Thursday, 23 April 2015

ആരാണ് കിരണ്‍?

ആരാണ് കിരണ്‍?
2012 September മുതല്‍ എന്‍റെ മുഖ പുസ്തകസുഹൃത്തെന്ന് കിരണ്‍ രാജന്‍ പോളെന്നറിഞ്ഞില്ല (കിരണും).
പിന്നീടു,പൊടുന്നനെ,2015 February വെറുമൊരു മാസത്തെ പരിചയം കൊണ്ട്,
ഏറെ പ്രിയപ്പെട്ട മകളായി മാറിയത്
തികച്ചും യാദൃചഛികം.
രശ്മി സനിലിന്റെ പേജില്‍ 
,കല്യാണ്‍ സില്‍ക്സ് സമരത്തെപറ്റി ചര്‍ച്ച.
അതില്‍,
പങ്കെടുത്തുകൊണ്ട്,കൊച്ചിയില്‍ നിന്ന് 
നിഷ കൊച്ചിന്‍,കൊച്ചിന്‍ വളരെയധികം സ്മാര്‍ട്ടായി സംസാരിക്കുന്നു.
ടീച്ചര്‍ എന്ന നിലയ്ക്ക് മിടുക്കരെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്.ഞാന്‍. നിഷ കൊച്ചിന്‍ എന്റെ സൌഹൃദം സ്വീകരിച്ചു.
,നിഷയുടെ പേജില്‍ നിന്നാണ് കിരണ്‍ ശ്രദ്ധയില്‍ പ്പെടുന്നത്.
സാഹിത്യം ,കിരണ്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായി.
ഞാന്‍ എഴുതിയ
''മാവിന്‍ ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി'
'ചന്ദനമരത്തിലെ പെണ്‍ സര്‍പ്പം,'..രണ്ട് ലേഖനങ്ങള്‍ അവളുടെ ടൈം ലൈനില്‍ പതിച്ചു.
അവള്‍ക്കവ ഇഷ്ടപ്പെട്ടു.
പിന്നീടാണ്, ഫോണില്‍ സംസാരിക്കുന്നത്.
അസാധാരണമായ സത്യസന്ധതയുടെ ,നൈര്‍മ്മല്യത്തിന്‍റെ പ്രതിരൂപമാണ് ,കിരണ്‍.ഒപ്പം,ധൈര്യം,തന്റേടവും.
പിന്നീട്,
2015 March 29 ന് രാത്രി തന്നെ, അനിയത്തിയുടെ,എന്‍റെ ലക്ഷദ്വീപ് യാത്ര മുടക്കിക്കൊണ്ട് 
കപ്പല്‍ യാത്രികരുമായി തിരിച്ച് കൊച്ചിയിലെത്തി,
യെമനിലെ ഇന്ത്യക്കാരെ 'കൂട്ടിക്കൊണ്ടുവരാന്‍,പോവുകയും ചെയ്തു.
ടൂറിസ്റ്റുകളെയെല്ലാം ,
ഐലന്‍ഡില്‍ വിദേശികള്‍ താമസിക്കുന്ന ഹോട്ടലില്‍ പാര്‍പ്പിച്ചു
,2015 March 29 to April 2 വീട്ടില്‍ മടങ്ങിയെത്തുന്നത് വരെ,
കിരണ്‍ അദൃശ്യ സാന്നിദ്ധ്യമായി ഓരോ നിമിഷവും ഒപ്പമുണ്ടായിരുന്നു.
കപ്പലില്‍ ഉദ്വേഗത്തിന്‍റെ,പരിഭ്രമ മുഹൂര്‍ത്തങ്ങള്‍!
കപ്പിത്താന്‍,മറ്റ് ജീവനക്കാരുമായി നിരാശയും,പരിഭവവും ,ദേഷ്യവും തര്‍ക്കങ്ങളും ടൂറിസ്റ്റുകളുടെ വേവലാതികളും.മൌന ആലോചനകളും....
അപ്പോഴൊക്കെ,
കിരണ്‍. ആശ്വാസത്തെന്നലുമായി ,
തുടര്‍ച്ചയായി, 
'ചേച്ചീ' വിളിയോടെ മൊബയില്‍ മെസ്സേജുകള്‍ അയച്ചു.
സത്യത്തില്‍, 
കാറ്റിലും,കോളിലും പെട്ട്,തിരമാലകള്‍ ആര്‍ത്തലച്ചു വന്ന മനസ്സെന്ന ജലവാഹിനിയിലേക്ക്, കിരണ്‍, 
ലിഖിത രൂപത്തില്‍ കടഞ്ഞെടുത്ത,അമൃതുമായെത്തി.
സുധ,നുകര്‍ന്നു കൊണ്ട് പൂര്‍വാധികം സമാധാനത്തോടെ മനം തണുത്തു.
2015 march 29ന് രാത്രി ആര്‍ഭാട ഹോട്ടല്‍ താമസത്തിന് ശേഷം,
പിറ്റേന്ന് ( 2015 മാര്‍ച്ച്‌ 30)
ഉച്ചക്ക്,1.10 pm മൂകാംബികായാത്രയ്ക്കായി, 
എറണാകുളം റെയില്‍വേ station ല്‍ അനിയത്തിയ്ക്കൊപ്പം ,വണ്ടിയുടെ വരവും കാത്തിരിയ്ക്കുമ്പോള്‍,
കിരണ്‍ മകളുമായി കാണാന്‍ വന്നു.
എന്‍റെ നിര്‍ബന്ധം കൊണ്ടാണ്,വന്നത്.
അങ്ങനെ ,
മുഖപുസ്തകത്തില്‍,വിശേഷപ്പെട്ട സ്വഭാവത്തിന്‍റെ പ്രതീകമായ ''അനാഘ്രാത-അനാഗന്ധിത'' പാരിജാതത്തെ തൊട്ടറിഞ്ഞു.
എന്നെ,കണ്ടതും അവള്‍ തുടര്‍ച്ചയായി ചിരിച്ചു.
അതെന്തെന്ന്,ചോദിക്കാനുള്ള സമയമില്ല.
എന്‍റെ വെപ്രാളം കണ്ടാണ്‌ ചിരിച്ചതെന്ന് അവള്‍ പിന്നീട് പറഞ്ഞു.
സത്യം.
തീവണ്ടി വരാറായിട്ടും,ട്രാഫിക് ജാമില്‍ കുടുങ്ങിയ സ്നേഹതലോടല്‍ കുരുന്നുമായി കൂടിക്കാഴ്ചയ്ക്ക് കഴിയില്ലെന്ന് ഓര്‍ത്തുപോയി.
................................................................................................................... 
1'കൂടാരങ്ങളില്‍ ഏകാന്തത,(കഥാസമാഹാരം)( 2000 ല്‍പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്,കോഴിക്കോട്.)
2'ചന്തുവിന്‍റെ കാലടി'(നോവലെറ്റ്)(ഹരി ശ്രീ ബുക്സ്, മാവേലിക്കര December 2009)
3'ഗന്ധര്‍വ പഥങ്ങളില്‍'( ഗന്ധര്‍വനെത്തേടി എന്ന പേരില്‍ ഗൃഹലക്ഷ്മി മാസികയില്‍ 1990 April to 1991 April വരെ വന്ന നോവല്‍ പേര് മാറ്റി .(.പ്രതിഷേധമുണ്ട് ) 
ജനപ്രിയ നോവല്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമി ബുക്സ് 2007 ല്‍ പുസ്തകമായി വന്നു.
4ജീവിതത്തിന്‍റെ നേര്‍വര..കള്‍(ഓര്‍മ്മ കുറിപ്പുകള്‍)(
ശ്രീഹരി ബുക്സ് മാവേലിക്കര,December 2009)
5 കടലിരമ്പം സാക്ഷി (കഥകള്‍.April 2014.ചിത്രരശ്മി രില്ല.
കിരണ്‍ന്‍റെ കൈയില്‍ കൊടുത്തു.
മൂല്യനിര്‍ണ്ണയം ആവശ്യമെന്നും പറഞ്ഞു.
ഇവയില്‍,നോവല്‍ ഒഴിച്ചു (ശത്രുഘ്നന്‍ സൂചിപ്പിച്ചത് പോലെ 'നേര്‍ത്തത്)
മറ്റ് പുസ്തകളെല്ലാം സവിശേഷ വായനാനുഭവം നല്‍കും.
ഉറപ്പുണ്ട്.
കാരണം,
എന്തെഴുതിയാലും വീണ്ടും വീണ്ടും തിരുത്തി ,
.അവ വെളിച്ചം കണ്ടാലും ,ഇല്ലെങ്കിലും മാര്‍ക്കിടുന്ന പതിവുണ്ട്.
പത്തില്‍ ,നാല് മാര്‍ക്കെങ്കിലും കൊടുക്കാത്തത് പ്രസിദ്ധീകരണത്തിന് അയക്കാറില്ല.
നോവലിന് മൂന്ന് മാര്‍ക്ക് കൊടുത്തു.
പക്ഷേ,എന്‍റെ കൂട്ടുകാരിയുടെ ജീവിതമാണത്.
അവള്‍,അത് വായിച്ച ശേഷം,പുതിയ ജീവിത സാഹചര്യത്തില്‍ എത്തണമെന്ന ഈയുള്ളവളുടെ മോഹം,വാശി ജയിച്ചു.
അതുകൊണ്ടാണ്,തിടുക്കപ്പെട്ട് എഴുതി,
എന്തായാലും,
എം.ടി.യും,ശത്രുഘ്നനും കൂടി അത് ഗൃഹലക്ഷ്മിയില്‍ കൊടുത്തു.
കടപ്പാടുണ്ട്.നന്ദിയും.
തീര്‍ത്ഥക്കാവടി (കഥാസമാഹാരം 2010 ഏകലവ്യ പബ്ലിക്കേഷന്‍സ് ,കോഴിക്കോട്) ഞാനറിയാതെ Amazon ല്‍ കട്ട് വിറ്റത്,ഈ പേജില്‍ എഴുതിയപ്പോള്‍,വില്‍പ്പന നിര്‍ത്തിയത് ഓര്‍ക്കുമല്ലോ.
സൂക്ഷ്മമായി പരിശോധിക്കൂ.
എന്തുകൊണ്ട്,?
പിറന്നു വീണ ഉടന്‍ സാഹിത്യഗുണം, നൈസര്‍ഗ്ഗിക പ്രതിഭ തീണ്ടാത്ത പല കുഞ്ഞുങ്ങള്‍ക്ക്‌,
സ്വര്‍ണ്ണക്കരണ്ടിയില്‍ തേനും,പാലും ലഭിക്കുന്നു?
അവരുടെ,പുസ്തകങ്ങള്‍ വിറ്റഴിയാന്‍, വിശാലമായ മാര്‍ക്കറ്റുകള്‍ തുറന്നിടുന്നു?
ഒരു സംശയവും വേണ്ട.
അവര്‍ക്ക്പിന്നില്‍,ശക്തമായ താങ്ങുണ്ട്.
എത്രയെത്ര അനുഭവ കുറിമാനങ്ങള്‍,കഥകള്‍ പുറംലോകം കാണാതെ നെടു വീര്‍പ്പോടെ
ഇരുട്ടിനോട്,
ഒപ്പം കിരണിനെപ്പോലെ,എന്‍റെ എഴുത്ത് ഇഷ്ടപ്പെടുന്നവരോടെല്ലാം സൌമ്യ മൃദു ഭാഷയില്‍ ചോദിക്കുന്നു...
അവ,അനുവാചകര്‍ക്ക് ആവശ്യമില്ലേ?
പ്രിയപ്പെട്ട കിരണ്‍,
സാഹിത്യത്തിന്‍റെ പിന്‍വഴികളിലേക്ക്,എത്തിനോക്കാന്‍ സഹായിച്ചതിന് സ്നേഹം അയക്കുന്നു.
നന്ദി.കടപ്പാട്.
നിന്‍റെ ചേച്ചി
കെ.എം.രാധ
1കിരണ്‍ രാജന്‍ പോള്‍ 2മക്കള്‍

No comments:

Post a Comment