Monday 13 April 2015

ബിജെപി സര്‍ക്കാരിനു നിഗൂഢ അജണ്ട?

കേന്ദ്ര ബിജെപി സര്‍ക്കാര്‍,കേരളത്തിലെ ഹൈന്ദവ ദരിദ്രരെ പിച്ച ചട്ടിയെടുപ്പിക്കരുത്.
കേരളത്തിലെ പണംവാരി ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കി,
സന്യാസികള്‍,നിയമജ്ഞര്‍,ആദിവാസി മുതല്‍ ബ്രാഹ്മണര്‍ വരെയുള്ളവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ .
അങ്ങനെ അഴിമതിയുടെ പഴുതടച്ച ഒരു ട്രസ്റ്റിന് കീഴില്‍,കൊണ്ടുവരാന്‍ മോഡി സര്‍ക്കാറിന് ദയവുണ്ടാകണം.
ദേവസ്വംബോര്‍ ഡിന്‍റെ ഒത്താശയോടെ, മാസം നാലും അഞ്ചും കോടി വരുമാനം ലഭിക്കുന്ന ,ഹിന്ദുവിന്റെ ക്ഷേത്രമുതല്‍ കൈയിട്ട് വാരി തിന്നാന്‍ മേലില്‍ 
കേരളം ഭരിക്കുന്നവരെ അനുവദിക്കരുത്.
കേരളത്തിലെ ഹൈന്ദവര്‍,വീട് വെയ്ക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ, വാടകവീട്ടില്‍ നരകിക്കുന്നവര്‍ക്ക് ക്ഷേത്ര വരുമാന ഫണ്ടില്‍ നിന്ന് പണം നല്‍കുക,
അവര്‍ക്ക്,വിദ്യാഭ്യാസം, മരുന്നും ചികിത്സാസഹായം നല്‍കാനും ഫണ്ട് ഉപയോഗിക്കുക.
കാരണം,അത്,ഹിന്ദുക്കളുടെ കാണിയ്ക്ക പണം.!,
ശബരിമലയില്‍ ,ഈ വര്‍ഷം ലഭിച്ച 184 കോടി രൂപ എവിടെപ്പോയി?
അവിടെയുള്ള നിരത്തുകള്‍ നന്നാക്കിയോ?
വാവരുടെ കാണിയ്ക്ക പെട്ടിയിലെ പണം ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുന്നതു പോലെ,
എന്തുകൊണ്ട് അയ്യപ്പസന്നിധിയിലെ ധനം ,ഹിന്ദുക്കളുടെ കണ്ണീരൊപ്പാന്‍ ഉപകരിക്കുന്നില്ല?
ഇതെഴുതുന്നവള്‍ക്ക് ഒരു ഹിഡന്‍ അജണ്ടയുമില്ല.
സര്‍വര്‍ക്കും തുല്യ നീതി ലഭിക്കണമെന്നേയുള്ളൂ.
2014 loksabha തിരഞ്ഞെടുപ്പിന് സ്വല്‍പ്പം മുന്‍പ്,ഇന്ത്യാ മഹാരാജ്യത്തെ ധനമാന്ദ്യം തീര്‍ക്കാന്‍ ഗുരുവായൂരിലെ സ്വര്‍ണ്ണമെടുക്കാന്‍, സോണിയ -മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍, കേരളത്തിലെ കോണ്ഗ്രസ് ജനപ്രതിനിധികളുടെ സഹായത്തോടെ വന്നപ്പോള്‍,
ക്ഷേത്ര വിശ്വാസികളുടെ എതിര്‍പ്പ് കൊണ്ടാണ് മടങ്ങിപ്പോയതെന്ന് ,കേന്ദ്ര ബിജെപി നേതൃത്വത്തെ അറിയിക്കട്ടെ.
ആശംസകള്‍
കെ.എം.രാധ
1.guruvayoor temple

No comments:

Post a Comment