Saturday 2 March 2013

കേന്ദ്ര ബിജെപി നേതൃത്വം ....ലജ്ജിക്കുക....
സ്വന്തം മണ്ണില്‍ തേര്‍വാഴ്ച നടത്തി സാധാരണക്കാരെ കൊല്ലുന്ന തീവ്രവാദികളെ തളച്ചിടാന്‍ കൊള്ളാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി..സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശം ....തെളിവുകള്‍ എവിടെ എന്ന് ചോദിക്കാന്‍ ഭയമാണോ?ഇന്ത്യക്കകത്തെ രാജ്യദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത,വോട്ട്ബാങ്ക് സംരക്ഷിക്കുന്ന , പച്ചവെള്ളം പോലും രുചിക്കാനറിയാത്ത നിഷ്കളങ്ക,പിഞ്ചുകുഞ്ഞ്‌ കോണ്ഗ്രസ്സിന്റെ ആരോപണം കേട്ട് എന്തേ മൌനം?അല്ല...നിങ്ങളെല്ലാവരും കൂടി തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നാണോ സാധാരണക്കാരെ കൊല്ലുന്നത്?

സംശയത്തിന് വകയുണ്ട്.കാരണം ഇന്നുവരെ ഭാരതത്തില്‍ നടമാടിയ ഒറ്റ തീവ്രവാദി സ്ഫോടനത്തിലും ഒരു ജനപ്രതിനിധിയോ,സ്വന്ത-ബന്ധുക്കളോ,ശതകോടി ധനികാരോ മരിച്ചിട്ടില്ല.ഹഹാ...ഷിന്‍ഡെയുടെ വാക്കുകള്‍ കേട്ടതും ഇന്ത്യ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ലഷ്ക്കര്‍ മഹാന്‍റെ അരുളപ്പാട് കേട്ട് ഞങ്ങള്‍ ഞെട്ടുന്നില്ല .കാരണം ഞങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കാതെ രാഷ്ട്രീയക്കാരെല്ലാം കൂടി സ്വന്തം സുഖം,വിഐപി സുരക്ഷയില്‍ ജീവിക്കയാണെന്ന്റിയാം.അതല്ലേ സുപ്രീംകോടതി ''ജനപ്രതിനിധികള്‍ക്ക് എന്തിന് സുരക്ഷ
അവര്‍ ജനത്തിന്‍റെ ദാസരല്ലേ''എന്ന് ചോദിച്ചിട്ടും
വീണ്ടും സുരക്ഷ കര്‍ശനമാക്കിയത്!.ഏതായാലും ,ഹാഫിസ്‌ സൈദിന്‍റെ ക്ഷണം നിരസിച്ച് നമ്മുടെ ഷാരൂഖ്‌ ഖാന്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്ഥിരവാസത്തിനില്ലെന്നു....ദാവൂദ് ഇബ്രാഹിം,മേമന്‍മാരെപ്പോലെയുള്ളമഹാബുദ്ധിശാലികളുടെ കൂട്ടത്തില്‍ ഷാരൂഖിനെ പെടുത്തല്ലേ.....
ബിജെപി നേതൃത്വമേ....അഗ്നിശുദ്ധി വരുത്തൂ ..ജനത്തിന്‍റെ മുന്‍പില്‍....!
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ഷോ കാണാറില്ല.പക്ഷേ.....കേരളത്തില്‍ നടക്കുന്ന കലാ-സാഹിത്യ-സാംസ്കാരികോത്സവങ്ങളില്‍ യഥാര്‍ത്ഥപ്രതിഭകള്‍ നിറം മങ്ങി വെറും ഒപ്പുകടലാസുകളായി പിന്‍ തള്ളപ്പെടുക, മാതൃഭാഷ പോലും ഉച്ചരിക്കാനോ,എഴുതാനോ അറിയാത്തവര്‍,ഒരു മൂളിപ്പാട്ട് പോലും പാടാനറിയാത്ത,പക്ഷേ .......ഉപകരണങ്ങളുടെ മാസ്മരികതയില്‍ അട്ടഹാസം മുഴക്കി ''ഇതാണ് ....നല്ല ഗാനങ്ങളെന്ന് വാഴ്ത്തുന്നവര്‍,അഭിനയമുഹൂര്‍ത്തങ്ങളറിയാതെ സംഭാഷണശകലങ്ങള്‍ ഉരുവിടും നിര്‍വികാര ജീവികള്‍ , അമിതാഭിനയത്തില്‍ മുഴുകുന്നവര്‍, ആഡംബര-ആര്‍ഭാടങ്ങളില്‍ വര്‍ണ കൊഴുപ്പ് കാണിക്കുന്നവര്‍ക്കു മാത്രമായി പാരിതോഷികങ്ങളും ,പുരസ്കാരങ്ങളും..സംവരണപ്പെടുത്തിയിരിക്കുന്നു.മലയാള ചാനല്‍ പരിപാടികള്‍ സ്ഥിരം കാണുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ താമസിക്കുന്ന ഒരു മലയാളീ കുടുംബം ജഡ്ജിമാരുടെ വിലയിരുത്തലില്‍ ഏറെ പാകപ്പിഴകളുണ്ടെന്ന് ഇന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിച്ചത് സത്യവാക്യങ്ങള്‍. .> ...ഇതേ അവസ്ഥ
തന്നെയാണ് രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലും. പത്താംക്ലാസ് പഠിച്ചവരും ,അക്ഷരമറിയാത്തവര്‍ക്കും പ്രാധാനാധ്യാപകരാകാം....അതേ....നാം വൈരക്കല്ല് മാല
വലിച്ചെറിഞ്ഞ്....മുക്കുപണ്ടം...മതിയെന്ന് തീരുമാനിക്കുന്നത്.....കളങ്കിത സ്വാധീന വലയത്തില്‍ പെട്ട്....സിനിടൈംസിന് നന്ദി.
കാട്ടരുവിയുടെ ....കിലുകിലാരവത്തില്‍,ഇളംമഞ്ഞുമൂടിയ മലകള്‍ക്കും,മാമരങ്ങള്‍ക്കും നേരെ പ്രകൃതിയുടെ കുസൃതികള്‍ കണ്ടു ....ഒപ്പം പ്രപഞ്ചമെന്ന സമസ്യയില്‍ അദ്ഭുതവിവശയായി..തൂലികയില്‍ അക്ഷരങ്ങള്‍ അഗ്നിയായി പടരാന്‍ തപ്സ്സിരിക്കുമ്പോള്‍.........>>>>>...... ,എഴുത്തുകാരിക്ക് മാനസിക ഊര്‍ജം പകരുന്നവരെ ....കടപ്പാട്.....വാക്കുകള്‍ക്കതീതമായ നന്ദി .
ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കൊണ്ഗ്രെസ്സ് നേതൃത്വമേ....
ആഭ്യന്തരമന്ത്രി....രാജി വെയ്ക്കൂ....
വോട്ട്ബാങ്ക് വര്‍ദ്ധിപ്പിച്ചു ഭരണത്തില്‍ എന്നും നിലനില്‍ക്കാനുള്ള വ്യഗ്രതയില്‍ എന്നേ മുള്ള് കൊണ്ട് എടുക്കേണ്ടത് വളര്‍ത്തി,വലുതാക്കി ഇപ്പോള്‍ ബുള്‍ഡോസര്‍ കൊണ്ട് വന്നാല്‍ പോലും എടുത്ത്‌ മാറ്റാന്‍ ആകാത്ത വിധം ഭീകരത പടരുമ്പോള്‍ .....നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നത് കണ്ട്...സന്തോഷിക്കൂ..ജനത്തിരക്കേറിയ ഹൈദ്രബാദില്‍ ഒരു പ്രത്യേക ജനവിഭാഗം വസിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്‌ സ്ഫോടനം നടത്തിയെന്ന്'' Times Now,Head lines''ചാനലുകള്‍ സംപ്രേഷണപ്പെടുത്തുന്നു.രണ്ടു ദിവസം മുന്‍പ് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും ,കിരണ്‍കുമാര്‍ റെഡ്ഡിമാരും ,ഉവൈസിമാരും അന്തഃപ്പുരങ്ങളില്‍ സുഖനിദ്ര കൊള്ളൂ.....ജനത്തിന്‍റെ ജീവനും സ്വത്തും സംരക്ഷിക്കാനാവില്ലെങ്കില്‍... എന്തിന് ഭരണം നിലനിര്‍ത്തണം.?
ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസ് ചാനലില്‍ കാണവെ,''Life of PI''ചലച്ചിത്രത്തിന് മികച്ച സംവിധാനപുരസ്കാരം വാങ്ങവെ വേദിയില്‍ ആങ്ലി ഇന്ത്യയെ,'നമസ്തേ''വാക്കുകള്‍ ഉരുവിട്ട്....ഇന്ത്യയുടെ യശസ്സുയര്‍ത്തുമ്പോള്‍ .(ബോംബെ ജയശ്രീയുടെ പാട്ടിന്‍ ഈണം ഇരയിമ്മന്‍തമ്പിയുടെതല്ല)....ഹഹ
കേരള സാംസ്കാരികമന്ത്രി മഹാമാന്യശ്രീ കെ.സി.ജോസഫ്‌..........>... 
''സെല്ല്ലോയ്ഡ്'' ച'ലച്ചിത്രം കാണാതെ അഭിപ്രായം.ഇതും,ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലെ അദ്ഭുതം തോന്നൂ.
വിശ്വ മലയാള മഹോത്സവത്തിന്,മലയാളചരിത്രാഖ്യായിക ഭീഷ്മര്‍ സി.വി രാമന്‍പിള്ളയുടെ പ്രതിമക്കു പകരം
ശാസ്ത്രജ്ഞന്‍ സി.വി..രാമന്‍റെ പ്രതിമ,പിന്നെ,സര്‍ക്കാര്‍ വിദ്യാലയത്തില്‍ നോവല്‍ രംഗത്തെ വഴിത്തിരിവായ ഖസാക്കുകാരന്‍റെ പ്രതിമ .. തുണിയിട്ട് മൂടി(എന്താണാവോ റബ്ബ് മന്ത്രിയോട്‌ഓ.വി.വിജയന്‍ ചെയ്ത പാതകം?)
അല്ലാ....ആറ്റുകാല്‍ പൊങ്കാലയിടാന്‍ എന്നും നൂറു തവണ പൊട്ടും പൈപ്പില്‍ അട്ടിമറി നടന്നത്
കണ്ടുപിടിക്കാന്‍ വേഗം സ്കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ പോലീസിനെ വിളിക്കൂ.ഇവിടുത്തെ പോലീസുകാര്‍ക്ക് ഈ നിമിഷം വരെ എണ്ണമറ്റ വ്യാജനോട്ട് കടത്തുകാരുടെയും ,ദാമോദര-തങ്കപ്പ-രജീനമാഡത്തിന്റെയും....സാമ്പത്തിക സ്ത്രോതസ്...കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ടല്ലേ ....കുടിവെള്ളപൈപ്പ് അട്ടിമറി !!ദ്രവിച്ച് കാലാഹരണപെട്ട
ശിലായുഗത്തിലെ പൈപ്പുകള്‍ ഒന്ന് മാറ്റി ബലമുള്ളത് സ്ഥാപിച്ചാല്‍ ആന വന്ന് കുത്തിയാലും പൊളിയില്ല
.എഴുത്തുകാരന്‍ മന്ത്രി എം.കെ.മുനീര്‍ ''ആശയം ,ആശയത്തെക്കൊണ്ട് നേരിടണ''മെന്ന വാക്യം നൂറു വട്ടം ഉരുവിടുക,ഒപ്പം ഇന്നുവരെ സ്പര്‍ശിച്ച് പോലും പരിചയമില്ലാത്ത മലയാളക്ലാസ്സിക്‌ കൃതികള്‍ വായിക്കുക.മുനീര്‍മന്ത്രിയുടെ ''ആശയയുദ്ധം'നമ്മുടെ ''വിശ്വരൂപ''ത്തിനും ബാധകം.ആമേന്‍....>...ദൈവം രക്ഷിക്കട്ടെ.
മന്ത്രി കെ.ബി.ഗണേഷ്കുമാര്‍.... ,ഐ .വി .ശശി, കമല്‍ ,പൃഥ്വിരാജ്..ടീം...പ്രതീകാത്മകമായി..രത്നഹാരം അണിയിക്കുന്നു
അതിമനോഹരം...''സെല്ലുലോയ്ഡ്''..ചലച്ചിത്രകാവ്യം! .നനയും മിഴികള്‍,പിന്കാരലജീവിതത്തിന്‍ 
തേങ്ങലുകള്‍,ഗതകാല യാതനകള്ക്കും നെടുവീര്പ്പു കള്ക്കുമിടയില്‍ സ്വപ്നസദൃശാനുഭവം പകരും..ഒരിക്കലും മായാത്ത മാരിവില്ല്.! 
മലയാള സിനിമയെ പ്രണയിക്കുന്നവരെല്ലാം ഹൃദയത്തോട് ചേര്ക്കും .സിനിമയുടെ വ്യാകരണം, ഇടനെഞ്ചിന്‍ തുടിപ്പുകള്‍ അറിയാത്തവര്‍ വിമര്ശനവും,വിവാദ കോലാഹലങ്ങളും,ഉയര്ത്തും .എല്ലാം...പതിയെ അടങ്ങും.
ചേലങ്ങാട്ട് ഗോപാലകൃഷ്ണനിലെ ,എഴുത്തുകാരനെ അവിശ്വസിക്കേണ്ടതില്ല. എഴുത്തുകാര്ക്ക് അവര്‍ ജീവിച്ച കാലഘട്ടങ്ങളില്‍ ഭരണാധികാരികളില്‍ നിന്ന് പല ദുരനുഭവങ്ങളും ഉണ്ടായിക്കാണും.(എത്ര തെളിവ്‌ വേണമെങ്കിലും തരാം).സാഹചര്യങ്ങളും,സമ്മര്ദങ്ങളും കൊണ്ട് സഹായം ലഭിച്ചില്ലെന്നും വരാം. കണ്ടും,കേട്ടും,അറിഞ്ഞും,അനുഭവിച്ചും എഴുതുന്ന കൃതികളില്‍ ഭാവനയും കലരും.

കെ.മുരളീധരനും പദ്മജയും വിഷമിക്കരുത്,പരിഭവിക്കരുത്.അതിനേക്കാള്‍, ഹൃദയം മുറിക്കും വേദനകള്‍ ചാരത്തില്‍ നിന്ന് വീണ്ടും വീണ്ടും ഉയര്ത്തെഴുനേല്ക്കു്ന്നല്ലോ!നമ്പി നാരായണനെ ഓര്ക്കുക..
ജാഫര്‍.പാനാഹി,കിം-കി-ഡുക്ക്,സ്പില്ബര്‍ഗ് , ജെയിംസ് കാമറൂണ്‍, മെല്ഗിബ്‌സന്‍...അവരാരും തിരശ്ശീലയില്‍ കഥാപാത്രങ്ങളെ മണിക്കൂറുകളോളം കണ്ണ് തുറിപ്പിച്ച് നിശ്ശബ്ദരാക്കി നിര്ത്തിയിട്ടില്ല.അത്തരം സിനിമകള്‍ക്ക് വരും കാലങ്ങളില്‍ നിലനില്പ്പി്ല്ല.
മറ്റ് സര്ക്കാര്‍ സാഹിത്യ-സാംസ്കാരിക സ്പോണ്സ്ര്‍ പുരസ്കാരങ്ങളേക്കാള്‍ ഗണേഷ്‌കുമാര്‍ കൈകാര്യപ്പെടുത്തുന്ന വകുപ്പ്,യഥാര്ത്ഥ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഒരു പാട് സന്തോഷം.
ഇന്ത്യാവിഷനില്‍, കമലിനോട്,പൃഥ്വിരാജ്,റീമ. ..എല്ലാവരോടും ഇ.സനീഷിന്റെ കുറിക്ക് കൊള്ളുന്ന ആശയവിനിമയം, കമലുമായി,വീണജോര്ജിന്‍റെ അഭിമുഖം നല്ലത്.
ഫെയ്സ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയ സമയം, പൃഥ്വിരാജ് എന്ന നടനെ അങ്ങേയറ്റം അപഹസിച്ച്,വ്യക്തിഹത്യ.,ഉപജാപങ്ങള്‍ വായിച്ച് എതിര്ത്ത്ത്,(ആരെയും അകാരണമായി പരിഹാസ –പുചഛത്തിനുള്ള വേദിയല്ല....ഫേയ്സ്ബുക്ക്) തലപ്പാവണിഞ്ഞിട്ടും തെറിച്ചു പോയ പുരസ്കാരം..സുകുമാരന് നഷ്ടപ്പെട്ട സിംഹാസനം മക്കള്ക്ക് ‌ ലഭിക്കട്ടെ..
അജ്ഞാതര്ക്കൊപ്പം,കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ ഇവള്‍ അദ്ധ്യാപികയായിരിക്കെ,ഓഫീസ്‌ ക്ലര്‍ക്കായി ജോലിക്കൊപ്പം കലാപ്രവര്‍ത്തനം പരിപോഷിപ്പിച്ച്,പക്വതയിലെത്തി അവാര്ഡ് തിളക്കത്തില്‍ പുഞ്ചിരിക്കുന്ന സജിത മഠത്തിലിനും...അഭിനന്ദനങ്ങള്‍.കെ.എം.രാധ
ഗള്ഫില്‍ നിന്ന് പറന്നു വരും സുധാകരന്‍ എം.പി.’’സൂര്യനെല്ലി പെണ്കുട്ടിയെപറ്റി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്ക്കുന്നു എന്ന് കേട്ട ഉടന്‍. യുവതുര്ക്കികള്‍ എംപി മഹാന് ആലവട്ടം,വെണ്ചാ്മര-ശിങ്കാരിമേളത്തോടെ വന്‍വരവേല്പ്പ് ..എന്തൊരു ഐക്യദാര്ഡ്യം ..ഹാഹാ.... ഗാന്ധിശിഷ്യരുടെ പരമഗുരുവായിരിക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍ അമൃത സാഗരന്‍ തന്നെ.അപ്പോള്‍ ,ജഡ്ജിക്ക് കൈക്കൂലി ലക്ഷങ്ങള്‍ കൊടുക്കുന്നത് കണ്ടെന്ന് ചാനലുകളില്‍ ഘോഷിച്ചതിലും സുധാകരന്‍ എംപി ഉറച്ച് നില്ക്കുന്നു അല്ലേ?..ശരിയാണ്. ആര്‍ക്കും ഒരിക്കലും നിഷേധിക്കാനാവാത്ത നേര്തെുളിവുകള്‍. ലഭിച്ചിട്ടും.എത്രയെത്ര പെണ്പീഡന-കൊലപാതകകേസുകളാണ് ഇവ്വിധം നിയമപരിരക്ഷയാല്‍ അട്ടിമറിക്കപ്പെട്ടത്.! ബ്രിട്ടനില്‍ പോകാന്‍ വിസകടലാസ്സുമായി എംബസി വക ഓഫീസില്‍,. അവിടെ വെച്ചു കണ്ട ഹൈക്കോടതി വക്കീലിന്റെ‍ ബസന്തമാഹാത്മ്യം കേട്ട് അന്തം വിട്ടു ‘’പെണ്കുട്ടിയെ ഉപദ്രവിച്ചെന്നു തെളിഞ്ഞ 35 പേരെ വെറുതെ വിട്ട മഹാന്റെ ഇരട്ട മുഖം ജനത്തിന് മനസ്സിലായി’’എന്ന് ഒറ്റ വാചകം..!...മുഖഭാവം മാറിയ വക്കീലിനോട് കൂടുതല്‍ സംസാരിച്ചില്ല !

അല്ല..രാഷ്ട്രീയക്കാരുടെ,ഉന്നതരുടെ വക്കാലത്തില്‍ ഇരകളുടെ നിലവിളി ആര് കേള്ക്കാന്‍?ഒരു സംശയവും വേണ്ട.. 1996 ഫെബ്രവരിയില്‍ ഏതോ ദിനം..മാര്ത്തോമ്മാസഭ. സംരക്ഷിക്കും, വിലകൂടിയ പ്രതി...തെറ്റ് പ്രവര്ത്തി ച്ചുവെന്നു ഗവേഷണഫലം. തെഹല്ക്ക ,വിക്കിലിക്സ് വിവരങ്ങള്‍ അറിയുന്ന മാതൃഭൂമി പോലും (ഒരിക്കലും പ്രതീക്ഷിക്കാത്തത്) ബസന്തനു വേണ്ടി മുഖ പ്രസംഗം ! അഴിമതികളെപറ്റി ജയശങ്കര-ശിവ-കാളീശ്വരംരാജ വക്കീലന്മാരോടന്വേഷിച്ചാല്‍ ....വേണ്ട...പൊതുജനത്തോടു ചോദിക്കു.കൃത്യം ഉത്തരം കിട്ടും.ശത്രുക്കള്‍ തല കൊണ്ട് പോയ ഹേമരാജ് ഭടന്റെ അമ്മ ഉത്തര്പ്ര്ദേശിലെ ഗ്രാമത്തില്‍ അലമുറയിട്ട് കരയുമ്പോള്‍..ഈ ഖദര്‍ധാരികള്‍ തൊടുപുഴയിലെ തെരുവില്‍,സ്ഥാനമാനപദവികള്‍ക്കായി ഗുണ്ടകള്‍ നാണിക്കും വിധം അസ്സല്‍ തെരുവ് യുദ്ധം.,പിന്നെയോ...ഫീസ്‌ വര്ദ്ധിപ്പിച്ചതിനു മുഖ്യനെ,വിദ്യാഭ്യാസമന്ത്രിയെ കരിഓയില്‍ ഒഴിക്കേണ്ടതിന് പകരം വിഎച്ച്എസ്ഇ ഡയറക്ടര്ക്ക്് കരിഓയില്‍ അഭിഷേകം..എന്തൊരു പാണ്ഡിത്യം....മഹാവിഭോ! പ്രതിപക്ഷം ഷുക്കൂര്‍ കൊലയില്‍ മൊഴി മാറ്റിച്ചത് വിലപോവില്ലെന്നു ഭരണക്കാര്‍.! .! ഭരണപക്ഷക്കാര്‍ ഉള്പെ്ട്ട പെണ്പീഡന-വധകേസുകളില്‍ ആര്ക്കും എത്ര വേണമെങ്കിലും മൊഴി മാറ്റുകയോ,പുതിയ-പഴയ മൊഴികളില്‍ ഉറച്ച് നില്ക്കു്കയോ ആവാം.നോ പ്രോബ്ലം. അതാണ്‌ സാധാരണക്കാരെ ...പുതുജനാധിപത്യം!വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇതൊക്കെ അല്ലയോ കേരളീയ വനിതകളെ.... വിലയിരുത്തു .നടി രമ്യാനമ്പീശന്‍ ''കേരളത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു''....വാക്കുകള്‍ തള്ളിക്കളയേണ്ടതല്ല.
ഹൈക്കമാന്ഡ്ു....ലജ്ജിക്കൂ.....കോണ്ഗ്രസ്സും....
ഉദ്ധതന്‍,എന്ത് ധിക്കാരം എഴുന്നള്ളിച്ചാലും ജനം പഞ്ചപുച്ഛമടക്കി തല കുനിച്ച് ഒപ്പമുണ്ടാവുമെന്ന മിഥ്യാധാരണയില്‍ സാക്ഷാല്‍ ഹൈക്കമാണ്ടിന് മുന്‍പില്‍ വെച്ച് ‘’ജഡ്ജസിന് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നത് കണ്ടു...’’എന്ന് ഘോഷിച്ചപ്പോള്‍ മനസ്സിലായി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഇരുണ്ട്‌മങ്ങിയ രൂപം.!
അന്നേ ഈ മഹാവിദ്വാനെ അഴികള്ക്കുള്ളില്‍ തളയ്ക്കാത്തപ്പോള്‍, ഞെട്ടിയത് പൊതുസമൂഹം. പോരാ, സാധാരണപൌരഗണത്തിന്റെ് ഏകഅഭയകേന്ദ്രമായ നീതിന്യായത്തില്‍ സംഘടിത രാഷ്ട്രീയ അഭിനവ ദുശ്ശാസനന്‍മാര്ക്ക്യ - കോടീശ്വരന്മാര്ക്ക് മാത്രമേ നീതി കിട്ടൂ എന്ന അറിവില്‍ തല തല്ലി ചാകുന്ന സമൂഹമനസ്സ് ചോദിക്കുന്നു .രാഷ്ട്രീയ..കാസനോവമാരെ ആര് പിടിച്ചു കെട്ടി ചാട്ടവാറു കൊണ്ടടിക്കും ?ഇവരെയൊക്കെ ഒരിക്കലും തിരിച്ചു വരാത്ത വിധം അധികാരത്തിന്റെ അന്തപുരത്തില്നിുന്ന് ജനം ചവുട്ടി പുറത്താക്കും . നാല്പ്പതുദിവസം....നാല്പ്പ്പതു പേര്‍ പിച്ചിച്ചീന്തിയ സൂര്യനെല്ലി കൌമാരക്കാരി പെണ്‍കുരുന്നിനോട്(മരിക്കാന്‍ ഭയമുള്ള ആ കുട്ടി പുറംലോകത്തെത്തിയാല്‍ നേരിടേണ്ടി വരുന്ന തീഷ്ണഅപമാന ഭയമാണ്,ഒരിക്കലും മടക്കയാത്രയില്ല,നശിക്കട്ടെ എന്ന അപക്വ ചിന്തകളാകാം, തിരിച്ചു വരവിന് തടസ്സമായത് ) ഈ താമസന്റെ് മ്ലേച്ഛ-നിന്ദ്യവാക്കുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനം. ഇത്തരം, ഗര്ഹ-ണീയവാക്കുകളെറിഞ്ഞ് ഈ ഫ്യൂഡല്‍ മാടമ്പി സോണിയാഗാന്ധി ഉള്പ്പെ ടെയുള്ള ലോകത്തിലെ സകല വനിതകളുടെയും കരണത്ത് അടിച്ചിരിക്കുന്നു.ബസന്ത്-വയലാര്‍ രവി-സുധാകരാദികളുടെ തലക്കനം ,അല്പ്പത്വം,,എന്തും സമൂഹം ഉള്ക്കൊള്ളുമെന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ .....ചുണയുള്ള സമൂഹം തയാറാവുക.....കോണ്ഗ്രസ് നേതൃത്വവും....
കമല്‍.....>.....സൂര്യ ടിവിയില്‍ സെല്ലുലോയ്ഡിന്‍റെ ചിത്രീകരണം,മലയാളസിനിമയുടെ ചരിത്രത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വിട്ടുപോയ ജെ.സിഡാനിയല്‍ എന്ന പൊന്‍കണ്ണിയെ പറ്റി സംസാരിക്കുമ്പോള്‍ രാജുവിന്‍റെ അഭിനയമികവും പരമാര്‍ശിച്ചു.നല്ല കഥാപാത്രങ്ങളിലേക്കുള്ള...
ഈ പ്രയാണം തുടരുക.ഒപ്പം ....ചരിത്രം മറന്നിട്ട് പോയ,പുറംലോകമറിയാത്ത അനേകം പ്രതിഭാശാലികളെ ഒരു നിമിഷം സ്മരിച്ച്..വിസ്മൃതിയിലാണ്ട് പോയ..ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ കൂടി കാലത്തിന്‍റെ ഞൊറികള്‍ നീക്കി കേരളീയരുടെ സ്മൃതിയില്‍ വര്‍ണകുട നിവര്‍ത്തുമ്പോള്‍ മക്കള്‍ക്ക്‌ ....ചേലങ്ങാട്ട് നാരായണനും ,ഭാര്യ ജയക്കും...സന്തോഷിക്കാം.സഹൃദയര്‍ക്കും.ആശംസകള്‍.കെ.എം.രാധ
കേരള കാഡറിലുള്ള....ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരെ ..സെക്രട്ടറിമാരെ...ശ്രദ്ധിക്കൂ
നാട്ടില്‍ സത്യം,നീതി,സമത്വത്തിന് വേണ്ടി,നേരായ 

മാര്‍ഗത്തില്‍ തൊഴിലെടുക്കുന്ന നിങ്ങളെയെല്ലാം ... ഓരോ മുന്നണി കേരളം ഭരിക്കുമ്പോഴും അവരുടെ

സ്വാര്‍ത്ഥ മോഹങ്ങള്‍,നിഗൂഢതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍, പെണ്‍ പീഡനങ്ങള്‍ അട്ടിമറിക്കാന്‍, തീവ്രനിലപാടുകാരെ താങ്ങാന്‍, വനം കൊള്ളയടിക്കാന്‍,നീതിന്യായകോടതികളെ പോലും സ്വാധീനിക്കാന്‍ ,അഴിമതി കൊഴുപ്പിക്കാന്‍,പരിസ്ഥിതിക്ക് വിഘാതമാകുന്ന അനാവശ്യ ആറന്മുള വിമാനത്താവള നിര്‍മാണം വഴി കോടീശ്വരന്മാര്‍ക്ക് സ്വര്‍ണ കുട ചൂടാന്‍.. മന്ത്രിമാരും ,ഉന്നതരും പ്രേരിപ്പിച്ച് അഴിമതി നടത്തിച്ചു കഴിഞ്ഞ്,പിന്നീട്, വകുപ്പും റൂളും ഉണ്ടാക്കി നിങ്ങളെയെല്ലാം ജീവാവസാനം വരെ തുറുങ്കിലടക്കും.കരുതിയിരിക്കൂ.’’
അഴിമതിക്ക് കൂട്ട് നില്ക്കാന്‍ പ്രേരിപ്പിക്കുന്ന സചിവോത്തമന്മാരെ പൊതുജനത്തിനു മുന്പിലെത്തിക്കാന്‍....എത്രയെത്ര മാര്ഗ്ങ്ങള്‍ !നക്സല്‍ വേട്ടയില്‍ ഇതിഹാസ നായകന്‍ ലക്ഷ്മണയ്ക്ക് ജയില്‍ ജീവിതം, 533 ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്തിയ പോലീസ്‌ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യന്‍, ഭരണാധികാരികളുടെ ഇംഗിതത്തിന് തടസ്സമായ ഒരു ഐപി എസ്‌കാരന് സസ്പെന്‍ഷന്‍,ഭരണമുന്നണിയിലെ രണ്ട് ഘടക കക്ഷികള്‍ പൂര്ണമായും ഒരു കക്ഷി ഭാഗികമായും അവരുടെ ജനദ്രോഹ-വര്ഗീയപക്ഷപാത നയങ്ങള്‍ നടപ്പാക്കി,( അവയെന്തെന്നു എണ്ണിയെണ്ണി പ്രതിപക്ഷം വാര്ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ സത്യങ്ങള്‍.))) ))കഷ്ടം!

ഛെ....നാണക്കേട്..പത്താംതരക്കാരെ പ്രധാനാധ്യാപകരാക്കാമെന്ന ഉത്തരവ്.(മലയാളം അക്ഷരം പോലും എഴുതാന്‍,വായിക്കാന്‍ അറിയാത്ത ഒരു തലമുറ കേരളത്തില്‍ ജന്മമെടുത്തു കഴിഞ്ഞു. എന്നിട്ടല്ലേ,ഇംഗ്ലീഷ് ) സ്കോളര്ഷിപ്പ് കൊടുക്കുമ്പോള്‍ വിവിധ ജാതിമതവര്‍ഗ ത്തിലെ പെണ്കുട്ടികള്‍ക്ക് തമ്മിലെന്തിന് വേര്തിരിവ്?രേഖകള്‍ നല്കാ്ന്‍ എല്ലാവര്‍ക്കും ബാധ്യതയില്ലേ?എന്തൊരു ജനാധിപത്യ,മതേതര ഭരണം!
ഉള്ളതെല്ലാം വാരി കോരിയെടുത്ത്‌ ഖജനാവ് കാലിയാക്കി വെള്ളം,വെളിച്ചം,എന്തിന് ഗതാഗതം പോലും കാണാമറയത്ത് നിര്ത്തുന്നു.അന്യസംസ്ഥാനങ്ങളില്‍ ലാഭകരമായ ട്രാന്സ്പോര്ട്ട്ര വ്യവസായം ഇവിടെ നശിച്ച് നാറാണകല്ലെടുത്തത് സ്വകാര്യസംഭരകര്‍ക്ക് വിലസാനുള്ള അവസരം കൊടുത്തതുകൊണ്ട് മാത്രം.
എന്ത് വന്നാലും ചരിത്രം,ശാസ്ത്രം,പാരിസ്ഥിതിക അറിവോ ഇല്ലാത്ത മന്ത്രിമാരുടെ അഴിമതി കൊണ്ട് കേരളം മുടിക്കാനുള്ള ശ്രമം, കമ്മീഷന്‍,സ്ഥാനകയറ്റം,പുരസ്കാരങ്ങള്‍ വേണ്ടെന്ന് ഉറക്കെ പറഞ്ഞ്....ഏകസ്വരത്തില്‍ അഴിമതിവീരമന്ത്രിമാരെ..ജനത്തിനു പരിചയപ്പെടുത്തു അല്ലാ. മന്ത്രിസഭക്ക്..ഇനിയും .ഭരണത്തില്‍ തുടരാനെന്ത് യോഗ്യത?ഇപ്പോള്‍ വിരിഞ്ഞ കോഴികുഞ്ഞും സിവില്‍ സപ്ലെയ്സില്‍ ....കഷ്ടം.

പുതിയ ട്രെന്ഡ്(ചിലപ്പോള്‍ ഇംഗ്ലീഷ്‌ വാക്ക് എഴുതുന്നത്‌ ഗമ കൂടുമെന്ന് കേള്‍വി)നമ്മുടെ ചില പോലീസ്‌ ഏമാന്മാ്ര്‍ തസ്കരന്മാ്രെ ഉപയോഗിച്ച് നടത്തുന്ന ...മോഷണങ്ങള്‍.. ഇപ്പോള്‍ പോലീസ്‌ മേധാവികളിലേക്ക് വ്യാപിച്ചത് പെരുത്ത് സന്തോഷം.കടുവയെ പിടിക്കും കിടുവകള്‍ നീണാള്‍ വാഴട്ടെ.
.പി.സി.ജോര്ജ്ജ് എന്ന പാതി സത്യസന്ധന്‍ ദയവായി വെള്ളം,വെളിച്ചം,ഭക്ഷണമില്ലാതെ വലയുന്ന ജനത്തിന്റെ നേര്ക്ക് ‌ ആ സെല്‍വന് വേണ്ട പരിരക്ഷ കൊടുത്തത് പോലെ ഇനിയും കുതിര-കുതികാല്‍ കച്ചവടത്തിന് മുതിര്ന്നാ്ല്‍ ജനം...
ദേ....നായര്‍-,-_ഈഴവ എന്തിന് എല്ലാമത വര്‍ഗ ജാതി,ഉപജാതികള്‍ യുഡിഎഫിനൊപ്പം കാണില്ല.കേട്ടോ. മടുത്തു.എന്തിനാണ്‌ ഈ സര്ക്കാര്‍ ജനത്തെ ഇത്രമാത്രം കണ്ണീരിലാഴ്ത്തുന്നത്?ശേഷിച്ച കാലം ഞങ്ങളെ രാഷ്ട്രപതി പ്രണബ്മുഖര്ജി്...ഭരിക്കട്ടെ
സിഎംപി,സോഷ്യലിസ്റ്റു ജനത,ഗൌരിയമ്മയുടെ പാര്ട്ടി മന്ത്രിമാരുടെ തന്നിഷ്ടങ്ങള്‍ അനീതികള്‍ കാണുന്നില്ലേ?കെ.മുരളീധരന്റെ നാക്കിന് കുരുക്കിട്ടത്‌ പോലെ,കലക്ടര്‍ കെ.വി.മോഹന്കുമാറിന്റെ മണല്‍ മാഫിയ പിടുത്തം എന്നന്നേക്കുമായി നിലപ്പിച്ചത് പോലെ( ബുദ്ധികേന്ദ്രങ്ങളുടെ വ്യക്തമായ നിര്‍ദേശ ത്തോടെ, ജീവിക്കാന്‍ വേണ്ടി എന്റെ കുട്ടികളാണ് കലക്ടറുടെ വാഹനത്തിന് നേരെ ടിപ്പര്‍ മണല്‍ ചൊരിഞ്ഞത്) നിങ്ങളെയെല്ലാം അഴിമതിക്ക് വേണ്ടി കൂച്ചുവിലങ്ങിടുന്നത്....അനുവദിക്കരുത്.ദേ...അഥവാ..ഭരിക്കുന്നവര്ക്കൊപ്പം നിങ്ങളില്‍ ചിലരെങ്കിലും അഞ്ചെട്ടു തലമുറകള്‍ക്ക് വേണ്ടി സമ്പാദിക്കുമെന്ന് വാശി പിടിച്ചാല്‍... പാവങ്ങളുടെ കണ്ണീര്‍.സുനാമിയില്‍ നിങ്ങളെല്ലാം മുങ്ങും.ഉറപ്പ്.കഴിഞ്ഞ ദിവസം ഒരു വിദേശ

സിനിമ കണ്ടു ''The Preacher''... അതൊന്ന് കാണൂ കെ.എം.രാധ

                                                                         
                                                            


മനുഷ്യജീവിതം ഹ്രസ്വം.തിലകന്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ കാരണങ്ങള്‍ ഏറെ.വര്‍ഷങ്ങള്‍ക്കു മുന്പ് ജഗതി താന്‍ മറ്റൊരു ജാതിയില്‍ പിറന്നത്‌ കൊണ്ടാണ് ഐ.വി.ശശി സിനിമകളില്‍ അവസരം തരാത്തതെന്നു പരാതിപെട്ടത് ഓര്‍ക്കുന്നു.ജഗതി ഭ്യാഗ്യം,കഴിവ് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നതോടെ പിന്നീട് ജഗതിക്ക് അവസരങ്ങളുടെ ഘോഷയാത്ര. തിലകന് അവസരങ്ങള്‍ കുറഞ്ഞു,തനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ തന്നെക്കാള്‍ കഴിവ് കുറഞ്ഞവര്‍ (സ്വാധീനം
,സ്തുതിപാടല്‍,സൗഹൃദം)കെട്ടിആടുന്നത് കണ്ട് മനസ്സ് പൊള്ളി,അതാണ്‌ ആ മഹാനടന്‍ പൊട്ടിത്തെറിച്ചത്.സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് വാസ്തവം.''മരണാനന്തരം മഹത്വം പറയുന്ന സമൂഹത്തിന്‍റെ വിധേയമാകുകയാണ് തിലകന്‍,മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കുള്ള താക്കീതാണ് തിലകന്റെ മരണം.''രഞ്ജിത്ത് ഉള്‍കൊണ്ട മഹാസത്യം സാഹിത്യലോകത്തും,പത്രാധിപന്മാര്‍ക്കും ബാധകമാണ്.പലരുടെയും വിചാരം അവര്‍ ആയിരം വര്ഷം ജീവിക്കുമെന്നാണ്.സിനിമാലോകത്തെ കോക്കസ്സിനെ പിന്‍ തള്ളാന്‍ രഞ്ജിത്തിന് കഴിഞ്ഞത് ആര് സഹായിച്ചില്ലെങ്കിലും (സിനിമയുടെ ക്രാഫ്റ്റ് അറിയുന്നത് കൊണ്ട് )താന്‍ സിനിമയില്‍ നിലനില്‍ക്കും എന്നതാണ് ധീരമായ അഭിപ്രായം പറയാന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.രഞ്ജിത്തിന്റെ' ഇന്ത്യന്‍ റുപി''തിലകന് വീണ്ടും അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു.പിന്നീട്, സുധീര്‍ അമ്പലപ്പാട്ടിനെ പോലെയുള്ള യുവ സംവിധായകര്‍ തിലകന് അവസരങ്ങള്‍ നല്‍കി.എംടി യുദേ വാക്കുകള്‍ എത്ര സത്യം൧'കഥാപാത്രത്തില്‍ ഇത്രയേറെ വൈവിധ്യം കൊണ്ടുവന്ന മറ്റൊരു നടനില്ല.മലയാളസിനിമക്ക് നഷ്ടമായത് മഹാപ്രതിഭയെ''.....രഞ്ജിത്ത് പറഞ്ഞത് വീണ്ടും ഒരു കഥയെഴുത്തുകാരി എന്ന നിലക്ക് സാഹിത്യലോകത്തെ കോക്കസ്സ് ബുജിക്കാരോട് ഓര്‍മിപ്പിക്കട്ടെ''നാം ഏത് നിമിഷവും ഈ ഭൂമിയില്‍ നിന്ന് പോകാം.''കഴിവുള്ളവര്‍ക്ക് അവര്‍ പ്രായമുള്ളവരോ,യുവന്മമാരോ ആകട്ടെ...അവരെ നിഷ്കരുണം പടുകുഴിയിലേക്ക് തള്ളരുതേ.ആശംസകള്‍.കെ.എം.രാധ