Friday 15 December 2017

''കരിംഭൂതം'' കഥയുടെ രചനാ പശ്ചാത്തലം!

2014 October 31ന് Fb ല്‍ എഴുതി.
വായിക്കു.
കെ.എം.രാധ·
1976 ല്‍ എഴുതിയ ''കരിംഭൂതം'' കഥയുടെ രചനാ പശ്ചാത്തലം!
ഏഴിലോ,എട്ടിലോ പഠിക്കുമ്പോള്‍,(1963-1964)ഒരവധി ദിനം,
ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരിക്കും.
കറുത്ത്,അധികം പൊക്കമില്ലാത്ത, കനത്ത മസിലുള്ള.കന്നുപൂട്ടുകാരന്‍ ബാലനൊപ്പം, വെളുത്ത് സുന്ദരി,കഴുത്തില്‍ സ്വര്‍ണ്ണ പതക്ക മാല അണിഞ്ഞ യുവതിയും
കിഴക്കേമഠത്തിന്‍റെ ഉമ്മറത്തെത്തി.
അയാളുടെ ഭാര്യയായിരിക്കും എന്ന് കരുതി..
ആ കരി രൂപത്തെ,ജീവിതത്തില്‍ ആകെ ഒറ്റ പ്രാവശ്യം മാത്രം കണ്ടുവെന്ന് തോന്നുന്നു.
ബാലന്‍ , അമ്മാവനോട് എന്തോ കൃഷി കാര്യങ്ങള്‍ പറഞ്ഞ ശേഷം ,പടികടന്ന് പോയി.
പിറകെ, തല കുനിച്ച് നാണം കുണുങ്ങി ചെറുപ്പക്കാരിയും.
ഞാന്‍, ഇടനാഴി പിന്നിട്ടപ്പോള്‍,
(ഉമ്മറം കടന്ന്, മറ്റ് മുറികളിലേക്കും അടുക്കളയിലേക്കും പോകാനുള്ള നീണ്ട വഴി)
പാചകശാലയില്‍ നിന്ന് ആരും കേള്‍ക്കരുതെന്ന മട്ടില്‍, വളരെ പതുക്കെ കുടുംബാംഗങ്ങളില്‍ നിന്ന് ഉതിര്‍ന്ന വാക്കുകള്‍ ചെവിയിലെത്തി.
'മകളെ പെണ്ണ് വെയ്ക്കുന്ന കിരാതന്‍.പാപി.''
ഞെട്ടല്‍,പരിഭ്രമം, പരിഭ്രാന്തി,
അരുതാത്തതെന്തോ കേട്ട പ്രതീതി.
തളര്‍ന്നു പോയി.
വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ,മൃഗമായിക്കൂടാ.
പക്ഷേ,അങ്ങനെയും, ചിലത് ഈ ലോകത്ത് സംഭവിക്കുന്നു.
സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കളെ ,കീഴ്പ്പെടുത്തി അവരില്‍ കുഞ്ഞ് ജനിക്കുന്ന ദുരന്തം സംഭവിക്കുന്ന നാടായി കേരളം.
അധഃപതിച്ചു.
കൊച്ചി മറൈന്‍ഡ്രൈവില്‍ 2014 November 2 ന് 'പരസ്യകേളികള്‍ ' ആഘോഷത്തോടെ നടത്താന്‍ ഒരുങ്ങിപ്പുറപ്പെടുന്നവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച സംഭവം പാഠമാകട്ടെ.
കെ.എം.രാധ

No comments:

Post a Comment