന്‍ ജനാധിപത്യം,ഐക്യം ,മതേതരത്വം നിലനിര്‍ത്താന്‍,
അഴിമതിമുക്ത ഭാരതം സ്വപ്നം കാണുന്ന ഏതൊരു ഇന്ത്യക്കാരനും
കോണ്ഗ്രസ്സിന്‍റെ -പ്രതിപക്ഷത്തിന്റെ കാപട്യം ജനങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെടുത്തുക.
ജയ്ഹിന്ദ്‌.
കെ.എം.രാധ
Like · Comment ·   · 1831381

യഥാര്‍ത്ഥ അടിയന്തരാവസ്ഥ!.

    കേരളത്തിലാണ് യഥാര്‍ത്ഥ അടിയന്തരാവസ്ഥ!.
    എത്രയെത്ര കടക്കെണി ആത്മഹത്യകള്‍.
    സ്ത്രീപീഡനങ്ങള്‍.
    മയക്കുമരുന്ന് മാഫിയ 
    അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടം.
    തൂക്കുകയര്‍ കാത്തു നില്‍ക്കും പ്രതികളെ രക്ഷിക്കല്‍.!
    ആരാച്ചാരന്മാര്‍ രണ്ടു ലക്ഷം രൂപയ്ക്ക് ജോലിയെടുക്കാന്‍ തയാറായി വന്നിട്ടും ,അധികൃതര്‍ നിശ്ശബ്ദര്‍.
    ഐഎഎസ്-ഐപിഎസ് അഴിമതി 

    തൂക്കുകയര്‍ കാത്തു നില്‍ക്കും പ്രതികളെ രക്ഷിക്കല്‍.!
    ആരാച്ചാരന്മാര്‍ രണ്ടു ലക്ഷം രൂപയ്ക്ക് ജോലിയെടുക്കാന്‍ തയാറായി വന്നിട്ടും ,അധികൃതര്‍ നിശ്ശബ്ദര്‍.
    ഐഎഎസ്-ഐപിഎസ് അഴിമതി വേറെ.
    ഒന്നും സര്‍ക്കാരിന് പ്രശ്നമേയല്ല.
    ഉന്നതര്‍ ഉള്‍പ്പെട്ട കേസുകള്‍ ഒന്നും തന്നെ തെളിയുന്നുമില്ല.
    സംസ്ഥാനത്ത്
    കോടീശ്വരന്മാരും ,കോര്‍പ്പറേറ്റുകളും വിലസുമ്പോള്‍,
    സാധാരണക്കാരുടെ നാക്കിന് കൂച്ചുവിലങ്ങിടുന്നു.
    എങ്ങനെയാണ്?
    മീഡിയ കൂടി ഒളിപ്പിച്ച അജണ്ടകളുമായി/ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍,
    അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോള്‍,
    ജനങ്ങള്‍ക്ക്‌ ജീവിതം പൊള്ളുന്നു.
    കെ.എം.രാധ
    Like · Comment ·   · 1784145

    News Feed

അരുവിക്കര

കേരളത്തിലെ ഇടനിരത്തുകളുടെ മൊത്തത്തിലുള്ള സ്ഥിതിയും അരുവിക്കരയിലെത് തന്നെ.
മാത്രമോ?
മന്ത്രി പുത്രന്‍ അനൂപ്‌ ജേക്കബിന്‍റെ അഴിമതികള്‍ ഇന്നലെ എഴുതിയപ്പോഴേക്കും,
ഇന്ന്,ഏഷ്യാനെറ്റ് ചാനലില്‍ എന്ന് തോന്നുന്നു
മാവേലി സ്റ്റോര്‍ നടത്തിപ്പുകാരുടെ ധൂര്‍ത്ത ജീവിതവും,.
രജി നായരും മറ്റൊരു മേധാവിയും (പേര്‍ മറന്നു) ചേര്‍ന്ന് നടത്തും അഴിമതിയും 
ജീവനക്കാര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ പോലും കൊടുക്കാത്ത കാര്യവും വായിച്ചു.
ഇത്രയൊക്കെയായിട്ടും,അരുവിക്കരയില്‍ ജയിക്കാന്‍
യുഡിഎഫിന് വേണ്ടി ചാനലുകള്‍,പത്രക്കാര്‍ പക്ഷം പിടിക്കുന്നത്
ഛെ...
ലജ്ജാവഹം.
Like · Comment ·   · 16397

നഗ്ന സത്യങ്ങള്‍

മുഖ പുസ്തക സൌഹൃദങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വമുള്ള ബാബു ജോര്‍ജ്ജ് പറയുന്ന അതേ വാക്കുകള്‍ തന്നെ
മന്ത്രി ആര്യാടന്‍ മുഹമ്മദും ആവര്‍ത്തിക്കുന്നു.
അപ്പോള്‍,ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍, ഹൈന്ദവര്‍ അടക്കമുള്ള എല്ലാ ജാതിമത വര്‍ഗ്ഗക്കാരും,വര്‍ഗ്ഗരഹിതരും കൊടും വര്‍ഗീയവാദികളും രാഷ്ട്രവഞ്ചകരുമായി മാറുമോ?
കെ.എം.രാധ
Like · Comment ·   · 389312

@MATOMRADHA on Twitter

Former UPA govt was responsible 4 Lalit modi issue.VASUNDHARA Raje ever&never submit RESIGNATION.SHE helped gujjars for giving 5%reservation

@MATOMRADHA on Twitter

Raj,pl.come to kerala,interfere Kerala Politics in an impartial way .UDF Govt still loot KERALA by corruption,&sexual harassment.shame.

Twitter

correct.Former UPA and Nehru-sonia family did all these .then,acted as innocent people.CONGRESS still haunting Bjp. https://t.co/CVnbBuCarB

“Hahah 2 ghante baad goli Se uda diye jaoge 😂😂https://t.co/JNwKg3Dj8O
TWITTER.COM

കഷ്ടം തന്നെ

കുവൈറ്റില്‍ ഇന്ത്യയില്‍ നിന്ന് ആര്‍ എസ് എസ് ഭീകരര്‍ എത്തിയോ?
അതും നോമ്പ് കാലത്ത്?
അതോ,ഇസ്രായേല്‍ ഭീകരരോ?

കഷ്ടം തന്നെ.
Like · Comment ·   · 1311723

അടിയന്തിര ശ്രദ്ധയ്ക്ക്.

കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ അടിയന്തിര ശ്രദ്ധയ്ക്ക്.
ശശി തരൂരിനെ രക്ഷിക്കുന്നതാര്?
2014 Loksabha തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് വ്യക്തമായ തെളിവുകള്‍ മീഡിയ ലൈവായി തന്നിട്ടും, 
,പത്ര മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി എഴുതിയിട്ടും
അവയെല്ലാം കാറ്റില്‍പ്പറത്തി 
ശശി തരൂരിന് ഏത് കോടതിയാണ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്?
കേരളത്തില്‍ സത്യം,നീതി യൊന്നും ഇല്ലേ?
ഭാര്യാഘാതുകന്‍ ശശി തരൂരിന്റെ കേസ് എവിടെപ്പോയി?
തരൂരിന്റെ സമ്പത്തും,ഇംഗ്ലീഷും കണ്ടിട്ടാണോ,
ഈ മാന്യന്‍ പ്രവര്‍ത്തിച്ച കൊടും ക്രൂരതകളില്‍ നിന്ന് രക്ഷപ്പെടുന്നത്.?
ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദായാല്‍,
സ്വാഭാവികമായും
വെറും 1500 വോട്ടുകളുടെ കുറവില്‍,വിജയിക്കാതിരുന്ന ശ്രീ.ഓ.രാജഗോപാല്‍ ജയിക്കുകയും,
ഇന്ന് കേന്ദ്ര മന്ത്രി പദത്തിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയുടെ ഭാഷയില്‍
''എണ്ണിയെണ്ണി ചോദിച്ചു വാങ്ങുകയും'' ചെയ്യുമായിരുന്നു!
ഒരിക്കലും ഭൂരിപക്ഷത്തിന്റെ മാത്രമുള്ള ഒരാവശ്യത്തിനും ശ്രീ.ഓ.രാജഗോപാല്‍,സുരേഷ് ഗോപി നിന്നിട്ടില്ല,
നില്‍ക്കുകയുമില്ല എന്നത്
(ഹിന്ദുമതത്തില്‍ ജനിച്ചു പോയി എന്ന കൊടിയ തെറ്റില്‍ ഇന്നും ജീവിക്കുന്ന )ഞാന്‍ അഭിമാനം കൊള്ളുന്നു..
ശശി തരൂരിനെ ശിക്ഷിക്കുക.
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കുക.
Like · Comment · 
 · 1271025



ചില പിന്‍കാല തേന്‍ മധുര നിനവുകള്‍

ചില പിന്‍കാല തേന്‍ മധുര നിനവുകള്‍
കെ.എം.രാധ
അദ്ധ്യാപിക ജീവിതത്തിന്‍റെ ആദ്യ 10 years മാത്രമാണ് കുഞ്ഞുങ്ങളെ അടിച്ചത്.(1978 to 1988)വരെ.
എന്‍റെ പെണ്മക്കളെ തല്ലുന്നത് പോലെ തന്നെ.
മൂത്ത മകള്‍ ദിവ്യ വളരെ കുറഞ്ഞ പ്രഹരം മാത്രമേ വാങ്ങിയിട്ടുള്ളൂ .
വീട്ടുകാര്യങ്ങള്‍ക്ക്,
കുഞ്ഞനുജത്തിയുടെ വാശി തീര്‍ക്കാന്‍ അവളെ എടുത്ത് കൊണ്ട് നടക്കാനും,കളിപ്പിക്കാനും
ഒക്കെ സഹായിയായിരുന്നു.
ഇരുവരും പഠിക്കാന്‍ മിടുക്കികള്‍.
ദിവ്യ Civil Engg.
.ഇളയവള്‍ ദീപ ,കുറുമ്പി മാത്രമല്ല ,,
തന്നിഷ്ടക്കാരി.
ഇന്നവള്‍ , computer engineer.
അതും വളരെ പ്രശസ്തമായ ഐ ടി കമ്പനിയില്‍ .
ദീപയ്ക്ക് ഒരു ഗുണമുണ്ട്.
എന്ത് എവിടെ വെച്ചാലും മറന്നു പോകുന്ന ശീലമാണ്.എനിക്ക്.
പണമോ,പുസ്തകമോ,മരുന്ന് കുറിപ്പോ എന്തായാലും അവ കണ്ടെടുത്ത് തരണമെങ്കില്‍,
ആറു വയസ്സ് മുതല്‍ വിവാഹം കഴിയുന്നത്‌ വരെ
പ്രായത്തിനനുസരിച്ച്
അഞ്ചോ,പത്തോ മുതല്‍ നൂറ് രൂപ വരെ പോക്കറ്റ് മണി വാങ്ങും.
നിമിഷങ്ങള്‍ കൊണ്ട് ,എല്ലായിടവും ,തപ്പി കാണാതെ പോയവ എടുത്തു കൊണ്ടുവന്ന് തരും.
ഈയിടെ, മറന്നു വെച്ച 10000 രൂപ അതും,ബാങ്കില്‍ അടയ്ക്കേണ്ടത്‌ ,രാപകല്‍ വീട് മുഴുവന്‍ തിരഞ്ഞു.
കിട്ടിയില്ല.
അവളെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍,
അപ്പുറത്ത് നിന്ന് ചിരി.
കുഞ്ഞുന്നാളില്‍ ഞാന്‍ കേള്‍ക്കാറുള്ള അതേ ചിരി.!
ദീപയെപ്പോലെ
വികൃതിയുള്ള കുഞ്ഞുങ്ങളെ ഇന്നുവരെ കണ്ടിട്ടില്ല.
'ഒറ്റ പ്രാവശ്യം വായിച്ചാല്‍ മതി .മനസ്സിലാവും.
അമ്മയ്ക്ക് ഫുള്‍ മാര്‍ക്ക് കൊണ്ടുവന്നു തന്നാല്‍ മതിയല്ലോ.എപ്പോഴും പഠിക്കു പഠിക്ക് എന്ന് പറയേണ്ട ''
എന്നൊക്കെ അഹങ്കാരം പറയും.
അവള്‍ പറഞ്ഞത് ശരിയാണ്.
പക്ഷേ..
അതംഗീകരിക്കാന്‍ മനസ്സ് അനുവദിക്കില്ല.
വാശിക്കാരി.
നല്ല വസ്ത്രം ,ഭക്ഷണം...
എന്തും വിലകൂടിയത് മാത്രമേ ബോധിക്കൂ.
ദിവ്യ പറയും
'ദീപയ്ക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കൂ.
എനിക്ക് കുറഞ്ഞാലും വേണ്ടില്ല ''എന്ന്.
ഇന്നും,ദിവ്യ അങ്ങനെത്തന്നെ.
സാമ്പത്തികഞെരുക്കത്തില്‍ ,പലപ്പോഴും മൂത്ത മകളോട് വിവേചനത്തിന് നിര്‍ബന്ധിതയായിട്ടുണ്ട്.
ദീപ,പഠിക്കില്ല.
അനുസരണയില്ല.
ഹോംവര്‍ക്ക് ചെയ്യില്ല.
സ്കൂളില്‍ പോകില്ല.
എപ്പോഴും ഉപദ്രവിക്കും.
അവളുടെ അമ്മയായ എന്നെ -നിത്യവും മുടി പിടിച്ചു പറിക്കും.
കടിക്കും.
സൂചിയെടുത്ത് കുത്തും.
ജോലിയെടുക്കുമ്പോള്‍ ,പുറത്ത് അടിക്കും.
വീടിനു ചുറ്റും ഓടിക്കും.
ഒരിക്കല്‍ ,ദീപ വലത്കൈയില്‍ കടിച്ചു.
പല്ല് കൊണ്ട ഭാഗം ചുവന്ന് ചോര കല്ലിച്ചു
ഇളകി വന്ന ദേഷ്യം.
ചൂരലെടുത്ത് നാലെണ്ണം കൊടുത്തു.
തനി കാടത്തി സ്വഭാവം.
എന്റെ സ്കൂള്‍ കുഞ്ഞുങ്ങളെപ്പോലെ തന്നെ അവള്‍ക്കും ഇഷ്ടം പോലെ ' ചൂരല്‍ കഷായം.'.കിട്ടിയിട്ടുണ്ട്.
ചെവിക്കും പിടിക്കും.
ഒറ്റ ലക്‌ഷ്യം മാത്രം.
''എന്റെ കുട്ടികള്‍ പഠിച്ച് മിടുക്കരാകണം.
ആരുടെ മുന്‍പിലും , അജ്ഞാനിയെന്ന മുദ്ര കുത്തി, അവ്ഹേളനവുമായി തല കുനിക്കാന്‍ ഇടവരരുത്''
1 Divya 2 Deepa
Like · Comment ·   · 749

കുഞ്ഞുങ്ങള്‍ എല്ലാം ഒരുപോലെ!

കുഞ്ഞുങ്ങള്‍ എല്ലാം ഒരുപോലെ!
ഇടക്കാലത്ത്(2015 May to june 15)
ഉള്ളില്‍ കോളിളക്കമുണ്ടാക്കാന്‍ ,ഒരു ഫെയ്ക്ക് ഐഡി വന്ന് ഏറെ ഉപദ്രവിച്ചു.
കുറെ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.
വിഷമം തോന്നി.
അദ്ധ്യാപിക ജീവിതത്തിന്‍റെ ആദ്യ 10 years മാത്രമാണ് കുഞ്ഞുങ്ങളെ അടിച്ചത്.(1978 to 1988)വരെ.
എന്‍റെ പെണ്മക്കളെ തല്ലുന്നത് പോലെ തന്നെ..
.ഇന്നും ,
കോഴിക്കോട്ടെ പല വഴികളില്‍ നിന്ന് ഉച്ചത്തില്‍ ,
വളരെ സ്വാതന്ത്ര്യത്തോടെ ''രാധ ടീച്ചര്‍' വിളി കേള്‍ക്കാം.
അടുപ്പമില്ലാത്ത ഗുരുനാഥകളെ ,ശിഷ്യര്‍ ഒരിക്കലും ആ രീതിയില്‍ വിളിക്കില്ല.
എന്‍റെ അദ്ധ്യാപിക ജീവിതത്തില്‍ ഒരു കുഞ്ഞും എന്നെ ഉപദ്രവിച്ചിട്ടില്ല.
ഒരിക്കല്‍ വടി യെടുത്ത് ശിഷ്യനെ അടിച്ചപ്പോള്‍, അവന്‍ വടി പിടിച്ചു.
അടി നിര്‍ത്തി.
ഇന്ന്,
അവരില്‍ ചിലരെയെങ്കിലും പാളയം മാര്‍ക്കറ്റിലോ,
നിരത്തുകളിലോ കാണാറുണ്ട്‌.
അവര്‍ പറയും
''ടീച്ചര്‍
അന്ന് കുറെക്കൂടി നന്നായി ഉപദേശവും,തല്ലും തന്നിരുന്നെങ്കില്‍
ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി കിട്ടുമായിരുന്നുവെന്ന്.''
ഒറ്റ ലക്‌ഷ്യം മാത്രം.
''എന്റെ കുട്ടികള്‍ പഠിച്ച് മിടുക്കരാകണം.
ആരുടെ മുന്‍പിലും ,അറിവില്ലായ്മയുടെ പേരില്‍ തല കുനിക്കാന്‍ ഇടവരരുത്.''
''കുട്ടികളെ നന്നായി പഠിപ്പിക്കുക,
അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിച്ച്
അന്തസ്സായി ജീവിക്കണം ''എന്ന ആഗ്രഹം മാത്രം.
ഒരിക്കല്‍ ഹെഡ്മാസ്റ്റര്‍ ,ചൂരല്‍ പ്രയോഗം നടത്തിയതിന്‍റെ പേരില്‍,
എട്ടാം ക്ലാസ്സിലെ ആണ്‍കുട്ടികള്‍ മുഴുവന്‍ (-മിക്കവരും മുസ്ലിം കുട്ടികള്‍-)സ്കൂളില്‍ വരാതായി.
അവരെല്ലാം കൂട്ടത്തോടെ ടി.സി വാങ്ങുമെന്നറിഞ്ഞ്,സങ്കടപ്പെട്ടു.
ഒടുവില്‍,
അവരെയെല്ലാം ,
കിഴക്കേമഠത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൊമ്മേരിയില്‍ നേരിട്ട് പോയി,
കുറച്ചു പേരെ കണ്ടു.
മറ്റുള്ളവരെ കണ്ടെത്താന്‍
ചിലരെ കുട്ടികളുടെ വീട്ടിലേക്ക് അയച്ചു.
ഏറെ കഷ്ടപ്പെട്ട ശേഷം,അവരെ തിരിച്ച് കൊണ്ടുവന്ന്,ക്ലാസ്സിലെത്തിച്ചു.
ഇടയ്ക്ക്
പഠിപ്പ് നിര്‍ത്തിപ്പോകുന്ന കുഞ്ഞുങ്ങളെ , സഹപ്രവര്‍ത്തകരുടെ വാക്ക് മുഖവിലയ്ക്കെടുക്കാതെ
പ്രയാസപ്പെട്ട് തിരികെയെത്തിച്ച എത്രയോ അനുഭവങ്ങളുണ്ട്.
കുട്ടികള്‍ പത്താം ക്ലാസ്സ് വരെ പഠിക്കണം.
സര്‍ട്ടിഫിക്കറ്റ് വാങ്ങണം
അതായിരുന്നു ആഗ്രഹം.
അക്കാലത്ത്,
ഇന്നത്തെപ്പോലെ വിലയില്ലാത്ത വിദ്യാഭ്യാസമായിരുന്നില്ല.
ആധുനിക കാലം, എന്ത് തെറ്റുകള്‍ ചെയ്താലും കുട്ടികളെ ശിക്ഷിക്കരുതെന്നാണല്ലോ.!
ആ ആശയത്തോട് യോജിപ്പില്ല.
മാപ്പ് അര്‍ഹിക്കാത്ത തെറ്റുകള്‍ക്ക്,
നല്ല വാക്കുകള്‍ക്കു പുറമേ,ചെറിയ തോതിലുള്ള ശിക്ഷയും കൊടുക്കുന്നത് നല്ലത്.
കേരളത്തിലെ,
തെരുവുകളില്‍ സര്‍വ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായി അരങ്ങേറിയ ചുംബനസമരത്തിന് ശേഷം ,
8 to 12 വരെയുള്ള ക്ലാസുകളിലെ ആണ്‍കുട്ടികള്‍ ,അവര്‍ക്ക് ഇഷ്ടമുള്ള കുട്ടികളെ ചുംബിക്കുമെന്ന് കേട്ട് അന്തം വിട്ടു.
കാരണം,
മുതിര്‍ന്നവര്‍ എന്ത് പ്രവര്‍ത്തിക്കുന്നതും അനുകരിക്കാനുള്ള(അതേപടി പകര്‍ത്താനുള്ള )ആഗ്രഹം കുട്ടികള്‍ക്കുണ്ടാകും.
പൊതു സമൂഹത്തില്‍ അത്യാവശ്യം ചില നിയമങ്ങള്‍ , മനസ്സിലാക്കി .പാലിക്കേണ്ടതാണ്.
താഴെയുള്ള ചിത്രം എഴുത്തുകാരന്‍,പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പേരെടുത്ത Kunhikannan Vanimel വളയം ഹൈസ്കൂളില്‍ എന്റെ ശിഷ്യനായിരുന്നു.
ഇയാള്‍ക്ക് , ഈ ടീച്ചറില്‍ നിന്ന് അടി സമ്മാനം കിട്ടിയോ എന്തോ?
ഓര്‍മ്മയില്ല.
കെ.എം.രാധ
Kunhikannan Vanimel
Like · Comment ·   · 3841

നിരത്തല്ല.കേട്ടോ.

കേരള തലസ്ഥാനത്തെ നിരത്തല്ല.കേട്ടോ.
ഗുജറാത്തിലെ വെള്ളക്കെട്ട്!
Like · Comment ·   · 1242