കഥ
ഇനിയിങ്ങനെ?
നഗരം, പതിവിലുമധികം ക്ഷീണിച്ചിരുന്നു.
അവള്‍,
പാതയോരത്തെ വെയില്‍ചായും നടവഴിയിലൂടെ വളരെ തിരക്കിട്ട് നടന്നു പോകുമ്പോള്‍
വിചാരിക്കാതെ മുന്‍പിലെത്തിയ ആള്‍ക്കൂട്ടം..
പെട്ടെന്ന് ചീറി,അലറി,
വടിവാള്‍,കത്തി,കല്ലുകള്‍ കൊണ്ട് പരസ്പരം അക്രമത്തിലേക്ക് നീങ്ങുന്നു.
പെട്ടെന്ന്,
ഒരുചെറു കരിങ്കല്ല് അവളുടെ കൈക്ക് വീണു.
തിരിഞ്ഞില്ലായിരുന്നെങ്കില്‍?
തലയില്‍ വന്നു പതിയ്ക്കുമായിരുന്നു
തീര്‍ച്ചയായും,
കല്ല്, വഴിയാത്രക്കാരുടെ .അടുത്തെത്താന്‍ വഴിയില്ല.
പിന്നെ.
അവള്‍, പെട്ടെന്ന് തിരിഞ്ഞപ്പോള്‍,കണ്ണടയില്‍ ഒരു രൂപം
പതിച്ചു.
അവള്‍ക്ക് ആളെ മനസ്സിലായി...
കാരണവും....
ചെറിയശിക്ഷ അവള്‍ തന്നെ വിധിച്ചു.
പിറ്റേന്നു രാവിലെ, അവള്‍ അവന്‍റെ വീട്ടിലെത്തി.
ചായയും,വെള്ളയപ്പവും സ്റ്റൂവും കഴിക്കുന്ന അവനെ കണ്ട് അവള്‍ അടുത്തു ചെന്നു.
അവളുടെ കൈയിലുള്ള
ഒരു പിടി പൂഴി അവന്‍ കഴിക്കുന്ന പ്ലെയിറ്റിലിട്ടു..
'ഇത്,ഇവിടം കൊണ്ട് തീരണം.മേലില്‍, ഉപദ്രവിക്കാന്‍....
വന്നാല്‍..'
അവളുടെ ഇറങ്ങിപ്പോക്ക് കണ്ട്,അവള്‍ എങ്ങനെ
ആള്‍ക്കൂട്ടത്തില്‍ വെച്ച് തിരിച്ചറിഞ്ഞെന്നറിയാതെ
അവന്‍ കുഴങ്ങി.

No comments:
Post a Comment