Saturday 10 September 2016

ആധുനിക ലോകം കണ്ട ഏറ്റവും വലിയ ദുരന്തം?

ആധുനിക ലോകം കണ്ട ഏറ്റവും വലിയ ദുരന്തം?
അഭയാര്‍ത്ഥികള്‍!
സിറിയ,അഫ്ഗാനിസ്ഥാന്‍,ഇറാഖ്,,ലിബിയ,സുഡാന്‍,നൈജീരിയ, സോമാലിയ,.തുടങ്ങിയ പശ്ചിമേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍.പ്രകൃതിദുരന്തമല്ല, 
മറിച്ച് ,
ലോകം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാമെന്ന ദുഷ്ചിന്ത,
ഏകാധിപത്യം ,ജിഹാദ്, തീവ്രവാദത്തിന്‍റെ ഫലമാണ്
15 ലക്ഷം പേര്‍ക്ക് ജന്മ നാടുകളില്‍നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട്,
പാശ്ചാത്യ നാടുകളുടെ ദയാവായ്പ്പിന് അപേക്ഷിക്കേണ്ടിവന്നത്. !
സമ്പന്ന രാഷ്ട്രങ്ങളായ ജര്‍മ്മനി,ബ്രിട്ടന്‍ ,ഫ്രാന്‍സില്‍നിന്ന് ,ഇതിനെതിരെ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞുവെന്ന്,
twitter ല്‍ നിന്ന് മനസ്സിലായി.
എന്തുകൊണ്ട്?
അഭയം കൊടുത്ത രാജ്യങ്ങളിലെ ദേശവാസികള്‍ അവര്‍ക്ക് ലഭിക്കുന്ന സുഖസൌകര്യങ്ങള്‍ കുറഞ്ഞുപോകുമെന്നും,
ഇപ്പോള്‍ കുടിയേറിയവര്‍,
ഭാവിയില്‍
തങ്ങള്‍ക്ക് ഭീഷണിയാവുമെന്നും ഭയപ്പെടുന്നു.
ഇസ്രേല്‍ , കുടിയേറ്റ പ്രവാഹം തടയാന്‍ രാജ്യാതിര്‍ത്തിയില്‍ വന്മതില്‍ നിര്‍മ്മിക്കുന്നുവെന്ന് കേട്ടു
.അതിന് ,ആ രാജ്യത്തെ .കുറ്റപ്പെടുത്താനാവില്ല!
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍
കൂട്ടക്കൊല നടത്തുമ്പോള്‍ ഉന്നയിച്ച വികല മനുഷ്യത്വ രഹിത വാദം എന്തായിരുന്നു?
നൈജീരിയയിലെ കൃസ്ത്യാനികള്‍,മുന്‍പ്.മുസ്ലിംകള്‍ ആയിരുന്നുവത്രെ!''
കുടിയേറ്റനിയമം കര്‍ശനമാക്കിയ മുകളില്‍പ്പറഞ്ഞ രാഷ്ട്രങ്ങള്‍ മനുഷ്യകാരുണ്യ-സ്നേഹത്തിന്‍റെ ഉത്തമ മാതൃകകളായി
4-5 ലക്ഷം പേര്‍ക്ക് ഭക്ഷണം,താമസം നല്‍കി രക്ഷിച്ചുവെങ്കിലും
ഭാവിയില്‍ ഇരുകൂട്ടര്‍ക്കും
'ഇലയ്ക്കും,മുള്ളിനും കേടുവരാത്ത' രീതി സംജാതമാകണമെങ്കില്‍,
ഇസ്ലാമിക പോരാളികള്‍
യുദ്ധങ്ങളും ,കലാപങ്ങളും, കൂട്ടക്കുരുതികളും അവസാനിപ്പിക്കുക തന്നെ വേണം.
നാല് ലക്ഷം കശ്മീരികള്‍ ,ജന്മനാടായ കാശ്മീരിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത് പോലെ
മുകളില്‍പ്പറഞ്ഞ അഭയാര്‍ത്ഥികള്‍ക്കും,
സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാന്‍ അവകാശമുണ്ട്‌.
എണ്ണയുടെ സ്വര്‍ണ്ണഖനികളായ ഗള്‍ഫ് രാജ്യങ്ങള്‍ എന്തുകൊണ്ടാണ് കുടിയേറ്റക്കാരെ സ്വീകരിക്കാത്തത്?
അവിടെയുള്ള ഭരണാധികാരികള്‍ക്കും സംശയമുന,ഐ എസില്‍ തന്നെ !
അഭയം കൊടുത്ത കൈയ്ക്ക് തിരിച്ചു കടിക്കുമെന്ന ചിന്ത.!.
രക്ഷതേടി വരുന്നവരില്‍
ഐ എസ് വലയത്തിലുള്ളവര്‍/
അല്ലാത്തവര്‍ എന്നൊക്കെ എങ്ങനെ തിരിച്ചറിയാനാകുമെന്ന ആശങ്ക,,
രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിന് വെല്ലുവിളി,
സര്‍വോപരി
സുല്‍ത്താന്‍ രാജ ഭരണം എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ഐ സിന്‍റെ ദുഷ്ട ലാക്കില്‍ വീഴാതിരിക്കല്‍ എന്നിവയുമാകാം.
എന്തായാലും,
പാശ്ചാത്യരാജ്യങ്ങള്‍.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അനേകങ്ങള്‍ക്ക്,
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്,സ്നേഹം,കാരുണ്യം,സഹായം നല്‍കിയത് എന്നെന്നും ഓര്‍മ്മിക്കപ്പെടും.
കെ.എം.രാധ

ഇന്ത്യ, വന്‍ ശക്തികളുടെ മാര്‍ഗ്ഗം, സ്വീകരിക്കുക?

ഇന്ത്യ 
വന്‍ ശക്തികളുടെ മാര്‍ഗ്ഗം, സ്വീകരിക്കുക?
കശ്മീരി പണ്ഡിറ്റ് പുനരധിവാസം ,സാധ്യമാക്കുക. 
അമേരിക്ക,ബ്രിട്ടന്‍, ചൈന,ഇസ്രേല്‍, ഫ്രാന്‍സ്, ജര്‍മ്മനി,സ്വിറ്റ്സര്‍ലന്‍ഡ്,റഷ്യ,ഇറ്റലി
തുടങ്ങിയ ലോകരാഷ്ട്രങ്ങളെ എന്തുകൊണ്ട് ഐഎസ് അക്രമിക്കുന്നില്ല?
അവിടെയുള്ള ഭരണ-പ്രതിപക്ഷം,ജനം,
ശക്തമായ സുരക്ഷാ സംവിധാനം തുടങ്ങിയ അനേകം ഘടകങ്ങള്‍ രാഷ്ട്രത്തോട് എക്കാലവും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
അവര്‍ക്കെല്ലാം രാഷ്ട്രമാണ് വലുത്.
അതുകൊണ്ടുതന്നെ,
അങ്ങും,ഇങ്ങും ചെറു അക്രമങ്ങള്‍ നടത്താനെ ഭീകരവാദികള്‍ക്ക് കഴിയുന്നുള്ളൂ.
WORLD TRADE CENTER ആക്രമണം ,സുരക്ഷാവീഴ്ചയാണ്.
അല്ലാതെ,
ഇന്ത്യയ്ക്കകത്തുള്ളത്ര ഒറ്റുകാര്‍ അവിടെയില്ല.
മുകളില്‍പ്പറഞ്ഞ അമേരിക്ക,ആസ്ത്രേലിയ ,ഇസ്രേല്‍ രാജ്യങ്ങളൊഴികെ ബാക്കിയുള്ളവ സന്ദര്‍ശിച്ചപ്പോള്‍, അവിടെയുള്ള മനുഷ്യരുടെ രാജ്യസ്നേഹം കണ്ടറിഞ്ഞതാണ്.
ഇന്ത്യ, നിരന്തരം അക്രമിക്കപ്പെടുന്നു.
ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാര ആര്‍ത്തിയ്ക്കൊപ്പം,
, കഴിഞ്ഞ
60 YEARS ഇന്ത്യക്കാരെ ജാതിമതവര്‍ഗ്ഗാടിസ്ഥാനത്തില്‍ വിഭജിച്ചു ഭരിച്ച കോണ്ഗ്രസ്കുബുദ്ധിയാണ് ഇതിന് കാരണം.
കശ്മീരില്‍,ഇസ്രേല്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍,പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജ്ജവം എന്‍ഡിഎ സര്‍ക്കാരില്‍ നിന്നുണ്ടാവണം.
നുഴഞ്ഞുകയറ്റക്കാരെ,രാജ്യദ്രോഹികളെ ശക്തമായി നേരിടുക തന്നെ വേണം.

Friday 9 September 2016

വീണ്ടും ,സൌമ്യ?

വീണ്ടും ,സൌമ്യ?
ഭരണകൂടം,
ക്രിമിനലുകളെ,കൊലപാതകികളെ രക്ഷിക്കാന്‍ പെടാപാട്
നടത്തുന്നത് കിളിരൂര്‍,കവിയൂര്‍,സൂര്യനെല്ലി, ഐസ്ക്രീം,ജിഷ...അങ്ങനെ എത്രയെത്ര സംഭവങ്ങള്‍?.
തീര്‍ച്ചയായും,
ആളുരിനെപ്പോലുള്ള വക്കീലന്മാരെ വന്‍ തുകക്ക് വാങ്ങി
പാവപ്പെട്ട സൌമ്യയെ കൊന്നവനെ -ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയെ- രക്ഷിക്കാന്‍ നോക്കുന്ന ഭീകരതയ്ക്ക്
നാളെ സര്‍ക്കാരിന് ഉത്തരം നല്‍കേണ്ടിവരും.
ജനരോഷം ശക്തമായാല്‍ ,മാത്രമേ, ഇതിന് പരിഹാരമുണ്ടാകൂ.
അതുപോലെതന്നെ ,
തിരുവനന്തപുരത്ത്, പേപ്പട്ടി ഒരു സ്ത്രീയെ കടിച്ചു കീറികൊന്നത് പോലും ,കേരള സര്‍ക്കാര്‍
കേന്ദ്രത്തിലേക്ക് അയച്ച ഫയലില്‍ ചേര്‍ത്തില്ലെന്നറിഞ്ഞ് അത്ഭുതപ്പെട്ടു.
.

നിഷ്പക്ഷര്‍,പ്രതികരിക്കുക.

കേരളത്തില്‍ നേരായ ജനാധിപത്യം,മതേതരത്വം പുലരണോ?
എങ്കില്‍?
ഹൈന്ദവക്ഷേത്രങ്ങളെപ്പോലെതന്നെ,ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും ,
സര്‍ക്കാര്‍ അധീനതയില്‍ വരണമെന്ന
പോസ്റ്ററില്‍ രേഖപ്പെടുത്തിയ എഴുത്തിന് പ്രാധാന്യമില്ലേ?
നിഷ്പക്ഷര്‍,പ്രതികരിക്കുക.
കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുള്ള ഗുരുവായൂര്‍,
പന്തളത്ത് രാജാവിന്റെ ശബരിമല തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത ഹൈന്ദവ ക്ഷേത്രങ്ങള്‍,
അഹിന്ദുക്കളുടെ നികുതിപ്പണത്തില്‍ നിന്ന് എടുത്തെന്ന തട്ടിപ്പ് ഇനിയും ആരും വിശ്വസിക്കേണ്ടതില്ല.
വരുന്നവരെ അതിഥികളായിട്ടല്ല സ്വീകരിച്ചത്.
ഇതരമതസ്ഥരെ സ്വന്തക്കാരായി സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് ആരാധനാലയങ്ങള്‍ പണിയാനും,ജീവിതസൌകര്യങ്ങളും നല്‍കിയത് ഹിന്ദു രാജാക്കന്മാരെന്ന സത്യം അംഗീകരിക്കുക.
ഹൈന്ദവര്‍ക്കാര്‍ക്കും,ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ സര്‍ക്കാരില്‍  ലയിപ്പിക്കാന്‍  ആഗ്രഹമില്ല.
പക്ഷെ,
സര്‍ക്കാരിന്റെ  പക്ഷപാതനിലപാടിനെയാണ്‌ ചോദ്യം  ചെയ്യുന്നത്.
ഹൈന്ദവര്‍ക്ക് ലഭിക്കേണ്ട  സ്വാഭാവിക നീതിയ്ക്ക് വേണ്ടി,
ഇതര ജാതിമതവര്‍ഗ്ഗങ്ങള്‍,അവയില്‍  വിശ്വസിക്കാത്തവര്‍ ഹൈന്ദവരെ സഹായിക്കുക. 

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍?

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍?
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള അമ്പലങ്ങളില്‍ വഴിപാട്‌ തുക വര്‍ദ്ധിപ്പിച്ചു.
ഗുരുവായൂര്‍ ഗസ്റ്റ് ഹൌസുകളില്‍ മുറി വാടകയും കൂട്ടി.
താങ്കള്‍ വിശ്വാസികളുടെ രക്ഷകനോ അതോ ശിക്ഷകനോ?
സര്‍ക്കാരിനോട്,അവ പൂര്‍വ സ്ഥിതി നിലനിര്‍ത്തണമെന്ന്
പറയാന്‍ താങ്കള്‍ക്ക് ധൈര്യമില്ല. 

സര്‍ക്കാര്‍ നിയന്ത്രിത പണംവാരി ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടികള്‍ എവിടെപോയി മറയുന്നു?
അവ കൊണ്ട്, ഹൈന്ദവ സമൂഹത്തിന് എന്തെങ്കിലും
മെച്ചമുണ്ടായോ?
മാസം തോറും ഗുരുവായൂരില്‍ നിന്ന് ലഭിക്കുന്ന നാല്കോടി,ശബരിമലയില്‍ നിന്ന് 184 കോടി.
ഇവയൊക്കെ ,ചിലവുകള്‍ക്ക്ശേഷം ബാക്കി തുക
എവിടെ ?
തിരുപ്പതി മോഡല്‍ മാതൃകയില്‍ ദേവസ്വംബോര്‍ഡ് വക എത്ര പ്രൊഫെഷണല്‍,ആര്‍ട്ട്സ്‌ &സയന്‍സ് കോളേജുകള്‍,
അഗതിമന്ദിരങ്ങള്‍ ,ധര്‍മ്മസ്ഥാപനങ്ങള്‍,ചികിത്സാലയങ്ങള്‍ ഉണ്ട്?
എന്തിന് വിമാനത്താവളം?
എന്തിന് ഹെലികോപ്ടര്‍?
കാനനവാസന്‍ അയ്യപ്പനെ കാണേണ്ടവര്‍, കല്ലും,മുള്ളും വഴികളിലൂടെ വന്ന് ദര്‍ശനം നടത്തും.
കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണ ക്ഷേത്രങ്ങള്‍ ബിസിനസ് താല്പ്പര്യങ്ങളോടെ, ടൂറിസ്റ്റ്
കേന്ദ്രങ്ങളാക്കിയിട്ട്,ഹൈന്ദവര്‍ക്ക്എന്ത് പ്രയോജനം?
ഗുരുവായൂര്‍,
ചോറ്റാനിക്കര തുടങ്ങിയ നിരവധിഅമ്പലങ്ങള്‍ക്കു മുന്‍പില്‍,വൃദ്ധ ജന്മങ്ങള്‍ ഭിക്ഷ്യ്ക്ക് കൈനീട്ടി തെരുവില്‍ ഉറങ്ങുമ്പോള്‍,
അവരെ പുനരധിവസിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് ശ്രമിക്കാതെ,
കോടികളുടെ വരുമാനം ആയിരം,പതിനായിരം കോടികളാക്കി മാറ്റാനുള്ള തുടക്കം ചാനല്‍ തുടങ്ങുന്നതില്‍ നിന്ന് ആരംഭിച്ചപ്പോള്‍,ഭക്തജനം തടഞ്ഞതാണ്.
ക്ഷേത്ര സ്വത്തും,പണവും ലഭിക്കുന്നത്,ഹൈന്ദവരെ വേദ ശാസ്ത്ര-സംസ്കൃത പഠനത്തിനും,അവരുടെ ദാരിദ്ര്യത്തിനും സ്വല്പ്പമെങ്കിലും പരിഹാരം കാണാനാണ്.
ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ നല്‍കേണ്ടത്,ഹൈന്ദവ പുരാണ-വേദങ്ങളില്‍ അറിവുള്ള,ഹൈന്ദവര്‍ക്ക്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പോലെതന്നെ.
എത്രയൊക്കെ ഇല്ലെന്ന് മേനി നടിച്ചാലും,
ജാതിയും,മതവും,വിശ്വാസങ്ങളുമൊക്കെയുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
കേരളപ്പിറവി തൊട്ട് ഇന്നുവരെ കിടപ്പാടമോ,
സ്വന്തം ഭൂമിക്ക് പട്ടയം പോലും ലഭിക്കാതെ മൃഗജീവിതം
നയിക്കുന്ന ആദിവാസികള്‍ക്ക് ,സാമാന്യമായി ജീവിതം
നല്‍കാന്‍ പോലും അതതു മുന്നണികള്‍ക്കു സാധിച്ചുവോ?

മനുഷ്യപക്ഷത്തേക്ക്?

ഇടതുപക്ഷ സഹയാത്രികരും,മനുഷ്യപക്ഷത്തേക്ക്?
നടന്‍ ശ്രീനിവാസനൊപ്പം ചേരാന്‍ ,മറ്റൊരു എഴുത്തുകാരന്‍ എം.മുകുന്ദന്‍ കൂടി രംഗത്തേക്ക്!.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ,അവരുടെ ഒത്താശക്കാരും
നടത്തുന്ന കൊലകളെ എതിര്‍ക്കുന്നവരുടെ , ,സമാധാനകാംക്ഷികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായാല്‍
മാത്രമേ,കേരളത്തില്‍ കൊലപാതക പരമ്പര ഇല്ലാതാവുകയുള്ളൂ
കേരളത്തിലെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ ,ഒരു മേശയ്ക്ക് ചുറ്റും ഇരുന്നാല്‍ തീരാവുന്ന പടലപ്പിണക്കങ്ങള്‍, കൊലകള്‍ക്ക് മാത്രമായി വഴി മാറുമ്പോള്‍,ജനം വെറുങ്ങലിക്കുന്നു.
സമൂഹമനസ്സ്,കരയുന്നു.

Tuesday 6 September 2016

കഥ ഇനിയിങ്ങനെ?

കഥ
ഇനിയിങ്ങനെ?
നഗരം, പതിവിലുമധികം ക്ഷീണിച്ചിരുന്നു.
അവള്‍,
പാതയോരത്തെ വെയില്‍ചായും നടവഴിയിലൂടെ വളരെ തിരക്കിട്ട് നടന്നു പോകുമ്പോള്‍
വിചാരിക്കാതെ മുന്‍പിലെത്തിയ ആള്‍ക്കൂട്ടം..
പെട്ടെന്ന് ചീറി,അലറി,
വടിവാള്‍,കത്തി,കല്ലുകള്‍ കൊണ്ട് പരസ്പരം അക്രമത്തിലേക്ക് നീങ്ങുന്നു.
പെട്ടെന്ന്,
ഒരുചെറു കരിങ്കല്ല് അവളുടെ കൈക്ക് വീണു.
തിരിഞ്ഞില്ലായിരുന്നെങ്കില്‍?
തലയില്‍ വന്നു പതിയ്ക്കുമായിരുന്നു
തീര്‍ച്ചയായും,
കല്ല്‌, വഴിയാത്രക്കാരുടെ .അടുത്തെത്താന്‍ വഴിയില്ല.
പിന്നെ.
അവള്‍, പെട്ടെന്ന് തിരിഞ്ഞപ്പോള്‍,കണ്ണടയില്‍ ഒരു രൂപം
പതിച്ചു.
അവള്‍ക്ക് ആളെ മനസ്സിലായി...
കാരണവും....
ചെറിയശിക്ഷ അവള്‍ തന്നെ വിധിച്ചു.
പിറ്റേന്നു രാവിലെ, അവള്‍ അവന്‍റെ വീട്ടിലെത്തി.
ചായയും,വെള്ളയപ്പവും സ്റ്റൂവും കഴിക്കുന്ന അവനെ കണ്ട് അവള്‍ അടുത്തു ചെന്നു.
അവളുടെ കൈയിലുള്ള
ഒരു പിടി പൂഴി അവന്‍ കഴിക്കുന്ന പ്ലെയിറ്റിലിട്ടു..
'ഇത്,ഇവിടം കൊണ്ട് തീരണം.മേലില്‍, ഉപദ്രവിക്കാന്‍....
വന്നാല്‍..'
അവളുടെ ഇറങ്ങിപ്പോക്ക് കണ്ട്,അവള്‍ എങ്ങനെ
ആള്‍ക്കൂട്ടത്തില്‍ വെച്ച് തിരിച്ചറിഞ്ഞെന്നറിയാതെ
അവന്‍ കുഴങ്ങി.
LikeShow more reactions
Comment

Muslim clerics

Muslim clerics to Rajnath Singh: No need to meet separatists who raise ‘Pakistan Zindabad’ slogans...
. ( പാകിസ്ഥാന് ജയ്‌ വിളിച്ച വിഘടനവാദികളെ കാണേണ്ട ഒരാവശ്യവുമില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ രാഷ്ട്ര സ്നേഹികളായ കശ്മീര്‍ മുസ്ലിം മത പണ്ഡിതരുടെ ബുദ്ധി പോലും ,യെച്ചൂരി-രാജ സംഘത്തിനുണ്ടായില്ലല്ലോ.കഷ്ടം.)

ഇന്ത്യന്‍ ഇടതുപക്ഷം? ,

ഇന്ത്യന്‍ ഇടതുപക്ഷം ,പശ്ചാത്തപിക്കേണ്ടി വരും?
ഇന്ത്യന്‍ ജനത,എല്ലാം സൂക്ഷ്മമായി വിലയിരുത്തുന്ന
കാര്യം ,പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കുക. 
2016 september 3, 4 തീയതികളില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം,
ജമ്മു-കശ്മീരില്‍ നിലവിലുള്ള (പാക്കിസ്ഥാന്‍ സഹായത്തോടെ വിഘടനവാദികള്‍ കരുതിക്കൂട്ടിയുണ്ടാക്കുന്ന) സംഘര്‍ഷം ചര്‍ച്ച ചെയ്ത് 
പരിഹരിക്കാന്‍ കശ്മീര്‍ സന്ദര്‍ശിച്ചു.
കശ്മീര്‍ വിഭജനവാദികള്‍,കമ്മ്യൂണിസ്റ്റ് നേതാവ്
യെച്ചൂരിയെയും,സംഘത്തെയും സംസാരിക്കാന്‍ പോലും
അനുവദിക്കാതെ പടിയടച്ച് പിണ്ഡം വെച്ചതുപോലെ,
പാക്കിസ്ഥാന്‍ ക്രൂരതയില്‍ അള മുട്ടിയ ബലൂചി സര്‍പ്പങ്ങള്‍ നാളെ ഇന്ത്യന്‍ ഇടതുപക്ഷത്തെ കൊത്തി കൊല്ലും.
കാശ്മീരില്‍ ഹിതപരിശോധന നടത്തണോ,വേണ്ടേ എന്ന്,
നാല് ലക്ഷം കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ച ശേഷം,
ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കും.
സ്വന്തം വീട്ടിലുള്ളവരെ സംരക്ഷിക്കാതെ,പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ പോയവരുടെ മാനസികാവസ്ഥ
കഷ്ടം തന്നെ.
1947 OCTOBER ല്‍ കശ്മീര്‍ ,ഹരിസിംഗ് രാജാവ് ,ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച ദേശം.ഇക്കാലംവരെ ,ഇന്ത്യന്‍ സര്‍ക്കാരാണ് ,ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെപ്പോലെ,കശ്മീരിനെയും സംരക്ഷിച്ച് പരിരക്ഷിച്ചു വന്നത്.
ചരിത്രമറിഞ്ഞിട്ടും ,അറിയില്ലെന്ന് നടിച്ചുകൊണ്ട്‌,ചൈനയെ,പാകിസ്ഥാനെ താങ്ങുന്ന ഇടതുപക്ഷ നയം,അവര്‍ക്കുതന്നെ വിനയാകും.
ഭീകരുരുടെ തോക്കുകള്‍ പേടിച്ച് ജീവനും കൊണ്ട് താഴ്വരയില്‍ നിന്ന് ഓടിപ്പോയ
4 ലക്ഷം കാശ്മീരി പണ്ഡിറ്റുകളും,അവരുടെ പുതുതലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണ് കശ്മീര്‍ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലത്.
പാകിസ്ഥാന്‍റെ ഇരുമ്പു മുഷ്ടിയില്‍ ഞെരുങ്ങുന്ന ബലൂചിസ്ഥാന്‍,പാക് അധിനിവേശ കശ്മീരിന് ലോകം മുഴുവന്‍ പിന്തുണ പ്രഖ്യാപിക്കണം.
ഭാരതത്തില്‍,കമ്മ്യൂണിസം ശോഷിച്ചു വരികയാണെന്ന സത്യം,
കനയ്യനെ,താരിഗാമിയെ പിന്താങ്ങിയ ബിനോയ്‌ വിശ്വത്തെപ്പോലുള്ളവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും.
കോണ്ഗ്രസ്,ബിജെപി,
വലത്-ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് പറഞ്ഞാലും,അതെല്ലാം ഒറ്റയടിക്ക് വിഴുങ്ങാന്‍ ഇന്ത്യക്കാര്‍ തയാറല്ലെന്ന് ഇതിനകം എത്രയോ സംഭവങ്ങള്‍ തെളിയിക്കുന്നു.
കേരളത്തില്‍,ഇക്കാലംവരെ ആദിവാസികളെ അടിച്ചമര്‍ത്തി,കിടപ്പാടത്തിന് പോലും പട്ടയം കൊടുക്കാത്ത ഇരുമുന്നണികളും-ഇടതുപക്ഷവും
ഗുജറാത്ത്,
കശ്മീര്‍,ബലൂചിസ്ഥാന്‍,പാക് അധിനിവേശ കശ്മീരിനെ പറ്റി വാചാലമാകുന്നത് കേട്ട്ചിരി വരുന്നുണ്ട്.
LikeShow more reactions
Comment