Friday 9 September 2016

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍?

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍?
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള അമ്പലങ്ങളില്‍ വഴിപാട്‌ തുക വര്‍ദ്ധിപ്പിച്ചു.
ഗുരുവായൂര്‍ ഗസ്റ്റ് ഹൌസുകളില്‍ മുറി വാടകയും കൂട്ടി.
താങ്കള്‍ വിശ്വാസികളുടെ രക്ഷകനോ അതോ ശിക്ഷകനോ?
സര്‍ക്കാരിനോട്,അവ പൂര്‍വ സ്ഥിതി നിലനിര്‍ത്തണമെന്ന്
പറയാന്‍ താങ്കള്‍ക്ക് ധൈര്യമില്ല. 

സര്‍ക്കാര്‍ നിയന്ത്രിത പണംവാരി ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടികള്‍ എവിടെപോയി മറയുന്നു?
അവ കൊണ്ട്, ഹൈന്ദവ സമൂഹത്തിന് എന്തെങ്കിലും
മെച്ചമുണ്ടായോ?
മാസം തോറും ഗുരുവായൂരില്‍ നിന്ന് ലഭിക്കുന്ന നാല്കോടി,ശബരിമലയില്‍ നിന്ന് 184 കോടി.
ഇവയൊക്കെ ,ചിലവുകള്‍ക്ക്ശേഷം ബാക്കി തുക
എവിടെ ?
തിരുപ്പതി മോഡല്‍ മാതൃകയില്‍ ദേവസ്വംബോര്‍ഡ് വക എത്ര പ്രൊഫെഷണല്‍,ആര്‍ട്ട്സ്‌ &സയന്‍സ് കോളേജുകള്‍,
അഗതിമന്ദിരങ്ങള്‍ ,ധര്‍മ്മസ്ഥാപനങ്ങള്‍,ചികിത്സാലയങ്ങള്‍ ഉണ്ട്?
എന്തിന് വിമാനത്താവളം?
എന്തിന് ഹെലികോപ്ടര്‍?
കാനനവാസന്‍ അയ്യപ്പനെ കാണേണ്ടവര്‍, കല്ലും,മുള്ളും വഴികളിലൂടെ വന്ന് ദര്‍ശനം നടത്തും.
കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണ ക്ഷേത്രങ്ങള്‍ ബിസിനസ് താല്പ്പര്യങ്ങളോടെ, ടൂറിസ്റ്റ്
കേന്ദ്രങ്ങളാക്കിയിട്ട്,ഹൈന്ദവര്‍ക്ക്എന്ത് പ്രയോജനം?
ഗുരുവായൂര്‍,
ചോറ്റാനിക്കര തുടങ്ങിയ നിരവധിഅമ്പലങ്ങള്‍ക്കു മുന്‍പില്‍,വൃദ്ധ ജന്മങ്ങള്‍ ഭിക്ഷ്യ്ക്ക് കൈനീട്ടി തെരുവില്‍ ഉറങ്ങുമ്പോള്‍,
അവരെ പുനരധിവസിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് ശ്രമിക്കാതെ,
കോടികളുടെ വരുമാനം ആയിരം,പതിനായിരം കോടികളാക്കി മാറ്റാനുള്ള തുടക്കം ചാനല്‍ തുടങ്ങുന്നതില്‍ നിന്ന് ആരംഭിച്ചപ്പോള്‍,ഭക്തജനം തടഞ്ഞതാണ്.
ക്ഷേത്ര സ്വത്തും,പണവും ലഭിക്കുന്നത്,ഹൈന്ദവരെ വേദ ശാസ്ത്ര-സംസ്കൃത പഠനത്തിനും,അവരുടെ ദാരിദ്ര്യത്തിനും സ്വല്പ്പമെങ്കിലും പരിഹാരം കാണാനാണ്.
ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ നല്‍കേണ്ടത്,ഹൈന്ദവ പുരാണ-വേദങ്ങളില്‍ അറിവുള്ള,ഹൈന്ദവര്‍ക്ക്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പോലെതന്നെ.
എത്രയൊക്കെ ഇല്ലെന്ന് മേനി നടിച്ചാലും,
ജാതിയും,മതവും,വിശ്വാസങ്ങളുമൊക്കെയുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
കേരളപ്പിറവി തൊട്ട് ഇന്നുവരെ കിടപ്പാടമോ,
സ്വന്തം ഭൂമിക്ക് പട്ടയം പോലും ലഭിക്കാതെ മൃഗജീവിതം
നയിക്കുന്ന ആദിവാസികള്‍ക്ക് ,സാമാന്യമായി ജീവിതം
നല്‍കാന്‍ പോലും അതതു മുന്നണികള്‍ക്കു സാധിച്ചുവോ?

No comments:

Post a Comment