Tuesday, 6 September 2016

ഇന്ത്യന്‍ ഇടതുപക്ഷം? ,

ഇന്ത്യന്‍ ഇടതുപക്ഷം ,പശ്ചാത്തപിക്കേണ്ടി വരും?
ഇന്ത്യന്‍ ജനത,എല്ലാം സൂക്ഷ്മമായി വിലയിരുത്തുന്ന
കാര്യം ,പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കുക. 
2016 september 3, 4 തീയതികളില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം,
ജമ്മു-കശ്മീരില്‍ നിലവിലുള്ള (പാക്കിസ്ഥാന്‍ സഹായത്തോടെ വിഘടനവാദികള്‍ കരുതിക്കൂട്ടിയുണ്ടാക്കുന്ന) സംഘര്‍ഷം ചര്‍ച്ച ചെയ്ത് 
പരിഹരിക്കാന്‍ കശ്മീര്‍ സന്ദര്‍ശിച്ചു.
കശ്മീര്‍ വിഭജനവാദികള്‍,കമ്മ്യൂണിസ്റ്റ് നേതാവ്
യെച്ചൂരിയെയും,സംഘത്തെയും സംസാരിക്കാന്‍ പോലും
അനുവദിക്കാതെ പടിയടച്ച് പിണ്ഡം വെച്ചതുപോലെ,
പാക്കിസ്ഥാന്‍ ക്രൂരതയില്‍ അള മുട്ടിയ ബലൂചി സര്‍പ്പങ്ങള്‍ നാളെ ഇന്ത്യന്‍ ഇടതുപക്ഷത്തെ കൊത്തി കൊല്ലും.
കാശ്മീരില്‍ ഹിതപരിശോധന നടത്തണോ,വേണ്ടേ എന്ന്,
നാല് ലക്ഷം കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ച ശേഷം,
ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കും.
സ്വന്തം വീട്ടിലുള്ളവരെ സംരക്ഷിക്കാതെ,പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ പോയവരുടെ മാനസികാവസ്ഥ
കഷ്ടം തന്നെ.
1947 OCTOBER ല്‍ കശ്മീര്‍ ,ഹരിസിംഗ് രാജാവ് ,ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച ദേശം.ഇക്കാലംവരെ ,ഇന്ത്യന്‍ സര്‍ക്കാരാണ് ,ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെപ്പോലെ,കശ്മീരിനെയും സംരക്ഷിച്ച് പരിരക്ഷിച്ചു വന്നത്.
ചരിത്രമറിഞ്ഞിട്ടും ,അറിയില്ലെന്ന് നടിച്ചുകൊണ്ട്‌,ചൈനയെ,പാകിസ്ഥാനെ താങ്ങുന്ന ഇടതുപക്ഷ നയം,അവര്‍ക്കുതന്നെ വിനയാകും.
ഭീകരുരുടെ തോക്കുകള്‍ പേടിച്ച് ജീവനും കൊണ്ട് താഴ്വരയില്‍ നിന്ന് ഓടിപ്പോയ
4 ലക്ഷം കാശ്മീരി പണ്ഡിറ്റുകളും,അവരുടെ പുതുതലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണ് കശ്മീര്‍ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലത്.
പാകിസ്ഥാന്‍റെ ഇരുമ്പു മുഷ്ടിയില്‍ ഞെരുങ്ങുന്ന ബലൂചിസ്ഥാന്‍,പാക് അധിനിവേശ കശ്മീരിന് ലോകം മുഴുവന്‍ പിന്തുണ പ്രഖ്യാപിക്കണം.
ഭാരതത്തില്‍,കമ്മ്യൂണിസം ശോഷിച്ചു വരികയാണെന്ന സത്യം,
കനയ്യനെ,താരിഗാമിയെ പിന്താങ്ങിയ ബിനോയ്‌ വിശ്വത്തെപ്പോലുള്ളവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും.
കോണ്ഗ്രസ്,ബിജെപി,
വലത്-ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് പറഞ്ഞാലും,അതെല്ലാം ഒറ്റയടിക്ക് വിഴുങ്ങാന്‍ ഇന്ത്യക്കാര്‍ തയാറല്ലെന്ന് ഇതിനകം എത്രയോ സംഭവങ്ങള്‍ തെളിയിക്കുന്നു.
കേരളത്തില്‍,ഇക്കാലംവരെ ആദിവാസികളെ അടിച്ചമര്‍ത്തി,കിടപ്പാടത്തിന് പോലും പട്ടയം കൊടുക്കാത്ത ഇരുമുന്നണികളും-ഇടതുപക്ഷവും
ഗുജറാത്ത്,
കശ്മീര്‍,ബലൂചിസ്ഥാന്‍,പാക് അധിനിവേശ കശ്മീരിനെ പറ്റി വാചാലമാകുന്നത് കേട്ട്ചിരി വരുന്നുണ്ട്.
LikeShow more reactions
Comment

No comments:

Post a Comment