Sunday 12 April 2015

Prasanth Nair Mullaparambil

Prasanth Nair Mullaparambil
ജോലി ഖത്തറില്‍.ഫോര്‍മാന്‍. 
നാട്ടില്‍, അച്ഛന്‍,അമ്മ ,ഭാര്യ,മകന്‍.
പ്രശാന്തേ,
ഇന്ത്യക്ക് അകത്തും,പുറത്തുമുള്ള 
  ഇത്തരം ,നിരാഡംബര(മോടിയില്ലാത്ത) ,നിഷ്കളങ്ക ,അജ്ഞാത സൌഹൃദങ്ങള്‍ ഏത് ഹോമാഗ്നിയും ,കുപ്പിച്ചില്ലു വിരിച്ച വഴികളും ,കൊടുങ്കാറ്റും ,പേമാരിയും പ്രളയജലവും മറി കടക്കാന്‍ എന്നെ സഹായിക്കുന്നു.
പ്രവാസികളുടെ വേദനയും,ജീവിതവും ഉള്‍ക്കണ്ണില്‍ കാണുന്നു.
ഇന്ത്യ പോലെ പ്രകൃതി വിഭവങ്ങള്‍,മനുഷ്യബൌദ്ധിക-കായിക ശേഷിയുള്ള രാജ്യത്ത് നിന്ന് ആളുകള്‍ കൂട്ടത്തോടെ ,
വിദേശങ്ങളില്‍ ചേക്കേറുന്ന ദുരവസ്ഥയ്ക്ക് എന്ന് പരിഹാരമുണ്ടാകും?
ടീച്ചര്‍ പരിചയപ്പെടുത്തുന്നത് അഭിമാനമായി കാണുന്നുവെന്ന്,പ്രശാന്ത് എഴുതിയപ്പോള്‍,
സത്യത്തില്‍,ആത്മഹര്‍ഷം കൊണ്ട്, അനേകായിരം ശിഷ്യഗണങ്ങളില്‍ ഒരാളായി പ്രശാന്തും മാറുകയായിരുന്നു..
ആവശ്യത്തിന് പണം സമ്പാദിച്ച്,
എത്രയുംവേഗം കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥന.
പ്രശാന്തേ,
ടീച്ചറുടെ എഴുത്തുകള്‍
നിങ്ങളുടെ ഉള്ളങ്ങളില്‍ നന്മയുടെ ,മനുഷ്യത്വത്തിന്‍റെ ശരിയായ മാതൃകയിലെത്താന്‍ ,സഹായിക്കുമെങ്കില്‍,
അതേ...ആ നിമിഷത്തിരച്ചില്‍ ചെന്നെത്തുന്നത്,.സായൂജ്യത്തിലാണ്.
എന്നും നല്ലത് മാത്രം വരട്ടെ.
കെ.എം.രാധടീച്ചര്‍


No comments:

Post a Comment