Tuesday 30 September 2014

Prime Minister Narendra Modi on his first Trip to UNITED STATES OF AMERICA

''Prime Minister Narendra Modi, on his first trip to New York as leader of the world's most populous democracy, will draw perhaps the largest crowd ever by a foreign leader on US soil when he takes the stage on Sunday in Madison Square Garden before a crowd forecast to total more than 18,000 people.''     
  Prime Minister Narendra MODIJI., All wishes for your trip to US. No doubt you are a real warrior who fight against poverty,corruption etc,then you will make INDIA A ''DEVELOPED NATION,''WITH ''MODI MAGIC''
 K.M.RADHA


Modi, on his first trip to New York as PM of the...
TIMESOFINDIA.INDIATIMES.COM

ഇന്ത്യ സ്വയം പര്യാപ്തി നേടുക


ചിത്രം,വിവരണം അയച്ച ഡോക്ടര്‍ നിരുപമിന് നന്ദി.
കഴിഞ്ഞ അരനൂറ്റാണ്ടായി,ഇന്ത്യന്‍ ഭരണാധികാരികള്‍ ,ശാസ്ത്ര സാങ്കേതിക വിദ്യകള്‍, മരുന്നുകള്‍.ഭക്ഷ്യ വസ്തുക്കള്‍,തൊട്ട് ആയുധങ്ങള്‍ വരെ ഇറക്കുമതി ചെയ്ത് ഭാരതീയരുടെ സര്‍ഗാത്മക ശേഷി കാര്‍ന്നുതിന്നുന്ന സ്ഥിതി മാറി,ഇന്ത്യക്കാര്‍ മികച്ചു ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു,വികസിത രാജ്യമാകാന്‍ യത്നിക്കുക .
മോഡിജിയ്ക്ക് അഭിനന്ദനങ്ങള്‍.
ആശംസകള്‍
കെ.എം.രാധ

    ''ലോകവിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയും തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കി സാമ്പത്തിക വികസനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ്‌ മെയ്‌ക്ക് ഇന്‍ ഇന്ത്യ. ചക്രപ്പല്ലുകളും അശോകചക്രവും കൊണ്ട്‌ രൂപകല്‍പ്പന ചെയ്‌ത സിംഹമുദ്രയാണ്‌ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ.
വാഹന മേഖല, ഐടി, മരുന്ന്‌, ടെക്‌സ്റ്റൈല്‍ രംഗം, ആരോഗ്യ പരിപാലനം, വ്യോമയാന മേഖല തുടങ്ങിയ 25ഓളം മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്‌ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം.
വിദേശ നിക്ഷേപം ഇന്ത്യക്കാരുടെ തൊഴില്‍ അവസരം വര്‍ധിപ്പിക്കുമെന്നും മോഡി പറഞ്ഞു. വിദേശ നിക്ഷേപം വഴി തൊഴില്‍
അവസരങ്ങള്‍ വര്‍ധിക്കും കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയും വര്‍ധിക്കും രാജ്യത്തിന്റെ ഉത്‌പാദനം വര്‍ധിക്കും. ലോകം ഏഷ്യയിലേക്ക്‌ ഉറ്റുനോക്കുന്നു. ഒരു വ്യവസായി പോലും രാജ്യം വിടുന്ന സാഹചര്യം ഉണ്ടാകരുതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

സ്നേഹത്തിന് ഏഴഴക്

വിദേശത്ത് ജോലിയുള്ള മനു സോപനത്തിനും,കുടുംബത്തിനും എല്ലാ വിധ നന്മകളും,ശ്രേയസ്സും ലഭിക്കാന്‍ പ്രാര്‍ത്ഥന.
ഈ മുഖപുസ്തകത്തില്‍ എഴുതുന്നത്‌ വായിക്കാനുള്ള സന്മനസ്സിന് നന്ദി. അഭിപ്രായങ്ങളും സ്വീകാര്യം.
ആശംസകള്‍
കെ.എം.രാധ

നന്മ മരം പൂക്കുന്നു

  ഇടപ്പള്ളി നൈയ്സ് കെമിക്കല്‍സില്‍ ജോലിയുള്ള സുധിയേ..പരിഭവിക്കരുത്.കേട്ടോ.
സുധി,ഈ പേജില്‍ എഴുതുന്ന കാര്യങ്ങള്‍ വായിക്കുന്നുണ്ട് എന്നറിയാം.
നല്ല കാര്യങ്ങള്‍ക്ക് പിന്തുണ വേണം.
ആശംസകള്‍
K.M.RADHA
Sudhi Alangad

ഇടുക്കിയില്‍ സൌഹൃദം പുഷ്പ്പിക്കുന്നു


   കട്ടപ്പന ഉപ്പുതറയില്‍ 'ആതിര ഫോട്ടോ സ്റ്റുഡിയോ 'നടത്തുന്ന പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫര്‍ രാജനും,കുടുംബത്തിനും സ്നേഹാശംസകള്‍ അയക്കുന്നു.
കട്ടപ്പനക്കാര്‍ കോഴിക്കോട് വരുമ്പോള്‍,മാങ്കാവില്‍ വരിക.
കാണാം.സംസാരിക്കാം.
കട്ടപ്പനയ്ക്ക് വരാന്‍ ഇഷ്ടമാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ വന്നിട്ടുണ്ട്.
പ്രകൃതിഭംഗി ആസ്വദിച്ചിരുന്നു.
  ഫേയ്സ്ബുക്ക് കാരണമാണ് ഇത്രയേറെ പരിചയങ്ങള്‍ ലഭിച്ചത്.
നിഷ്പക്ഷ ചിന്തകള്‍ക്ക് കരുത്ത് പകരുക.
   പലപ്പോഴും,പല രീതിയിലുള്ള ഭീഷണി കാരണം,ഇവിടെ എഴുതുന്നത്‌ നിര്‍ത്തണമെന്ന് ചിന്തിച്ചു.
പിന്നീട്,വേണ്ടെന്നു വെച്ചു.
കാരണം,കുറച്ച് പേരെങ്കിലും,ഇവിടെ എഴുതുന്നത്‌ ഉള്‍ക്കൊള്ളാന്‍ സന്മനസ്സു ,താല്‍പ്പര്യപ്പെടുന്നു.
നന്മയും,ഐശ്വര്യവും പ്രാര്‍ത്ഥിക്കുന്നു.
കെ.എം.രാധ

മംഗള്‍യാന്‍

ചിത്രം അയച്ചവര്‍ക്കു നന്ദി
കെ.എം.രാധ

സ്ത്രീ പീഡനം തടയുക

    ബീരാന്‍ എഴുതിയതുപോലെ,കേരളത്തില്‍ സ്വന്തം പെണ്‍ മക്കളെപ്പോലും പീഡിപ്പിക്കുന്ന നരാധമന്മാര്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ച ഭയാനകം.ശിക്ഷയുടെ ലഘുത്വമാണ്,അതിന് പിന്നിലുള്ള മുഖ്യ ഘടകം എന്ന് തോന്നുന്നു.
എന്ന് വെച്ച് ഒരിക്കലും സ്ത്രീകളെ മാംസം വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ഐഎസ് ജിഹാദി ക്രൂരത നിന്ദ്യമാണ്.സന്യാസിയോ,പാതിരിയോ,ഖുറാന്‍ പഠിപ്പിക്കുന്ന വ്യക്തിയോ ആര്‍ അക്ഷന്തവ്യമായ തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്,നിയമ വ്യവസ്ഥിതിയെ അവഹേളിക്കലാണ്.
ഈ ലോകം വിശാലമാണ്.
എന്തുകൊണ്ട്,മനുഷ്യവംശത്തിന്റെ രക്ഷയ്ക്കു വേണ്ടി,ആയുധങ്ങള്‍ താഴെ വെച്ച് സമാധാനത്തിന്‍റെ പാത തിരഞ്ഞെടുത്തു കൂട?
ഈയിടെ ഹോസ്പിറ്റലില്‍ വെച്ച് കണ്ട 80 വയസ്സുള്ള വീട്ടമ്മ സംസാരിക്കുന്ന കൂട്ടത്തില്‍,ക്രുദ്ധയായി,സ്വന്തം ചോരയില്‍ പിറന്ന പെണ്‍കുഞ്ഞുങ്ങളെ ........ജന്മം കൊടുക്കുന്ന കാട്ടാളന്‍ പിതാവിന്‍റെ രണ്ട് കണ്ണും ചൂഴ്ന്നെടുക്കണമെന്ന് പറഞ്ഞ്.അവരുടെ വീട്ടിനടുത്ത് സംഭവിച്ച കാര്യം .കേരളം ,പിശാചുക്കളുടെ നാടായി മാറി.ലോകവും.
കെ.എം.raadha


അല്‍പ്പത്തം അരുത്

  എന്തിനാണാവോ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ,കേരളത്തിലെ കോണ്ഗ്രസ്സ് എം.പിമാര്‍/നേതാക്കള്‍ ഇത്രത്തോളം കുഷ്ഠരോഗ മനോഭാവം പ്രദര്‍ശിപ്പിക്കുന്നത്?
ഇന്നലെ താഴെയുള്ള ചിത്രത്തിലെ മഹാന്‍ ,ചാനലില്‍ അവതരിച്ചു കൊണ്ട് അമേരിക്ക ''ഗുജറാത്ത് മുഖ്യമന്ത്രിയെ ഗുജറാത്ത് കലാപത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞു.
ഇത്തരം വീമ്പിളക്കും മുന്‍പ്,കേരളത്തില്‍ മന്ത്രി,എംപി എന്നീ നിലകളില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി,ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു എന്നുകൂടി ചാനലുകാരോട് വ്യക്തമാക്കുക.
   വിദേശ രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍,കോണ്ഗ്രസ് പാര്‍ട്ടി/നേതാക്കളുമാണ് നരേന്ദ്ര മോഡിജിയുടെ മുഖം ഇത്രമാത്രം കരിപുരട്ടി അവതരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കാലത്ത് '' കോണ്ഗ്രസ് അധികാരം നിലനിര്‍ത്താന്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ നാണം കെടുത്തുന്നു''എന്ന് ഇവിടെ എഴുതിയിരുന്നു.
     പിന്നെ,ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ അരങ്ങേറിയതും,കൊലകള്‍ നടന്നതും കോണ്ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലാണ്.
സിഖ് കലാപത്തില്‍ എന്ത് സംഭവിച്ചു എന്ന് പല തവണ ഈ പേജില്‍ എഴുതിയിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ കാര്യം അമേരിക്ക നോക്കേണ്ട.അത് പരിശോധിക്കാന്‍ ഇന്ത്യയില്‍ കോടതിയുണ്ട്‌.
കോടതി മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പിന്നേ, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍ അധിനിവേശം തകര്‍ക്കാന്‍, ബിന്‍ ലാദന്‍ തീവ്രവാദികളെ സൃഷ്ടിച്ചതും,
മുംബൈ സ്ഫോടനത്തിന് ഉത്തരവാദികളായ ഡേവിഡ് കോള്‍മാന്‍ ഹെട്ളി,തഹാവൂര്‍ റാണമാര്‍'' ഇസ്രത്തിനു ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്ന് നേര്‍ തെളിവുകള്‍ തന്നത് സോണിയ മാഡത്തിനുവേണ്ടി ഒളിച്ചു വെച്ചതും,
പാകിസ്ഥാന് വേണ്ടി ഇന്ത്യയെ എതിരിടാന്‍ അമേരിക്കന്‍ യുദ്ധ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചതും ആരും മറന്നിട്ടില്ല.
  ആയുധങ്ങള്‍ വിറ്റഴിക്കാന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കുന്ന അമേരിക്ക, ബോസ്നിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്ന അമേരിക്ക
,ഇന്ത്യന്‍ ജനാധിപത്യത്തെ കോണ്ഗ്രസ്/,കൊടിക്കുന്നിലിനെപ്പോലുള്ള നികൃഷ്ട ജീവികളുടെ കുബുദ്ധിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു കൂട.
മോഡിയെ കേസുകളില്‍ കുടുക്കിയതില്‍ കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന് മുന്‍പ്,ചെറിയ തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത കൂടി കണക്കിലെടുക്കുക.
ജനങ്ങളുടെ നീറും പ്രശ്നമല്ല,തമ്മില്‍തല്ലും,സ്ത്രീ വിഷയവും,വിരോധമുള്ള രാഷ്ട്രീയ നേതാക്കളെ അപഹസിക്കുന്ന ''തരം താഴ്ന്ന മലയാളിത്തം'' കോണ്ഗ്രസ് അവസാനിപ്പിക്കുക.
Kodikunnil Sure
Politician
Kodikunnil Suresh is an Indian politician who is the Minister of State in the Ministry of Labour. He is a member of the fifteenth Lok Sabha representing Mavelikara Constituency in Kerala. This is the fifth time he is being elected to the Lok Sabha. Wikipedia


നിയമജ്ഞര്‍ പക്ഷപാതിത്വം വെടിയുക


ബഹു:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധയോട് എളിമയോടെ ചില ചോദ്യങ്ങള്‍.
താങ്കളെപ്പോലെ ഉന്നത സ്ഥാനം വഹിക്കുന്നവരുടെ ചുമതല ഗവര്‍ണ്ണര്‍ പദവി ആര്‍ക്കു കൊടുത്തു?
എന്തിന് കൊടുത്തു?
തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതോ?
സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി സാധാരണക്കാരെ തീ തീറ്റുന്ന ഒട്ടേറെ കെട്ടിക്കിടക്കുന്ന കേസുകളുണ്ട്.
    സുപ്രീംകോടതി,സമയബന്ധിതമായി അതിലൊന്നും തീരുമാനങ്ങളെടുക്കാന്‍,തയാറാവുന്നില്ല.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത്,കേരളത്തിലെ ഒരു കോണ്ഗ്രസ് എം.പി.
'സുപ്രീംകോടതിയിലെ ചില ജഡ്ജസ്സ് കൊണ്ഗ്രസ്സില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടിട്ടുണ്ട്.ജഡ്ജസ് സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ,കോണ്ഗ്രസിന് മുന്‍പില്‍,തല കുമ്പിട്ട്‌ നില്‍ക്കുന്നതും കണ്ടിട്ടുണ്ട്;;
എന്ന് ചാനലുകള്‍ വഴി,വെടിപ്പായി ഉച്ചത്തില്‍ പറഞ്ഞിട്ടും ,ആ മുന്‍ എം പിയോട് വിശദീകരണം പോലും ചോദിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് ശ്രമിച്ചില്ല ?
എന്ന് ജനാധിപത്യം,മതേതരത്വത്തില്‍ വിശ്വസിക്കുന്ന നിയമത്തിന്‍റെ ഉള്‍ വശം അറിയാത്ത ഇന്ത്യക്കാര്‍ ചോദിച്ചാല്‍ താങ്കള്‍ എന്ത് മറുപടി കൊടുക്കും.
കേരളത്തില്‍ നടന്ന പല സ്ത്രീ പീഡനകേസുകളും മായ്ക്കാന്‍ സുപ്രീംകോടതി ജഡ്ജസിന് കോടികള്‍ കൊടുത്ത വിവരം കേരളത്തില്‍ പാട്ടാണ്.
പത്ര -ചാനലുകാര്‍ അവയൊക്കെ കൃത്യമായി വെളിപ്പെടുത്തിയിരുന്നു.
ശ്രീ.കട്ജുവിന്‍റെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയം.
അതിരിക്കട്ടെ,
സാധാരണയായി, ''പെണ്ണ്'' കേസുകളില്‍ ,തെളിവില്ലെന്ന് എഴുതിത്തള്ളുന്ന രീതിയില്‍ നിന്ന് ഭിന്നമായി,പി.ജെ.കുര്യന്‍ എന്ന കോണ്ഗ്രസ് പ്രമാണിയാണ്,തന്നെ കൌമാരകാലത്ത് പീഡിപ്പിച്ചതെന്ന് അന്നും,ഇന്നും,എന്നും തെളിവുകള്‍ സഹിതം സൂര്യനെല്ലി കുട്ടി പറഞ്ഞിട്ടും ,താങ്കളെപ്പോലെയുള്ള ന്യായാധിപന്മാര്‍,കേട്ടില്ലെന്നു ഭാവിക്കുന്നത് ഖേദകരം.
ഇന്ത്യന്‍ ജഡീഷ്യറിയില്‍ സാധാരണക്കാര്‍ക്കും,പാവങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെടുന്നു എന്ന പരമാര്‍ത്ഥം ,ഇനിയെങ്കിലും .,ഉന്നത നീതിപീഠം അറിഞ്ഞെങ്കില്‍.....?വേദനയും,നിരാശയുമുണ്ട്.
ക്ഷമിക്കുക

കേരളം നാശത്തിലേക്ക്

ചമ്മിണി കൊച്ചി നഗര പിതാവിനെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കുന്നതിന് ആണായി പിറന്നവര്‍ ആരുമില്ലേ കേരളത്തില്‍? സഞ്ചാരയോഗ്യമല്ലാത്ത നിരത്തിലൂടെയുള്ള യാത്ര കൊണ്ട് നടുവൊടിഞ്ഞു.
സാധാരണക്കാരുടെ നികുതിപ്പണം ഏത് തരത്തിലും നശിപ്പിക്കാം?
കെ.എം.രാധ

എ.പി.ജെ. അബ്ദുള്‍കലാം

ഇന്ത്യ വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ എത്തണമെന്ന് ആഗ്രഹിച്ച ,വെറും സാധാരണക്കാരന്‍ ,സ്വപരിശ്രമം ,ആത്മവിശ്വാസം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ മഹാനായ ശാസ്ത്രജ്ഞന്‍.രാഷ്ട്രപതി പട്ടത്തിന് തികച്ചും അര്‍ഹന്‍
അദ്ദേഹത്തിന്‍റെ ആത്മകഥ 'അഗ്നിച്ചിറകുകള്‍'വായിക്കുക.
സമുദായ മൈത്രി,സാഹോദര്യം ''ഇന്ത്യക്കാര്‍ ഒന്ന്‍''എന്ന മന്ത്രം ഉരുവിട്ട മനുഷ്യ സ്നേഹി.
ആശംസകള്‍
കെ.എം.രാധ
LikeLike ·  · 

എണ്ണത്തില്‍ കാര്യമില്ല


പ്രിയപ്പെട്ട പ്രദീപ്,
ദുബൈയില്‍ അക്കൌണ്ടന്റ് എന്ന് പ്രൊഫയിലില്‍ കണ്ടു.
ചിലപ്പോള്‍,ഈ ചുവരില്‍ എഴുതുന്നത്‌ വായിക്കാറുണ്ടെന്ന് അറിയാം.
മുഖപുസ്തകത്തില്‍ 5000 ഫ്രണ്ട്സ് തികഞ്ഞു എന്ന് വായിച്ചു.നല്ലത്.
അയ്യായിരമോ,പതിനായിരമോ ആകട്ടെ ....
സൌഹൃദങ്ങളില്‍ ആത്മാര്‍ത്ഥത,ആപത്തുണ്ടാകുമ്പോള്‍ 
 സഹായവുമായി എത്തുന്നവര്‍,
സാമൂഹികമായ ചുറ്റുപാടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍,അന്യരുടെ കണ്ണീര്‍ തെല്ലെങ്കിലും ഒപ്പാന്‍ സന്മനസ്സുള്ളവര്‍...എത്രയുണ്ട്?
അങ്ങനെയൊരു ''സുഹൃദ് വലയം ''പ്രദീപിനുണ്ടാകട്ടെ.
അതുതന്നെ,ഞാനും ആഗ്രഹിക്കുന്നു.
ആശംസകള്‍
Pratheep Modathara


പ്രവാസജീവിതം


പ്രിയപ്പെട്ട രാജന്‍ തുഷാരം.
ബാംഗ്ലൂരില്‍ സ്ഥിരതാമസമെന്ന് കണ്ടു.
വല്ലപ്പോഴും,ഇവിടെ വരാറുണ്ടെന്ന് അറിയാം.
കഴിവതും,ഈ പേജില്‍ വരുന്ന കാര്യങ്ങള്‍ എല്ലാം വായിച്ച്,സ്വയം വിലയിരുത്തലിന് സന്നദ്ധമാവുക.

Rajan Tusharam&family

കേരള ഭരണം സുതാര്യമാകണം

ഈ ചിത്രത്തിലെ വിവരങ്ങളെപ്പറ്റി ശരിയായ വിവരങ്ങള്‍,നേര്‍ തെളിവുകള്‍ അറിയുന്നവര്‍ എഴുതുക.
ചിത്രം അയച്ചതിന് നന്ദി.
കെ.എം.രാധ

Look at a glance

joker john oliver must behave properly.or what he really think about INDIAN PMMODI?
K.M.RADHA


ചാനല്‍-പത്ര മാദ്ധ്യമങ്ങള്‍ നിഷ്പക്ഷമാവുക


    
ഇന്ത്യന്‍ പ്രധാനമന്ത്രി ,അമേരിക്കയിലെ MADISON SQUARE ല്‍ ,അമേരിക്കന്‍ -ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുന്നത്,
IBN/CNN,H.TODAY,TIMES NOW ലൈവായി സംപ്രേഷണപ്പെടുത്തുമ്പോള്‍,
കേരളത്തിലെ ചാനല്‍ മാദ്ധ്യമങ്ങള്‍....
ഏഷ്യാനെറ്റ് രാജ്നാഥിനെ കൊലപാതകി തലപ്പാവണിയിച്ച കാര്യം ചര്‍ച്ച പൊടിപൊടിക്കുന്നു.
ചാനലുകള്‍ ഇത്ര തരം താഴ്ന്നല്ലോ
   രമേശ്‌ ചെന്നിത്തലയ്ക്ക് ഒപ്പം ആരാണ് ഫോട്ടോ എടുത്തത്?
കൊലപാതകികളെ സംരക്ഷിക്കുന്നതും,ജയിലില്‍ പോയി കാണുന്നതും
സലീം രാജന്മാര്‍ക്ക് ഒപ്പം സഞ്ചരിക്കുന്നതാരെന്നും കേരളീയ ജനാധിപത്യ വിശ്വാസികള്‍ക്ക് അറിയാം.
തലപ്പാവ് അണിയിച്ചതോ കുഴപ്പം?
സിഖ്കാര്‍ക്ക് വാളുകള്‍ കൊടുത്തത് ആരെന്ന് അന്വേഷിക്കുക.
കൂടുതല്‍ എഴുതുന്നില്ല.
മലയാളികളുടെ കുബുദ്ധി പ്രസിദ്ധം.
കേരളം ഇന്ത്യന്‍ സംസ്ഥാനത്തില്‍പ്പെട്ടതെന്ന് ഒരുകാലത്ത് ഇവര്‍ക്ക് അംഗീകരിക്കേണ്ടി വരും..മോഡിജി,ഇന്ത്യയുടെ ആത്മാവെന്നും
ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിജിക്ക് ആശംസകള്‍.
കെ.എം.രാധ

Twitter




Retweeted CNN-IBN News (@ibnlive):
Because I am from a small house and a small family, i have big dreams: PM Modi ‪#‎ModiMeetsAmerica‬ http://t.co/0ae5DQoEfl
Narendra Modiji, is a real warrior,who will sacrifice his life for his MOTHER COUNTRY.K.M.RADHA

മുഖ പുസ്തക സ്നേഹ-സൌഹൃദങ്ങള്‍

  
ദിപിന്‍ ഹിന്ദോളത്തിന്‍റെ  നല്ല വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്നു.
നന്ദി
23 hrs · 
ഞാന്‍ ഫേസ്ബുക്കിനെ വെറും entertainment ആയി കണ്ടിരുന്ന കാലത്താണ് മൂന്നു വ്യക്തികളെ പരിചയപ്പെടുന്നത്. അവര്‍ പോലും അറിയാതെ അവര്‍ എന്‍റെ face book ആഭിമുഖ്യത്തെ മാറ്റി മറിച്ചു. അതില്‍ അവസാനത്തെ ആളെ പറ്റി ആദ്യം പറയാം.
-ശ്രീമതി രാധ കിഴക്കെ മഠം മലയാളം റൈറ്റര്‍ എന്ന പേരുള്ള സ്വന്തം രാധ ടീച്ചര്‍.
  ഏഷ്യാനെറ്റ് കസ്റ്റമര്‍കെയറില്‍ T.L ആയി ജോലി ചെയ്യവേ ഒരു രാത്രിയില്‍ ഒരു സ്ത്രീ വിളിച്ച് പരാതിപ്പെട്ടു. 
അവര്‍ വീണ്ടും വിളിച്ചപ്പോള്‍ സീനിയര്‍ ഡെസ്കിലേക്കു മാറ്റിയ കോള്‍ ഞാനെടുത്തു. ഗംഭീരമായ  സ്വരം
  വല്ല സീരിയലും കാണാനാവും എന്നു കരുതി പുച്ഛത്തോടെ നിന്ന എന്നോടായി അവര്‍ പറഞ്ഞു.
 ഒരു അന്താരാഷ്ട്ര മൂവീ ചാനല്‍ വേണം നിരൂപണം എഴുതാനാണത്രേ. പരിചിതരായപ്പോള്‍ ഒരു അധ്യാപികയാണെന്നറിഞ്ഞു. ടീച്ചറുടെ ബ്ലോഗ് വായിച്ചു. ചന്ദനമരത്തിലെ പെണ്‍സര്‍പ്പം എന്ന ലേഖനം  ഇഷ്ടമായി. 
എന്നാല്‍ മുഖപുസ്തകത്തില്‍ ഒത്തിരി തെറിവിളി കേട്ടിട്ടും എന്തും തുറന്നെഴുതുന്ന ആ മനോധൈര്യം ഇഷ്ടപ്പെട്ടു.    തുടര്‍ന്ന് ഞാന്‍ സധൈര്യം എഴുതാന്‍ തുടങ്ങി. 
അതിനിടയില്‍ യൂറോപ്പ് സന്ദര്‍ശനത്തിനായി ടീച്ചര്‍ പോയി, എറണാകുളത്ത് വന്നാല്‍ കാണാം എന്നും പറഞ്ഞു. 
ജോലിത്തിരക്കു കാരണം കഴിഞ്ഞില്ല. 
പിന്നീട് കുറച്ചു നാളത്തെ ഇടവേളകള്‍ക്കു ശേഷം ടീച്ചര്‍ മുഖ പുസ്തകത്തില്‍ സജീവ സാന്നിധ്യമായുണ്ട്....
വിമര്‍ശനങ്ങളുടെ മുന്നില്‍ തെല്ലും കൂസാതെ രാഷ്ട്രത്തിനു വേണ്ടി ഇനിയും എഴുതുക... പ്രിയപ്പെട്ട ടീച്ചര്‍ക്ക് ആശംസകള്‍