Friday, 15 December 2017

കോഴിക്കോട്

Radha K.M. Kizhakkematom added 2 new photos.
6 November 2016 ·
24-10-2016 മാതൃഭൂമി ദിനപത്രം നഗരം പംക്തിയില്‍ വന്ന കുറിപ്പ്.
വായിക്കുക.പ്രതികരിക്കുക.
.................................................................................................
കോഴിക്കോട്,ജന്മദേശം.
സംവിധായകന്‍ രഞ്ജിത്തും,എഴുത്തുകാരന്‍ ടി.പി.രാജീവനും എഴുതിയ കാര്യങ്ങളുടെ തുടര്‍ച്ചയായി ഒന്നേ എഴുതാനുള്ളൂ.
കോഴിക്കോട്ടുകാര്‍, നേതാക്കളടക്കം അലസര്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴമയും പ്രൌഢിയും ഒത്തുചേര്‍ന്ന എന്‍റെ പ്രിയപ്പെട്ട നഗരം,മാനവേദന്‍ സാമൂതിരിയുടെ ആസ്ഥാനം!,
അരി നിറച്ച ചാക്കുകളും,മറ്റു ഭക്ഷ്യസാധനങ്ങളും വഹിക്കുന്ന കെട്ടുവള്ളത്തിന്‍റെ ആകൃതിയിലുള്ള വണ്ടികള്‍ വലിക്കുന്ന കാളകള്‍,ഇടയ്ക്കിടെ വടിയെടുത്ത് അവയെ നിയന്ത്രിക്കുന്ന വണ്ടിക്കാരും.
മണികിലുക്കവുമായി ഒറ്റക്കുതിരയെ കെട്ടിയ ജഡ്കവാഹനങ്ങളും ഇന്നില്ല.
അരനൂറ്റാണ്ടിലേറെ പഴമ നല്കിയ സൗഭാഗ്യങ്ങള്‍ക്കൊപ്പം,കോഴിക്കോടിന്‍റെ ഇന്നിന്‍റെ മുഖം കണ്ട് പലപ്പോഴും അമ്പരന്നിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍,മാനാഞ്ചിറ, കോംട്രസ്റ്റ്,
ടൌണ്‍ഹാള്‍,ക്രൌണ്‍,രാധ,കോര്‍ണേഷന്‍ തിയേറ്ററുകള്‍,
മിഠായിത്തെരുവ്,മേലെ പാളയത്തില്‍ ചെമ്പുപാത്ര പീടികകളും,,സ്വര്‍ണ്ണക്കടകളും,മുതലക്കുളം മൈതാനം,
താഴെ പാളയത്തില്‍ പച്ചക്കറി മാര്‍ക്കറ്റ്, എത്രയോ സാഹിത്യ സദസ്സുകളില്‍ പങ്കെടുത്ത അളകാപുരി.
വലിയങ്ങാടി,ചെറൂട്ടി റോഡില്‍ ഗാന്ധിഗൃഹം,മാതൃഭൂമി പ്രിന്റിംഗ് പ്രസ്,
കടല്‍ത്തീരം ,ആകാശവാണി പരിസരം.
കോടതി നിരത്തിനടുത്ത്‌,മത്സ്യ മാര്‍ക്കറ്റുകള്‍ ....എങ്ങും എവിടെയും അഴുക്ക് കൂമ്പാരവും,പരിസര മലിനീകരണവും!.,
ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധന,സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സഹായ അലഭ്യത.,
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,വെറും വയല്‍ പ്രദേശമായ മാവൂര്‍ റോഡ്‌,ഇന്ന് കോഴിക്കോടിന്റെ 'ഹൈടെക്' സിറ്റിയായി മാറി.
മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡും പരിസരങ്ങളും,എന്‍റെ നഗരമാകെ, മൂക്കു പൊത്തും ദുര്‍ഗന്ധം!
ഒപ്പം.ശവങ്ങള്‍ കത്തിയമരും മണം.
പന്തീരാങ്കാവ് മെയിന്‍ ,മാങ്കാവ് മിനി ബൈ പാസ്സുകള്‍ വന്നിട്ടും,കോഴിക്കോട്ടുകാര്‍ ട്രാഫിക് ജാം കൊണ്ട് വീര്‍പ്പുമുട്ടുന്നു.
പൊടി തിന്നും നിരത്തുകള്‍.
മണല്‍ കടത്തില്‍ തുടങ്ങി പല അനധികൃത മാര്‍ഗ്ഗങ്ങള്‍ വഴി കള്ളക്കടത്ത് സാധനങ്ങള്‍ കൊണ്ടുവന്നു,പിടിക്കപ്പെട്ട നിരവധി ചെറിയ-വലിയ വാഹനങ്ങള്‍ മൈതാനം,നിരത്തിനിരുവശങ്ങളിലുമായി തുരുമ്പെടുത്ത് നശിക്കുന്നു.!
അവ ,മണ്ണോട് ചേര്‍ന്ന് പരിസ്ഥിതി ആഘാതം സൃഷ്ടിക്കും മുന്‍പ്, വെള്ളം കയറ്റിക്കൊണ്ടു വന്ന് നിരത്തുകളില്‍ സ്പ്രേ ചെയ്തിരുന്നെങ്കില്‍!
ചൈന,റഷ്യയില്‍ വാഹനങ്ങളില്‍ സോപ്പ് വെള്ളം കൊണ്ടു വന്ന് നിരത്തുകള്‍ വൃത്തിയാക്കുന്ന കാഴ്ച കണ്ടു.
പോരാ,
, നട്ടുച്ച വെയിലില്‍,വീഥികളില്‍ നിന്ന് തുണ്ടുകടലാസ്സുകളും,ഇലകളും ,പൊടിയും ഉടനടി നീക്കംചെയ്യുന്ന ജോലിക്കാരെയും കണ്ടു.
കോഴിക്കോട്ടുകാര്‍ എന്നാണ് വൃത്തിയും,വെടിപ്പും വേണ്ടെന്ന് വെച്ചത്,,ആവോ?
സ്കൂള്‍ കുട്ടികള്‍ വരെ ഒരു പൂച്ചയുടെ അഴുകിയ ജഡം കണ്ടാല്‍,അത് ചാടി അപ്പുറത്തേക്ക് കടക്കും.
ബൈപ്പാസ് അടക്കമുള്ള റോഡിനിരുവശവും മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകള്‍ കുന്നു കൂടി കിടക്കുന്നത് നിത്യകാഴ്ച..
നഗരത്തില്‍,എങ്ങുമെങ്ങും,ക്യാന്‍സര്‍ വരാന്‍ ഒട്ടേറെ സാധ്യതയുള്ള പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ക്ക് തീയിട്ട് പരിസരമാകെ അപകടകാരിയായ വിഷപ്പുക കൊണ്ട് നഗരവും,പ്രാന്തപ്രദേശങ്ങളും നിറയുന്നു.
കോഴിക്കോട്ടുകാര്‍ക്ക് ,ജനപ്രതിനിധികളില്ലേ?
കോഴിക്കോട് മാങ്കാവ് ,കുറ്റിയില്‍ താഴം പ്രദേശങ്ങളില്‍ വീട്ടുകാര്‍ മത്സരിച്ച് ഊഴമെന്ന് തോന്നും വിധം, പ്ലാസ്റ്റിക് മാലിന്യം തീയിട്ട് ചുടുന്നു.
ഫലം?
ദിവസം മുഴുവന്‍ 24 മണിക്കൂറും അന്തരീക്ഷം പുകപടലങ്ങള്‍ നിറഞ്ഞു കവിഞ്ഞ് രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
മിക്ക ഗൃഹങ്ങളിലും,
പുകയുടെ തീഷ്ണ,രൂക്ഷ ഗന്ധം സഹിക്കാനാവാതെ ,ജനലുകളും,വാതിലുകളും അടച്ചിടേണ്ട ദയനീയ സ്ഥിതി.
അധികൃതരുടെ ഭാഗത്തെ നിസ്സംഗത,അതിശയമുണ്ടാക്കുന്നു.
കോഴിക്കോട്ട് നഗരപിതാവും,കലക്ടറും,കൌണ്‍സിലര്‍മാരും,ജനപ്രതിനിധികളും എന്ന് മൌനം വെടിയും?
ഇവരെല്ലാം,ജനങ്ങളോടുള്ള കടമകള്‍ മറന്ന് മൃദുതല്പ്പ ത്തില്‍ നിദ്രയിലോ?
പരിഭവിക്കരുത്.സഹിക്കാനാവാത്തതുകൊണ്ട്,എഴുതിയതാണ്.
എന്തുകൊണ്ട് ,പ്ലാസ്റ്റിക് മാലിന്യം ,വീടുകളില്‍ ,വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് ,റീസൈക്ലിംഗ് പ്ലാന്‍റ് സ്ഥാപിച്ച് അങ്ങോട്ട്‌ മാറ്റുന്നില്ല?
ജനതയെ മുഴുവന്‍ ഒറ്റയടിക്ക് രോഗികളാക്കി മാറ്റുന്നതോ,ശരി?
ഇലക്ട്രോണിക് പാഴ്വസ്തുക്കളുടെയും,സ്ഥിതി ഇങ്ങനെയൊക്കെ തന്നെ.
പ്ലാസ്റ്റിക് നിരോധിക്കാന്‍ വയ്യെങ്കില്‍,അവയുടെ ഉപഭോഗം കുറയ്ക്കാന്‍ ,മറ്റെന്തെല്ലാം വഴികളുണ്ട്?
അവ ഇറക്കുമതി ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദാക്കുക.
അതും, പ്രായോഗികമല്ലെങ്കില്‍,കനത്ത ഫീസ്‌ ഈടാക്കുക?
എങ്കില്‍പ്പിന്നെ,എല്ലാവരും ,ഭക്ഷ്യവസ്തുക്കള്‍, കടലാസില്‍ പൊതിഞ്ഞുകെട്ടി തുണി സഞ്ചിയില്‍ കൊണ്ടു പോകും.
കെ.ടി.ജലീല്‍ മന്ത്രിയുടെ വീട്ടുകാര്‍ ,മാലിന്യം നീക്കംചെയ്യുന്ന രീതി ,കേരളത്തിലെ ഓരോ വീട്ടമ്മയ്ക്കും ഗുണപാഠമാണ്.
വീട്ടില്‍ നിന്ന് പോകുമ്പോള്‍,കട്ടിയുള്ള പ്ലാസ്റ്റിക്-തുണി സഞ്ചികള്‍ കൊണ്ടുപോകുന്നു.
മത്സ്യം,ഇറച്ചി കൊണ്ടു വന്ന പ്ലാസ്റ്റിക് കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നു.
കടക്കാര്‍,ഓരോ പ്രാവശ്യവും സാധനങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കൊടുക്കുമ്പോള്‍,'കവര്‍ കൈവശമുണ്ട്,ആവശ്യമില്ലെന്നറിയിക്കുന്നു.
അദ്ധ്വാനത്തിന് പേരു കേട്ട, .
ചൈനയില്‍ നിശ്ചിതസമയ പരിധിക്കുള്ളില്‍ കരാര്‍ ജോലികള്‍ ചെയ്തു തീര്‍ത്തില്ലെങ്കില്‍,അനുഭവിക്കേണ്ടി വരുന്ന ശിക്ഷ ഓര്‍ക്കുക.
നമുക്ക്,
സമയബന്ധിതമായി റോഡും,പാലങ്ങളും ,എന്തിന് ഒരു ചെറിയ വിശ്രമകേന്ദ്രം കൂടി നിര്‍മ്മിച്ച ചരിത്രമില്ല.
വീടിനടുത്തുള്ള ചെറിയ നിരത്ത് ടാറിട്ടു ,സഞ്ചാരയോഗ്യമാക്കാന്‍ എടുത്തത് 30 വര്‍ഷം!.
ഇന്നും,നഗരഹൃദയത്തില്‍ സ്ലാബിടാത്ത ഓവുചാലുകളില്‍ .വീഴുന്നവരും,മരിക്കുന്നവരുമുണ്ട്
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൈസൂര്‍ മാതൃകയില്‍ ,മാലിന്യ നിര്‍മ്മാര്‍ജ്ജനം പഠിക്കാന്‍ വിഫല യാത്രകള്‍ നടത്തിയ മന്ത്രിയും പരിവാരങ്ങളും...
മുന്‍പ്,
റോഡരികില്‍ waste നിക്ഷേപിക്കാന്‍ ബിന്‍ ഉണ്ടായിരുന്നു.ഇപ്പോള്‍,അതും ഇല്ലാതായതോടെ,ജനം അവരുടെ ഇഷ്ടത്തിന് മാലിന്യനീക്കത്തിനായി പുഴയും.തോടും,ആളില്ലാ സ്ഥലങ്ങളും,രാത്രി സമയവും തിരഞ്ഞെടുത്തു.
തായ്‌ലന്‍ഡ്‌ Safari World വിനോദ സഞ്ചാരകേന്ദ്രത്തില്‍,പ്ലാസ്റ്റിക്ക് കൊണ്ട് വൃക്ഷങ്ങളും,ചെടികളും,പൂക്കളും നിറഞ്ഞ ഉദ്യാനം കണ്ടു.
മോസ്കോയില്‍ പൂട്ടുകള്‍ പെയിന്റിട്ട് ഭംഗിയാക്കി ചെറിയ മരത്തൂണില്‍ വെച്ചിരിക്കുന്നു.
അതു പോലെ,പഴയ ഇരുമ്പ് വസ്തുക്കള്‍,പെയിന്റിട്ട് ഭംഗിയാക്കി വെയ്ക്കാം.
പ്ലാസ്റ്റിക്കും,ടാറും ശരിയായ രീതിയില്‍ സംയോജിപ്പിച്ച് ഉറപ്പുള്ള റോഡുകള്‍ നിര്‍മ്മിക്കാനുള്ള ടെക്നോളജിയുണ്ടെന്ന് കേട്ടു.
നാം,വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ,മതിലുകള്‍ക്ക് അഴകുണ്ടാക്കാം.
യാത്രക്കാക്കാര്‍ തിങ്ങിയ ബസ്സുകള്‍.ഓട്ടോറിക്ഷക്കാര്‍ക്കും വിശ്രമമില്ല.
കൊച്ചിയില്‍ uber taxi യില്‍ AC സൌകര്യം മാത്രമല്ല, കോഴിക്കോട്ടെ ടാക്സിക്കാരും,ഓട്ടോറിക്ഷക്കാരും ഈടാക്കുന്നതിന്‍റെ തുകയുടെ പകുതിയെ വരൂ.
എന്നിട്ടും,ആ പരിഷ്കാരം ഇവിടെ കൊണ്ടുവരുമ്പോള്‍ എതിര്‍പ്പ്!
ഓരോ സ്വദേശ- വിദേശ യാത്രയിലും, ഏതെല്ലാം പുതുമകള്‍ കാണുമ്പോഴും ഓ...ഇതെന്‍റെ നാട്ടിലുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു.
വൃത്തിയുള്ള ആറു വരി നിരത്തുകള്‍ക്ക്ഇരുവശവും നട്ടുപിടിപ്പിച്ച, ചെടികള്‍,ഫ്ലൈ ഓവറുകള്‍,ഭൂഗര്‍ഭ പാതകള്‍,മെട്രോ സ്റ്റേഷനുകള്‍,ഇലക്ട്രിക്‌-മാഗ്നറ്റിക് ഹൈ സ്പീഡ് ട്രെയിനുകള്‍..
നമുക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച ,ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ചൈനയുടെ ഓരോ നഗരങ്ങളിലും വികസനം വേഗത്തിലാവുമ്പോള്‍,നാളെ എന്‍റെ നഗരത്തിലും ഇത്തരം സൌകര്യങ്ങള്‍ ഉണ്ടാകുമെന്ന് സ്വപ്നം കാണാം.
എന്തൊക്കെ പരിമിതികളുണ്ടെങ്കിലും,മറ്റിടങ്ങളിലേക്ക് താമസം മാറ്റാന്‍ പ്രേരണയുണ്ടായിട്ടും,മനസ്സനുവദിക്കുന്നില്ല.
കെ.എം.രാധ
'വിദേശ യാത്രകളില്‍ കണ്ടത്
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഇങ്ങനെയും ഉപയോഗിക്കാം

No comments:

Post a Comment