Wednesday 8 April 2015

മസ്തിഷ്ക്കപ്രക്ഷാളനം?

  കേരളീയര്‍ക്ക് മസ്തിഷ്ക്കപ്രക്ഷാളനം?
രാഷ്ട്രീയക്കാര്‍ ജനങ്ങളോടുള്ള കടമകള്‍ മറന്ന് ഏകാധിപതികളാവുമ്പോള്‍, 
അനേകം സരിത-ബിന്ധ്യാസ്-റജീനമാര്‍,അവരുടെ ലൈംഗിക ഉപകരണങ്ങളായി മാറുന്നു..
ഈ പേജില്‍ പലവട്ടം സരിതയെ വിമര്‍ശിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് നിഷ എന്ന എഫ് ബി ഫ്രണ്ട്,കഴിഞ്ഞ ദിവസം ചോദിച്ചു.
സരിതയെപ്പറ്റി ,നിങ്ങളുടെ സത്യമായ വിലയിരുത്തല്‍ എന്താണ്?
''സരിത,വഞ്ചിക്കപ്പെട്ടവരുടെ പട്ടികയില്‍.
അഭ്യസതവിദ്യയായ സരിത നല്ല തൊഴിലും,വേതനവും പ്രതീക്ഷിച്ചതില്‍ തെറ്റില്ല.
പക്ഷേ, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഉന്നതരില്‍ പലരും ,
പലപ്പോഴും
അവരുടെ ആര്‍ത്തി മൂത്ത ലൈംഗിക ചോദനകള്‍ക്ക് പരിഹാരം കാണുന്നത് സരിതയെപ്പോലെയുള്ള ബുദ്ധിയുള്ള പെണ്‍കുട്ടികളിലൂടെയാണ്‌.
ചില വന്‍ തോക്കുകള്‍ക്ക് , കിളുന്തു പെണ്‍പൂക്കള്‍ക്കൊപ്പം ,ബൌദ്ധിക കൂര്‍മ്മ തലത്തിലുള്ളവരെയും ആവശ്യം.
നീലലോഹിതന്റെ കാര്യം അറിയാമല്ലോ.?
അതായത്,അധികാരം ഉണ്ടെങ്കില്‍ എന്തുമാകാം. അഴിമതി,പെണ്‍ സുഖം.ഒക്കെ.
എന്നിട്ട്,
ഒടുവില്‍,അതേ അധികാര സുദര്‍ശനചക്രം ഉപയോഗിച്ച്,
നിയമവ്യവസ്ഥകളെ സ്വാധീനിച്ച്,
മെയ്യില്‍ ഒരു ചെറു മുറിവ് പോലും ഏല്ക്കാതെ അവര്‍ രക്ഷപ്പെടും.. ഈ പേജില്‍,
മുന്‍പ് സരിതയോട് ഒരു കാര്യം ആവശ്യപ്പെട്ടു.
ഉന്നതരുടെ ഫോട്ടോകള്‍ അടങ്ങിയ ക്യാമറ,കത്ത് ഒക്കെ വേണ്ടരീതിയില്‍ ഉപയോഗിച്ച്,
മന്ത്രിസഭയെ പൊട്ടിച്ചെറിയാന്‍ ,
നിലത്ത് വീഴ്‌ത്താന്‍ ധൈര്യമുണ്ടോ?എന്ന്.?
അപ്പോഴേയ്ക്കും,
മലപ്പുറത്ത് നിന്ന് ബിസിനസ്സ്കാരന്‍റെ ഫോണ്‍ വിളി ചാനലുകാര്‍ക്ക് വന്നല്ലോ !
സൂര്യനെല്ലി പെണ്‍കുട്ടി,സരിത,ബിന്ധ്യാസ്,,ശാരി ,കവിയൂര്‍ നമ്പൂതിരി പെണ്‍കുട്ടികളെ ...ഓര്‍ക്കുക..
എങ്ങനെയാണ്,അവരെല്ലാം,വഴി തിരിഞ്ഞു പോയതെന്ന്.ചിന്തിക്കുക.
പണം കൂടിയാലും,കുഴപ്പം.?
ആലപ്പുഴ കായലില്‍ കെട്ടുവള്ളത്തില്‍ ,
രാവ് തുടങ്ങും മുന്പ്യ, ബിസിനസ്സുകാരന്‍ മദ്ധ്യവയസ്കന്‍ , കിടപ്പുമുറിയില്‍ ഇരിയ്ക്കുന്ന ,ഇളമക്കാരിയെ കണ്ട്,ഞെട്ടി.
അവളും.!
എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ,
തന്നെ എപ്പോഴും 'അങ്കിള്‍'എന്ന് വിളിക്കുന്ന ബിസിനസ്സ് പാര്‍ട്ട്ണര്‍,ആത്മ സുഹൃത്തിന്റെ ഒരേയൊരു മകള്‍.
തുടര്‍ന്ന് , ഒരു നാടകം എഴുതി.
കോഴിക്കോട് ആകാശവാണി ,അത് പ്രക്ഷേപണം ചെയ്തു.
തീര്‍ച്ചയായും,
എന്‍റെ കഥാപുസ്തകം വായിച്ച്,ഇഷ്ടപ്പെട്ട തിരുവനന്തപുരം പൂജപ്പുര സെന്ട്ര ല്‍ ജയിലിലെ തടവുകാരെ കാണാന്‍ വരുമ്പോള്‍,
മുകളില്‍ എഴുതിയവരെ,
ഇന്ന് ഭൂമുഖത്തില്‍ ഉള്ളവരെ കാണാനാഗ്രഹമുണ്ട്.
2011 to 2014 വരെ 2800 വീട്ടമ്മമാര്‍ ,വീട് ഉപേക്ഷിച്ചു പോയി.എന്ന് ഔദ്യോഗിക കണക്ക്!
അവരില്‍ ,എത്ര പേര്‍ തിരിച്ചെത്തി?
വീട്ടിലേക്കു എത്രപേര്‍ക്ക് പ്രവേശനാനുമതി ലഭിച്ചു?
നാം,തെറ്റുകള്‍ തിരുത്തി മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ്, • ജീവിതത്തിന്‍റെ ആസ്വാദകരാവുന്നത്.

No comments:

Post a Comment