Monday 13 April 2015

പദ്മനാഭന്‍ തിക്കോടി

കവിത 
ഒരു പ്രണയ സങ്കല്‍പ്പ ഗീതം (കെ.എം.രാധ)
പുളിക്കല്‍ ലത,രാജു,സുരേഷ്,രാമചന്ദ്രന്‍, സുന്ദര്‍,രമേശ്‌ പിള്ള നന്ദി.സ്നേഹം അയക്കുന്നു. 
പദ്മനാഭന്‍ തിക്കോടി, അറിവുള്ള,ഗൌരവവായനയുടെ ആളാണ്‌.
നേരില്‍ ഒരിക്കല്‍,കണ്ടു.
നിങ്ങളെപ്പോലുള്ളവരില്‍നിന്നുണ്ടാകുന്ന,ഹൃദയദ്രവീകരണ വാക്കുകളുടെ പൂമര ചുവട്ടില്‍ ,ഇത്തിരിതണലില്‍ വാര്‍ദ്ധ്യകാലം മധുരമനോഹരമാക്കുന്ന ആ ദമ്പതികളെ കാണുന്നു
.13-03-2004
കോഴിക്കോട് കടല്‍തീരത്ത്,സിമന്റു ബെഞ്ചിലിരുന്ന്
അവര്‍,പരസ്പരം ,കൈകള്‍ തടവുന്നത് ഞാന്‍ കണ്ടതാണ്. അവസാനകാലം,
ദുരിതപ്പെട്ടു കഴിയാന്‍ വിധിക്കപ്പെട്ട ഗൃഹസ്ഥര്‍ക്ക് മൃതസഞ്ജീവനിയാണ്,കടല്‍ത്തീര ഉപ്പുകാറ്റില്‍നിന്ന് കേട്ട സമാശ്വാസ സാന്ത്വനഗീതം....
ഈ മുഖപുസ്തകതാളില്‍ സാഹിത്യം,സാമൂഹ്യ വിഷയങ്ങള്‍ കുറിക്കു കൊള്ളും വിധം വിലയിരുത്തുന്നവര്‍ ധാരാളമുണ്ടെന്ന് മുന്‍പേ മനസ്സിലാക്കിയിട്ടുണ്ട്.
എഴുത്തുകാരി എന്ന നിലയ്ക്ക് അനുവാചകര്‍ തന്നെയാണ് മുഖ്യം.
ചുവരില്‍ ചിത്രമെഴുതിയാല്‍ ,അതാസ്വദിക്കാന്‍ ,ഇഷ്ടമല്ലെങ്കില്‍ മുഖം തിരിച്ചു പോകാന്‍ കഴിയുമ്പോള്‍ മാത്രമാണ്,എഴുത്തുകാര്‍ പുനര്‍വിചിന്തനത്തിന് തയാറാവുക.
എങ്ങനെയാണ്?
''എഴുതുന്നത്‌ വായനക്കാര്‍ക്കിടയില്‍ ചലനമുണ്ടാക്കുന്നില്ല.എവിടെയാണ് പിഴച്ചതെന്ന് കഥാകാരികളെക്കൊണ്ട് ചിന്തിപ്പിക്കാന്‍ കഴിയണം.
അപ്പോള്‍,മാത്രമേ,രചന സാര്‍ത്ഥകമാവൂ.
ഈയിടെ,
ഈ താളില്‍ വന്ന, ഒന്നിച്ചു എനിക്കൊപ്പം അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ട ഗിരിജാരവികുമാര്‍,ഭര്‍ത്താവ് രവികുമാറും ക്ലാസിക് പുസ്തകങ്ങളുടെ ആരാധകരും,തിരഞ്ഞെടുക്കപ്പെട്ട നല്ല പുസ്തകങ്ങളുടെ വായനക്കാരുമാണ്.
എല്ലാവര്‍ക്കും,സ്വാഗതം.
ആശംസകള്‍.
പദ്മനാഭന്‍ തിക്കോടി,

No comments:

Post a Comment