Wednesday 29 April 2015

മൂക്കുമുറിയന്‍ ഗോപാലന്‍

മൂക്കുമുറിയന്‍ ഗോപാലന്‍+1962- ചൈന.
കോഴിക്കോട് ആഴ്ചവട്ടം വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്,
ഇന്ത്യക്കെതിരെ ,ചൈന യുദ്ധം തുടങ്ങിയത്.
അന്നൊക്കെ കൈയില്‍ എന്ത് കിട്ടിയാലും,പലവ്യഞ്ജനങ്ങള്‍ പൊതിഞ്ഞു കെട്ടി കൊണ്ടുവരുന്ന കടലാസ്സായാല്‍ പോലും വായിക്കുമായിരുന്നു.
കിഴക്കേമഠത്തില്‍, വൈദ്യുതിയില്ല.
പത്രമില്ല.
ഒരു കൊച്ചു ട്രാന്‍സിസ്റ്റര്‍ പോലുമില്ല.
സ്കൂളില്‍നിന്നും പണമുള്ള ഭവനങ്ങളിലെ കുട്ടികളില്‍ നിന്ന് വിവരും അറിയാന്‍ തന്നെ പ്രയാസം.
കാരണം,
അവര്‍ക്ക് നാട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ യാതൊരു താല്പര്യവുമില്ലായിരുന്നു..
എന്റെ കുഞ്ഞു ബുദ്ധി വീട്ടിനടുത്ത് ക്ഷേത്രക്കുളത്തിന് വശത്തെ ഗോപാലന്‍റെ മരനിരയിട്ട പീടികയിലെത്തി.
വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയെ വിളിച്ച്, മാതൃഭൂമി പത്രം വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു,
കൂലിയായി ഒരു മുക്കാല്‍ മിഠായി വാങ്ങാനും കൊടുത്തു.
(അന്നും,കൈക്കൂലി കൊടുക്കാതെ സൌജന്യ സേവനത്തിന് ആരും വരില്ല.!)
മാളിക വീടിന്‍റെ മുകളിലെ തെക്കേ മുറിയില്‍ നിന്ന് നോക്കിയാല്‍,
ഗോപാലന്‍റെ കടയില്‍ എന്ത് നടക്കുന്നുവെന്ന് അകലക്കാഴ്ച കാണാം.
ചെറുക്കനെ കണ്ട ഉടന്‍,
എഴുത്തും വായനയും അറിയാത്ത ഗോപാലന്‍ ഗമയില്‍ പത്രത്തിലെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി,
എന്തോ പറഞ്ഞു കൊണ്ട്,പത്രം നാലാക്കി മടക്കിക്കീറി
ആരുടെയൊക്കെയോ ചിരികള്‍ക്കിടയില്‍ നിന്നുകൊണ്ട് .തുറന്നു വെച്ച അരിച്ചാക്കിന് മുകളിലേയ്ക്ക് വലിച്ചെറിയുന്നത് ,കിളിവാതിലൂടെ കണ്ടു.
പയ്യന്‍ വന്ന ഉടന്‍ അഭിനയം തുടങ്ങി.
'ഫ..ഫ.മ്മ...മ്മണി.അഹ്ങ്ങനിപ്പം പ.ഫടിച്ച്.ക്..ക്..കലട്ടറാ...വണ്ട.''
(മണി,അങ്ങനെയിപ്പോള്‍ പേപ്പര്‍ വായിച്ച് കളക്ടറാവണ്ട എന്ന് ചുരുക്കം.
മണി..വീട്ടിലെ എന്റെ വിളിപ്പേര്‍.)
മൂക്കും വായയും നിശ്ചിത അനുപാതത്തില്‍ ചേര്‍ന്നുണ്ടായ
ഗോപാല വചനങ്ങളിലെ വികട സരസ്വതിയില്‍,മലയാള ഭാഷ കൂപ്പുകുത്തി വീണു.
ഗോപാലന്‍റെ പീടികയ്ക്ക് മുന്‍പിലൂടെ പുസ്തക സഞ്ചി തൂക്കിപ്പോകുമ്പോള്‍,
ഞാന്‍ കണ്ട് അസൂയപ്പെടാന്‍ ബെഞ്ചിലിരുന്ന്,ഗ്രാമത്തിലെ സകല കമ്പിയില്ലാക്കമ്പി വാര്‍ത്തകള്‍ കൊടുക്കുന്ന ഏതെങ്കിലും
ഒരു വിദ്വാനെക്കൊണ്ട് പത്രം ഉറക്കെയുറക്കെ വായിപ്പിക്കും.
എന്തായാലും, എനിക്ക്
'ഇന്ത്യ-ചീന ഭായി ഭായി 'എന്ന് ഘോഷിച്ച്,പ്രധാനമന്ത്രി ജവഹര്‍ലാലില്‍ നിന്ന് കിട്ടാവുന്ന സഹായങ്ങള്‍ കൈക്കലാക്കി,
പെട്ടെന്ന് ഒരു ദിനം ഒറ്റുകാരനായി ഇന്ത്യയെ വിഴുങ്ങാനടുത്ത ചൈനയുടെ ആക്രമണം അറിഞ്ഞേ തീരൂ.
(അന്ന്,ഇന്ത്യയെക്കാള്‍ എല്ലാ നിലയ്ക്കും -ധനകാര്യം,വിദ്യാഭ്യാസം-ചൈന പിന്നില്‍)
ഗോപാലന്റെ പീടികയ്ക്കെതിരെയാണ്.
നാലുപുരയ്ക്കല്‍ ബന്ധു വീട്.
ഭവനത്തിന്‍റെ അതിര്‍ത്തി നിര്‍ണ്ണയം, പ്രധാന പാതയിലെ വേലിപ്പടര്‍പ്പുകളും,ഇടവഴിയോട് ചേര്‍ന്നുള്ള ഉയരത്തില്‍ തഴച്ചുവളരുന്ന കൂറ്റന്‍ പുളിമരവും.!
ഇല്ലികള്‍ കൊണ്ട് തീര്‍ത്ത മുളവേലിപ്പടര്‍പ്പിലെ പൂക്കള്‍ വളരെ സാവകാശം ഇറുത്തെടുക്കുക.
വീണുകിടക്കുന്ന പഴുത്ത്-പച്ചപ്പുളികള്‍ ശേഖരിക്കുക.
.മണ്ണ് പുരണ്ട വാളന്‍പുളിയല്ലികള്‍ ഊതി,
പെറ്റിക്കോട്ട് കൊണ്ട് തുടച്ചു വൃത്തിയാക്കി നാക്കിലിട്ടലിയിക്കുക.
വളരെ ആസൂത്രിതമായ പ്രവൃത്തികളിലൂടെ ഗോപാലന്‍റെ സില്‍ബന്തികളുടെ വാര്‍ത്താ പ്രക്ഷേപം ,എന്‍റെ ചെവികള്‍ പിടിച്ചെടുത്തു കൊണ്ടിരുന്നു.
അങ്ങനെ,
1962ലെ ചൈനീസ് അധിനിവേശം,
ജവഹര്‍ലാലിന്റെ മരണം,
കെന്നഡിയുടെ കൊലപാതകം,
രാജ്യത്തെ കോളറമരണങ്ങള്‍
എല്ലാമെല്ലാം
ചൂടോടെ തത്സമയം അറിയാനിടയായത്,
മൂക്കുമുറിയന്‍ ഗോപാലന്‍റെ വിഡ്ഢിത്തത്തില്‍ ഉരുത്തിരിഞ്ഞ അദൃശ്യ വരദാനങ്ങളെന്ന സത്യം നന്ദിയോടെ ഓര്‍ക്കുന്നു.
1 ഗോപാലന്റെ പീടിക.വെള്ള പൂശിയ ചുവരിന് പിന്നില്‍ ക്ഷേത്രക്കുളം,അപ്പുറത്ത് തഴച്ചുവളരുന്ന വൃക്ഷങ്ങള്‍ക്ക്‌ താഴെ നാഗത്താന്‍ കാവ്.2 സര്‍പ്പക്കോട്ടയ്ക്ക് എതിരെ കിഴക്കേമഠം
ചിത്രം അയച്ചു തന്ന അനുജത്തി സമം എന്നും കരുതുന്ന പ്രിയപ്പെട്ട ഹേമലത (പദ്മിനി )സുധാകരന് സ്നേഹത്തോടെ....
Like · Comment · 

കിഴക്കേമഠത്തിലെ രാധ

കിഴക്കേമഠത്തിലെ രാധയെന്ന.കെ.എം.രാധ ?
എന്തൊക്കെ അപരാധങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഫേയ്സ്ബുക്ക് സൌഹൃദങ്ങള്‍ എഴുതൂ.
1 ഇവള്‍,
ഇന്ത്യ.കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന്,കള്ളനോട്ട്‌,അനധികൃത സ്വര്‍ണ്ണം, തീവ്രവാദം, വിദേശ നിര്‍മ്മിത കാറുകള്‍ കടത്തി ക്കൊണ്ടുവന്ന് രാജ്യത്തിന്റെ അടിത്തറ ഇളക്കാന്‍ കൂട്ട് നിന്നോ.?
2പതിനെട്ട് വയസ്സ് മുതല്‍ ഇന്നുവരെ ഇരു മുന്നണികള്‍ക്കും മാറിമാറി വോട്ടാവകാശം നല്‍കിയത്,
തികച്ചും നിഷ്പക്ഷമായിട്ട് തന്നെ.
3 ഇത്രക്കാലം പുലര്‍ത്തിയ ആശയങ്ങളില്‍  നിന്ന്  വ്യത്യാസപ്പെട്ട് ചിന്തിക്കുന്നെങ്കില്‍ ,അതിന്റെതായ കാരണങ്ങളുണ്ടാകാം.
ജനാധിപത്യത്തില്‍ അതിരു കവിയാത്ത സ്വാതന്ത്ര്യമുണ്ട്.
4 എന്‍റെ അദ്ധ്യാപകര്‍ സുകുമാര്‍ അഴീക്കോട്,
എ.കെ.പ്രേമജം ടീച്ചര്‍(ചരിത്രാദ്ധ്യാപിക,കോഴിക്കോട് മേയര്‍)
ചരിത്ര പണ്ഡിതന്‍എന്‍.എം.നമ്പൂതിരി,
സുധാകരന്‍ മാസ്റ്റര്‍,
മേരി ടീച്ചര്‍, നാരായണന്‍ പോറ്റി മാസ്റ്റര്‍.
.നിരവധി പ്രഗല്ഭരുടെ ശിക്ഷണത്തില്‍ വളര്‍ന്ന എനിക്ക് മനുഷ്യരുടെ വേദന-യാതനകള്‍ തന്നെ പ്രധാനം.
സാമൂതിരി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച 'അമ്പലവാസിക്കുട്ടി...as quite as a lamb'എന്നൊക്കെ വിളിക്കുന്ന പ്രിയപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ മുകളില്‍ എഴുതിയ ഗുരുക്കന്മാര്‍ക്കെല്ലാം ,ഈ ശിഷ്യയെ കാര്യമായിരുന്നു.
അല്ലെങ്കില്‍,ഒരിക്കലും സുകുമാര്‍ അഴീക്കോട്‌ മാസ്റ്റര്‍ ആത്മകഥയില്‍ എന്നെ പരാമര്‍ശിക്കില്ല.
''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്നത് തന്നെ ആപ്തവാക്യം .
കേരളത്തിലെ,രാഷ്ട്രീയക്കാര്‍,വോട്ട് ബാങ്കിന് വേണ്ടി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു.
എതിര്‍ക്കുന്നവരെ ,വര്‍ഗീയവാദി പട്ടം ചാര്‍ത്തി അപമാനിക്കുന്നു.
ഇവിടെ ആരാണ് വര്‍ഗീയത വളര്‍ത്തുന്നതെന്ന്,കേരളീയര്‍ക്കറിയാം.
കേസുകള്‍ തേയ്ച്ചു മായ്ക്കുന്നു.
കോഴിക്കോട്ടെ മിഠായി തെരുവില്‍ പടക്കക്കട സ്ഫോടനത്തില്‍ കൂട്ടുകാരിയുടെ പിതാവും,
വിഷു നാളുകളില്‍ തൊഴിലെടുത്ത് കാശ് സമ്പാദിച്ച് plus1 ന് ചേരാന്‍ കൊതിച്ച ശിഷ്യനും,ജോലിക്കാരും കത്തിച്ചാമ്പലായി.
സംഭവം നടന്ന ശേഷം, പോയിരുന്നു.
ഗവേഷണങ്ങള്‍ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നത് അവിടം തൊട്ടാണ്.
ഭരണകൂടത്തിന്,
അതിന്റെ പിന്നിലെ നിഗൂഢശക്തികളെ അറിയില്ല അല്ലേ?
അങ്ങനെ,
എത്രയെത്ര ഹൃദയം മുറിക്കും സംഭവങ്ങള്‍ .
കേരളീയര്‍,പിന്നില്‍ നിന്ന് കുത്തുന്നവരെ സ്വല്പ്പമെങ്കിലും മനസ്സിലാക്കി തുടങ്ങിയതാണ് ,ഇന്ന് കേരളത്തില്‍ കാണുന്നത്.
വര്‍ഗീയതയുടെ വിഷവിത്തെറിഞ്ഞു കൊണ്ട്,
കേരളത്തെ നശിപ്പിക്കുന്ന രാഷ്ട്രീയക്കാരെ,മതമൌലികവാദികളെ തിരിച്ചറിയൂ..
മതം കൊണ്ട് ,രാജ്യം കീഴടക്കാമെന്നു ആര് കരുതിയാലും അത്,വിഡ്ഢിത്തം.
ഇന്ത്യ,എല്ലാവരുടെതുമാണ്.
എനിക്ക് പല മുഖമില്ല.ഐഡിയും.
കണ്ടതും,കേട്ടതും,വായിച്ചറിഞ്ഞതും വിവേചനപരമായ തലത്തില്‍ ചിന്തിച്ചു തന്നെയാണ് ഇവിടെ എഴുതിയത്.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പൊതു വിദ്യാഭ്യാസം /പ്രൊഫെഷണല്‍ ഉള്‍പ്പെടെ നശിപ്പിക്കാനോ,
ഭാവി തലമുറയെ മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാനുള്ള ശീലം നിഷേധിക്കാനോ,
രാഷ്ട്രീയ വൈരാഗ്യം കൊണ്ട് മനുഷ്യരെ വെട്ടിക്കൊല്ലാനോ,
അന്‍സാരിയെ കൊണ്ടുവരുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വര്‍ഗീയ കലാപ ഇരകളെയും പ്രദര്‍ശിപ്പിക്കണം എന്ന് എഴുതിയാലോ,
കെ എസ് ആര്‍ ടി സി കുളം തോണ്ടാനോ,
പൊതുമരാമത്ത് തറവാട്ടു വകയായി കണ്ടു കൈകാര്യം ചെയ്യാനോ,
മന്ത്രി വീട്ടിലെ പാല്‍,സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ട് പോയി വില്‍പ്പന നടത്താനോ,
കറുത്ത മലയാളം എഴുതുന്ന, ഇഷ്ടമുള്ള എഴുത്തുകാര്‍ക്ക് പുരസ്കാരങ്ങള്‍ കൊടുത്ത് പ്രീതി പറ്റി, രാഷ്ട്രീയ ലാഭം കൊയ്യാനോ
ഹോര്‍ട്ടികള്‍ച്ചറല്‍ പച്ചക്കറി വേണ്ടപ്പെട്ടവര്‍ക്ക് കുറച്ചു വിലയ്ക്കും,സാധാരണക്കാര്‍ക്ക് കൂടിയ വിലയ്ക്കും കൊടുക്കാനോ,
ബാര്‍ കോഴ്യ്ക്കോ,,
കൂട്ട് നിന്നിട്ടില്ല.
അതൊക്കെ,ഇവിടെ എഴുതുമ്പോള്‍ ,വര്‍ഗീയവാദിയെങ്കില്‍...അതേ..അങ്ങനെത്തന്നെയെന്നു കരുതിയാല്‍ മതി.
സഹിക്കുക.
ഇന്നലെ(
പാതിരാ വരെ,ഭീഷണിയെക്കാള്‍,
സ്വന്തം മക്കളെപ്പോലെ കരുതിയവര്‍ ഉയര്‍ത്തിയ ആത്മസംഘര്‍ഷത്തില്‍ വെന്തുരുകിയപ്പോള്‍ , അദൃശ്യസാന്നിദ്ധ്യ മായി അരികിലെത്തി സമാശ്വാസം പകര്‍ന്ന നിഷ കൊച്ചിന്‍ നിഷയ്ക്ക്
സൌഹൃദ -സ്നേഹഹസ്തം നീട്ടുന്നു.
സ്വീകരിക്കുക.
ആശംസകള്‍.
കെ.എം.രാധ
കിരണ്‍ ഒരിക്കല്‍ പറഞ്ഞു..
'ചേച്ചി,മനസ്സിന്റെ കോണില്‍ പാവമായി ഇരിക്കുന്നു.എഴുത്തുകാരിയായത്‌ കൊണ്ടാണ് ഇത്രമാത്രം sensitive ആകുന്നതെന്ന്''
എന്തോ...എനിക്കറിയില്ല.
ചിത്രം കിരണ്‍ രാജന്‍ പോളിന്റെ ടൈം ലൈനില്‍ നിന്ന് എടുത്തത്.
നന്ദി.
Like · Comment · 

ഹേമലത സുധാകരന്‍

കോഴിക്കോട് ശ്രീവളയനാട് ക്ഷേത്രത്തിനു പടിഞ്ഞാറു വശം താമസിക്കുന്ന,
പദ്മിനിയെന്നു ,ഞങ്ങള്‍ വിളിക്കുന്ന..ഹേമലത സുധാകരന്‍,എന്നും എനിക്ക് പ്രിയംവദയായ (സ്നേഹവാക്കുകള്‍ ചൊരിയുന്ന) അനിയത്തി.
എന്നും ''രാധേച്ചി'എഴുതുന്ന കഥകളെ സ്നേഹിക്കുന്ന പദ്മിനിയ്ക്കും ,കുടുംബത്തിനും സര്‍വഐശ്വര്യങ്ങളും നേരുന്നു.
കെ.എം.രാധ
Like · Comment ·  · 658

ഗള്‍ഫ് സുഹൃത്തുക്കളെ


പ്രിയപ്പെട്ട ഗള്‍ഫ് സുഹൃത്തുക്കളെ,
അന്യനാട്ടില്‍ പോയി പരസ്പരം പോരടിക്കാതിരിക്കുക.
ഗള്‍ഫില്‍ ആര്‍ക്കും സ്ഥിരം തൊഴില്‍ പ്രതീക്ഷിക്കേണ്ട.
കാരണം,തദ്ദേശവാസികള്‍ വിവിധ തുറകളില്‍ ,തൊഴില്‍ പരിചയം നേടുമ്പോള്‍,
അന്യ രാജ്യക്കാര്‍ സ്ഥലം ഒഴിവാക്കേണ്ടി വരുമെന്ന്,ലണ്ടനില്‍ പോകും വഴി , 
വിമാനത്തില്‍ വെച്ച് തൊട്ടടുത്തിരുന്ന അസ്സലായി ഇംഗ്ലീഷ് സംസാരിക്കുന്ന പൂച്ചക്കണ്ണന്‍ ഒമാനി ചെറുപ്പക്കാരന്‍ , ഹീത്രൂവിലെത്തുന്നത് വരെ ദീര്‍ഘമായി സംസാരിച്ചത് ഓര്‍ക്കുന്നു.
പാകിസ്ഥാന്‍കാര്‍ക്ക് അറിവില്ലെന്നും,
ഇന്ത്യന്‍ മിടുക്കര്‍ തൊഴിലാളികളെയാണ് ഗള്‍ഫിന് ആവശ്യമെന്നും ആ യുവാവ് പറഞ്ഞപ്പോള്‍,സന്തോഷം തോന്നി.
അതില്‍ നിന്ന് തന്നെ,കഴിവാണ് മാനദണ്ഡം-അളവുകോല്‍ എന്ന് വ്യക്തം.
അവസാനം,
മാതൃരാജ്യം ഇന്ത്യ മാത്രമായിരിക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഏക ആശ്രയമെന്ന് ചിന്തിക്കുക.
രാഹുല്‍ എഴുതിയ പോസ്റ്റ്‌ ശരിയോ?
ജോലി നഷ്ടപ്പെട്ട സുഹൃത്ത് ഇന്ത്യയിലേക്ക് വന്ന്,അന്തസ്സായി തൊഴില്‍ ചെയ്തു ജീവിക്കുക.
ആശംസകള്‍
കെ.എം.രാധ
......................................................................................................................
ഫേസ്‌ബുക്ക്‌ വഴി SDPIക്കെതിരേ പരാമര്‍ശം നടത്തിയ ഹിന്ദു യുവാവിനെ,
മുസ്ലീംങ്ങളെ അധിക്ഷേപിച്ചു എന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മുസ്ലീംങ്ങളുടെ പരാതിയെ തുടർന്ന് ഖത്തറിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
An NRI Hindu youth had been dismissed from his job in Qatar after his Muslim friends and coworkers filed complaint against him on the facebook comment he made against the Islamic radical outfit SDPI. What does this mean? SDPI=ISLAM? How can Hindus trust their Muslim friends that they won't back stab like this when it comes to their religion.
ദോഹ: ഫേസ്‌ബുക്ക്‌ വഴി SDPIക്കെതിരേ പരാമര്‍ശം നടത്തിയ ഹിന്ദു യുവാവിനെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മുസ്ലീംകളുടെ പരാതിയെ തുടർന്ന്
ഖത്തറിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. റാസ്ലഫാനിലെ ഗ്യാസ്‌ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന മലയാളിയെയാണ്‌ മുസ്ലീംഗളായ സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന്‌ ഒഴിവാക്കിയത്‌.
ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ SDPI കാർ പാകിസ്‌താനില്‍ പോകേണ്ടി വരുമെന്നും മര്യാദയ്ക്കു നിന്നില്ലെങ്കില്‍ SDPI കാരുടെ വീട്ടിലെ സ്ത്രീകൾ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാകുന്ന സാഹചര്യം വരുമെന്ന രീതിയിലായിരുന്നു ഇദ്ദേഹം കമന്റ്‌ ചെയ്തത്.
കേരളത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വഴി പതിനായിരക്കണക്കിനു ഹിന്ദു പെണ്‍കുട്ടികളുടെ ജീവിതവും മാനവും നശിപ്പിച്ച മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് SDPI.
ജോസഫ്‌ മാഷുടെ കൈവെട്ടിയ കേസ് ഉള്പ്പെടെ നിരവധി കൊലപാതകത്തിനും പിന്നിൽ ഈ സംഘടനയാണ്.
SDPI ക്കെതിരെ ഇട്ട പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുസ്ലീം വിഭാഗം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു.
സമാനമായ സംഭവത്തില്‍ നേരത്തേയും ഖത്തറില്‍ ഒരു മലയാളി ജോലിയില്‍ നിന്ന്‌ പിരിച്ചുവിടപ്പെട്ടിരുന്നു.
ഇതര മതത്തിൽ പെട്ട പ്രവാസികൾക്കെതിരെ കള്ളക്കേസുകൾ നൽകി അവരുടെ ജീവിതം തന്നെ നശിപ്പിയ്ക്കുവാനും ജീവന് വരെ ഭീഷണി ഉയർത്തുവാനും തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ മുസ്ലീം യുവാക്കളുടെ വലിയ നിര തന്നെ പ്രവർത്തിക്കുന്നുണ്ട്.
പലപ്പോഴും ഒറ്റുന്നത്‌ സുഹൃത്തുക്കൾ എന്ന് വിശ്വസിച്ചു കൊണ്ട് നടന്ന ആളുകൾ തന്നെയാണ് എന്നതാണ് ഭയാനകത.
Like · Comment ·  · 24183

ഫേയ്സ്ബുക്ക് സൌഹൃദം

പ്രിയപ്പെട്ടവരേ,
ഫേയ്സ്ബുക്ക് സൌഹൃദം കുറേ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു.
നന്ദി.
തീര്‍ച്ചയായും , വ്യക്തമല്ലാത്ത പ്രൊഫയിലില്‍ വരുന്ന ഫെയ്ക്ക് ഐഡിക്കാരെ ,ഒരിക്കല്‍ പോലും എഴുതുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം എഴുതാത്തവരെ,
തെളിവുകളോ, ചരിത്ര സത്യങ്ങളോ മറച്ചു വെച്ച് സംസാരിക്കുന്നവരെ

,
ഒട്ടും പരിചയമില്ലാത്തവരെ
നൂറു പേരെ വീതം ഒഴിവാക്കുന്നതാണ്.
സൌഹൃദം ആഗ്രഹിക്കുന്നവര്‍ ,എന്റെ ജാതി,മതം,രാഷ്ട്രീയ നിലപാട് നോക്കേണ്ട കാര്യമില്ല.
കാരണം,
നിങ്ങളുടെ രാഷ്ട്രീയത്തില്‍ ഇടപെടില്ല.
സാഹിത്യതല്പ്പരര്‍ക്കും വരാം.
ആശംസകള്‍
കെ.എം.രാധ
Like · Comment ·  · 116452

പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക

പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക
ഇന്റെനെറ്റ്,വിദേശ സൈറ്റുകളില്‍ വരെ മലയാളി പെണ്‍കുട്ടിളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു ,പ്രദര്‍ശിപ്പിക്കുന്നതായി വായിച്ചു.
ഐ ടി ആക്റ്റ് പ്രകാരം കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുക.
Like · Comment ·  · 76719

അടിയന്തിര യോഗം

പുരാണങ്ങളില്‍
കൃത,ത്രേതാ,ദ്വാപരയുഗങ്ങള്‍ക്ക് ശേഷം കലിയുഗത്തോടെ ഭൂമിയില്‍,
പ്രകൃതിക്ഷോഭം,ചുഴലിക്കാറ്റ്,മഞ്ഞു മലകള്‍ ഇറങ്ങി വന്ന് സര്‍വതും തുടച്ചു നീക്കപ്പെടുമെന്നാണ്‌ എഴുതിയിട്ടുള്ളത്.
നേപ്പാളില്‍,
ഭൂമിദേവി താണ്ഡവനൃത്തം ചവുട്ടി,
മനുജരുടെ കടിഞ്ഞാണില്ലാത്ത തുഷ്ണകള്‍ കത്തിച്ചാമ്പലാക്കുമ്പോള്‍..
മനുഷ്യര്‍ വെറും നിസ്സഹായര്‍.
പ്രധാനമന്ത്രി അടിയന്തിര യോഗം ,വിളിച്ച്,നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
അഭിനന്ദനങ്ങള്‍.
(twitter റില്‍ വന്ന ,CNN,The Times Of India , Indian Express തുടങ്ങിയ വിവിധ ഇ-പത്രങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍.)
Like · Comment ·  · 506

നേപ്പാള്‍ ദുരന്തം

നേപ്പാള്‍,
ഭൂമിദേവി താണ്ഡവനൃത്തം ചവുട്ടി,
മാനവരുടെ അഹന്തയ്ക്ക് കടിഞ്ഞാണിട്ടു കൊണ്ട്......,
(twitter റില്‍ വന്ന ,CNN,The Times Of India , Indian Express തുടങ്ങിയ വിവിധ ഇ-പത്രങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍.)
Like · Comment ·  · 50223

ഭൂമികുലുക്കം

നേപ്പാള്‍, ഭൂമികുലുക്കം വിഴുങ്ങിയ കാഠ്മണ്ഡു!
(twitter റില്‍ വന്ന ,CNN,The Times Of India , Indian Express തുടങ്ങിയ വിവിധ ഇ-പത്രങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍.)
Like · Comment ·  · 39305

Twitter

wretched missionary creatures again spat their religious poison with drowning Nepal by heavy earthquakes.shame.Pope,are you a human being?or...?

അസഹിഷ്ണുതയുടെ പര്യായം?

അസഹിഷ്ണുതയുടെ പര്യായം?
ലോകമെങ്ങും പടര്‍ന്നു പിടിച്ച മതതീവ്രതയുടെ വിഷവിത്തുകള്‍ വേരോടെ പിഴുതു മാറ്റൂ.
മനുഷ്യര്‍ക്ക് നാസ്തികരോ,ആസ്തികരോ ആവാന്‍ അവകാശമുണ്ട്..
പക്ഷേ.....
അവരുടെ കാലുകള്‍ ചങ്ങലയ്ക്കിടരുത്.
കൈകള്‍ കൂട്ടിക്കെട്ടരുത്.
പ്രാര്‍ത്ഥനാ നിരതമായ മനസ്സോടെ ,മിഴികളടച്ചു നില്‍ക്കുമ്പോള്‍,ദുഷ് വാക്കുകള്‍ ചീറ്റിക്കൊണ്ട്,അവരെ തടയരുത്.
''ദൈവ നീതിയ്ക്ക് ദാക്ഷിണ്യമില്ല''എന്ന് ഓര്‍ക്കുക.
മുന്‍പ്,
ഭാരതത്തിന്റെ ഭാഗമായിരുന്ന നേപ്പാളില്‍ ,ഇപ്പോള്‍,  ഭൂമിദേവി  സംഹാര രുദ്രയായി ആഞ്ഞടിച്ചപ്പോള്‍,
സഹായം, ആശ്വാസം ,ശാന്തി മന്ത്രം ഉരുവിടുന്നതിനു പകരം,ഇത്തരം ജല്‍പ്പനങ്ങളോ?
ഇതേ വാക്കുകള്‍ തന്നെ കശ്മീര്‍ 90% ജലനീരാളി വിഴുങ്ങിയപ്പോഴും ,എഴുതിയിരുന്നു.
നാഗാലാ‌‍ന്‍ഡ്,മാലദ്വീപ് എങ്ങനെ ചുരുങ്ങിയ കാലം കൊണ്ട്, മത പരിവര്‍ത്തനപ്പെട്ടെന്ന് ചരിത്രം പഠിക്കൂ.
ഒപ്പം,ഇബനുബത്തൂത്തയുടെ സത്യയാത്രാവിവരണവും.
വെറുതെയല്ല,
ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് ആരുമില്ലാതെ പള്ളികള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.?(എവിടെയോ ,വായിച്ചു)
ഈ ഭൂമുഖത്ത്,മതത്തില്‍ ചേര്‍ന്നില്ലെന്ന,സ്വര്‍ഗ്ഗം കിട്ടുമെന്ന വ്യാമോഹത്തില്‍ ഇസ്ലാമിസ്റ്റുകള്‍ മനുഷ്യരുടെ തലകള്‍ കൊയ്തെടുക്കുന്നത്‌?.
ഇതൊക്കെ എന്തിന്?
ആര്‍ക്കുവേണ്ടിയാണ്?
ചിന്തിക്കുക.
ചിത്രം അയച്ച അരുണ്‍ കുമാറിന് നന്ദി.
കെ.എം.രാധ
Like · Comment ·  · 1022520