Wednesday 17 September 2014

ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം

ഒരു ദിവസം അമ്മ പറഞ്ഞു..
''മോളേ, നാളെ രാവിലെ ഫോട്ടോ എടുക്കാന്‍ ആള് വരും.കുളിച്ചു നല്ല ഉടുപ്പിട്ട്, ഒരുങ്ങി നില്ക്കണം. അമ്മയുടെ ചുവന്ന കല്ലുള്ള ചെറിയ മാലയിട്ട് തരാം.'',
നാല് അല്ലെങ്കില്‍ അഞ്ച് വയസ്സുള്ളപ്പോള്‍ സംഭവിച്ച കാര്യം.
കൃത്യസമയത്ത് ഫോട്ടോഗ്രാഫറെത്തി.
അക്കാലത്ത് (അരനൂറ്റാണ്ട് മുന്‍പ് )ചിത്രമെടുപ്പ് വന്‍ സംഭവമായിരുന്നു.
കാര്യം അറിഞ്ഞ ഉടന്‍ വല്യമ്മയുടെ(അമ്മയുടെ ജ്യേഷ്ഠത്തി),ചെറിയമ്മയുടെ മക്കള്‍ കിടയ്ക്കപ്പായയില്‍ നിന്ന് ഓടി വന്നു.
ആകപ്പാടെ ബഹളം.
അവരെല്ലാംകൂടി എത്തിയപ്പോള്‍ എന്‍റെ പ്രാധാന്യം കുറഞ്ഞു പോയെന്ന് തോന്നിയിട്ടോ എന്തോ ആദ്യത്തെ പോസ് മുഖം കനപ്പിച്ച് താഴോട്ട് !
. ചെറിയമ്മയുടെ മകള്‍, മൂന്നു വയസ്സുള്ള എന്‍റെ അനിയത്തിയെ എടുത്ത് ഉയര്‍ത്തിപ്പിടിച്ചതും ഇഷ്ടപ്പെട്ടില്ലെന്ന്, ഫോട്ടോ തെളിവ്.
ഉടന്‍ അമ്മ ഇടപെട്ടു.
ആദ്യത്തെ ഫോട്ടോയ്ക്ക് മോള് ചിരിച്ചില്ല. ഇപ്രാവശ്യം അസ്സലായി പുഞ്ചിരിക്കു.
കിഴക്കേമഠത്തിന്‍റെ മുറ്റത്ത് വെച്ച് എടുത്ത ചിത്രം.
കെ.എം.രാധ

No comments:

Post a Comment