നയതന്ത്രത്തിന്റെ സുവർണ പടവുകളിലൂടെ…
ആഗോളവല്‍ക്കരണം, അതിന്റെ ഔന്നിത്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, ഓരോരോ രാജ്യങ്ങളും, പിന്നെ പല രാജ്യങ്ങൾ ചേർന്ന UN, SAARC, BASIC, ASEAN തുടങ്ങിയ കൂട്ടായ്മയുമായും ഉയർന്ന രീതിയിൽ ബന്ധം പുലർത്തുകയും, രാജ്യത്തിന്റെ വികസനത്തിന് ഉതകുന്ന രീതിയിൽ നയ തന്ത്രങ്ങളെ കാര്യക്ഷമമായി മറ്റു രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പികുകയും, അവയെ അതിൻറെ പ്രായോഗിക തലത്തിൽ അനുയോജ്യമായ രീതിയിൽ അവതരിപ്പികുകയും ചെയ്യുന്നത് രാജ്യത്തിൻറെ സമഗ്രമായ നന്മക്ക് അത്യന്താപേക്ഷിതമാണ്. പുതിയ പുതിയ നയതന്ത്ര രൂപീകരണം , വളർച്ചയെ വളരെ സ്വാധീനിക്കുന്ന നിക്ഷേപം, കച്ചവടം, വിദ്യാഭ്യാസം, ടൂറിസം, മെയ്ക്ക് ഇൻ ഇന്ത്യയുടെ പുരോഗതി, ഇതര രാജ്യങ്ങളുടെ, ഭരണ കർത്താക്കളുമായുള്ള സുഹൃത്ത് ബന്ധം ഊട്ടി ഉറപ്പിക്കൽ, എല്ലാ മേഖലകളിലും ഭാരതം എന്ന രാജ്യത്തിന്റെ കഴിവുകളും, കാര്യക്ഷമതയും മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യുന്നതിൽ രാഷ്ട്ര തലവന്റെ വിദേശ യാത്രകൾ മുഖ്യ പങ്കു വഹിക്കുന്നു.
ബ്യൂറോക്രാറ്റുകളും, PMO യും ചേര്‍ന്നു രാപകൽ ഇല്ലാതെ, രാജ്യങ്ങളുടെ നിജസ്ഥിതിയും, സാമ്പത്തിക , സാമൂഹിക, രാഷ്ട്രീയ അവസ്ഥകൾ പഠിച്ചെടുത്തു സമർപ്പിക്കുന്ന റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി പ്രധാനമന്ത്രിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും, വിദേശ കാര്യ വകുപ്പും, ചേർന്നെടുക്കുന്ന തീരുമാനത്തിൽ ആണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെയും, രാഷ്ട്രപതിയുടേയും ഒരു വിദേശയാത്രയും ആസൂത്രണം ചെയ്യുന്നതും, അത് യാഥാർത്ഥ്യം ആകുന്നതും. പുതിയ ഒരു വിദേശയാത്രാ നയം തന്നെയാണ് ഈ ഗവണ്മെന്റ് കൊണ്ട് വന്നിരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദി വന്നപ്പോൾ പലരും ഉയർത്തിയ ഒരു സംശയം, ഗുജറാത്തിനു പുറത്ത് പ്രവർത്തി പരിചയം കുറവായ, ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനറിയാത്ത, ഇത്തരം ഡിപ്ലോമാറ്റിക് മീറ്റിങ്ങുകളിലെ പാലിക്കേണ്ട മാനേഴ്സും, രീതികളുമറിയാത്ത തനി ‘നാടനായ’ മോദി എങ്ങനെ വിദേശകാര്യ വിഭാഗം കൈകാര്യം ചെയ്യും എന്നായിരുന്നു. എന്നാൽ അൽഭുതകരമാം വണ്ണം ആ കുറവുകളൊക്കെ മറച്ചു പിടിച്ച്, ഒരു പക്ഷേ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ഒരു വിഭാഗമായി മാറിയിരിക്കുകയാണ് വിദേശകാര്യം. അതിലെ ചില ‘മോദി’ രീതികൾ ഈ മേഖലയിൽ പുതുമയാവുകയാണ്.
ഒബാമയുമായി ‘താഴെക്കിടയിൽ നിന്നും ഉയർന്നു വന്നവർ’ എന്ന വൈകാരിക ബന്ധം ഉണ്ടാക്കിയതും, ചൈനയും, ജപ്പാനും, മ്യാന്മാറും, ശ്രീലങ്കയും, മറ്റു അനവധി ചെറിയ രാജ്യങ്ങളേയും ചേർത്ത് ഒരു പുതിയ ബുദ്ധിസ്റ്റ് സംസ്കാരിക ഗ്രൂപ്പ് ഉണ്ടാക്കുന്നതും, അതേ സമയം ഇന്ത്യയുമായി നീരസത്തിലായി, പകരം ചൈനയുമായി അടുത്ത കൊണ്ടിരുന്ന സാർക്ക് രാജ്യങ്ങളെ തിരിച്ച് സൗഹൃദത്തിലാക്കിയതും, ചൈനയുടെ ഭീഷണിയെ അവഗണിച്ച് വിയറ്റ്നാമുമായി ഉണ്ടാക്കിയ സൗഹൃദവും, ഇന്ത്യൻ മഹാസമുദ്രത്തിലെ സ്വധീനം ശക്തമാക്കിയതുമൊക്കെ ഈ മേഖല വീക്ഷിക്കുന്നവർ അല്പം അൽഭുതത്തോടെയാണ് കണ്ട് കൊണ്ടിരിക്കുന്നത്.
മോദിയുടെ ഓരോ സന്ദർശത്തിലും പ്രവാസി ഭാരതീയർ കാണിക്കുന്ന ആവേശവും, ഓരോ രാജ്യങ്ങളിലും പ്രവാസി ഭാരതീയർ ഒരു ശക്തമായ ഒരു സമ്മർദ്ദ ഗ്രൂപ്പായി മാറുന്നതും ലോകം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. (ഈ ആഴ്ച നടക്കാനിരിക്കുന്ന UK തിരഞ്ഞെടുപ്പിൽ, രണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥികളും ഇന്ത്യൻ വംശജരുടെ വോട്ടിനായി നൽകിയ ഒരു വാഗ്ദാനം അധികാരത്തിലെത്തിയാൽ മോദിയെ ക്ഷണിച്ചു എത്രയും പെട്ടെന്ന് ലണ്ടനിൽ സ്വീകരിക്കാം എന്നതായിരുന്നു). അതുപോലെ കഴിവതും ശനിയും ഞായറും യാത്രക്ക് തിരഞ്ഞെടുക്കുന്ന, ചെല്ലുന്ന രാജ്യത്തെ തലവരുമായി വ്യക്തിപരമായ ബന്ധങ്ങൾ സ്ഥാപിക്കുന്ന മോദിയുടെ സ്വഭാവത്തെ ചിലർ week-end diplomacy എന്ന് വിളിക്കുമ്പോൾ, മറ്റു ചിലർ ഒരു യാത്രയിൽ, ആ പ്രദേശത്തെ മൂന്നോ-നാലോ രാജ്യങ്ങൾ സന്ദർശിക്കുന്നതിനേയും, അതിൽ ചില പൊതുവായ സമാനതകള്‍ക്ക് പ്രാമുഖ്യം നൽകിയുള്ള നീക്കങ്ങളും ഈ മേഖലയിലുള്ളവർ സാകൂതം വീക്ഷിക്കുന്നു.
യാത്രയെ ചൊല്ലി ഇന്നു നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന അനാവശ്യ അപവാദവും , വിവാദങ്ങളും പരത്തുന്ന ഒരു വിഭാഗം, ഇന്ത്യ എന്ന രാജ്യത്തിന്റെ പുരോഗതി അശ്ശേഷം ആഗ്രഹിക്കാത്തവരും, രാജ്യ ദ്രോഹ പരമായ സമീപനങ്ങൾ സീകരിക്കുന്നവരും ആണെന്ന് നിസ്സംശയം പറയാം. ഇനി കഥയറിയാതെ , രാജ്യ നയതന്ത്രങ്ങളുടെ ബേസിക്ക്സ് പോലും അറിയാതെ മോദിയുടെ രക്തത്തിന് വേണ്ടി അലമുറയിട്ടു കരയുന്ന ഒരു കൂട്ടരും ഇതിൽ ഉണ്ടെന്നതും യാഥാർത്ഥ്യം ആണു. ഇവരുടെ പേക്കൂത്തുകളെ അവർഹിക്കുന്ന അവഗണനയോടെ തള്ളികൊണ്ട് മോദി സർക്കാരിന്റെ വിദേശ യാത്രകളുടെ, നേട്ടങ്ങൾ നമുക്കൊന്ന് വിലയിരുത്താം.
ഭൂട്ടാൻ:
അധികാരമേറ്റ ഉടനെ തന്നെ, പതിവിനു വിപരീതമായി തന്‍റെ ആദ്യ സന്ദർശനത്തിനു ഭൂട്ടാൻ തിരഞ്ഞെടുത്തതിലൂടെ തന്നെ, നല്ല അയൽക്കാർ എന്ന സമ്പാദ്യവും, മറഞ്ഞിരിക്കുന്ന പല സാധ്യതകളുടെയും ജീവനും മോദിയിലെ രാജതന്ത്രജ്ഞ്യനെ മുന്നോട്ടു നയിച്ചു. എന്നും നല്ല സുഹൃത്തായ ഭൂട്ടാന്റെ ഉയർച്ചയും, അതിലൂടെ തന്നെ തന്റെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന നടപടികൾക്കും, കരാറുകൾക്കും ഈ സന്ദർശനത്തിൽ ധാരണയാക്കിയതിലൂടെ ആദ്യ സന്ദർശനം തന്നെ ചരിത്ര താളുകളിൽ രേഖപ്പെടുത്താൻ അദ്ദേഹത്തിനായി. സംയുക്തമായി 10000 മെഗാവാട്ട് ജല വൈദ്യുത ഉത്പാദനം നടപ്പിലാക്കാനും, പാല്‍പ്പൊടി, ഗോതമ്പ്, സസ്യ എണ്ണ, പയര്‍ വര്‍ഗ്ഗങ്ങള്‍, ബസ്മതിയല്ലാത്ത അരി എന്നിവയുടെ ഇറക്കുമതിയിലുള്ള വിലക്കു നീക്കിയും, അവരവരുടെ ഭൂപ്രദേശത്ത് നിന്ന് അന്യരാജ്യങ്ങളുടെ ദുർവിനിയോഗം തടയാനുള്ള നടപടികൾ കൈകൊണ്ടും, സ്വാതന്ത്ര വ്യാപാരം സുഗമമാക്കിയും, തന്ത്ര പ്രധാന മേഖലകളിൽ, ചൈനയുടെ ആധിപത്യം വ്യക്തമായി മനസ്സില്ലാക്കി പഠിച്ചും മോദി ചരിത്രം രചിക്കുകയായിരുന്നു.
1. സംയുക്തമായി 10000 മെഗാ വാട്ട് ജലവൈദ്യുത ഉല്‍പ്പാദന പദ്ധതി .
2. അവരവരുടെ ഭൂപ്രദേശത്തുനിന്ന് അന്യരാജ്യങ്ങള്‍ക്ക് ദുര്‍വിനിയോഗം അനുവദിക്കില്ല.
3. പാല്‍പ്പൊടി, ഗോതമ്പ്, സസ്യ എണ്ണ, പയര്‍ വര്‍ഗ്ഗങ്ങള്‍, ബസ്മതിയല്ലാത്ത അരി എന്നിവയുടെ ഇറക്കുമതി വിലക്കില്‍നിന്ന് ഭൂട്ടാനെ ഒഴിവാക്കി.
4. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരം ശക്തിപ്പെടുത്താനും ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താനും തീരുമാനം.
5. ഭൂട്ടാന്‍, നേപ്പാള്‍, ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ചേര്‍ന്നുള്ള വാര്‍ഷിക ഹിമാലയന്‍ കായിക മേളയെന്ന ആശയം മോദി മുന്നോട്ടുവെച്ചു.
6. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് രണ്ടു കോടി രൂപയോളമാക്കി.
7. ഡിജിറ്റല്‍ ലൈബ്രറിക്ക് ഭൂട്ടാനെ ഇന്ത്യ സഹായിക്കും.
8. സാമ്പത്തിക സഹകരണങ്ങള്‍ മെച്ചപ്പെടുത്താൻ തീരുമാനം..
നേപ്പാൾ:
പതിവിനു വിപരീതമായി തന്റെ മുൻഗാമികൾ സഞ്ചരിച്ചിരുന്ന പാതയിൽ നിന്നും തികച്ചും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചാണ് മോദിയുടെ നയതന്ത്ര രീതികൾ പ്രശംസ പിടിച്ചു പറ്റിയത്. ഇന്ത്യൻ ഭരണാധികാരികളാൽ പാടെ അവഗണിക്കപെട്ടു കഴിഞ്ഞിരുന്ന നേപ്പാളിൽ , വിവിധ ഭാവങ്ങളിൽ , മോദിയുടെ നയങ്ങൾ പ്രതീക്ഷകൾ പാകിയത് നമ്മൾ കണ്ടു.
പാരമ്പര്യ വൈദ്യത്തിന്റെ പരസ്പര കൈമാറ്റവും , യുവാക്കളുടെ ക്രിയാത്മകമായ പരസ്പര സഹകരണവും, സ്റ്റെയ്ക്ക്ഹോൾഡേർസ് തമ്മിലുള്ള ആശയ. വിവര കൈമാറ്റവും , ടൂറിസത്തിന്റെ വികസനവും , സ്വകാര്യ വാഹനങ്ങളുടെ പ്രവേശനത്തിനായി മോട്ടോർ വാഹന നിയമങ്ങളിൽ ഇളവു വരുത്തുകയും തുടങ്ങി പന്ത്രണ്ടോളം കരാറുകൾ ചുരുങ്ങിയ സമയം കൊണ്ട് പ്രാവർത്തികമാക്കിയ സർക്കാർ വളരെ അധികം പ്രശംസ അർഹിച്ചിരുന്നു.പക്ഷെ മാധ്യമ വേശ്യകളുടെ നിഷ്ക്രിയതയിൽ അതിന്റെ അലകൾ രാജ്യവും, ജനങ്ങളും വേണ്ട വിധത്തിൽ അറിഞ്ഞില്ലെന്നതാണ് സത്യം.താഴെ പറയുന്നവ ആയിരുന്നു നേപ്പാളുമായി യാദാർത്ഥ്യം ആയ കരാറുകൾ.
1) MoU on Nepal Police Academy
2) Unveiling of Plaque for Nepal Police Academy
3) MoU on Tourism
4) MoU on Youth Exchange,
5) LoC US$ 1 billion Agreement
6) Motor Vehicle Agreement (MVA)
7) MoU on PDA for ARUN III
8) Twin City Agreement between Ayodhya-Janakpur ,
9) Twin City Agreement between Kathmandu-Varanasi
10)Twin City Agreement between Lumbini-Bodh Gaya
11) Handing over of keys for Mobile Soil Testing
12) MoU Traditional Medicines
2) Unveiling of Plaque for Nepal Police Academy
3) MoU on Tourism
4) MoU on Youth Exchange,
5) LoC US$ 1 billion Agreement
6) Motor Vehicle Agreement (MVA)
7) MoU on PDA for ARUN III
8) Twin City Agreement between Ayodhya-Janakpur ,
9) Twin City Agreement between Kathmandu-Varanasi
10)Twin City Agreement between Lumbini-Bodh Gaya
11) Handing over of keys for Mobile Soil Testing
12) MoU Traditional Medicines
സേയ്ഷെൽസ്, മൌറീഷ്യസ് , ശ്രീലങ്ക:
ഭാരതത്തിന്റെ രാജ്യാന്തര വ്യാപാര ദൌത്യങ്ങളുടെ കേന്ദ്ര ബിന്ദുവായി വർത്തിക്കുകയും , രാജ്യ സുരക്ഷാപരമായി ഉന്നതമായ പ്രാധാന്യം ഉള്ളതുമായ മേഖലയാണ് ഇന്ത്യൻ മഹാ സമുദ്രം.ഭാരതത്തിന്റെ 90 ശതമാനം വ്യപാര ബന്ധങ്ങളും യാഥാർത്ഥ്യമാവുന്നത് സമുദ്രങ്ങൾ വഴിയാണ് എന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് സമുദ്രങ്ങൾക്കുള്ള പ്രാധാന്യം എത്രയെന്നു വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.സെയ്ചെലാസ്, മൌറീഷ്യസ്, ശ്രീലങ്കൻ എന്നീ ഇന്ത്യ മഹാ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ പ്രധാന ലക്ഷ്യവും ഈ തന്ത്ര പ്രധാന മേഖലകളുടെ സുരക്ഷയും, അവയുടെ സ്വതന്ത്രമായ ഉപയോഗത്തിന് വഴി തെളിക്കുന്ന രീതിയിൽ നിയമ നിർമ്മാണം നടത്തുകയും , സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ചൈന മികച്ച രീതിയിൽ പ്രാമുഖ്യം വഹിക്കുന്ന ഈ മേഖലയിൽ ഇന്ത്യയുടെ പ്രാധാന്യം ഉറപ്പു വരുത്താനും, ഏഷ്യയിലെ നേതൃത്വം വഹിക്കാൻ കെല്‍പ്പുള്ള സാമ്പത്തിക ശക്തിയായി എല്ലാ രീതിയിലും ഉയർന്നു വരുന്നതിലേക്കുള്ള പ്രാരംഭ നടപടികളായിരുന്നു ഈ യാത്രകൾ ..
1. Modi secured agreements to develop islands in Mauritius and Seychelles.
2. Modi unveiled the countries first of six phase coastal surveillance radar project in Seychelles
3. Made in India naval petrol vessel has been commisioned in Seychelles
4. India and Mauritius signed an agreement to upgrade sea and air links on the remote Agalega islands, providing India a foothold in the middle of the Indian Ocean. The Ministry of External Affairs statement made it clear that the new facilities would also “enhance the capabilities of the Mauritian Defence Forces in safeguarding their interests,” hinting at a military benefit at a later stage.
5. In Seychelles Prime Minister Modi announced an agreement to develop infrastructure on Assumption island
6. In Jaffna, Sri Lanka, Modi handed over 27,000 new homes to Tamils who became homeless during the civil war that ended in May 2009
7. India will be developing the Oil tank Farm near Trincomalee in Eastern Sri Lanka
തന്റെ മുൻഗാമികൾ മറന്നു തുടങ്ങിയ എന്നാൽ രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, ഭൂമിശാസ്ത്രപരമായും വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു ശ്രീലങ്കയും, അതിനോട് ചുറ്റപ്പെട്ട സമുദ്ര ഭാഗങ്ങളും. തന്ത്ര പ്രധാനമായ് ഭാഗങ്ങളിൽ ചൈനയുടെ നേവിയുടെയും, യുദ്ധക്കപ്പലുകളുടെയും സാന്നിദ്ധ്യം ഇന്ത്യയുടെ സുരക്ഷിതത്ത്വത്തിന് ഭീഷണിയായി നില കൊള്ളുന്ന സാഹചര്യമായതിനാൽ, വളരെ നയതന്ത്ര പ്രാധാന്യം അർഹിച്ച യാത്ര ആയിരുന്നു മോദിയുടെത്. ചൈനയുടെ ‘string of pearls’ ലെ പ്രധാന മുത്തുകളൊക്കെ തട്ടിപ്പറച്ച ഒന്നായിരുന്നു ഈ യാത്ര. മഹാനായ അശോകന്റെ പുനർജന്മം എന്നാണ് ശ്രീലങ്കയിലെ മുഖ്യ ബുദ്ധഭിക്ഷു മോദിയെ വിശേഷിപ്പിച്ചത്. ശ്രീലങ്കയിലെ വംശീയപോരാട്ടങ്ങളൂടെ കേന്ദ്രമായിരുന്ന് ജാഫ്ന സന്ദർശിച്ചതും, തമിഴ വംശജരുമായി ഉണ്ടാക്കിയ വൈകാരിക അടുപ്പവും വളരെ പ്രധാനമാണ്.
ഒരു പക്ഷേ ഇന്ദിരാഗാന്ധി എണ്ണയൊഴിച്ച് വലുതാക്കിയ തമിഴ്-സിംഹള മുറുവുകളുണക്കാൻ, രണ്ട് കൂട്ടർക്കും സമ്മതനായ മോദിക്ക് കഴിയും. സിരിസേനയുടെ കിരീട ധാരണവും, ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയും ചൈനീസ് കപ്പലുകൾക്കു, തന്ത്ര പ്രധാന മേഖലകളിൽ നങ്കൂരം ഇടാനുള്ള അനുമതി നിഷേധിക്കുന്നതിൽ വരെ കൊണ്ടെത്തിച്ചു. ശ്രീലങ്കൻ തടവിൽ കഴിഞ്ഞ 54 ഇന്ത്യൻ മുക്കുവരെ മോചിപ്പിക്കാൻ മോദിയുടെ സന്ദർശനത്തിനിടയിൽ ധാരണയായത് വീണ്ടും നാം കണ്ടു. പുതിയ കച്ചവട ബന്ധങ്ങളും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും രൂപപ്പെടുന്നതിന് ശ്രീലങ്കൻ യാത്ര സാക്ഷിയായി.
ബ്രസീൽ
ബ്രസീലിൽ നടന്ന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് കൂടികാഴ്ചയിൽ , കേന്ദ്ര ബിന്ദുവായി നിന്ന മോദി ന്യൂ ഡെവലപ്മെന്റ് ബാങ്ക് എന്ന പുതു സംരഭത്തിന്റെ ആദ്യത്തെ അധ്യക്ഷ സ്ഥാനം ഭാരതത്തിനു നേടി കൊടുക്കുന്നതിൽ വിജയിക്കുകയും, രാജ്യങ്ങളുമായി ചർച്ചയിലൂടെ സാമ്പത്തിക സഹകരണം ഉറപ്പു വരുത്താനുള്ള നടപടികൾ എടുക്കുകയും ,ആരോഗ്യം , വിദ്യഭാസം, കൃഷി, നഗര വികസനം, എന്നീ മേഖലകളിൽ ഒരുമിച്ചു മുന്നേറാൻ മറ്റു വികസ്വര രാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തതിനു ശേഷം ബ്രസീലിൽ നിന്നും ചരിതത്തിൽ മറ്റൊരേട് എഴുതി ചേർത്തു മോദി മടങ്ങി .
ജപ്പാൻ:
ജാപനീസ് പ്രധാന മന്ത്രിയുമായുള്ള വ്യക്തിപരമായ സൌഹൃദവും, ഗുജറാത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ, ഷിൻസോ അബേയുമായി നടത്തിയ ക്രിയാത്മകമായ പ്രവൃത്തികളും, ആദ്യമേ തന്നെ ജപ്പാൻ യാത്രക്ക് വ്യത്യസ്ത മുഖം നല്കിയിരുന്നു. പ്രതീക്ഷകൾ എല്ലാം നിറം പിടിപ്പിച്ചു 100 ശതമാനം പരിപൂർണ വിജയം കണ്ട യാത്ര എന്നു തന്നെ ഈ യാത്രയെ നമുക്ക് വിശേഷിപ്പിക്കാം. വികസന മുരടിപ്പിനാൽ ശോഷിച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് കുതിപ്പേകുന്ന വൻ നിക്ഷേപം അടക്കമുള്ള കരാറുകൾ യാഥാര്ത്യമായതും, ഇഴഞ്ഞു നീങ്ങുന്ന ഇരുമ്പ് വണ്ടിയിൽ നിന്നും, ഭാവിയിലേക്ക് തുറന്ന വച്ച വാതിലൂടെ കുതിച്ചു പാഞ്ഞു വരുന്ന ബുള്ളെറ്റ് ട്രെയിനുകളുടെ കാലത്തേക്കും തുറന്ന വെച്ച മോദിയുടെ സ്വപ്നങ്ങൾക്ക് പച്ച കൊടി കണ്ടതിനും , ജപ്പാന്റെ സഹകരണത്തോടെ 60000 കോടി മുതൽ 70000 കോടി വരെ ചിലവു പ്രതീക്ഷിക്കുന്ന അങ്ങു മുംബയിൽ നിന്നും, അഹമ്മദാബാദിലെക്കു കുതിക്കാൻ തയ്യാറെടുക്കുന്ന ബുള്ളെറ്റ് ട്രെയിനിന്റെ തുടക്കത്തിനും ഉണർവ് ഏകുന്ന കരാറുകൾ യാഥാർത്ഥ്യം ആകുന്നതിനും നാം സാക്ഷ്യം വഹിച്ചു. 35 ബില്ല്യൻ എന്ന കനത്ത തുക , വരുന്ന 5 വർഷ കാലയളവിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള തീരുമാനം ഇന്ത്യയുടെ സമ്പദ് ശേഷിയെ വൻ തോതിൽ സ്വാധീനിക്കുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല.
1998 നു നടന്ന ന്യൂക്ലിയർ ടെസ്റ്റിനു ശേഷം HAL അടക്കം ഉള്ള അഞ്ചു ഇന്ത്യൻ സ്ഥാപനങ്ങളിൽ, ജപ്പാൻ ചാർത്തിയ ഉപരോധം നീക്കുന്നതിനും, പ്രതിരോധ രംഗത്ത് പുതിയ ദിശ നൽകുന്ന മാറ്റങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്തത് , മോദിയുടെ നയതന്ത്ര വിജയത്തിന്റെ മറ്റൊരു പൊൻതൂവൽ ആയി മാറി. സ്മാര്ട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യം ആക്കുന്നതിനും, മേയ്ക്ക് ഇൻ ഇന്ത്യയിൽ എല്ലാ സഹകരങ്ങളും,നിക്ഷേപവും വാഗ്ദാനം ചെയ്തും ഇന്ത്യ മുന്നോട്ടു കുതിപ്പാകാനുള്ള നടപടി ക്രമങ്ങൾ ജപ്പാനിൽ നിന്നും സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി ചരിത്രപരമായ വിജയം തന്നെ നേടിയെടുത്തതിനും കാലം വീണ്ടും സാക്ഷിയായി.
ചില നേട്ടങ്ങൾ താഴെ ചൂണ്ടികാണിക്കുന്നു.
1) bullet train becomes close to the reality. The first high-speed train is expected to run between Ahmedabad and Mumbai at an estimated cost of around Rs 60,000-70,000 crores.
2) A special management team would be set up directly under the Prime Minister’s Office to facilitate investment proposals from Japan that will include two nominees of Japan in the special management team.
3) Private and public investment in India to about $34 billion over the next five years.
4) Inviting Japanese investors to ‘Make in India
5) Special Strategic Global Partnership
6) Japan lifts ban on 6 Indian entities
7) Japanese companies to speedy clearance:
8) New TCS training initiative
മ്യാന്മാർ , ഫിജി:
നമ്മുടെ അയലക്കാരാണെങ്കിലും, ഒരു കാലത്ത് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഒരു രാജ്യമാണ് മ്യാന്മാർ. എന്നാൽ അടുത്ത കാലത്തായി മ്യാന്മാർ ഭാരതവുമായി അല്പം നീരസത്തിലാവുകയും ചൈനയോട് അടുക്കുകയുമായിരുന്നു. എന്നാൽ മോദിയുടെ യാത്രയോടേ ആ ബന്ധം വീണ്ടു ശക്തമായിരിക്കുകയാണ്. India-Myanmar-Thailand trilateral highway, Kaladan multi-modal transport project, MoU for a bus service between Imphal and Mandalay, India investing in special economic zones in Myanmar, increasing bilateral trade എന്നിവയൊക്കെയായിരുന്നു പ്രധാനമായി ചർച്ച ചെയ്തത്. മ്യാന്മാറിലെ പ്രമുഖ പ്രതിപക്ഷ നേതാവ് ആങ്സാങ് സ്യൂകിയുമായുള്ള ചർച്ചയും ലോക ശ്രദ്ധ പിടിച്ചു പറ്റി. മ്യാന്മാറിലൂടെ, തായ്ലാണ്ടിലേക്കും, മലേഷ്യയിലേക്കുമുള്ള കച്ചവടപാതകൾ തുറക്കുന്നതോടെ, എല്ലാ ഗവണെമെന്റും അവഗണിച്ചിരുന്ന North-East സംസ്ഥാനങ്ങളിലെ വികസനം ആണ് ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയുടെതിനു സമാന സാഹചര്യങ്ങൾ നില നിന്നിരുന്ന ഒരു രാജ്യമായ , ഭാരതം പോലെ ബ്രിട്ടീഷുകാരുടെ കോളനി ആയിരുന്ന ചരിത്രം അവശേഷിപ്പിച്ച, 37 ശതമാനം ജനങ്ങളും ഇന്ത്യക്കാർ ആയിടുള്ള ഫിജിയിലെക്കുള്ള യാത്ര, വ്യക്തമായ കാഴ്ച്ചപ്പാടുകളുടെയും, പദ്ധതികളോടും കൂടിയായിരുന്നു.വളരെയധികം വ്യാപാര സാദ്ധ്യതകൾ ജീവിക്കുന്ന ഫിജിയുടെ മണ്ണിൽ, ഇന്നു നൂറു മേനി വിളയിച്ചു കൊണ്ടിരിക്കുന്നത് ചൈനയാണ്. ഫിജിയിലെക്കുള്ള മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം ഈ വർഷം ചൈനയിൽ നിന്നായിരുന്നു എന്നു മനസ്സിലാക്കുമ്പോൾ, ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളും നിക്ഷേപവും ഫിജിയിൽ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഉള്ളു.ഫിജിയിൽ മോദിയുടെ ശ്രദ്ധ പതിയാനുള്ള പ്രധാന കാരണം ചൈനയാണ് എന്നു തന്നെ പറയാം. ചൈനയുടെ പങ്കാളിത്തത്തിന് തത്തുല്യമോ, അതിനെക്കാൾ ഒരു പടി മുകളിലോ ഇന്ത്യയുടെ വ്യപാര, നിക്ഷേപ ലക്ഷ്യങ്ങൾ ഫിജിയിൽ യാഥാർത്ഥ്യം ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു ഈ യാത്രയിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രി ലക്ഷ്യമിട്ടത്.
ഓസ്ട്രേലിയ:
മാധ്യമങ്ങൾ വളരെയൊന്നും പ്രാധാന്യം നൽകാതിരുന്ന, അല്ലെങ്കിൽ നേട്ടങ്ങൾ ജനങ്ങളിൽ എത്താതിരിക്കാൻ സ്വയം വഞ്ചിക്കുന്ന മാധ്യമങ്ങളുടെ മറ്റൊരുദാഹരണം ഇവിടെയും നമുക്ക് വായിക്കാവുന്നതാണ്.ഓസ്ട്രേലിയയിലെ ഭാരതീയർക്കു നേരിടേണ്ടി വന്ന വംശീയ ആക്ഷേപങ്ങളും അക്രമങ്ങളും മൂലവും മറ്റു പല കാരണങ്ങളാലും പതുക്കെ പോവലിൽ ആയിരുന്ന വിദേശ സഹകരങ്ങളും ബന്ധവും വീണ്ടും ഊഷ്മളം ആകുകയും, ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളോടൊപ്പം, വരും കാലങ്ങളിൽ, കച്ചവട ബന്ധം പൂർവാധികം ശക്തിയോടെ നടപ്പകുന്നതിനുള്ള വ്യവസ്ഥകൾ നിയമം ആക്കിയും, ഇന്ത്യയുടെ കയറ്റുമതിക്കുള്ള പല കുരുക്കളും നീക്കിയും, പ്രതിരോധ, സാമ്പത്തിക മേഘലകളിൽ പരസ്പര സഹകരണം ഉറപ്പു വരുത്തുകയും ചെയ്യുന്ന നിരവധി കരാറുകൾക്ക് നാം സാക്ഷിയായി.
അവയിൽ ചിലതിതാ.
1) Framework for Security Cooperation to reflect the deepening and expanding security and defence engagement between India and Australia
2) The Framework for Security Cooperation
3) counter-terrorism
4) Increased military exchanges and joint operations
5) Technology transfers and border security
6) By the end of next year will have a free trade deal with what is potentially the world’s largest market.
7) Investment in make in india program.
8) Australia is set to sign a Nuclear Power deal with India to supply around 500 tonnes of Uranium to India
ഇങ്ങനെ ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ഓർമ്മകളും , പുതിയ യുഗത്തിലെക്കുള്ള ഉറച്ച കാൽ വെപ്പുമായാണ്, മോദിയുടെ ഓരോ വിദേശയാത്രയും ഭാരതത്തിന്റെ ചരിത്രത്തിലെ ഏടുകൾ ആയി മാറിയേക്കാവുന്ന പ്രവർത്തനങ്ങളിലൂടെ അദ്ദേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്.
ഫ്രാൻസ്:
മാധ്യമ വേശ്യകളും, പിന്നെ അന്ധമായ ആശയങ്ങളാൽ വിവേക ബുദ്ധി നശിച്ച കുറെ സോഷ്യൽ മീഡിയ വിഴുപ്പുകളും ചേർന്നു ഉണ്ടാക്കിയ റാഫേൽ നുണ കഥകളും, കിട്ടുന്ന അവസരങ്ങളിൽ മോദി വിരോധം തീർക്കാൻ ദരിദ്രമായ ആശയം പോരാതെ വന്നു.മതേതരത്വത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീണു നഗ്നരാകുകയും പിന്നെ അസഹിഷ്ണുതയുടെ യഥാർത്ഥ മുഖം അറിയാതെ പുറത്തായി പോയി, പിന്നീടു നാണം കേട്ട് പിൻവാങ്ങുകയും ചെയ്യുന്ന പിമ്പുകളും ചേർന്ന് തൊടുത്ത വിട്ട ശരങ്ങളെല്ലാം പുഷ്പ ബാണങ്ങൾ ആയി ശിരസ്സിൽ ചൂടപെടുന്ന കാഴ്ച്ച ചിരിക്കു വക നല്‍കുന്നു.
ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഗണിച്ചു വാങ്ങിയ 36 അത്യാധുനിക റാഫേൽ വിമാനങ്ങൾ, ഇന്നത്തെ ഫിഫ്ത് ജനറേഷൻ യുദ്ധ വിമാനങ്ങളിലെ മികവുറ്റ ഒന്നാണെന്നത് പച്ചയായ പരമാർത്ഥമാണ് . ഇവയ്ക്കു പുറമേ രാജ്യത്തിന്റെ യുവാക്കളിൽ ഗവേഷണ മനോഭാവം വർദ്ധിപ്പിക്കുന്നതിനും, അവരുടെ വിവിധ മേഘലകളിലെ നൈപുണ്യവും, പ്രാപ്തിയും വർദ്ധിപ്പിക്കുന്നതിലും യോജിച്ചു പ്രവർത്തിക്കാനും ഈ യാത്രയിൽ ധാരണ ആയി.ഇന്ത്യയുടെ സ്മാർട്ട് സിറ്റി പ്രൊജെക്റ്റിൽ , ഫ്രാൻസിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും, സെമി ഹൈ സ്പീഡ് ട്രെയിൻ ഇന്ത്യയിൽ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും ധാരണയായി.വൻതോതിൽ ഫ്രഞ്ച് നിക്ഷേപം വർദ്ധന ഉണ്ടാകുകയും നിരവധി മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാനും ധാരണയായി. മാത്രമല്ല ജൈതപൂർ അറ്റോമിക് പ്ലാന്റ് നിർമ്മിക്കാൻ ഉള്ള വ്യവസ്ഥയും രണ്ടു രാജ്യങ്ങളും ഒപ്പ് വെക്കുന്നതും നാം കണ്ടു.
ഫ്രാൻസിലൂടെ..
1) Purchase of 36 Rafale fighter aircraft as quickly as possible
2) Jaitapur atomic power plant
3) Increased French investment
4) Skill development and innovation
5) Trade agreements
6) 2 billion Euros support from France for sustainable development in India
അങ്ങനെ അതും, പുതുയുഗ ഭാരത നിർമ്മാണത്തിലെക്കുള്ള മറ്റൊരു ചവിട്ടു പടിയായി ശേഷിച്ചു..
ക്യാനഡ:
അടുത്ത അഞ്ചു വർഷത്തേക്കുള്ള യുറേനിയം നൽകാനുള്ള കാനഡയുടെ തീരുമാനം , വർഷങ്ങളായി മുടങ്ങി കിടന്ന ചർച്ചകൾക്ക് വീണ്ടും തീ പിടിപ്പിക്കുകയും , മാറ്റത്തിന്റെ മാറ്റൊലി കാനഡയുമായുള്ള ബന്ധങ്ങളിൽ മുഴങ്ങി കേൾക്കുന്നതിനും കാരണമായി തീർന്നു.സൈബർ സുരക്ഷ മേഘലയിലെ പരസ്പര സഹകരണവും, നൈപുണ്യ ശേഷി വികസനം ലക്ഷ്യമാക്കി ഉള്ള കാൽ വെപ്പുകളും രാജ്യനന്മക്കായി പ്രവർത്തിക്കുന്ന കരുത്തുറ്റ ഒരു പ്രധാനമന്ത്രിയുടെ ഇചാശക്തിയുടെ തുടർകാഴ്ച്ചകള്‍ ആയിരുന്നു.
1) Nuclear deal with Cameco
2) Cyber security cooperation
3) Transportation
4) Skill development and innovation
5) Return of the Khajuraho scupture
6) investment on Make in india.
മറ്റൊരു പൊന്‍തൂവൽ ആയി ഈ യാത്രയും ചരിത്രത്താളുകളിൽ എഴുതപ്പെട്ടു.
ജർമ്മനി:
ഹിറ്റ്‌ലറുടെ നാട്ടിലേക്ക്: മാധ്യമങ്ങൾ കപട നുണകൾ കൊണ്ട് നിർമ്മിക്കുകയും, പക്ഷെ നിയമ വ്യവസ്ഥിതിയും കാലവും എന്നേക്കുമായി അപവാദങ്ങൾ കഴുകി കളഞ്ഞു സത്യത്തെ പ്രകാശിപ്പിക്കുകയും ചെയ്ത, ഹിറ്റ്‌ലർ എന്ന വിളിപ്പേരിനും ചെയ്യാത്ത തെറ്റിനും പഴി കേള്‍ക്കേണ്ടി വരികയും ചെയ്ത മോദിയുടെ വരവു ഒരു കാവ്യ നീതിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്റ്റ്രിയൽ എക്സിബിഷൻ ആയ ‘ ഹാന്നോവർ മെസ്സെ’ ഇന്ത്യൻ സിംഹങ്ങൾ മേഞ്ഞു നടക്കുകയായിരുന്നു. ഊർജം, സ്കിൽ ഡെവലപ്മെന്റ്, സയൻസ് ആൻഡ് ടെക്നോളജി , ഡിജിറ്റൽ ഇന്ത്യ, ക്ലീൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നിങ്ങനെ അനവധി മേഖലകളില ജർമ്മനിയുടെ പങ്കാളിത്തം ഉറപ്പാക്കിയതിനു ശേഷമാണ്, മോദി അവിടെ നിന്ന് വിട പറഞ്ഞിറങ്ങിയത്.
അമേരിക്ക
തനിക്കു വിസ നിഷേധിച്ച രാജ്യത്തിൻറെ തലവനോടൊപ്പം തല ഉയർത്തി നിന്ന് ഉന്നത തല നയതന്ത്ര ചർച്ചകൾ നടത്തുന്ന മോദി, മധുരമൂറുന്ന ഒരു പ്രതികാരത്തിന്റെ കഥ പറയുന്നത് പോലുള്ള പ്രതീതി സൃഷ്ട്ടിച്ചുവെന്നു പറഞ്ഞാൽ ഒരിക്കലും കുറയില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത്, ഘോബ്രഗഡേ പ്രശ്നത്തിനു ശേഷം ഇന്ത്യാ- അമേരിക്കാ ബന്ധം അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയിരുന്നു. അതിനെ തിരിച്ചു കൊണ്ട് വരൽ ഒരു ശ്രമകരമായ ജോലിയായിരുന്നു. മോദി അതിൽ വിജയശ്രീലളിതൻ ആയി എന്നതു എടുത്തു പറയേണ്ട കാര്യമില്ല. ചരിത്രപരമായ മോദിയുടെ അമേരിക്കൻ യാത്രയുടെ ചുരുക്കം ചില നേട്ടങ്ങളിലേക്ക് പോകാം. ഭീകരവാദത്തിനെതിരെ പുതിയ സഖ്യം ഉണ്ടാക്കി പ്രവർത്തിക്കാനുള്ള തീരുമാനവും, പ്രതിരോധ രംഗത്തെ സഹകരണം 10 വർഷത്തേക്ക് പുതുക്കുകയും , ഇന്ത്യൻ നേവിയുമായി ടെക്നോളജി സഹകരണവും, അലഹബാദ്, അജ്മീർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ സ്മാർട്ട് സിറ്റി നിർമ്മിക്കാനുള്ള അമേരിക്കൻ സഹകരണവും, 500 ഇന്ത്യൻ നഗരങ്ങളിൽ ജലം ലഭ്യമാകാനുള്ള തുടക്കവും മോദിയുടെ നയതന്ത്ര വിജയത്തിൻറെ എടുത്തു പറയേണ്ട നേട്ടങ്ങൾ ആയി കണക്കാക്കാം.
മോദിയുടെ US യാത്രയിലൂടെ..
1) Joint exercise to break down the jaishe-e- Mohammed,Al-Qaeda,Lashkar-e-taiba,D-company and haqqani network
2) Renewed defense ties for 10 years
3) Technology cooperation for Indian navy
4) Proposal to be part of Nuclear Suppliers Group
5) Push forward for UN reforms to make India a member of security council
6) To develop 3 smart cities-Allahabad ,Ajmer,Vishakhapatnam
7) To provide portable water in 500 Indian cities
8) Life long visas for PIO
9) Indo-US trade will be increased to 60 billion dollars
മോദിയുടെ വിദേശ യാത്രയിലെ ചുരുക്കം ചില നേട്ടങ്ങളും , നയതന്ത്ര വിജയവും മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ ഡായമണ്ട് പോളിഷിംഗ് ഇന്റസ്ട്രി ആയ ഇന്ത്യയിലേക്ക് നേരിട്ട് കയറ്റി അയക്കാനുള്ള തീരുമാനവും, ബ്രിക്സ് ഉച്ചകോടിയിൽ ന്യൂ ഡെവലപ്മെൻറ് ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷൻ ആയി ഇന്ത്യയെ നിയോഗിക്കുന്നതിൽ വിജയിച്ചതും, മേയ്ക്ക് ഇൻ ഇന്ത്യ ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിലും, 20 ബില്ല്യൻ ഡോളർ നിക്ഷേപം നടത്താനുള്ള വ്യവസ്ഥകൾ ചൈനയിൽ നിന്നും നേടിയെടുത്തതും എല്ലാം ചുരുക്കം ചിലത് മാത്രം. ഈ മാസത്തിൽ നടക്കാനിരിക്കുന്ന ചൈനാ- മംഗോളിയാ- സൗത്ത് കൊറിയാ യാത്രയെ ലോകം മുഴുവൻ ആകാംക്ഷയോടെയും, പ്രതീക്ഷയോടെയും ആണ് നോക്കിക്കൊണ്ടിരിക്കുന്നത്.
ഇന്ദിര ഗാന്ധിയുടെ കാല ശേഷം വന്നിറങ്ങിയ പ്രധാനമന്ത്രിമാർ കാലു പോലും കുത്താത്ത നിരവധി രാജ്യങ്ങളിലൂടെ ആണു മോദി തൻറെ രഥം ഉരുട്ടി കൊണ്ടിരുന്നത്, ഉചിതമായ വ്യപാര ബന്ധങ്ങളും,നിക്ഷേപങ്ങളും ഉറപ്പു വരുത്തുകയും, കൊച്ചു കൊച്ചു രാജ്യങ്ങളിലെ വൻ സാധ്യതകള്‍, ഇന്ത്യയുടെ വികസനത്തിന് ഉപയോഗപ്പെടുത്താൻ ഭരണാധികാരികൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു എങ്കിൽ, ചൈനയേക്കാൾ വലിയ സാമ്പത്തിക ശക്തിയായി എന്നെ നാം മാറിയേനെ എന്നീ യാത്രകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു .ഇതിലൂടെ എല്ലാം, സ്വരാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും, രാജ്യ പുരോഗതിക്കും, ശ്രേയസ്സിനും, ഐശ്വര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന നമ്മുടെ സ്വന്തം കർമ്മ ധീരനായ പ്രധാനമന്ത്രിക്കും ആശംസകൾ നേരാനും, രാജ്യ നന്മക്കായി പ്രാർത്ഥിക്കാനും നമുക്കാകട്ടെ.
ലോകത്തെ പല പ്രമുഖരും ,മാധ്യമങ്ങളും മോദിയുടെ വികസന കാഴ്ചപ്പാടുകളെയും നയങ്ങളെയും വാനോളം പുകഴ്ത്തുമ്പോഴും ഉറക്കം നടിക്കുന്ന നമ്മുടെ സ്വന്തം മാധ്യമങ്ങളെയും, രാജ്യത്തെ വികസന മുരടിപ്പിലേക്ക് നയിച്ചവരുടെയും , സിദ്ധാന്തം മാത്രം പാടി നടക്കുന്ന ബുദ്ധി ജീവികളെന്നു നടിക്കുന്നവരെയും നമുക്കു കണ്ടില്ലെന്നു നടിക്കാം. ഭാരതം ലോകത്തിന്റെ നിറുകയിൽ എത്തുന്ന ആ നല്ല ദിനങ്ങൾക്കായി നമുക്കു കാത്തിരിക്കാം…
No comments:
Post a Comment