Sunday, 7 June 2015

നിയമം നടപ്പാക്കുക

കേന്ദ്ര സര്‍ക്കാര്‍,
എത്രയുംവേഗം താഴെയുള്ള നിയമം നടപ്പാക്കുന്നുവോ,
അത്രയുംവേഗം ഇന്ത്യന്‍/കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസമേഖല രക്ഷപ്പെടും.
ഇന്ന്,കേരളത്തില്‍ പൊതുവിദ്യാഭ്യാസമേഖല 
മെഡിക്കല്‍ രംഗം ഉള്‍പ്പെടെ
ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത്,നഗ്നസത്യം.
റിസര്‍വേഷന്‍,
പ്ലസ്ടു മാര്‍ക്ക് വെയിറ്റെജ്,പിന്നെ,മെഡിക്കല്‍ എന്ട്രന്‍സ് കഴിഞ്ഞ് പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് ,സയന്‍സിന്‍റെ ബാല പാഠം അറിയില്ലെന്ന, മെഡിക്കല്‍ ട്യൂട്ടറുടെ നേര്‍ മൊഴി
തീര്‍ച്ചയായും കണക്കിലെടുക്കുക.
അവരുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിക്കുകയല്ല,വേണ്ടത്.
വിമത ശബ്ദങ്ങളില്‍,സത്യമുണ്ടോയെന്ന് കണ്ടെത്തുക തന്നെ വേണം.
പലപ്പോഴും
നമ്മുടെ വിദ്യാഭ്യാസവൈകല്യങ്ങള്‍ തെളിവുകള്‍ സഹിതം ഈ താളില്‍ എഴുതിയ പരമസത്യം
ഈയിടെ
,ഏഷ്യാനെറ്റ് ചാനല്‍ കൂടുതല്‍ കൃത്യതയോടെ കേള്‍വിക്കാരിലെത്തിച്ചത് ഓര്‍ക്കുമല്ലോ.
ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍, എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഒന്നും എഴുതാത്ത ,വെറും ബ്ലാങ്ക് പേപ്പര്‍ വെച്ച കുട്ടി കൂടി ജയിച്ചവരില്‍ ഉള്‍പ്പെട്ടുവെന്നത് ഖേദകരം.
ഈ കുട്ടി ധനികനെങ്കില്‍,പ്ലസ്ടു കഴിഞ്ഞ്,ഏത് വിധത്തിലും
എംബി ബിഎസ് എടുക്കാന്‍ പറ്റുന്ന സാഹചര്യമാണ് ഇന്നുള്ളത്.
യഥാര്‍ത്ഥ,''ഐ ക്യൂ'' ഉള്ള കുട്ടികളെ, കണ്ടെത്താന്‍
,മസ്തിഷ്ക ചോര്‍ച്ച തടയാന്‍ ആവശ്യമായ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
കെ.എം.രാധ
Like · Comment ·  · 2764884

No comments:

Post a Comment