Thursday 28 January 2016

കഥ- മാർജ്ജാരൻ കെ.എം.രാധ

കഥ
മാർജ്ജാരൻ
കെ.എം.രാധ
ഇരുട്ടും .വെളിച്ചവും തീയും വെയിലും ചൂടും തണുപ്പും മരവിപ്പും ഒന്നും തന്നെ
അവന് പ്രശ്നമല്ല.
അവൻ എവിടെയും എപ്പോഴും കടന്നു കയറും.
ഇഷ്ടമില്ലാത്ത എന്തിനെയും ഭസ്മമാക്കും.
അവനെ ,
പലർക്കും പലതായി തോന്നും!
ഹാലോവീൻ.ഭീകരൻ.മുഖംമൂടി..അങ്ങനെ പോകുന്നു വിശേഷണങ്ങൾ!
അങ്ങനെയുള്ള, അവൻ,
അവൾക്ക് മുൻപിൽ നില്ക്കുന്നു!
അവന്റെ മുഖം വിളർത്ത്,കുറ്റബോധത്തിന്റെ നിഴൽ?
"മതി.ജീവിതത്തിൽ കിട്ടാവുന്നത്ര നേടി.ഇനിയെങ്കിലും,ഇതൊക്കെ നിർത്തിക്കൂടെ?"
അവളുടെ വർത്തമാനം കേട്ട് മാർജ്ജാരൻ മുരണ്ടു.
ചീറി.അലറി.
അവൾക്ക് നേരെ ചാടി,മൂർച്ച നഖങ്ങൾ
കഴുത്തിലെ ഞരമ്പുകൾക്ക്‌ നേരെ ആഞ്ഞാഞ്ഞ് പതിച്ചു.

No comments:

Post a Comment