Sunday 5 April 2015

കഥ കന്യകയെ മോഹിച്ച ഗന്ധര്‍വന്‍ കെ.എം,രാധ

(കഥയുടെ പശ്ചാത്തലം കിഴക്കേമഠവും,തൊട്ടടുത്ത നാഗത്താന്‍ കോട്ടയും,ബാല്യ-കൌമാര-യൌവനത്തില്‍ ,എന്നും സര്‍പ്പ പ്രീതിയ്ക്ക് വിളക്ക് തെളിയിക്കാന്‍ ചെന്ന അമ്മയുമാണ്.
കന്യകയായ കാലം തൊട്ട് ഗന്ധര്‍വ നാഗ കോപത്തിനു പാത്രമായി, പരമ്പരയായി പെണ്‍കുട്ടികളിലേക്ക് പകര്‍ന്ന ശാപം.
,ഏറെക്കാലം,വാതം പിടിച്ച്,മുഖംകോടി ഒടുവില്‍ ,മുത്തശ്ശിയുടെ നിര്‍ബന്ധത്തിന് വഴങ്ങി
38 വയസ്സില്‍,
തന്നേക്കാള്‍ ഇളയവയസ്സുള്ള ഒരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ,
പിന്നീട്
മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത,,
അതില്‍,മൂത്തമകള്‍ ,സ്വര്‍ഗസ്ഥയായ കിഴക്കേമഠത്തിലെ ജാനകി അമ്മയ്ക്ക് സമര്‍പ്പിക്കുന്ന കഥ/ഒപ്പം വായനക്കാര്‍ക്കും.
അഭിപ്രായം എഴുതുക.
.....................................................................................................
കഥ
കന്യകയെ മോഹിച്ച ഗന്ധര്‍വന്‍
കെ.എം,രാധ
നാഗത്താന്‍ കോട്ടയില്‍ കരിയിലകള്‍ പതുക്കെപ്പതുക്കെ ചവുട്ടി, കന്യക കാഞ്ഞിരമരത്തില്‍ ഉറപ്പിച്ച വട്ട വിളക്കില്‍ തിരി കൊളുത്തി.
പെട്ടെന്ന്,ഉശിരന്‍ കാറ്റില്‍ ഉലയുന്ന ഇലപ്പടര്‍പ്പുകളില്‍ ഉരുകിയൊലിച്ച സീല്‍ക്കാരം അവളില്‍ ഉള്‍ തരിപ്പുണര്‍ത്തി.
അരികില്‍,അരൂപിയായി ,ആരോ എന്തോ ചില വാക്കുകള്‍,
അവള്‍, വചനങ്ങള്‍ ആവാഹിച്ചെടുക്കാനാവാതെ ,കുഴങ്ങി
''അവളുടെ അമ്മ മുന്‍പേ പറഞ്ഞിട്ടുണ്ട്.
''മോളെ,യക്ഷന്മാരും,കിന്നരന്മാരും,എന്തിന് മദ്യപാനികള്‍ വരെ,അവിടെയൊക്കെ അലഞ്ഞു തിരിയും,.
സന്ധ്യാനേരത്ത്,വിളക്ക് തെളിയിക്കുക.മുന്‍പിന്‍ നോക്കാതെ മടങ്ങി വരിക...''
പെട്ടെന്ന് തന്നെ, നിശ തൊട്ടടുത്ത മഠത്തിലെത്തി.
അങ്ങനെ ,
ഒരു വെള്ളിയാഴ്ച ,നാഗരാജാവിന്റെ ചെറിയ കല്‍പ്രതിമ തൊഴുത്‌ മടങ്ങുമ്പോള്‍ ,അവള്‍ വ്യക്തമായി കേട്ടു.
''അവിടെ നില്‍ക്കൂ. കാത്തിരിക്കുന്നു. എന്നും, നേരത്തെ ഇവിടെ വരണം.
നിന്നെ എത്രയോ നൂറ്റാണ്ടുകളായി പിന്തുടരുന്നു.
അങ്ങനെ, എന്നെ മോഹിപ്പിക്കാന്‍ മാത്രം,,ഈ നിമിഷം നിന്നില്‍,,അസാധാരണമാം,മദിപ്പിക്കും ഗന്ധം, രജസ്സ്-തേജസ്സ് നിറഞ്ഞിരിക്കുന്നു.
ഞാന്‍,കാമമോഹിതനേക്കാള്‍, പരവശന്‍,വരൂ..
അരികിലണയൂ.''
.ചുറ്റും ,കൂടണയും രാപക്ഷികളുടെ കൂജനം.
പെട്ടെന്ന്,നിശാഗന്ധികള്‍ വിടര്‍ന്നു.
പാല പൂത്തു.. ,
അവിടമാകെ രൂക്ഷ-സുഗന്ധം പെയ്തു.
നിശയ്ക്ക്, ചെറുതായി തലപെരുപ്പം വന്നു.
അവള്‍,നിലത്ത്, ഇരുന്നു,
ഗാത്രമാകെ,കോരിത്തരിക്കും ,നേര്‍ത്ത നോവ്‌.
പറയാനാവാത്ത,ആരെയുമൊരിക്കലും മനസ്സിലാക്കി കൊടുക്കാനാവാത്ത ,അവാച്യമായ ഏതോ വികാരത്തില്‍ അവള്‍ അമര്‍ന്നു.
ഉണക്കയിലകളും,ചുള്ളിക്കമ്പുകളും അവള്‍ക്കായ്‌ മൃദു മെത്തയൊരുക്കി.
ഒരു വെണ്ണക്കല്‍ പ്രതിമയേക്കാള്‍,രൂപ ചാരുതയോടെ നീണ്ടു നിവര്‍ന്ന് ശയിക്കുന്ന കന്യകയിലേക്ക്, ശിരസ്സില്‍ മാണിക്യക്കല്ലുമായി സര്‍പ്പം .ഇഴഞ്ഞെത്തി.
ഭൂമിയും,വാനവും താരക ജാലവും നോക്കിനില്‍ക്കെ, ദേഹം സര്‍പ്പാകൃതിയെങ്കിലും, മുഖം പൌരുഷം തുടിയ്ക്കും അതീവ തേജസ്വിയായ ഗന്ധര്‍വ
പുരുഷ ഫണി
നിശയുടെ ദേഹമാകെ വളഞ്ഞു പുളഞ്ഞ്,വന്യമായ ,പ്രണയ മുദ്രകള്‍ കൊരുത്തു,,
അവളുടെ നെറ്റിയില്‍
,നീണ്ടിടംപെട്ട മിഴികളില്‍
,ഒരു ചെറു മുഖക്കുരു പോലും ഇല്ലാത്ത ഇളം ചുമന്ന കവിളുകളില്‍,
ചുവന്ന അധരങ്ങളില്‍ ,കഴുത്തില്‍
വീണ്ടും വീണ്ടും അനേകായിരം വട്ടം ദീര്‍ഘചുംബനം.!
നിശയുടെ ,മെലിഞ്ഞ് കൊലുന്ന മേനിയില്‍ ചുറ്റി വരിഞ്ഞ്, സുരതത്തില്‍ ആറാടി,
അവളെ മാറില്‍ ചേര്‍ത്തു പിടിച്ച്,മാണിക്യക്കല്ല് ശിരസ്സില്‍ അണിയിച്ചു കൊണ്ട് മെല്ലെ പറഞ്ഞു.
''എനിക്ക് നിന്നെ വേണം.
നിന്നെ ,നിന്നെ മാത്രം.
ജന്മങ്ങള്‍ക്കപ്പുറം നീ എന്‍റെതായിരുന്നു. നിന്നെ,ആര്‍ക്കും വിട്ടുകൊടുക്കില്ല.''
അങ്ങനെ ,
ഗന്ധര്‍വന്‍, ബന്ധിച്ച നിശ ,അവള്‍ പോലുമറിയാതെ എന്നുമെന്നും സര്‍പ്പക്കാവില്‍ നിത്യപൂജ്യ്ക്കെത്തി.
നിശയ്ക്ക്, മാസമുറ വരുന്ന അഞ്ചു ദിനങ്ങള്‍ , മഠത്തിലെ മറ്റേതെങ്കിലും കന്യകമാര്‍ ദീപവുമായി വന്നാല്‍, നാഗം അതിശക്തമായ മുന്നറിയിപ്പുമായി
കാറ്റും പൊടിയും ഉതിര്‍ത്തുകൊണ്ട്,തടയും.
അല്ലെങ്കില്‍,അവരുടെ പാദങ്ങളില്‍ ചെറു ദംശനം ഏല്പ്പിക്കും.
അതൊരിക്കലും ,മരണകാരണമാകരുതെന്ന്,ആണ്‍ പാമ്പിന്,വാശിയുണ്ട്.
മഠത്തിലെ പെണ്‍പൂക്കള്‍ക്ക് എന്തെങ്കിലും പോറലേറ്റാല്‍,
,നിശയുടെ , മന്ത്രതന്ത്രഈശ്വരവിശ്വാസി മാതാവ്, അവളെ , എന്നന്നേക്കുമായി അകറ്റുമെന്ന് ,ഉരഗരാജന്‍ സങ്കല്‍പ്പിച്ചു.
'' എന്തേയ് ,ഇത്രക്കാലം ഇല്ലാത്ത ഒരു കാര്യം?.
പ്പോ,ദൈവങ്ങള്‍ക്ക് പോലും,വടക്കേ മഠക്കാരെ വേണ്ടാതായോ? പിണങ്ങിയിരിക്കട്ടെ .
ആര്‍ക്കും ഒരു ചേതവുമില്ല .വിളക്കെണ്ണ വാങ്ങാന്‍ പോലും,കഴിയാത്തിടത്ത്....ന്നിട്ടും ?
ങ്ങളാരും ,മേലില്‍ അവിടെ പ്രീതി വാങ്ങാന്‍ പോകേണ്ട. കേട്ടല്ലോ.''
പെട്ടെന്ന് ,ഉള്‍വിളിയില്‍ തളര്‍ന്ന് നിശ പറഞ്ഞു.
''മാസക്കുളിയൊഴികെയുള്ള എല്ലാ ദിവസും,ഞാന്‍ പോകാം.''
'വേണ്ട. അവിടെ വെറുതെയിരിക്കുന്ന ദിവ്യന്മാരുടെ കാരണമില്ലാത്ത, ദേഷ്യത്തിന്, പിരാക്കിന്, നിന്‍റെ ദേഹത്തോ മറ്റോ കൂടിയാല്‍?...
നിന്നെയൊക്കെ,ഈ വീട്ടില്‍ നിന്ന് സമയത്തും,കാലത്തും പറഞ്ഞയക്കേണ്ടതാണ്,''
പക്ഷേ, അവളുടെ ശാഠൃം,
അവരെ ,മൌന സമ്മതത്തിലെത്തിച്ചു.
അന്ന്, പതിവിലും വൈകി കുളി കഴിഞ്ഞ് നനഞ്ഞ വസ്ത്രത്തിലെത്തിയ നിശയെ, ഇളംമാരുതന്‍ ഈറനകറ്റി ,സുഖിപ്പിച്ചു.
''വീട്ടില്‍ പൂജ നടത്തി. അല്ലേ?പടിഞ്ഞാറ്റയില്‍ ആരും വന്നാലും ഞാന്‍ .കേള്‍ക്കും.യാതൊന്നും,സംഭവിക്കില്ല. ''
എവിടുന്നോ അലഞ്ഞെത്തിയ അശരീരിയില്‍ ,വരാനിരിക്കുന്ന ആപത് സൂചിക ,അവള്‍ തൊട്ടറിഞ്ഞു.
അദൃശ്യമായതെന്തോ,തന്നില്‍ ആവേശിക്കുന്നതായി നിശയ്ക്ക് തോന്നി.
വ്യാളിയുടെ നാക്ക്, നിശയുടെ നഗ്ന മേനിയാകെ മെല്ലെമെല്ലെ ഉഴിയുമ്പോള്‍,
അവളിലെ പെണ്ണിനെ ,വശ്യ തീവ്ര സംഭോഗാസക്തിയിലെത്തിക്കവെ,
എരിക്കിന്‍ പൂക്കള്‍ ,അവര്‍ക്കിടയില്‍ പൊഴിഞ്ഞു വീണു.
അവന്‍,അവളിലേക്ക്‌ ,ഒരിക്കലും അനുഭവിച്ചറിയാത്ത ലഹരി ഊതിയൂതി നല്‍കവേ,
അവളുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ ,നൊമ്പരമറിയാതെ കൊത്തി മുറിവേല്പ്പിക്കവേ
.മോഹാലസ്യത്തില്‍ കുത്തഴിഞ്ഞു വീഴുമ്പോള്‍,
നിശയും ആഗ്രഹിച്ചു പോയി
ഒരിക്കലും,ഒരിക്കലും വേര്‍പിരിയരുതേയെന്ന്.
ഗന്ധര്‍വ ഫണധര രാജകുമാരനുമായി ,ഇഷ്ട ജാതകം കുറിക്കപ്പെട്ടു.
ഇനി,അവിടെ മനുഷ്യന്,ഇടമില്ല.
നിശയുടെ 'പുട മുറി കല്യാണ'ത്തിന് മൂന്ന് നാള്‍,മുന്നെ
അവളുടെ മെയ്യ്, തളര്‍ന്നു,
ഇടത്കവിള്‍, കോടി.
പക്ഷാഘാതത്താല്‍,സംസാരശേഷി തീര്‍ത്തും ഇല്ലാതായി.
കൂട്ടുകാരികള്‍ വരുമ്പോള്‍,അവള്‍ സ്ലേറ്റില്‍ എഴുതി.
'മിണ്ടാന്‍ വയ്യ. എന്നെ രക്ഷിക്കൂ''
ഭക്തയുടെ നിശ്ശബ്ദ നിലവിളി കാവിലമ്മ കേട്ടു.
ഭദ്രകാളി, മിഴി തുറന്നു.
വടക്കേ മഠത്തിലെ തെക്കേമുറിയുടെ ജനലഴിയില്‍ ,ചുരുണ്ടു കൂടി ,കാവല്‍കിടന്ന തിളങ്ങും പന്നഗം,തീജ്വാലയില്‍ പിടഞ്ഞു.
പിന്‍വലിയുമ്പോള്‍,തകര്‍ന്ന മനസ്സില്‍ ചീറ്റലോടെ...
'ഇല്ല. കുണ്ഡലി കോപ-ശാപം,എന്നുമെന്നും തുടരും''
വീട്ടുകാര്‍ ,പ്രാര്‍ത്ഥന,വഴിപാടുകള്‍,
ആയുര്‍വേദവിധിപ്രകാരം ഉഴിച്ചില്‍,ധാര,അരിഷ്ടങ്ങള്‍,രസായനം, കോഴി സൂപ്പ്.
രോഗ ശമനത്തിന്റെ വിവിധ വഴികള്‍ തേടി.
അവള്‍ ,സ്വപ്നത്തില്‍ പലപ്പോഴും കെട്ടു പിണയുന്ന,ഉയരത്തില്‍ ഉയര്‍ന്നു താഴുന്ന ഭുജഗ കേളീമൈഥുനം കണ്ടു.
അതെല്ലാം,
നിര്‍ന്നിമേഷ മിഴികളാല്‍,തികഞ്ഞ വിരക്തിയോടെ നോക്കി നില്‍ക്കും വൈരാഗി പ്രിയതമനെ ,തിരിച്ചറിഞ്ഞു.
എല്ലാവരുടെയും സ്വരം ഒന്നായിരുന്നു.
''ഇല്ല.നിശയ്ക്കിനി തിരിച്ചു വരവില്ല.,
മാതൃ ഹൃദയമൊഴികെ.
ഇല്ല.എന്‍റെ കുഞ്ഞ് അസുഖം മാറി വരും.''
.മുപ്പത്തെട്ടിന്‍റെ നിറവില്‍ ,പൂര്‍ണ്ണാരോഗ്യം,വരദാനം പോലെ ലഭിച്ച,നിശ.
വീണ്ടും...
''ന്‍റെ കുട്ടീ..,ഞാനും കൂടി വ്ട്ന്നങ്ങ് പോയാല്‍, നീ ഒറ്റപ്പെട്ടു പോകുമല്ലോ.ഭഗവതീ..ഇവളെ ഒന്ന് സമ്മതിപ്പിക്കണേ.നാല് വയസ്സ് താഴെയുള്ളതൊക്കെ അത്ര കാര്യാക്കണോ.?ന്‍റെ മോള്‍ക്ക്‌ ആരും ല്യാണ്ടാക്കല്ലേ''
നിശയുടെ പൊട്ടിക്കരച്ചിലില്‍ വാക്കുകള്‍ ഉതിര്‍ന്നു വീണു.
' ആവട്ടെ. ആഗ്രഹം നടക്കട്ടെ''
വീണ്ടും, നിശ തേങ്ങലോടെ പിറുപിറുത്തു.
''അമ്മ ,ഒരു മരത്തടി മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തിയാലും ഞാന്‍ ,അതിനെ മാലയണിയിച്ച്,വരനായി സ്വീകരിക്കും''
മാസം,തെറ്റി ഒട്ടും പ്രതീക്ഷിക്കാതെയെത്തിയ
കോരിച്ചൊരിയും മഴയില്‍,
ഗ്യാസ്സ് ലൈറ്റുകള്‍ മങ്ങിപ്പോകവേ, പന്തല്‍ ആടിയുലയവെ,വെള്ളിടി വെട്ടി,മിന്നല്‍ പിണരുകള്‍
തലങ്ങും വിലങ്ങും കാഴ്ച പ്രഭാപൂരം ആഘോഷിക്കവെ,
താലി കെട്ടു കാണാന്‍ ,
മുറ്റത്തെ മാവിന്‍ കൊമ്പത്ത് പത്തി വിരുത്തി,കണ്ണീര്‍ നനവില്‍ ,അവളുടെ എല്ലാമായ ഗന്ധര്‍വ അഹിയുണ്ടായിരുന്നു.
നിശയ്ക്ക് പെണ്‍കുഞ്ഞ് പിറന്നാല്‍, ദുര്‍നിമിത്തങ്ങള്‍ വീണ്ടും തറവാട്ടില്‍ ഇരുട്ട് വീഴ്ത്തുമെന്ന
ജ്യോത്സ്യമൊഴികള്‍ കേട്ട് ഉള്ള് പൊള്ളിയെങ്കിലും , അതൊരിക്കലും വിശ്വസിക്കില്ലെന്ന് ഉറപ്പിച്ച്,
,ഭഗവതിയ്ക്ക് മുന്‍പില്‍,മുട്ടറുത്ത് തായ് ഉള്ളം ഉരുവിട്ടു.
''അങ്ങനെയാവരുതേയെന്ന്''
തെക്കേമുറിയില്‍,നിശ
അതിരാവിലെ തുടങ്ങി എല്ലുകള്‍ പൊളിയും ,പല്ലുകള്‍ കൂട്ടിയുറുമ്മും കൊടും വേദനയ്ക്ക് ഒടുവില്‍,എട്ടു മണി രാവില്‍
ഒരു പെണ്‍ശിശുവിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍.കേട്ട്,മാലതി അമ്മ ഞെട്ടി !
അപ്പോള്‍,തെക്കേ മുറിയ്ക്ക് പിന്നില്‍ നിന്ന് .ഭുജംഗമം..പറമ്പിലെ വേലിയ്ക്കരികിലേക്ക്,നീങ്ങി
1 സര്‍പ്പക്കാവ് 2 തൊട്ടടുത്തായി
,ക്ഷേത്രക്കുളത്തിലെ ആന കുളിക്കുന്ന കടവ് 3 കിഴക്കേമഠം

No comments:

Post a Comment