കുടജാദ്രിയുടെ ഹര്‍ഷോന്മാദ സാന്നിദ്ധ്യത്തില്‍!
എറണാകുളത്തുകാരന്‍ ,ഉണ്ണികൃഷ്ണന്‍-ജയ ദമ്പതികളുടെ മകന്‍,സനൂപ്,...
മോനേ,
നിന്നോട് എന്നുമെന്നും കടപ്പാടും,നന്ദിയും സ്നേഹ വാല്‍സല്യവും..
.ഈ മുത്തശ്ശിയ്ക്കുണ്ട്.

തികച്ചും അപരിചിതനായ
സനൂപ് മോനായിരുന്നു, കാനനയാത്രയിലെ ഊന്നുവടി.
ആ ബലമുള്ള കരങ്ങളില്‍ മുറുകെപ്പിടിച്ച്, എത്രമാത്രം,കരുതലോടെയാണ്,മുകളിലേക്കുള്ള ചെങ്കുത്തായ ,വഴുതിവീഴാവുന്ന കുന്നിന്‍ ഞരമ്പുകളും,
വനസ്ഥലികളും പിന്നിട്ടത്!
തികച്ചും ,അദ്ഭുതം തോന്നുന്നു.
ലണ്ടനില്‍ നിന്ന് പാരീസിലേക്ക് പോകുമ്പോള്‍,
പെട്ടിയുടെ ചക്രം പൊട്ടി,കരിങ്കല്ല് എടുത്ത് വെച്ച ഭാരം സ്യൂട്ട്കേയ്സിന്.!
പിന്നീട്,
ജര്‍മനി,ഇറ്റലി,റോം,വെനീസ് തിരിച്ച് നെടുമ്പാശ്ശേരി വരെ ,
സഹയാത്രികരായിരുന്ന അക്ബര്‍-നിഷയുടെ മകന്‍ ആഷിക്കായിരുന്നു പെട്ടി വലിക്കാന്‍ സഹായിച്ചതെന്നും നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍,ആല്‍പ്പസ് പര്‍വത നിരകളിലെ മഞ്ഞു മലയിലേക്ക് പോകാന്‍ കേബിള്‍ കാര്‍ ഉള്‍പ്പെടെയുള്ള അത്യന്താധുനിക സംവിധാനങ്ങളുണ്ടായിരുന്നു.
പക്ഷേ...ഇവിടെ?
സനൂപിന്റെ ചേച്ചി സ്നേഹയുടെ വാക്കുകളും ആത്മബലത്തിന്റെ മൃതസഞ്ജീവനി എന്നിലേക്ക് ധാരധാരയായി പ്രവഹിക്കാനിടയാക്കി.
''ടീച്ചര്‍ പറഞ്ഞത്ര വയസ്സ് എന്തായാലും ,കണ്ടാല്‍ തോന്നില്ല.
പിന്നെ,ഇത് എന്ത് വേഷമാണ്?
ടീച്ചറുടെ അനുജത്തിയെ കണ്ടില്ലേ.
എത്ര നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു.
ഇനി കാണുമ്പോള്‍ ഈ ളോഹ ചുരിദാര്‍ ഒന്നും വേണ്ട.
നല്ല ഭംഗിയില്‍ വരണം.''
സാധാരണഗതിയില്‍,സ്നേഹയെപ്പോലുള്ളവര്‍ ,അപൂര്‍വമായിട്ടെങ്കിലും ,പറയുന്ന സ്തുതി വാക്കുകള്‍ കേട്ടില്ലെന്നോ,ശ്രദ്ധ കൊടുത്തില്ലെന്നോ വരും.
പക്ഷേ,ആ നിമിഷം ...
ഇത്തരം വര്‍ത്തമാനങ്ങള്‍ തട്ടിത്തൂവിയത് ഉള്ളില്‍ ചേര്‍ത്തുവെച്ച്, പൂര്‍വാധികം ഊര്‍ജ്ജശേഖരവുമായി മുന്നോട്ട് നടക്കുമ്പോള്‍...
ചിന്തിച്ചു...
അതേ..ഇവിടെ..ഇതാ,
മാലാഖമാരും,സ്വര്‍ലോകവാസികളും അസ്സല്‍ മനുഷ്യരായി അവതരിച്ച്,ആശ്രയമറ്റവള്‍ക്ക്,സഹായം നല്‍കുന്നു!
ഒരുപാട് സ്നേഹം,നന്ദി,കടപ്പാട്.
കെ.എം.രാധടീച്ചര്‍

No comments:
Post a Comment