Monday 13 April 2015

M N Karassery

പ്രിയപ്പെട്ട M N Karassery എന്ന മൊഹിയുദ്ദീന് സ്നേഹത്തോടെ,
''K M Radha was my class mate for MA during 1972-1974.I wish her all the best''...
വായിച്ചു.
സന്തോഷമുണ്ട്.
ക്ലാസ്സില്‍ വെച്ചും,താന്‍ ഇങ്ങനെ തന്നെയായിരുന്നു ചിരിക്കാറുള്ളത്.
ഒരത്യാവശ്യത്തിനാണ് ഈ കുറിപ്പ്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ 1972-1974.ല്‍,
സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യരായ ആകെയുള്ള പത്തുപേരില്‍, (ഈ ലോകത്ത് നിന്ന് വിട ചൊല്ലിയ ഗോപിനാഥന്‍ ഒഴികെ)
നമ്മില്‍ ഓരോരുത്തര്‍ക്കും കുങ്കുമചെപ്പ് നിറയെ സ്മരണകളുണ്ട്.
അഴീക്കോട്‌ മാഷുടെ നിര്‍ദ്ദേശ പ്രകാരം,
കുമാരനാശാന്‍ ജന്മശതാബ്ദിയ്ക്ക്,ഒരു വാനില്‍ തേഞ്ഞിപ്പലത്ത് നിന്ന് പോയി,
പരിപാടിയില്‍ പങ്കെടുത്തത് ഓര്‍ക്കുമെന്നറിയാം.
മടക്കയാത്രയില്‍ ,നിലാവും ഇരുട്ടും ഇഴ ചേരും രാവില്‍,മാനത്ത് ചന്ദ്രക്കല !
ഹാ ഹാ...
അന്ന്,
വാഹനത്തില്‍ വെച്ച് ,ടി.ബി.വേണുഗോപാല പണിക്കര്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകരെയും,
ഞങ്ങള്‍, രാജലക്ഷ്മി,ആനന്ദവല്ലി എന്ന തങ്കം,ശാന്തകുമാരി വിക്ടോറിയ, പിന്നെ ,ഈയുള്ളവളെയും...
കളിയാക്കിയത് ഓര്‍മ്മയുണ്ടോ?
ആരെയാണ്,മൊഹിയുദ്ദീന്‍ കൂടുതല്‍ നര്‍മ്മത്തില്‍ ആഴ്ത്തിയെടുത്തത്?
നിനവിന്‍റെ,സുഖകരമായ ആ നിമിഷങ്ങളിലേക്ക് എനിക്ക് തിരിച്ച് പോകണം.
മുഖപുസ്തക സൌഹൃദങ്ങള്‍ക്കൊപ്പം, 1972-1974ലെ കലാലയ കൂട്ടായ്മയുടെ മാധുര്യം നുകരണം.
1972-1974ല്‍ ,അഴീക്കോട്‌ മാഷ്‌,ചാത്തനാത്ത് അച്യുതനുണ്ണി അദ്ധ്യാപകരുടെ നിറസാന്നിദ്ധ്യത്തില്‍,
സീനിയര്‍-ജൂനിയര്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ഫോട്ടോ ഉണ്ടല്ലോ...
അത്,എനിക്ക് വേണം.
ഇതെഴുതുമ്പോള്‍,താന്‍ എന്‍റെ മുന്‍പില്‍ വന്ന് പൊട്ടിച്ചിരിക്കുന്നതായി തോന്നുന്നു.
അങ്ങനെ,അധികം ചിരിക്കണ്ട..കേട്ടോ.മൊഹിയുദ്ദീനേ?
29-3-2015 ,
ഏകദേശം,രാത്രി എട്ടു മണിയ്ക്ക്,
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍,വിഐപി ലോഞ്ചിലേക്ക്,ഒരതിഥി വന്നു..
(അനിയത്തി റെയില്‍വേ മജിസ്ട്രേറ്റ് ആയതുകൊണ്ടാണ്‌,വിശ്രമസ്ഥലം അനുവദിച്ചു കിട്ടിയത്..കേട്ടോ?)
സി.മോയിന്‍കുട്ടി എം എല്‍ എ തന്‍റെ ബന്ധുവെന്നറിഞ്ഞു.
മൊഹിയുദ്ദീന്‍റെ കാര്യങ്ങള്‍ മാത്രമല്ല,
സമകാലിക കേരളത്തിലെ ചില ഗൌരവമേറിയ കാര്യങ്ങളും,ചുരുങ്ങിയ സമയത്തിനിടയ്ക്ക് ആശയവിനിമയം!
സി.മോയിന്‍കുട്ടി എം എല്‍ എയുടെ നല്ല മനസ്സ് വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.
രാഷ്ട്രീയക്കാര്‍ക്കിടയില്‍,അപൂര്‍വ്വം ചിലര്‍ ഇങ്ങനെയുമുള്ളത്,ആശ്വാസം തന്നെ..
താന്‍,ഫോട്ടോ അയക്കുമോ?
ആശംസകള്‍
കെ.എം.രാധ
1 M N Karassery

No comments:

Post a Comment