Wednesday, 29 April 2015

പ്രിയപ്പെട്ട മോഹന്‍കുമാര്‍

പ്രിയപ്പെട്ട മോഹന്‍കുമാര്‍.
...ചേച്ചി ഇവിടെയുണ്ട്.....
ഒറ്റപ്പെട്ട്‌ കഴിയുന്ന ,പുറം ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടി.. 
നിറഞ്ഞ പ്രാര്‍ത്ഥനകളോടെ.സ്നേഹാര്‍ദ്രതയോടെ..
പ്രവാസികള്‍- 
പ്രത്യേകിച്ച്, കുടുംബം നാട്ടിലുള്ളവരുടെ കാര്യങ്ങളോര്‍ക്കുമ്പോള്‍,ഉള്ളില്‍ ഞാനറിയാതെ അരിച്ചരിച്ച് വരും വേദന...
പിന്നീട്,വിരഹാഗ്നിയായി ആളിപ്പിടിച്ച്,ചിന്തകളില്‍ കതിനവെടിമുഴക്കം.
മിക്കവരും,ഭര്‍ത്താവും ,ഭാര്യയും കുഞ്ഞുങ്ങളും ഒരുമിച്ചുള്ള നാട്ടു/വിദേശ ജീവിതമാണ്,ഇഷ്ടപ്പെടുന്നത്.
ഒന്നിച്ചെങ്കില്‍, പ്രശ്നങ്ങളുണ്ടെങ്കില്‍, ,കുറെയൊക്കെ പരിഹരിക്കപ്പെട്ട് പോകും.
ഗള്‍ഫില്‍ വര്‍ഷങ്ങളായി തൊഴിലെടുത്ത് ഏകാന്തതയോട് മല്ലിട്ടു കഴിയുന്നവരുടെ മാനസികാവസ്ഥ,
ഒരു പക്ഷേ ആ കാലാവസ്ഥകള്‍, കടന്നുപോയതുമായി കൂട്ടിയിണക്കുന്നതാവാം,വേര്‍പാടിന്‍റെ ആഴത്തിലേക്ക് എന്നെ വലിച്ചെറിയപ്പെടുന്നത്.
അവരില്‍,അവിവാഹിതര്‍,
ഒറ്റ മുറിയില്‍ കൊല്ലങ്ങളായി താമസിക്കുന്നവരുണ്ട്.
വിവാഹ മോചിതരും,
ഭാര്യമാര്‍ വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്നവരും,
സ്വസ്ഥത നഷ്ടപ്പെട്ട്‌ ഒരേ സമയം കാമുകിമാരെയും,ഗൃഹസ്ഥകളെയും കൈകാര്യപ്പെടുത്തുന്നവരും,
മറ്റ് പല അഴിഞ്ഞ ബന്ധങ്ങളിലേക്ക് ഊര്‍ന്നുവീണു പോയവരും ഉണ്ട്.
കഴിഞ്ഞതെല്ലാം,കഴിഞ്ഞു പോയെന്ന് കരുതി ,വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചെത്തുന്നവരും ഇല്ലാതില്ല.
എത്രയോപേര്‍ ,നിഗൂഢമായ മനസ്സ് മുന്‍പില്‍ തുറന്നു വെയ്ക്കുന്നത്,എഴുത്തുകാരിയെന്ന നിലയ്ക്ക് സുരക്ഷിതം,
സ്വല്‍പ്പം ആശ്വാസ കുളിര്‍ത്തെന്നല്‍ തലോടല്‍ ലഭിക്കുമെന്ന വിശ്വാസമാകാം.
ഒട്ടും സംശയിക്കേണ്ട.
അവയെല്ലാം,ഓര്‍മ്മകള്‍ പെയ്തൊഴിയാത്ത കാലത്തോളം,അതീവ രഹസ്യമായി ഉള്ളില്‍....
ശേഷം,കഥാരൂപത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുക.
തെറ്റുകള്‍, മനുഷ്യസഹജം.
അവ,കഴിവതും,തിരുത്തി മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ്,
മാനവര്‍ സവിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത്.
എങ്കിലും,
1970-1999..കാലഘട്ടമല്ല,2000.ന് ശേഷമുള്ളത്.
ഇന്റെര്‍നെറ്റ്,ഗൂഗിള്‍ ,മൊബയില്‍ ഫോണ്‍,സ്കൈപ്പ് ,ഫേയ്സ്ബുക്ക്,ട്വിറ്റര്‍...
ആശയങ്ങള്‍, നിമിഷ വ്യത്യാസത്തില്‍ കൈമാറാനുള്ള സാധ്യത, തികച്ചും അനുഗ്രഹം തന്നെയാണ്,
ഗള്‍ഫില്‍., 35 വര്‍ഷമായി,മോഹന്‍കുമാര്‍ ഏകാന്ത വാസത്തില്‍, ബിസിനസ്സ് നടത്തുന്നു..
ഇപ്പോള്‍, കുവൈറ്റില്‍.
ശാന്ത പ്രകൃതന്‍,സത്യസന്ധനെന്ന്, മുഖം കണ്ടാലറിയാം.
ഇന്നുവരെ,ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടില്ല.
എങ്കിലും,
ആ നന്മ മനസ്സ് തിരിച്ചറിയുന്നു.
മാതൃരാജ്യത്ത് നിന്ന് അകന്നു കഴിയുന്ന ജംഷീര്‍,സുരേഷ്ബാബു,മാത്യു ,ഹരിഹരന്‍,പ്രസാദ്, സുശോഭ് തുടങ്ങിയ അനേകരെപ്പോലെ തന്നെ
വിരഹനോവ നുഭവിക്കുന്ന മലയാളികള്‍ ഏറെയുണ്ട്.
ഇന്ത്യയും കേരളവും ഇവിടെയുള്ള,
എണ്ണിയാലൊടുങ്ങാത്ത കാട്ടു നീതികളും മോഹന്‍കുമാറിന്‍റെ മനസ്സില്‍ ആത്മനിന്ദയുടെ ,അമര്‍ഷത്തിന്റെ അണയാത്ത നെരിപ്പോട് എരിയിക്കുന്നു.
അനിയാ...എല്ലാം നല്ലതിനെന്ന് കരുതി ആശ്വസിക്കാം.
എല്ലാവരും,പണം സമ്പാദിച്ച്,എത്രയുംവേഗം കൂടണയാന്‍ ദൈവം (വിശ്വാസിയെന്ന നിലയ്ക്ക്)കനിയട്ടെ.
ആശംസകള്‍
കെ.എം.,രാധ
1 Mohan kumar.
Like · Comment ·  · 3211

No comments:

Post a Comment