Monday, 5 September 2016

അത്യന്താധുനിക കാഴ്ചപ്പാടുകള്‍,വേണം?

കേരള ഭരണത്തിന്,അത്യന്താധുനിക കാഴ്ചപ്പാടുകള്‍,വേണം?
ഭരണത്തിന്,സ്പീഡും ,കാര്യക്ഷമതയും ആവശ്യമാണ്.
ശൌചാലയങ്ങള്‍ വേണം.
മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുഴിച്ചുമൂടണം.
പ്ലാസ്റ്റിക് മാലിന്യം ,വീടുകളില്‍,തെരുവുകളില്‍ വെച്ച്
കത്തിക്കാന്‍ അനുവദിക്കരുത്.
ബിന്നുകള്‍,സ്ഥാപിക്കുക.
പൊതുസ്ഥലത്ത് അലഞ്ഞുതിരിയുന്ന
തെണ്ടിപ്പട്ടികളെ വെടിവെച്ചോ,
വലയെറിഞ്ഞ് പിടിച്ച്, വിഷം കുത്തിവെച്ചോ,ഉപ്പു നിറച്ച കുഴിയിലോ മൂടണം.
കുറെയെണ്ണത്തെ,
അതതു പഞ്ചായത്ത്,വാര്‍ഡ്‌ അംഗങ്ങളുടെ,
ഭരണ-പ്രതിപക്ഷ എംഎല്‍എ ,എംപിമാരുടെ,
മൃഗസ്നേഹികളുടെ വീടുകളിലേക്ക് കുടിയേറ്റം നടത്തിക്കണം.
കാരണം,
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കേന്ദ്ര സര്‍ക്കാരിന്‍റെ എത്രയോ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇരുമുന്നണികളും,
പേപ്പട്ടി നായ്ക്കളുടെ
കാര്യത്തില്‍ മാത്രം,കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ
തിരുവചനങ്ങള്‍ അതേപടി നടപ്പാക്കുന്നുവെന്ന് ,വിശ്വസിക്കാനാവില്ല.,
സുപ്രീംകോടതി വിധി,ഓര്‍ക്കുക.
റഷ്യയില്‍,മോസ്കോ,st.Peters berg നഗരങ്ങളിലെ വൃത്തിയും,ഭംഗിയും കണ്ട് അദ്ഭുതപ്പെട്ടു,
കേരളം മുഴുവന്‍ കള്ളക്കടത്ത്,പൂഴി കടത്ത്..അങ്ങനെ പിടിച്ചെടുത്ത
അനേകം വണ്ടികള്‍ ജീര്‍ണ്ണിച്ച്,മണ്ണോട് ചേരുന്നു.
അവ,നന്നാക്കിയെടുത്ത്‌ വെള്ളം നിറച്ച്, നിരത്തുകള്‍ കഴുകി പൊടിപടലം തീര്‍ത്തും ഇല്ലായ്മ ചെയ്തുകൂടെ?
പരിസ്ഥിതി സംരക്ഷിച്ചു കൂടെ?
ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വാഹനങ്ങളില്‍ വെള്ളവും,സോപ്പും കലര്‍ത്തി നിരത്തുകള്‍ കഴുകുന്നത്
കണ്ടു.

No comments:

Post a Comment