Wednesday 17 September 2014

യാത്രകള്‍ക്കിടയില്‍


2014 August 31 ഞായറാഴ്ച കോഴിക്കോട് നിന്ന് കണ്ണൂര്‍ക്ക്‌ പോകുമ്പോഴാണ്,സുവര്‍ണ്ണ ചന്ദ്രോത്ത് എന്ന നര്‍ത്തകിയെ കാണുന്നത്.
അദ്ധ്യാപിക.
ഏത് യാത്രയിലും മനസ്സിനിണങ്ങിയ അപരിചിതരെ കാണുമ്പോള്‍,അവരുമായി പൊതുകാര്യങ്ങള്‍ സംസാരിക്കുക പതിവാണ്.
മകന്‍ ചെണ്ട വാദനത്തില്‍ മിടുക്കനെന്ന്,വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലായി.
കൂട്ടത്തില്‍ അവര്‍ സൂചിപ്പിച്ച ഒരു കാര്യം ഏറ്റവും ശ്രദ്ധേയം.
ഇന്ന്,ഏതെങ്കിലും ഒരു കഥയോ ,കവിതയോ വായിച്ചാല്‍ മനസ്സില്‍ ''സുഖം 'തോന്നുന്നുണ്ടോ?
പാഠപുസ്തകങ്ങളില്‍പ്പോലും ആധുനിക കവിത/കഥ/ലേഖനം എന്ന പേരില്‍ വരുന്ന ''തട്ടിക്കൂട്ടലുകള്‍ ''കണ്ടാല്‍ ടീച്ചര്‍ക്ക് കാര്യം മനസ്സിലാകും.
കുട്ടികളില്‍ വായനാശീലം വിട്ടകന്നു.
മലയാളം 'പൂത്തുലഞ്ഞ പൂമരം'(മുന്‍പെഴുതിയ കഥയുടെ തലക്കെട്ട്‌) എന്നൊക്കെ ഇപ്പോഴും പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം?
ആധുനിക തലമുറയ്ക്ക് മലയാളം അക്ഷരമാല,വാക്കുകള്‍ തെറ്റില്ലാതെ എഴുതാനറിയുമോ എന്ന് പരിശോധിച്ച ശേഷമാണോ ,ഇത്തരം പ്രസ്താവനകള്‍.?
സ്വന്തം ഖ്യാതിക്ക് വേണ്ടി പൂര്‍വികരുടെ കൃതികള്‍ പോലും മനനം ചെയ്യാതെ എന്തും വില്‍പ്പനയ്ക്ക് വെയ്ക്കാം..
മാതൃഭാഷയും.
മലയാളികള്‍ മിടുക്കര്‍
സുവര്‍ണ്ണയ്ക്കും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു

No comments:

Post a Comment