Sunday 12 April 2015

കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം (2015 March 30 to April 2)

2015 March 30 to April 2 വരെ കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ തികച്ചും 
വൈരാഗിയുടെ മനസ്സുമായി,പ്രാര്‍ത്ഥനയില്‍.!
കൊല്ലൂരില്‍ നിന്ന് 30 കിലോമീറ്റര്‍ ജീപ്പ് യാത്രയ്ക്ക് ശേഷം
കുടജാദ്രിയിലേക്ക്,.....................
കുന്നില്‍ കുത്തനെയുള്ള ,കയറ്റിറക്കങ്ങളും,
ദുര്‍ഘട വഴിയില്‍ മുള്ളും കല്ലും. കാട്ടുപാതയും..
''വരരുത്.ഹോട്ടലില്‍ വിശ്രമിക്കുക ''
അനിയത്തിയുടെ വിലക്ക് വക വെയ്ക്കാതെ ഇറങ്ങിത്തിരിച്ചപ്പോള്‍,
വഴിക്ക് സഹായ ഹസ്തവുമായി,
എറണാകുളത്തെ കുടുംബം.
സത്യത്തില്‍,ഞാന്‍ ഭാഗ്യവതി തന്നെയാണ്...
കരിങ്കല്ലില്‍ തീര്‍ത്ത മണ്ഡപത്തിനുള്ളില്‍,ശിലയില്‍ തീര്‍ത്ത ശങ്കരാചാര്യരുടെ കൊച്ചു വിഗ്രഹത്തിന് മുന്‍പില്‍, മിഴികളടച്ച് പ്രാര്‍ത്ഥനാനിരതമായി നില്‍ക്കുമ്പോള്‍,
വാതമെന്നല്ല,ഒരസുഖവും ആവേശിച്ചതായി തോന്നിയില്ല.
അറിഞ്ഞോ,അറിയാതെയോ ചെയ്ത പാപങ്ങളെല്ലാം
കഴുകിക്കളഞ്ഞ അനിര്‍വചനീയമായ അനുഭവം.!
കുടജാദ്രിയിലെ ,വനാന്തര്‍ഭാഗങ്ങളിലേക്ക്,അമ്മയായി,ചേച്ചിയായി,ടീച്ചറായി കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോയവര്‍ക്കൊപ്പം ,മരച്ചുവട്ടില്‍ ഇത്തിരിനേരം.....
എനിക്ക് ഊന്നുവടിവടിയായ സനൂപ് ഫോട്ടോ എടുത്തത് കൊണ്ട്,ഇക്കൂട്ടത്തില്‍ ഇല്ല.
ഇവരോടെല്ലാം എന്നെന്നും കടപ്പാട്,സ്നേഹം,നന്ദി.
കെ.എം.രാധ ടീച്ചര്‍
1അഭിഷേക്
2 സയന (ഉണ്ണികൃഷ്ണന്‍റെ ഇളയ മകള്‍)
3 സ്നേഹ(ഉണ്ണികൃഷ്ണന്‍റെ മൂത്ത മകള്‍)
4 കെ.എം.രുഗ്മിണി (അനിയത്തി )
5 ഉണ്ണികൃഷ്ണന്‍ (ഗൃഹസ്ഥന്‍)
6മീനാക്ഷി അമ്മ
7 രാജേഷ് നീല ഷര്‍ട്ട്‌ (സ്നേഹയുടെ ഭര്‍ത്താവ്)
8 രാജേഷ് പച്ച ഷര്‍ട്ട്‌(ഉണ്ണികൃഷ്ണന്‍റെ അയല്‍വാസി )
9ജയ (ഉണ്ണികൃഷ്ണന്‍റെ ഭാര്യ,വെളുത്ത സാരി)

No comments:

Post a Comment