Sunday 31 January 2016

Thettalil Sreenivasan


 
Respected T.P.sir,
Am proud of you..sir
because?
നയതന്ത്രജ്ഞനും,വിദ്യാഭ്യാസ വിചക്ഷണനും,രാജ്യസ്നേഹിയും,സൌമ്യനും,
വിദേശനയം കൃത്യമായി വിലയിരുത്തുന്ന ഒരേ ഒരു ടി.പിയെ
എത്രയോ കാലമായി അകലെനിന്ന് കണ്ടറിയുന്നു.
കാരണം,
പലപ്പോഴും സമാനമായ ആശയങ്ങളാണുള്ളത്.
2014 May
ബിജെപി കേന്ദ്ര ഭരണത്തിലെത്തിയ ഉടനെ തന്നെ ,എന്തുകൊണ്ടും  താങ്കളെപ്പോലുള്ള ഒരു വ്യക്തിയുടെ   മികച്ച  സേവനം  കേന്ദ്രത്തിനു ഏറെ ഗുണം  ലഭിക്കുമെന്ന്   പരിഗണിക്കണമെന്ന് വരെ  ഇവിടെ  എഴുതിയിരുന്നു.
 സാധാരണക്കാരുടെ  അഭിപ്രായം ഉന്നതങ്ങളിലെത്തില്ലല്ലോ?
  ടിപി തല്ല് കൊണ്ടതല്ലാതെ ഒരക്ഷരം മിണ്ടില്ലെന്നറിയാം..
അതിന് വീഡിയോ ക്ലിപ്പ് നോക്കേണ്ട കാര്യമില്ല.
ആഭ്യന്തര മന്ത്രി രമേശ്‌
ചെന്നിത്തലയുടെ പോലീസ് നോക്കുകുത്തിയായതാണ് അടി കൊള്ളാൻ കാരണം.!
ഒപ്പമുള്ള സുഹൃത്തുക്കളെല്ലാം വേറെ വഴി പോയി.
കഷ്ടം!
ഒറ്റപ്പെട്ട ഒരു മനുഷ്യനെ-താങ്കളെ- തള്ളി മുഖത്തടിച്ചു വീഴ്ത്തിയത് നോക്കി നിന്ന പോലീസിന് നാളെ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
വ്യക്തിപരമായി അറിയില്ലെങ്കിലും,ഖേദിക്കുന്നു.
കെ.എം.രാധ.
.............................................................................
Thettalil Sreenivasan
· Thiruvananthapuram ·
I am distressed to see that a disinformation campaign is being mounted to suggest that I used abusive words against the students to provoke them. Anyone, who has seen the video clips, will know that I was extremely polite and friendly to them even after I was attacked. I had no policemen to shout at anywhere near me. Moreover, the words I am supposed to have uttered are not in my vocabulary. The allegation is totally baseless and arises from the frustration over universal condemnation of the attack.

ഇതാണ്,സാക്ഷര ജനാധിപത്യ കേരളം !

ഇതാണ്,സാക്ഷര ജനാധിപത്യ കേരളം !
ഈ മനോഹര കല്പ വൃക്ഷ സ്വർഗ്ഗ നാട്ടിൽ
മതേതര ,സഹിഷ്ണുതാ മൂർത്തികൾ രോഹിത് ദളിതന് വേണ്ടി കണ്ണീർ പൊഴിക്കും.
അവരാരും തന്നെ
ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്ത തുഴച്ചിൽകാരി ദളിത് പെൺകുട്ടിയെ കാണില്ല.
നാലഞ്ച് കശ്മലന്മാർ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌ത ദളിത്‌ പെൺ
പൂവിനെ കണ്ടില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ബസ്സ് സ്റ്റാന്റിൽ വെട്ടേറ്റ്‌ ചോരയിൽ
കുതിർന്ന് കിടന്ന ആശുപത്രി ജീവനക്കാരി പെൺകുട്ടി-സവർണ്ണയായത്‌ കൊണ്ട് പത്രങ്ങളിൽ വാർത്ത പോലും കണ്ടില്ല!
ഇതര മതസ്ഥരിലെ വൈദികർക്കും,മൌലവിമാർക്കും ആത്മീയ-വർഗ്ഗീയ-രാഷ്ട്രീയ പ്രഭാഷണങ്ങൾ നടത്താം.
ഒരുത്തനും,ഒരുത്തിയും കൈ ചൂണ്ടില്ല!
എതിർത്താൽ ,ടി.ജെ.ജോസഫ്‌ മാഷുടെ അപ്പുറത്തെ ഗതി വരുമെന്നറിയാം.
ഇത്തരം,അസഹിഷ്ണുത ചോദ്യം ചെയ്യുക.
മാത്രമല്ല,ആത്മീയാചാര്യന്മാരെ ദ്രോഹിക്കുന്ന,പ്രഭാഷണം തടസ്സപ്പെടുത്തുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടു വരിക,.
സാത്വികൻ കുമ്മനത്തിന്റെ മാത്രം ഉത്തരവാദിത്ത മായി കാണരുത്.
സമൂഹത്തിലെ പുഴുക്കുത്തുകളെ തുടച്ചുനീക്കുക തന്നെ വേണം
ന്യായാധിപരുടെ രാഷ്ട്രീയ ഉന്നതർക്ക് വേണ്ടി നിയമവ്യവസ്ഥ തകിടം
മറിക്കുന്നതും ചോദ്യം ചെയ്യപ്പെടെണ്ടത് തന്നെ!

Saturday 30 January 2016

കഥ നീലക്കൊടുവേലി

കഥ
നീലക്കൊടുവേലി
കെ.എം.രാധ
അവളിലെക്ക് പൊഴിഞ്ഞു വീഴുന്ന നീലക്കടമ്പ് പൂക്കളെ
തലോടിക്കൊണ്ട്
എനിക്ക് വേണ്ടത് നിങ്ങളാരെയുമല്ല....
ഇന്ദ്രനീലക്കല്ല്,നീലകുറിഞ്ഞി,
നീലക്കിളി,നീലമരി.ഒന്നും വേണ്ട.
പിന്നെ?
ദിവ്യശക്തി ആവാഹിച്ച ഔഷധമാണ് വേണ്ടത്.
നീലക്കൊടുവേലി!.
എന്തിന്?
മാനവരിലാകെ,
ആരോഗ്യമുള്ള മനസ്സും,ദേഹവും ചിന്തകളും .വഴി.
നവയുഗ അമരനിലേക്ക്?
ലോകമെങ്ങും കാട്ടിലും മേട്ടിലും അരുവികളിലും,
പ്രകൃതി പൂക്കും ഋതുഭേദങ്ങളുടെ മായിക കാഴ്ചകളിലും
....എല്ലാമെല്ലാം തിരഞ്ഞു.
എങ്ങും ,നീലക്കൊടുവേലി കണ്ടെത്തിയില്ല.
ഇപ്പോഴും,അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
(കഥയ്ക്ക്‌ വേണ്ട ചിത്രങ്ങളെല്ലാം ഉഷ എസ് വാരിയരുടെ ഫെയ്സ്ബുക്ക് തരുന്നു.നന്ദി.)

" കാകതാലീയന്യായം" -?

ഹൈക്കോടതി ബഹു :ജഡ്ജ് ശ്രീ ഉബൈദ് ,
വിജിലൻസ് ജഡ്ജിനെ കീഴുദ്യോഗസ്ഥനെ-എസ്‌എസ്.വാസനെ -ഇത്ര ക്രൂരമായി വിമർശിക്കാമോ?
അദ്ദേഹവും കേസ് സ്റ്റേ ചെയ്തത്‌ അതും രണ്ടു
മാസം-
ഇക്കാര്യ ത്തിൽ തിടുക്കപ്പെട്ടില്ലേ?എന്ന്
ജയശങ്കരൻ വക്കീലിന്റെ വാക്കുകളിലുണ്ട്
പലരും സംശയിക്കുന്നത്, അപ്പോഴെക്കും തിരഞ്ഞെടുപ്പ് എത്തുമല്ലോ.എന്നാണ്
എന്തായാലും,
സാധാരണക്കാർക്ക്
ജുഡീഷ്യറിയിൽ ഇത്തരം വാക്പോര് അപരിചിതം.!
വിരമിച്ച ന്യായാധിപന്മാർ - കട്ജു അടക്കം -സുപ്രീം കോടതികളിലെ ന്യായാധിപരുടെ
വിശ്വാസ്യത ചോദ്യം ചെയ്തിട്ടുണ്ട്.!
ശ്രീ.വാസൻ ജഡ്ജ് ചാനലിൽ തല കുനിച്ച് വിഷമത്തോടെ
പോയത് ഉബൈദ് ന്യായാധിപനിൽ നിന്ന് ലഭിച്ച നിന്ദ്യ ക്രൂര അപമാനം കൊണ്ടെന്ന് തോന്നി.
ഇങ്ങനെ,
മേലുദ്യോഗസ്ഥരുടെ ചവിട്ടേറ്റവരെ അറിയാം.
ജയശങ്കരൻ വക്കീലീന്റെ പ്രസ്താവനകൾ ബഹു:ഉബൈദ് ജഡ്ജ് കേട്ടിരിക്കുമല്ലോ.
തീർച്ചയായും
ബഹു: വാസൻ ജഡ്ജ് ജോലിയിൽ നിന്ന് വിരമിക്കരുത്.
കാരണം ,വർഷങ്ങൾക്ക് മുൻപ്
ഇതെഴുതുന്നവൾക്ക് ,
ഔദ്യോഗിക ഉദ്യോഗക്കയറ്റം-ഹൈക്കോടതി
ഉത്തരവുണ്ടായിട്ടു പോലും രാഷ്ട്രീയക്കാരുടെ ഇടപെടൽ കൊണ്ട്
നഷ്ടപ്പെട്ടതാണ്.
സരിത , പതിതയാവാം.
എന്നാലും.ഒരു സ്ത്രീയെന്ന പരിഗണന എതിരാളികൾ നൽകേണ്ടതായിരുന്നു
സരിതയുടെ കഥ കേട്ട് ഞെട്ടിയ രാജു ന്യായാധിപൻ അവ
എഴുതിയെടുക്കാത്തത് കൊണ്ടാവാം
ഉദ്യോഗക്കയറ്റം ലഭിച്ചത്.!
അനീതികളുടെ വിളനിലമോ ,കേരളം?
ഇപ്പോൾ വന്ന ബാർ കോഴ,സോളാർ ഹൈക്കോടതി സ്റ്റെ
" കാകതാലീയ ന്യായം" - (സംഭവങ്ങൾ ഒരേ സമയത്ത് യദൃ ചഛയാ സംഭവിക്കുക )അല്ലെന്ന്
സാധാരണക്കാർ ചിന്തിച്ചാൽ
അവരെ കുറ്റപ്പെടുത്താനാവുമോ?
ജഡീഷ്യറി എക്കാലവും നീതിയുക്തമാകാൻ പൊതു ജനം മോഹിക്കുന്നു

Thursday 28 January 2016

കഥ- മാർജ്ജാരൻ കെ.എം.രാധ

കഥ
മാർജ്ജാരൻ
കെ.എം.രാധ
ഇരുട്ടും .വെളിച്ചവും തീയും വെയിലും ചൂടും തണുപ്പും മരവിപ്പും ഒന്നും തന്നെ
അവന് പ്രശ്നമല്ല.
അവൻ എവിടെയും എപ്പോഴും കടന്നു കയറും.
ഇഷ്ടമില്ലാത്ത എന്തിനെയും ഭസ്മമാക്കും.
അവനെ ,
പലർക്കും പലതായി തോന്നും!
ഹാലോവീൻ.ഭീകരൻ.മുഖംമൂടി..അങ്ങനെ പോകുന്നു വിശേഷണങ്ങൾ!
അങ്ങനെയുള്ള, അവൻ,
അവൾക്ക് മുൻപിൽ നില്ക്കുന്നു!
അവന്റെ മുഖം വിളർത്ത്,കുറ്റബോധത്തിന്റെ നിഴൽ?
"മതി.ജീവിതത്തിൽ കിട്ടാവുന്നത്ര നേടി.ഇനിയെങ്കിലും,ഇതൊക്കെ നിർത്തിക്കൂടെ?"
അവളുടെ വർത്തമാനം കേട്ട് മാർജ്ജാരൻ മുരണ്ടു.
ചീറി.അലറി.
അവൾക്ക് നേരെ ചാടി,മൂർച്ച നഖങ്ങൾ
കഴുത്തിലെ ഞരമ്പുകൾക്ക്‌ നേരെ ആഞ്ഞാഞ്ഞ് പതിച്ചു.

സി പിഎം നേതാക്കളുടെ ശ്രദ്ധയ്ക്ക്?


സിപിഎം നേതാക്കളുടെ ശ്രദ്ധയ്ക്ക്?
ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണം ഒരു പ്രാവശ്യം കേട്ടിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകാരുടെ ഭക്തിയും,വിഭക്തിയുമൊന്നും ചോദ്യം ചെയ്യില്ല.
പക്ഷേ...
താഴെയുള്ള സംഭവം ശരിയോ എന്ന് അണികളോട് ചോദിക്കുക.?
ആത്മീയതയില്‍ വിശ്വസിക്കുന്നവരെ തടയരുത്.
അപമാനിക്കരുത്
ഒപ്പം,കൊണ്ടു നടക്കുന്ന
സന്ദീപാനന്ദന്‍റെ അറിവും ,ചിദാനന്ദ പുരിസ്വാമികളുടെ ജ്ഞാനവും അളന്നു നോക്കു.
വ്യത്യാസം, മനസ്സിലാകും?
കേരളം,
ഗുണ്ടകളുടെ ,തട്ടിപ്പുകാരുടെ ,കാപാലികരുടെ,ലൈംഗിക അരാജകവാദികളുടെ, ബാലികാ ഘാതുകരുടെ കേന്ദ്രം.!
ആരെങ്കിലും,
സ്വല്പ്പം ആശ്വാസത്തിനായി,
ചിദാനന്ദപുരി സ്വാമികളെപ്പോലുള്ള സുമനസ്സുകളുടെ അനുഗ്രഹ പ്രഭാഷണത്തിനെത്തുന്നത് തടയാനുള്ള നീക്കം ഉപേക്ഷിക്കുക.
......................................................................................................................... (നാദാപുരം അരൂരിൽ ധര്‍മ്മ പ്രഭാഷണ പരമ്പരക്കിടയിൽ ചിദാനന്ദ പുരി സ്വാമികൾക്ക് നേരെ സി പി എം ആക്രമണ ..ശ്രമം. പ്രഭാഷണ ത്തിനിടയിൽ , സി പി എം വാര്‍ഡ്‌ മെമ്പറുടെയും , ബ്ലോക്ക് മെമ്പര്‍മാരുടെയും നേതൃത്വ ത്തിൽ തെറി വിളി .പ്രകടനവുമായി, എത്തിയാണ്)

കേന്ദ്ര ഭരണം?

കേന്ദ്ര ഭരണം?
ശരി പക്ഷം!
അണ്ണാ ഹസാരെയുടെ കണ്ടെത്തലിന്,നേരിന്‍റെ മിന്നലുണ്ട്.
ഒപ്പം,
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും എത്രയുംവേഗം നടപ്പാക്കുക.

ജുഡീഷ്യറിയെ അവഹേളിക്കരുത്?

ജുഡീഷ്യറിയെ അവഹേളിക്കരുത്?
പൊതു സമൂഹത്തെ-കേരളീയരെ -വിഡ്ഢികളാക്കരുത്?
ഇരുമുന്നണികളിലെ പ്രമാണിമാരുടെ അഴിമതി,
കൊലപാതക നിഗൂഢ ധാരണകളുടെ സൂചന ,
നീതിന്യായ സമൂഹം വെളിപ്പെടുത്തും നിമിഷം......
ജഡ്ജിമാരെ
'വഴിതടയും,വിധി ശരിയല്ല ''
എന്നൊക്കെ
നിന്ദ്യമായി,ക്രൂരമായി വെകിളി പിടിച്ച് തുള്ളുന്നവരെ -ടി.സിദ്ദിഖ്,വി.എസ്.ജോയ്,പ്രതിപക്ഷ നേതാക്കളെയടക്കം
ശിക്ഷിക്കുക തന്നെ വേണം.
ഇന്ന്,തൃശ്ശൂര്‍
വിജിലന്‍സ്‌ ജഡ്ജി എസ്.എസ്.വാസനെതിരെ
'എ കെ ജി സെന്‍ററിലെ തൂപ്പുകാരന്‍' എന്ന് വിളിച്ചവരെ
അഴിക്കുള്ളിലിടുക.
ടിപി,മനോജ്‌ വധക്കേസിലും ഇത് തന്നെ സ്ഥിതി?
സിബിഐ
RSS ന്‍റെ ഏജന്റാണ്,കൂട്ടിലടച്ച കിളി എന്നൊക്കെ സമൂഹത്തോട് വിളിച്ചു കൂവുന്നതിലാണോ വിശ്വാസ്യത?
ജുഡീഷ്യറി പിഴവില്ലാത്തതെന്ന് അഭിപ്രായമില്ല.
ഇങ്ങനെയെങ്കില്‍,....
സ്വന്തക്കാരും,ബന്ധുക്കളും ഉള്പ്പെടുന്ന സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും?
അവരെങ്ങനെ ജുഡീഷ്യറിയെ ആശ്രയിക്കും?
മന്ത്രി കെ.ബാബുവിനെ താല്‍ക്കാലികമായി അനുകൂലിച്ച് വിധി പ്രസ്താവിച്ച ശ്രീ.ഉബൈദ് ജഡ്ജ് വിശ്വസ്തനും,
സോളാറില്‍
മുഖ്യമന്ത്രിയ്ക്കെതിരെ നീങ്ങിയ ജഡ്ജ്ശ്രീ.വാസനെ അവിശ്വസ്തനുമെന്ന് വിലയിരുത്തുന്നത് ശരിയോ? !
ജസ്റ്റിസ് ശിവരാജനെ കളിയാക്കിയത് ആരും മറന്നിട്ടില്ല.?
അദ്ദേഹവും,ശ്രീ കമാല്‍പാഷയുമൊക്കെ നീതിന്യായസമൂഹത്തിലെ രത്നങ്ങളെന്ന് വിശ്വസിക്കുന്നു.
പലപ്പോഴും,
കേരളത്തിലെ ചില കേസുകളെങ്കിലും ,സുപ്രീംകോടതിയിലെത്തിയ ശേഷം,
ശിക്ഷ കിട്ടുമെന്ന് ജനം വിശ്വസിച്ചുറച്ച രാഷ്ട്രീയ പ്രതികള്‍ രക്ഷപ്പെട്ട ചരിത്രമുണ്ട്.
അവരെല്ലാം, ധനം ചിലവിട്ട് രക്ഷപ്പെട്ടെന്ന് നാട്ടിലാകെ പാട്ട്!
വികസനം,മികച്ച വിദ്യാഭ്യാസം എന്ന് വേണ്ട എല്ലാ രംഗത്തും നാം പിന്നിലാണ്.
എല്ലാവരും കൂടി
കേരളം ഭരിച്ച് ഭരിച്ച് മുടിച്ചു.
പൊതുജനം,നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നു.
ന്യായാധിപ സമൂഹം,
കുറ്റക്കാരെ, അവരെത്ര ഉന്നത സ്വാധീനം,
ധനം, രാഷ്ട്രീയ പിന്തുണയുണ്ടെങ്കിലും,
അവയൊന്നും കൂസാതെ, ശിക്ഷിക്കണമെന്ന്,
നീതി നടപ്പാക്കണമെന്ന്
മാത്രമാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്.
കെ.എം.രാധ

കേരളം കേഴുക!

കേരളം കേഴുക!
തിരുവനന്തപുരം ആറ്റിങ്ങൽകെ എസ് ആർ ടി സി ബസ്സ്‌ സ്റ്റാൻഡിൽ ഒരു പെൺകുട്ടി വെട്ടേറ്റ് കൊല്ലപ്പെട്ടുവെന്ന് ചാനൽ റിപ്പോർട്ട് കണ്ടു.
നമ്മുടെ നാട് ഗുണ്ടകളുടെ,കൊലയാളികളുടെ പറുദീസയാവുകയാണോ?
പോലീസ് നിഷ്ക്രിയം.
അക്രമികളെ നിയമത്തിന് മുൻപിൽ കൊണ്ടു വരാൻ അധികൃതർ തയാറാവുക

സോളാരിലും കഴമ്പുണ്ട്?

സോളാരിലും കഴമ്പുണ്ട്?
27-01-2016 Wednesday
മുഖ്യമന്ത്രിക്കും,ആര്യാടനുമെതിരെ
സരിത, കോടികളുടെ കണക്കുകളുമായി കമ്മീഷനുമായി നേരിട്ട് സംസാരിക്കുന്നുണ്ടല്ലോ!.
ഒപ്പം,
സോളാറുമായി ബന്ധപ്പെട്ട്
തലസ്ഥാനത്തെത്തിയ സരിത,
തോമസ്‌ കുരുവിളയുടെ പങ്ക്

കെ.സി.വേണുഗോപാലനും,കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ചയുടെ വിവരണം ,
സരിത വെളിപ്പെടുത്തിയ രഹസ്യം കേട്ട്
രാജു മജിസ്ട്രേറ്റ് ഞെട്ടിയ കാര്യങ്ങളുടെ കോളിളക്കം
കൂടി വെളിപ്പെടുത്തുക തന്നെ വേണം.
സംസ്ഥാന മന്ത്രിസഭ ,ഒരിക്കലും രാജു ന്യായാധിപന് സ്ഥാനക്കയറ്റം നല്കരുതായിരുന്നു.!
സംസ്ഥാനത്തെ,
ജനം തിരഞ്ഞെടുത്തയച്ച
ഇരുമുന്നണി നേതാക്കളെല്ലാം സംഘടിതമായി പാര്‍ലമെന്റിന്റെ ഇരുസഭകളും,
അവശ്യ ബില്ലുകളുടെ അവതരണാനുമതി പോലും നിഷേധിച്ച്,
സഭാ സ്തംഭനം വഴി,
സമ്മതിദാനാവകാശികളെ അപഹസിച്ചത് ചിന്തിക്കുക.
അധികാരദുര മാത്രമാണ്,ഇതിനൊക്കെ കാരണം!.
.വിദേശ രാജ്യങ്ങളിലെ സൂര്യതാപ പദ്ധതി ,
കേരളം കാര്യക്ഷമമായി പിന്തുടരുന്ന പക്ഷം
ജനത്തിന് വൈദ്യുതി കുറഞ്ഞ നിരക്കിലും
ബാക്കി വരുന്നത് വിറ്റ് ലാഭമുണ്ടാക്കാനും കഴിയും.
അത്തരം,
മികച്ച സാദ്ധ്യത തരിപ്പണമായതും നാം കണ്ടു.
കണ്‍സ്യൂമര്‍ ഫെഡ്,പൊതുമരാമത്ത് അഴിമതിയും തെളിയാതെ പോയി.!
മുഖ്യമന്ത്രിയോട് ,സഹതാപം മാത്രം?
കൂട്ടു മുന്നണി സംവിധാനം കാലാവധി തീരും വരെ ,കൊണ്ടു പോകാനായി ,
എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായി മുന്നോട്ട് പോകുന്ന നിസ്സഹായാവസ്ഥ!
അതായിരുന്നു,
സരിതയുടെ ബിനാമിയെന്ന് പരിചയപ്പെടുത്തിയ ചാനലുകാരോട്,മന്ത്രിസഭയുടെ നിലനില്‍പ്പിന് എത്ര കോടി രൂപ വേണമെന്ന
മലപ്പുറത്തെ ബിസിനസുകാരന്‍റെ ഫോണ്‍ മൊഴി ശ്രദ്ധേയം.
കേരളത്തിന് വേണ്ടത്,
അഴിമതിരഹിത-കൊലപാതക രാഷ്ട്രീയ മുക്ത ജനാധിപത്യ മതസൗഹാര്‍ദ്ദ ഭരണം!

Wednesday 27 January 2016

രാഷ്ട്രീയം? വ്യക്തി?

രാഷ്ട്രീയം? വ്യക്തി?
ജെഡിയുവും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും,?
ഏഷ്യാനെറ്റ് അവതാരക സിന്ധു sooryakumar
പാലക്കാട്, ജെ ഡി യു
1,30000 vote ന് പരാജയപ്പെട്ടതിന്‍റെ കാര്യ-കാരണ അന്വേഷണം
നടത്തിയത് കണ്ടു?.
ജെ ഡി യുവിനെ, ജനം പരാജയപ്പെടുത്തിയതെന്ത് കൊണ്ട്?
അതെന്തു കൊണ്ട്, സിന്ധു വിശകലനം ചെയ്തില്ല?
രാഷ്ട്രീയത്തിലെ കാപട്യം മനസ്സിലാക്കുക.?
ആരാണോ കേരളത്തിലെ ജെ ഡി യു വിന്‍റെ നേതാവ്?
ആ വ്യക്തിയും,അദ്ദേഹത്തിന്‍റെ സമ്പന്നതയും, രചനകളുമായിരുന്നു എതിരാളികളുടെയും, ഒപ്പമുള്ളവരുടെയും
ആയുധം.!
പരിസ്ഥിതി,
ഭൂരിപക്ഷ-ന്യൂനപക്ഷ സമവാക്യങ്ങളുടെ വ്യതിചലനം തുടങ്ങിയ ഓരോ വിഷം തേച്ച അമ്പും
ജെഡി യുവിന് എതിരെ പ്രയോഗിച്ചു!
ഫലം,കനത്ത പരാജയം!
എന്‍റെ ഗവേഷണ ഫലം ശരിയോ എന്ന് പരിശോധിക്കു?
ഒരിക്കലും,
വ്യക്തിഹത്യയിലൂടെ വിജയം കൈവരിക്കുന്ന രീതി
രാഷ്ട്രീയക്കാരുടെ അജണ്ടയിലുണ്ടാവരുത്.
ബിജെപിയും ,അതിന്‍റെ ഇര.!
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണല്ലോ,ഇന്ന് രാഷ്ട്രീയക്കാരുടെ മുഖ്യ ശത്രു!
കേരളത്തിലെ ബിജെപി ഓരോ നീക്കവും കരുതലോടെ മാത്രം?
കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് പത്രികയിലും,പൊതു വേദിയിലും ഉന്നയിക്കുക.
സമാന ചിന്താഗതിക്കാരെ-വലുപ്പ ചെറുപ്പം നോക്കാതെ
ഒപ്പം കൈപിടിച്ചു കൊണ്ടുപോവുക.
. വിജയിക്കും.
K.M.RADHA

ഇതോ,നിഷ്പക്ഷ പത്ര ഗവേഷണം?

കേരളത്തിലെ നിയമ വ്യവസ്ഥ?
രാഷ്ട്രീയക്കാരും,ഉന്നതരും കോടീശ്വരന്മാരും ചേരുന്ന
എത്രയെത്ര കേസുകളാണ് മായ്ഞ്ഞു പോകുന്നത്?
അനുജ സലിം മരണം ചാനലുകളിലോ,പത്രങ്ങളിലോ കണ്ടില്ല!
ഇതോ,നിഷ്പക്ഷ പത്ര ഗവേഷണം?

ആശങ്കയ്ക്ക് പരിഹാരം കാണുക?


ഇന്ത്യ,ജനാധിപത്യ രാജ്യം!
അതു കൊണ്ടു തന്നെ,
സമൂഹം,
കേരളത്തിലെ ദളിത്കുട്ടിയുടെ ആശങ്കയ്ക്ക് പരിഹാരം കാണുക?
.........................................................................................................................
ദീപയുടെ പരാതി വായിക്കു?
"ഹൈദരാബാദ് കേന്ദ്ര
സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയുമായി
ബന്ധപ്പെട്ട് സമരമുഖത്തുള്ള എസ്എഫ്ഐയ്ക്ക് മുന്നില് ശക്തമായ ചില ചോദ്യങ്ങള്
ഉയർത്തുകയാണ് എം.ജി
സർവ്വകലാശാലയിലെ ഗവേഷക
വിദ്യാർത്ഥിനി ദീപ പി മോഹനൻ
"എസ്എഫ്ഐ അഖിലേന്ത്യ
പ്രസിഡണ്ട് ശിവദാസൻ ചേട്ടനോട്
കുറച്ച് ചോദ്യങ്ങള് എന്ന
തലക്കെട്ടിലാണ് ദീപയുടെ
ചോദ്യങ്ങൾ...?
എംജി സര്വ്വകലാശാലയില്
മാനസീക പീഢനങ്ങൾ
ഏറ്റുവാങ്ങിയപ്പോൾ എന്ത്
കൊണ്ടാണ് എസ്എഫ്ഐ
പ്രതികരിക്കാതിരുന്നതെന്ന് ദീപ
ചോദിക്കുന്നു. മാനസീകമായി
പീഡിപ്പിച്ച അധ്യാപകന് ഇടത്
പക്ഷ യൂണിയനില് പെട്ട ആളായാല്
അയാളെ സംരക്ഷിക്കുന്ന
നിലപാടാണോ എസ്എഫ്ഐ
സ്വീകരിക്കേണ്ടത് എന്നും ദീപ
ചോദിക്കുന്നു.
ഫേസ്ബുക്കില് ദീപയിട്ട പോസ്റ്റ്
ഇതിനകം ചര്ച്ചയായി കഴിഞ്ഞു.
പോസ്റ്റിന്റെ പൂര്ണരൂപം
വായിക്കുക-
"എസ്.എഫ്.ഐ.അഖിലേന്ത്യാ
പ്രസിഡണ്ട് ശിവദാസന്
ചേട്ടനോട് കുറച്ച്
ചോദ്യങ്ങള് ? തീര്ച്ചയായും
പ്രതികരണം
പ്രതീക്ഷിക്കുന്നു …..
08012016 ന് മാതൃഭൂമി
ദിനപത്രത്തിന്റെ
എഡിറ്റോറിയല് പേജില്
ചേട്ടന് എഴുതിയ
‘വിവേചനങ്ങളുടെ
വര്ത്തമാനമെന്ന’ ലേഖനം
വായിച്ചിരുന്നു ..അതിലെ
ദളിത് സ്നേഹം കണ്ടപ്പോള്
സന്തോഷം തോന്നി,
ഇപ്പോള് രോഹിത്
വെമുലയുടെ
ആത്മഹത്യയിലൂടെ വീണ്ടും
ആ സ്നേഹം കാണുമ്പോള്
സന്തോഷം കൂടുന്നു ….
1. ദളിത് ഗവേഷകയായ
ദീപ.പി.മോഹനന് എന്ന
ഞാന് കഴിഞ്ഞ കൊല്ലം
എം.ജി.സര്വ്വകലാശാലയില്
മാനസിക പീഡനങ്ങള്
ഏറ്റുവാങ്ങിയപ്പോള് ഒന്ന്
പ്രതികരിക്കുക പോലും
ചെയ്യാതിരുന്നതിന്റെ
കാരണം ??
2. എന്നെ പരസ്യമായി
മോഷ്ടാവാക്കി
ചിത്രീകരിച്ച്
കളിയാക്കുകയും,
ഇരിപ്പിടം നിഷേധിച്ച്
എഴുന്നേല്പ്പിച്ചു വിടുകയും,
ഡിപ്പാര്ട്ട്മെന്റില്
പൂട്ടിയിടുകയും ചെയ്ത
അദ്ധ്യാപകന് ഇടതുപക്ഷ
സംഘടനയില്പ്പെട്ട
ആളാണെങ്കില്
അദ്ദേഹത്തെ
സംരക്ഷിക്കുന്ന
നിലപാടാണോ
എസ്.എഫ്.ഐ പോലുള്ള ഒരു
സംഘടന
സ്വീകരിക്കേണ്ടത് ???
3. പത്ര, ദൃശ്യ മാധ്യമങ്ങള്
എനിക്ക് നേരെയുണ്ടായ
മാനസിക പീഡനം
വാര്ത്തയാക്കിയപ്പോള്
പല ദളിത് സംഘടനകളും
ഇവിടെ വന്ന് സമരങ്ങള്
നടത്തി…ഈ ക്യാമ്പസിലെ
എസ്.എഫ്.ഐ ഒന്ന്
പ്രതിഷേധിക്കാന് പോലും
തയാറായില്ല …എന്ത്
പറയുന്നു ???..
4. എന്നെ പീഡിപ്പിച്ച
അധ്യാപകനെതിരെ
‘പോരാട്ടം’ എന്ന പേരില്
ക്യാമ്പസില് ആരോ
പോസ്റ്റര് ഒട്ടിച്ചതിന്
എന്നെ ‘മാവോയിസ്റ്റ്’
ആക്കാനുള്ള ഒരു ശ്രമം
ഭരണകൂടത്തിന്റെ ഭാഗത്ത്
നിന്നും ഉണ്ടായി…
എസ്.എഫ്.ഐ നിസ്സംഗത
പാലിക്കേണ്ട
വിഷയമായിരുന്നോ ഇത് ??..
5. ഡിപ്പാര്ട്ട്മെന്റില്
പൂട്ടിയിട്ട എന്നെ
പുറത്തിറക്കിയത് കോട്ടയം
ഗാന്ധിനഗര് പോലീസ്
എത്തിയാണ് …പ്രബുദ്ധ
കേരളത്തില് നടന്ന ഈ
സംഭവത്തെ ചേട്ടന്
എങ്ങനെ
നോക്കിക്കാണുന്നു ??..
6. പ്രൊ. വൈസ് ചാന്സിലര്
ഡോ.ഷീന ഷുക്കൂറിനോട്
‘ദളിത് വിദ്യാര്ഥിക്ക്
ഫേവര് ചെയ്താല് ഗവേഷണ
സ്ഥാപനത്തിന്റെ
ഡിസിപ്ലിന് പോകുമെന്ന്’
പറഞ്ഞ ഡോ.നന്ദകുമാര്
കളരിക്കല് ഇന്ന്
സ്ഥാപനത്തിന്റെ
മേധാവിയാണ്. എന്താണ്
അഭിപ്രായം ??..
7. ഒരാഴ്ചക്കുള്ളില്
പൂര്ത്തിയാക്കുമെന്ന്
വി.സി.പ്രഖ്യാപിച്ച
അന്വേഷണത്തിന്റെ
റിപ്പോര്ട്ട് ഒരു
കൊല്ലമാകാറായിട്ടും
പുറത്തു വന്നിട്ടില്ല …
എസ്.എഫ്.ഐ
പ്രതികരിക്കുമോ??