അകത്തമ്മയുടെ, സ്വന്തം കുഞ്ഞുവാവ?
ജീവിതം വിരിച്ചിട്ട ചിത്രകംബളത്തില്‍ ഇരിക്കുമ്പോള്‍,തൊട്ടടുത്ത് അവളുണ്ട്?
അടച്ചുറപ്പുള്ള മണ്‍ഭരണിയില്‍,
.വാക്കുകളാകുന്ന മുന്തിരിക്കുലകള്‍ ഇറുത്തെടുത്ത് നിറച്ചു വെച്ച് ,
വാക്യങ്ങളാകുന്ന പഞ്ചസാരയില്‍ വേവിച്ച്, ഏറെക്കാലം സൂക്ഷിച്ച് വെച്ച ശേഷം പിഴിഞ്ഞൂറ്റിയുണ്ടാക്കുന്ന തേന്‍ വിഞ്ഞ്,
ആവോളം പാനം ചെയ്ത് ആനന്ദലഹരിയില്‍ മുങ്ങി തുടിച്ച് തുടി കൊട്ടും,
ഈ പ്രലോഭനീയ മാത്രയില്‍......
തൃശ്ശൂര്‍,ചുങ്കത്ത്, കല്ക്ട്രേറ്റിന് മുന്‍പില്‍ 'രേവതി' വീട്ടിലെ പ്രതിഭയെന്ന വാവയ്ക്കൊപ്പം സ്വല്പ്പനേരം ചിലവഴിക്കുന്നു.
പൂരങ്ങളുടെ നാട്ടില്‍,വേറെയും ചില അടുപ്പങ്ങളുണ്ട്.
ശങ്കരേട്ടന്‍ എന്ന എന്‍.വി.ശങ്കരവാര്യര്‍,
എസ് വി എസ്എസ് അഡ്മിന്‍ ജയചന്ദ്രന്‍ നായര്‍,
ചൈന ടൂറില്‍ മുറി പങ്കിട്ട,
തന്നെപ്പറ്റി ഒന്നും എവിടെയും എഴുതരുതെന്ന് കര്‍ശന താക്കീത് ചെയ്ത
ഹൃദയശുദ്ധിയുള്ള ദ്രൗപദി ടീച്ചര്‍.
കൊച്ചി ചങ്ങമ്പുഴ പാര്‍ക്ക് തുറന്ന വേദിയില്‍, ഉടുത്തൊരുങ്ങി വരും സന്ധ്യയില്‍,
എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്‍റെ സ്മരണ പുതുക്കാന്‍,
2016 May 7 ശനിയാഴ്ച
സ്റ്റേജിന് താഴെയുള്ള മൈക്കിനടുത്തേക്ക് നീങ്ങുമ്പോള്‍,
പെട്ടെന്ന് ,
ഒരു നിമിത്തമായി,തിരിഞ്ഞതും,ഒരൊറ്റ ഫ്ലാഷില്‍ ഉള്ളിലേക്ക് കൊള്ളിയാനായി വന്ന ശോഭ ജോഷിയും ഒപ്പമുണ്ട്.,
പിന്നീട്,
അവളെ, ഈ നിമിഷം വരെ നേരില്‍ കണ്ടില്ല.
അന്ന് തന്നെ കണ്ട, ഉമാദേവിയും നിറ ദീപമായി തെളിയുന്നു.
ഡല്‍ഹിയില്‍ താമസിക്കുന്ന രാധാവാസുദേവനും അമൂല്യ രത്ന ശോഭയോടെ,അരികിലുണ്ട്.
രാധയുമായി ഫോണില്‍ ഒരു വട്ടം സംസാരിച്ചിരുന്നു.
പ്രതിഭ എന്റെ മുഖപുസ്തക പേജില്‍ വന്നിട്ട് കുറച്ചു മാസങ്ങളായി.
. ബാങ്ക് ഉദ്യോഗസ്ഥന്‍, ഭര്‍ത്താവ്.
മകള്‍,നിവേദിത.
പ്രതിഭയുടെ വയസ്സ്,ഊഹിച്ചു പറഞ്ഞു.
അത്,വളരെ ശരി.
ചിരിയോടെ സൂചിപ്പിച്ചു.
'നേരത്തെ കല്യാണം കഴിച്ചിരുന്നെങ്കില്‍,നിന്‍റെ പ്രായത്തിലുള്ള, മകളുണ്ടാകുമായിരുന്നു.'
അപ്പുറത്ത് നിന്ന്,
ചേച്ചിയെ ,എന്താണ് വിളിക്കേണ്ടത്?
റിയ മിനിവര്‍മ്മയ്ക്ക് രാധാജി,ജയശ്രീ നായര്‍ക്ക് ചേച്ചി,
ബാലുവിന് രാധമ്മ!.
ധന്യാനാരായണന്‍ നായര്‍ക്ക്, 'ചേച്ചിയമ്മ'!..
അതുപോലെ തന്നെയാവാം.,
അപ്പോള്‍,
പ്രതിഭയെ, എന്ത് ചെല്ലവാക്കില്‍ തളച്ചിടണം,എന്ന്
ഞാനും ?
വീട്ടില്‍, വാവ,'പൊന്നു'എന്നൊക്കെയാണ്
ഓമനപ്പേര്.
എന്‍റെ രണ്ടാമത്തെ മകള്‍ ദീപയുടെ നക്ഷത്രം
മാത്രമല്ല,
ഞങ്ങളെല്ലാം,ദീപയെ 'വാവ' യെന്ന് വിളിക്കുന്നതൊക്കെ കൂട്ടിച്ചേര്‍ത്തപ്പോള്‍,
ഈ വഴക്കാളിയെ, തൊപ്പിയുടെ മുന്‍വശം തിരിച്ചിടുന്ന,തല തിരിഞ്ഞ ചിന്തകളുടെ സൂക്ഷിപ്പുകാരിയെ 'ചേച്ചിയമ്മയെന്ന് പ്രതിഭ
വിളിച്ചു തുടങ്ങി.
ഇംഗ്ലീഷ് എം.എ.ക്കാരിയെന്ന്‍ കേട്ടപ്പോള്‍,
എന്‍റെ തീര്‍ത്താല്‍ തീരാത്ത ആംഗലേയ സംശയങ്ങള്‍ക്ക്,പരിഹാരം കണ്ടു..
എത്ര തിരക്കുണ്ടെങ്കിലും, ഉടനുടന്‍ , മറുപടി എഴുതും.
ദേശാടനക്കാരിയോട്,
2016 July10 കഴിയുന്നതോടെ freeയാകുമെന്നും,
സുഖമില്ലെന്നും, checkupന് പോകണമെന്നും വാവ എഴുതി.
കേട്ടപ്പോള്‍,വിഷമം തോന്നി.
കാണാന്‍ വരണമെന്നുണ്ടായിരുന്നു.
എന്തായാലും,അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
ക്ഷമിക്കു.
നോയിഡയില്‍ താമസിക്കുന്ന ശോഭയോടും, സഹായം ചോദിച്ചു
.എന്‍റെ ബാല്യകാല സൗഹൃദം ആസ്ത്രേലിയയില്‍ താമസിക്കുന്ന ജോയ്സ്.
അവളുടെ അമ്മ, പൂനയില്‍ ഇളയവള്‍ ജെമിയുടെ വസതിയില്‍ വെച്ച്,അന്ത്യം.
ജോയ്സിന്റെ കുടുംബവും,ജോയ്സും,
കിഴക്കേമഠത്തിലെ അകം ജീവിതവുമായി ഏറെ ചേര്‍ന്നു കിടക്കുന്നു.
മാതൃനിര്‍വിശേഷമായ സ്നേഹവാത്സല്യങ്ങള്‍ നല്‍കിയ ആ അമ്മയുടെ വേര്‍പാടില്‍,കുടുംബത്തെ കാണാന്‍,പൂന വരെ ഒപ്പം,വരണമെന്ന് ശോഭയോട് പറഞ്ഞു. !
അതും,സാധിച്ചില്ല.
2007 ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം.2012 ലാണ് ഊരു ചുറ്റുല്‍, തുടങ്ങിയത്.
ഏത് വലിയ-ചെറിയ യാത്രയിലും ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം,എന്നെ അറിയുന്ന,മനസ്സിലാക്കുന്ന ആരും തന്നെ ഉണ്ടാവില്ലെന്നതാണ്.
അതിലേറെ,അതിശയമാകുന്നത്
യാത്രയില്‍ നിന്ന്,ഇഴ പിരിയാത്ത സ്നേഹപൊന്‍കൊളുത്തിലേക്ക്,
ഈയുള്ളവള്‍ വലിച്ചു കൊണ്ടുവരുന്നവര്‍, ഒരിക്കലും അവ,പൊട്ടിച്ചെറിയാന്‍ കൂട്ടാക്കില്ലെന്നതും കൌതുകം തന്നെ.
അങ്ങനെയുള്ള,
ഊഷ്മള അടുപ്പമാണ്
കോഴിക്കോട്ടുകാരി പ്രിയ സജീവ്,പാലക്കാട്ടുകാരി നിഷ അക്ബര്‍,കൊച്ചിക്കാരി മെറ്റി തങ്കച്ചന്‍,
വിമല സുരേന്ദ്രനാഥ് തുടങ്ങിയ
ചുരുക്കം ചിലരിലെത്തിയത്.!
യൂറോപ്പ് ടൂറില്‍,room share ചെയ്ത മെറ്റിതങ്കച്ചന്‍,
അമേരിക്കന്‍ ടൂറിന് ഒപ്പം വരാന്‍ പറഞ്ഞു.
2016 July ല്‍ മെറ്റിയ്ക്ക് ഒപ്പം പോകാന്‍ കഴിഞ്ഞില്ല.
ടൂര്‍ ഗ്രൂപ്പുകാര്‍ നല്‍കുന്ന തികച്ചും വ്യത്യസ്ത അഭിരുചിയുള്ള അപരിചിതരുമായി room share ന് ബുദ്ധിമുട്ടില്ല.,
എങ്കിലും,
മക്കളോ,കൂട്ടുകാരികളോ ഒക്കെയായി പോകുന്നത്ര സുഖം ലഭിക്കില്ല.
ചക്രപ്പെട്ടി വലിച്ച് ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍,ഒരു കൈ സഹായത്തിന്!
,യാത്രകളില്‍,തിരഞ്ഞെടുക്കപ്പെടുന്ന,ആത്മബന്ധമുള്ളവര്‍ക്കൊപ്പം,വീണ്ടും അനന്തമജ്ഞാത ഭൂവിഭാഗങ്ങളിലേക്ക് പോകാന്‍ മോഹം.!
നാട്ടിടവഴികള്‍,നഗരങ്ങള്‍,സംസ്ഥാനങ്ങള്‍ പിന്നിട്ട് രാജ്യത്തിനപ്പുറത്തേക്കും ലോകഭൂപടം വരയ്ക്കുമ്പോള്‍,ഉള്ളില്‍ വിവിധ ചിന്തകള്‍?
ഈജിപ്ത്, ഇറാക്ക്,സിറിയ,.ഒരിക്കല്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമായിരുന്ന അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍.
.എന്തിന് ഇന്ത്യയില്‍ വരെ.
അങ്ങനെ എത്രയെത്ര രാഷ്ട്രങ്ങളില്‍ മനുഷ്യ ക്രൂരതകള്‍ കാരണം
,പൌരാണിക സ്മാരകങ്ങള്‍ നശിപ്പിക്കപ്പെടുന്നു.
സ്ത്രീകളെ കൂട്ടം കൂട്ടമായി വില്‍ക്കുന്നു.
ലൈംഗികാതിക്രമം,ഭീകരത.
40-50 ലക്ഷം അഭയാര്‍ത്ഥികള്‍, ജനജീവിതം കൊടും വേദനയില്‍ ഒടുങ്ങുന്നു.
ഇതൊക്കെ കണ്ടും,അറിഞ്ഞും,കേട്ടും,മനസ്സിലാക്കിയും,
രോഷാകുലയായി ചുരുക്കം ചിലര്‍ക്കൊപ്പം ഈയുള്ളവള്‍ ഒറ്റയാള്‍ വേഷത്തില്‍, വഴക്കാളിയായി രൂപാന്തരപ്പെടുന്നു.
മനുഷ്യനന്മ മാത്രമാണ്,ലക്ഷ്യം.
മറ്റെങ്ങും,സുരക്ഷിത ഇരിപ്പിടമില്ലാത്തതുകൊണ്ട്,
ഫേയ്സ്ബുക്ക് താളില്‍,മനസ്സ് ചൊല്ലി തരും കാര്യങ്ങള്‍,എഴുതുന്നു.
ക്ഷമിക്കുക.
മുന്‍പും എഴുതിയിട്ടുണ്ട്.
ഏറെ തെറ്റിദ്ധരിക്കപ്പെട്ടവള്‍.
പ്രൊഫയില്‍ ഫോട്ടോ ചൈനയിലെ ബീജിങ്ങില്‍ വെച്ച് എടുത്തത്.
മൂത്ത മകള്‍ ദിവ്യയുടെ കുഞ്ഞിനെ എടുത്ത് നില്ക്കുന്ന ചിത്രം.
അതുപോലെ,
രണ്ടാമത്തെ മകള്‍ ദീപയുടെ ഉണ്ണിയുമൊത്തു നില്‍ക്കുന്ന പടം ഇന്ന് വരെ കിട്ടിയില്ല.
തൊപ്പി തലയില്‍ തിരിച്ചിട്ടതിനും,കാരണമുണ്ട്.
Cap നേരെ വെച്ചാല്‍,അതിന്‍റെ അറ്റവും,കണ്ണടയും തമ്മിലുള്ള അനുപാതം കുറഞ്ഞ് കണ്ണിലേക്ക് ഇരച്ചുകയറും വെളിച്ചം കാഴ്ചയെ പലതാക്കി മാറ്റി മറിയ്ക്കുന്നു.
2012 October ല്‍,
മലേഷ്യയില്‍ ,യുദ്ധ സ്മാരക സേനാനികളുടെ മണ്ഡപം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍, സൂര്യ രശ്മികളുടെ വേലിയേറ്റം, ശരിയായ രീതിയില്‍ തൊപ്പിവെച്ച്, കണ്ണടയിട്ട്,
പടവുകള്‍ ഇറങ്ങുമ്പോള്‍,സിമന്‍റ് പടികളില്‍ നിന്ന് വീണ് മുട്ട് പൊട്ടി.
ചൈനയിലെ ഷാങ്ങ്ഹായ് റെയില്‍വേ സ്റ്റേഷനില്‍ ,
നൂറിലധികം സ്റ്റെപ്പുകളുള്ള എസ്കിലേറ്ററില്‍ പെട്ടി വെച്ച്,കയറാന്‍ ഒരുങ്ങുമ്പോള്‍,
യന്ത്രം നീങ്ങി.കയറാനും കഴിഞ്ഞില്ല.
പെട്ടി താഴോട്ട് വീണപ്പോള്‍ ഒരു ചൈനക്കാരന്‍ കാലു കൊണ്ട് ബലമായി പിടിച്ച് നിര്‍ത്തി.
പെട്ടിയെടുക്കാന്‍,
ചലിക്കുന്ന യന്ത്രപ്പടവുകള്‍ ഇറങ്ങുന്ന എന്നെ ഒപ്പമുള്ളവര്‍ പേടിയോടെ മുകളില്‍ നിന്ന് നോക്കുന്നതും,
യന്ത്രം പെട്ടെന്ന് നിന്നതും ഓര്‍മ്മ വരുന്നു.
വീണ്ടും,പ്രതിഭയെന്ന വാവയിലേക്ക്...
''ചേച്ചിയമ്മ, എന്നെപ്പറ്റി മനസ്സില്‍ തോന്നുന്നതെന്തും എഴുതിക്കൊള്ളു.അതാണ്,ഇഷ്ടം.''
2010-2016 -ഇക്കാലം വരെ,
അകത്തമ്മയുടെ സ്വന്തം കുഞ്ഞുവാവയോടും,
ശോഭയോടും.
നിഷ്പക്ഷ ചിന്തകള്‍ക്ക് പിന്തുണ,പ്രോത്സാഹനം നല്‍കിയ എല്ലാ സുമനസ്സുകളോടും?,..
.ഇതാ..
നിങ്ങള്‍ക്കരികില്‍,വഴിയോരത്ത് പരിഭവ-പരാതികള്‍ കേള്‍ക്കാന്‍,
കഴിയാവുന്നതിന്റെ അങ്ങേയറ്റം സ്നേഹ-സഹായങ്ങള്‍ നല്‍കാന്‍,നീട്ടും കരങ്ങളോടെ...
.'പിണങ്ങരുത്.കേട്ടോ..അകലുകയുമരുത്.''
ആശംസകള്‍
കെ.എം.രാധ.
1prathibha dinesh family.2.prathibha&niveditha
3 മനസ്സില്‍ തീയാളി പിടിക്കും ശോഭയുടെ ചിത്രം

No comments:
Post a Comment