Thursday 23 April 2015

കവിത വെറുതെ ,വെറുതെ മാത്രം? കെ.എം.രാധ

കവിത 
                 വെറുതെ ,വെറുതെ മാത്രം? 
                      കെ.എം.രാധ
ജാലകത്തിനപ്പുറം.............................
നക്ഷത്രരഹിത, പുക നിറം കൊഴുക്കും വാനം 
ഇമത്തൂര്‍മ്മയില്‍ ഒരിറ്റു കണ്ണീര്‍ 
എല്ല് പൊടിയും,നടു പൊളിയും കടും വേദന 
ചിന്തകളുടെ മഹാസാഗരം
നിന്നില്‍നിന്നു മാത്രം വെറുതെയെങ്കിലും ,
വെറുംവാക്കിന്‍ നാരുകള്‍ കൊണ്ടൊരു
രാത്രി പൂക്കും മുല്ലപ്പൂമാല!
''സാരമില്ലെന്നേ,നിനക്ക് ഞാനുണ്ട്''
നിന്നിലെ നിന്നെ ഞാനേറെ കൊതിക്കുന്നു
നിന്നിലെ അഗ്നിജ്വാലാവാഹിയാം വചനങ്ങള്‍;
നിന്‍റെ മാത്രം സ്വകാര്യ കരുതലുകള്‍
എനിക്കെനിക്ക് മാത്രമുള്ളതെന്ന തോന്നലുകള്‍
വേദനയുടെ ബാലികേറാമലയില്‍,
പൊടുന്നനെ,
അതേ..ഒരു നിശ്വാസ ആശ്വാസ സ്വാന്തനത്തില്‍,
നിന്നെ,നിന്നെ മാത്രം ഇറുകെപ്പിടിച്ചു
മുന്‍പിന്‍ ചിന്തയേതുമില്ലാതെ
നിന്നെ, നിന്നെമാത്രം മുറുകെപ്പിടിച്ച്‌
ആലിംഗനത്തില്‍,അധര ചുംബനത്തില്‍ ലയിക്കവേ
നിന്‍റെ മാദകഗന്ധത്തില്‍ നിന്നൂറിവരും ലഹരിയില്‍.
വേദനസംഹാരിയാം ദിവ്യ ഔഷധത്തിലിറങ്ങി,
മുങ്ങിയാഴ്‌ ന്നിരിക്കവേ...
നീ എന്നെന്നുമെനിക്കൊപ്പം,
പ്രാണവായുവായ്.
,താമരവളയമായ്
രക്ഷാബന്ധനമൊരുക്കിയെങ്കില്‍....!
നീ,വരുമോ?

No comments:

Post a Comment