Friday 15 December 2017

സമ്പന്നവിദേശരാജ്യങ്ങളിലും,ദാരിദ്ര്യമുണ്ട്!

സമ്പന്ന വിദേശരാജ്യങ്ങളിലും,ദാരിദ്ര്യമുണ്ട്!
2017 January first week,
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടയ്ക്ക്,സിഡ്നിയില്‍ വെച്ച് പത്രം വായിച്ചപ്പോള്‍, കെട്ടിട നിര്‍മ്മാണമേഖലയില്‍ 50 % വിലവര്‍ദ്ധന കണ്ടു.
മെല്‍ബണ്‍,ബ്രിസ്ബെയിന്‍ (ഓര്‍മ്മ) തെരുവില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച അഭയാര്‍ത്ഥികളെ കണ്ടു.
ലണ്ടന്‍ തെരുവില്‍ പ്രതിദിനം 50000 ലധികം ആളുകള്‍ ഉറങ്ങുന്നു.
അവിടെ ,waste bascket ല്‍ നിന്ന് ഭക്ഷണം കൈയിട്ടു വാരുന്ന ഭിക്ഷക്കാരനും, ഇറ്റലിയില്‍ വലിയ പ്ലാസ്റ്റിക് ഉറയിലെ ചീഞ്ഞ കിടക്കയില്‍ കിടക്കുന്ന യാചകനും,പട്ടിയും ഒരേ ചങ്ങലയില്‍ പൂട്ടിയിരിക്കുന്നതും,
കൂടാതെ,
റോമില്‍ മാര്‍പ്പാപ്പയെ കണ്ടു വരും വഴി ഭൂഗര്‍ഭപാതയുടെ ചവിട്ടുപടിയില്‍ സുന്ദരിയായ ചെറുപ്പക്കാരി മാറ് മറച്ച് കൊണ്ട് ,കുഞ്ഞിന് പാലൂട്ടി അരികില്‍ വെച്ച വട്ടപ്പാത്രത്തില്‍ കാശ് നിക്ഷേപിക്കാനുള്ള നിശ്ശബ്ദ അപേക്ഷയുമായി ഇരിയ്ക്കുന്നതും കണ്ടു.
കെ.എം.രാധ.
1.London (2013)

ദീപാവലി ആശംസകള്‍.

ദീപാവലി ആശംസകള്‍.
മധുരം എത്ര കഴിച്ചാലും മതിയാവാത്തവള്‍.
ഞാന്‍, ഉണ്ടാക്കുന്ന ഉണ്ണിയപ്പം ആസ്വദിച്ച് കഴിക്കുന്നവര്‍, ഏറെയുണ്ട്.
എന്നെ പേടിച്ച് വീട്ടുകാര്‍ മധുരം കുറച്ചു മാത്രമേ,വാങ്ങിക്കൊണ്ടു വരൂ.
പ്രഷര്‍,ഷുഗര്‍ ഒന്നുമില്ല.
എന്നിട്ടും,sweets വാങ്ങി തരില്ല.
എല്ലാവര്‍ക്കും നിറദീപ,വര്‍ണ്ണപ്പൊലിമയാര്‍ന്ന ദീപാവലി ആശംസകള്‍
കെ.എം.രാധ
(ഈ ചിത്രം gracy varghese വഴി ലഭിച്ചത്.
നന്ദി.)

മൂത്തമകൾ ദിവ്യ

9 October 2016 ൽ (9-10-2016) എഴുതി
മൂത്തമകൾ ദിവ്യ ,വലിയ കുടയും പിടിച്ചു കൊണ്ട് എങ്ങോട്ടാണ് യാത്ര? കൊള്ളാമ
ല്ലോ.

എന്റെ പേരമക്കൾ

9 October 2016 ൽ എഴുതി
എന്റെ പേരമക്കൾ.
മൂത്തമകൾ ദിവ്യയുടെ മകൻ കണ്ണൻ.2ഇളയ മകൾ ദീപയുടെ മകൻ പാപ്പി(അമൻ,അർമാൻ)
ഞങ്ങൾ മൂന്നു പേരും 1ന് വിവിധ മാസങ്ങളിൽ ജനിച്ചവർ.
കെ. എം. രാധ

സ്നേഹം

പാനപാത്രം നിറയെ ലഭിച്ച സ്നേഹം,നേര്‍ത്തില്ലാതാകുമ്പോള്‍,മനുഷ്യമനസ്സ്,
പതുക്കെ,സ്നേഹം കൈക്കുമ്പിളില്‍ നീട്ടുന്നവരിലേക്ക്

ഇന്ത്യയിലെ, ചരിത്രസ്മാരകങ്ങള്‍,നിലനിര്‍ത്തുക.

ഇന്ത്യയിലെ, ചരിത്രസ്മാരകങ്ങള്‍,നിലനിര്‍ത്തുക.
അവ,പ്രണയം,ക്രൂരതയുടെ,പ്രതികാരത്തിന്‍റെ,അനേകായിരങ്ങളുടെ വിയര്‍പ്പ്,രക്തത്തിന്‍റെ പ്രതീകങ്ങളായാലും!
മുഗള്‍ചക്രവര്‍ത്തിമാര്‍ മാത്രമല്ല,മറ്റനേകം രാജാക്കന്മാര്‍ നശിപ്പിച്ച ക്ഷേത്രസമുച്ചയങ്ങള്‍-തക്ഷശില-നളന്ദ വൈജ്ഞാനികകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൌരാണികാവശിഷ്ടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കുന്ന,അവയെന്നും കാത്തു സൂക്ഷിക്കേണ്ട ഭാരിച്ച കര്‍ത്തവ്യമാണ്,ഭരണകൂടം,ഇന്ത്യക്കാര്‍ക്കുള്ളത്.
'അയോദ്ധ്യാ ശ്രീരാമന്‍ 'എന്നാണ് ചൊല്ല്.
തീര്‍ച്ചയായും
ആര്‍ക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ്‌,മറ്റനേകം ഗവേഷകര്‍-ചരിതം പഠിച്ചവള്‍ എന്ന നിലയ്ക്കും,-അയോദ്ധ്യയില്‍,ഇപ്പോള്‍ ഉള്ള ആരാധനാലയത്തിന്‍റെ സ്ഥാനത്തു ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് നിരവധി
തെളിവുകളുണ്ട്.
അവിടെ,ബഹു:കോടതി, ഭാരതത്തിന്,ലോകത്തിന് എക്കാലവും അഭിമാനിക്കാവുന്ന രാമക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്ന്,അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം.
'ലോകാസമസ്താ സുഖിനോ ഭവന്തു'പാരമ്പര്യം നിലനിര്‍ത്തുന്ന ഇന്ത്യ,ശാന്തി വചനങ്ങളിലൂടെ ലോകരാജ്യങ്ങളെ കൈക്കുമ്പിളിലെടുത്തു,
ലോകമെങ്ങും ഭീതി വിതച്ച IS ,1800 വര്‍ഷം മുന്‍പുള്ള പാല്‍മിറ കത്തിച്ചതുപോലെ,അഫ്ഗാനിസ്ഥാനില്‍ കൂറ്റന്‍ ബുദ്ധപ്രതിമകള്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് തകര്‍ത്ത താലിബാന്‍റെ അതിനിന്ദ്യ,ബീഭത്സ ചെയ്തികള്‍ ,ഭാരതത്തിന് യോജിച്ചതല്ല.
കെ.എം.രാധ
1('ISIS destroys Arch of Triumph in Syria's Palmyra ruins
October 6, 2015')

new ജെൻ മലയാള സിനിമകൾ

സ്വദേശ-വിദേശ സിനിമകൾ ആസ്വദിക്കുന്നവൾ.
സിനിമാഭ്രാന്തി.
'വില്ലൻ'mohanal പടം കാണണമെന്നുണ്ട് 

മിക്കപ്പോഴും പടങ്ങൾ തിയേറ്ററിൽ പോയി കാണാൻ കഴിയാത്ത
അന്തരീക്ഷം. രാമലീല കണ്ടു. തരക്കേടില്ല.

 ടീവിയിൽ new ജെൻ മലയാള സിനിമകൾ കാണുമ്പോൾ, തറ ഡയലോഗ്,മനം മനം പുരട്ടുന്ന അസഭ്യം കേൾക്കുമ്പോൾ off ചെയ്യും. മലയാള സിനിമ ഇത്രമാത്രം തരം താഴ്ന്നു പോയത്, gulf പണക്കാർ producers ആയതു കൊണ്ടെന്ന് തോന്നുന്നു. അങ്കമാലി daysഒരു സിനിമാക്കാരന്‍ കണ്ടു.

രണ്ടാമത്തെ മകള്‍ ദീപയും, കുഞ്ഞുമോന്‍, പാപ്പി

രണ്ടാമത്തെ മകള്‍ ദീപയും, കുഞ്ഞുമോന്‍ പാപ്പിയെന്ന അര്‍മാനും ...
ഏത് കാഴ്ചവിസ്മയങ്ങളിലേക്ക് നോക്കുന്നു?
രണ്ട് വര്‍ഷം മുന്‍പെടുത്ത ഈ ഫോട്ടോ കാണുമ്പോള്‍,ഓര്‍മ്മകളുടെ കുത്തൊഴുക്കിലേയ്ക്ക്...

സാഹിത്യരചന-കഥയെഴുത്ത്

സാഹിത്യരചന-കഥയെഴുത്ത് ജീവശ്വാസമായി ഒപ്പം കൊണ്ടു നടക്കുന്നവൾ സമൂഹത്തിൽ കാണുന്ന സഹിക്കാനാവാത്ത നീറും പ്രശ്നങ്ങൾ നേരിൽ കാണുമ്പോൾ മനസ്സ്
പറയുന്നത് പോലെ എഴുതുന്നു. രാഷ്ട്രീയത്തിൽ ഒട്ടും താല്പര്യമില്ലാതെ, വഴിതെറ്റി എത്തിയ എനിക്ക് ഇപ്പോഴും അനേകമനേകം ഉള്ളു പൊള്ളും കഥകൾ
എഴുതി പൂർത്തിയാക്കാനാവുമോ എന്ന് മാത്രം ചിലപ്പോൾ ചിന്തിക്കുന്നു..

മാതാ അമൃതാനന്ദമയി ദർശനം (28-09-2017)

മാതാ അമൃതാനന്ദമയി ദർശനം (28-09-2017)സഫലമായി.
തൂണിലും തുരുമ്പിലും ഈശ്വര സാക്ഷാത്കാരം ദർശിക്കുന്ന അമ്മ,കാരുണ്യസമുദ്രം! സ്നേഹസമ്പന്ന.
(മാതാ അമൃതാനന്ദമയി യെ കാണാൻ പല വട്ടം ശ്രമിച്ചു. കഴിഞ്ഞില്ല. എന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, ആദരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ജഗദം.1982 ൽ കോഴിക്കോട്
റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അവസാനമായി കാണുന്നത്. പിന്നെ 2017 ൽ അവളുടെ അനുജത്തി വഴി ഫ്‌ബിയിൽ friends ആയി.കോഴിക്കോട്ടു കാരി ജഗദം വൈക്കത്തുകാരൻ പഴനിയെ വിവാഹം കഴിച്ചു
ജഗദവും കുടുംബവും അമ്മ ഭക്തരെന്ന് മൂത്ത,മകനെ ബ്രഹ്മചാരിയാക്കി ജീവകാരുണ്യ പ്രവർത്തന ങ്ങൾ ക്ക് ആശ്രമത്തിന് നൽകി. അവനെയും ഇളയ മകനെയും പഠിപ്പിച്ചു ജോലി കൊടുത്തത്
അമൃതാനന്ദമയിയെന്നും ജഗദം ഫോണിൽ പറഞ്ഞു.ഇളയ മകന്റെ വിവാഹം നടത്തി
കൊടുത്തതും അമ്മയെന്നും ജഗദം പറഞ്ഞതായി ഓർമ്മ. അപ്പോഴാണ്, വളരെ ക്കാലമായി മാതാ അമൃതാനന്ദമയിയെ
കാണാനുള്ള ആഗ്രഹം ജഗദത്തോട് പറഞ്ഞത്. അങ്ങനെ, ആഗ്രഹം സാധിച്ചു.
T N C M ജയലളിതയെ കാണാൻ ചെന്നൈ യ്ക്ക് വരാൻ എന്റെ ബന്ധു പറഞ്ഞു.
അപ്പോഴേക്കും ആ ദുഷ്ട ശശികല ,ജീവനെപ്പോലെ ഒപ്പം കൊണ്ടു നടന്ന,തമിഴ്നാടിന്റെ ഹൃത് സ്പന്ദ മായ ജയലളിതയെ തകർത്തില്ലേ. സിനിമാഭ്രാന്തിയായ ഞാൻ mgr, ശിവജി ഗണേശൻ, ജയലളിത, ജെമിനി ഗണേശൻ, മുത്തയ്യ,സാവിത്രി, ജമുന,ജയശങ്കര്‍ എന്നിവരുടെ സിനിമകള്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.)

അതീവഗുരുതര വീഴ്ചകൾ

മലയാളഭാഷയുടെ,
സാർത്ഥകമായ വിനിമയം തടസ്സപ്പെട്ടത്,പാഠ്യ
പദ്ധതിയിലെ, അതീവഗുരുതര വീഴ്ചകൾ.
K.M.Radha

Mauritius (9-11-2017 to 14-11-2017)

Mauritius (9-11-2017 to 14-11-2017)
Heritage the villas ന് മുൻപിൽ tour group സൗഹൃദങ്ങൾക്കൊപ്പം.

ഒരു നിമിഷം

ബാല്യ-കൗമാര-യൗവനത്തിൽപ്പോലും dress,ആരോഗ്യ കാര്യം ശ്രദ്ധിക്കാനുള്ള
മാനസികാവസ്ഥയിലായിരുന്നില്ല.
സാരി നന്നായി ഉടുക്കാൻ പോലും അറിയില്ല.
കിഴക്കേ മഠത്തിൽ 26 അംഗൾങ്ങക്കൊപ്പം കൂട്ടു കുടുംബവ്യവസ്ഥയിൽ,കഴിഞ്ഞു.
കഴിഞ്ഞു പോയ കാലത്തേക്ക്, ഒരു നിമിഷം തിരിഞ്ഞു നോക്കുന്നു

1980 August18.പ്രധാനപ്പെട്ട ദിനം

Radha K.M. Kizhakkematom
October 21, 2014 ന് എഴുതി.·
1980 August18(18-08-1980)...
ജീവിതത്തില്‍ പ്രധാനപ്പെട്ട ദിനം.
രാവിലെ .ഏകദേശം പതിനൊന്ന് മണി.
കോഴിക്കോട് ആഴ്ചവട്ടം സ്കൂളില്‍ മലയാളം അദ്ധ്യാപികയായി ,പിഎസ് സി നിയമനം ലഭിച്ച് ജോലിയില്‍ ചേരാനുള്ള നിയമന ഉത്തരവുമായി, ഓഫീസില്‍ ഹെഡ്മാസ്റ്ററുടെ മുന്‍പിലെത്തി.
പ്രധാനാദ്ധ്യാപകന്‍ സദാശിവ ഭട്ട്,സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചു.
മാസ്റ്റര്‍ കണ്ണടയ്ക്കുള്ളിലൂടെ എന്നെ സൂക്ഷിച്ചു നോക്കുന്നു.
റജിസ്റ്ററില്‍ ഒപ്പ് വെച്ച്,തല ഉയര്‍ത്തി.
''ടീച്ചര്‍ ഒരിക്കലും,ഈ സ്ഥാപനത്തില്‍ ജോലിയെടുക്കേണ്ട ആളല്ല.ഒക്കെ വിധി''
അപ്പോഴേക്കും,ബിരുദാനന്തര ബിരുദം നേടിയവരില്‍ ഒപ്പം പഠിച്ചവരും,പരിചയമുള്ളവരില്‍,
പലരും സംവരണത്തിന്‍റെ പേരിലും,അല്ലാതെയും കോളേജ് ലക്ചറര്‍മാരായി കഴിഞ്ഞിരുന്നു.
അങ്ങനെ
,നീണ്ട 26 വര്‍ഷം! .....
,ഒരേ ഒരു വിദ്യാലയത്തില്‍,പല ക്ലാസ്സ് മുറികളിലായി തളച്ചിട്ട അദ്ധ്യാപികയുടെ കറുപ്പും വെളുപ്പും ഇഴുകിച്ചേര്‍ന്ന ജീവിതം.
വിദ്യാര്‍ത്ഥി-അദ്ധ്യാപക രാഷ്ട്രീയ ചേരിപ്പോരില്‍ തീപ്പൊരികള്‍ ചിതറി അദ്ധ്യയനദിനങ്ങള്‍ നഷ്ടപ്പെടും കാലം
.കക്ഷി രാഷ്ട്രീയ ഉരുക്കുമുഷ്ടിയില്‍ വിദ്യാര്‍ത്ഥികളെ വിഭജിച്ച്‌,അവരവരുടെ ഇഷ്ടത്തിന് മെരുക്കിയെടുത്ത് ഉപയോഗിക്കും അവസ്ഥകള്‍ കണ്ട് ഞെട്ടിത്തെറിച്ച്,ഒറ്റയ്ക്ക് പോരാടി,ഒറ്റപ്പെട്ട് ,സ്ഥലംമാറ്റം വരെ പ്രതീക്ഷിച്ച് നൂലിഴയ്ക്ക് രക്ഷപ്പെട്ട ദിനങ്ങള്‍.
എങ്കിലും,വികൃതികള്‍,പഠനത്തില്‍ പിന്നോക്ക ,മുന്നോക്ക മിടുക്കര്‍ അടങ്ങുന്ന സ്നേഹസമ്പത്ത്,ഒപ്പം ബഹുമാനവുമുള്ള ശിഷ്യസമൂഹം...
ഒടുവില്‍,,അമ്മയുടെ മോഹം-(എന്‍റെയും-)സാധിച്ചു.
വിരമിക്കാന്‍ ഒരു വര്‍ഷം ഉള്ളപ്പോള്‍,കോഴിക്കോട് Kinassery, Govt.Vocational Higher Secondary School താല്‍ക്കാലിക Principal,
പ്രധാനാദ്ധ്യാപികയായി 20O7 May 31 ന് വിരമിച്ചു.
കെ.എം.രാധ
Govt.Azchavattom school,calicut

ഒരേ ഒരാഗ്രഹം?

ഒരേ ഒരാഗ്രഹം?
കെ.എം.രാധയെന്ന,മനുഷൃരുടെ ഉള്ളു പൊള്ളും
ജീവിതം പകർത്തുന്ന,എല്ലാവരെയും വലുപ്പ,ചെറുപ്പമില്ലാതെ സ്നേഹിക്കുന്ന,
വായന ഇഷ്ടപ്പെടുന്ന,കുഞ്ഞു നാളിൽ
വീട്ടുകാരോടൊപ്പം ഓല മേഞ്ഞ ,ആസ്ബസ്റ്റോസ് ഷീറ്റുകൾക്ക് താഴെ ബെഞ്ചിലിരുന്ന് കൗതുകം വിടർന്ന കണ്ണുകളോടെ സിനിമകൾ കാണുന്ന,
പിന്നീട്,
വിദേശ,സ്വദേശ ചലച്ചിത്രങ്ങൾ ടെലിവിഷനിൽ ആസ്വദിക്കുന്ന,നാടോടിയായി ലോകം ചുറ്റിത്തിരിയുന്ന ,മാതൃരാഷ്ട്രത്തെ പ്രാണനായി കരുതുന്ന ഒരു കഥയെഴുത്തുകാരി കേരളത്തിൽ ഉണ്ടായിരുന്നുവെന്ന കൈയൊപ്പ് മാത്രം.!
ആശംസകൾ
കെ. എം. രാധ

''കരിംഭൂതം'' കഥയുടെ രചനാ പശ്ചാത്തലം!

2014 October 31ന് Fb ല്‍ എഴുതി.
വായിക്കു.
കെ.എം.രാധ·
1976 ല്‍ എഴുതിയ ''കരിംഭൂതം'' കഥയുടെ രചനാ പശ്ചാത്തലം!
ഏഴിലോ,എട്ടിലോ പഠിക്കുമ്പോള്‍,(1963-1964)ഒരവധി ദിനം,
ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരിക്കും.
കറുത്ത്,അധികം പൊക്കമില്ലാത്ത, കനത്ത മസിലുള്ള.കന്നുപൂട്ടുകാരന്‍ ബാലനൊപ്പം, വെളുത്ത് സുന്ദരി,കഴുത്തില്‍ സ്വര്‍ണ്ണ പതക്ക മാല അണിഞ്ഞ യുവതിയും
കിഴക്കേമഠത്തിന്‍റെ ഉമ്മറത്തെത്തി.
അയാളുടെ ഭാര്യയായിരിക്കും എന്ന് കരുതി..
ആ കരി രൂപത്തെ,ജീവിതത്തില്‍ ആകെ ഒറ്റ പ്രാവശ്യം മാത്രം കണ്ടുവെന്ന് തോന്നുന്നു.
ബാലന്‍ , അമ്മാവനോട് എന്തോ കൃഷി കാര്യങ്ങള്‍ പറഞ്ഞ ശേഷം ,പടികടന്ന് പോയി.
പിറകെ, തല കുനിച്ച് നാണം കുണുങ്ങി ചെറുപ്പക്കാരിയും.
ഞാന്‍, ഇടനാഴി പിന്നിട്ടപ്പോള്‍,
(ഉമ്മറം കടന്ന്, മറ്റ് മുറികളിലേക്കും അടുക്കളയിലേക്കും പോകാനുള്ള നീണ്ട വഴി)
പാചകശാലയില്‍ നിന്ന് ആരും കേള്‍ക്കരുതെന്ന മട്ടില്‍, വളരെ പതുക്കെ കുടുംബാംഗങ്ങളില്‍ നിന്ന് ഉതിര്‍ന്ന വാക്കുകള്‍ ചെവിയിലെത്തി.
'മകളെ പെണ്ണ് വെയ്ക്കുന്ന കിരാതന്‍.പാപി.''
ഞെട്ടല്‍,പരിഭ്രമം, പരിഭ്രാന്തി,
അരുതാത്തതെന്തോ കേട്ട പ്രതീതി.
തളര്‍ന്നു പോയി.
വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ,മൃഗമായിക്കൂടാ.
പക്ഷേ,അങ്ങനെയും, ചിലത് ഈ ലോകത്ത് സംഭവിക്കുന്നു.
സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കളെ ,കീഴ്പ്പെടുത്തി അവരില്‍ കുഞ്ഞ് ജനിക്കുന്ന ദുരന്തം സംഭവിക്കുന്ന നാടായി കേരളം.
അധഃപതിച്ചു.
കൊച്ചി മറൈന്‍ഡ്രൈവില്‍ 2014 November 2 ന് 'പരസ്യകേളികള്‍ ' ആഘോഷത്തോടെ നടത്താന്‍ ഒരുങ്ങിപ്പുറപ്പെടുന്നവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച സംഭവം പാഠമാകട്ടെ.
കെ.എം.രാധ