Sunday, 5 April 2015

സമൂഹം ഞെട്ടിയത്?

കേരളീയ ജനാധിപത്യ സമൂഹം ഞെട്ടിയത്?
വയലാര്‍ രവി എന്നോര്‍ക്കുമ്പോള്‍,മാതൃഭൂമിയിലെ ,അപരിചിതയായ യുവ പത്രപ്രവര്‍ത്തകയെ ഓര്‍മ്മ വരും.
സൂര്യനെല്ലി കേസില്‍,പി ജെ.കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍,അടുത്ത് താന്‍ ഉണ്ടായിരുന്നോ എന്ന അധമ ചോദ്യം , വയലാര്‍ രവിയില്‍ നിന്ന് കേട്ടപ്പോള്‍ ,ഞെട്ടിപ്പോയി.
,പത്രപ്രവര്‍ത്തനത്തിന്‍റെ ബാല പാഠങ്ങള്‍ പരിശീലിക്കുന്ന , പെണ്‍കുട്ടിയോട്,വയലാറും ,
സൂര്യനെല്ലി പെണ്‍കുട്ടിയോട് മുന്‍ ന്യായാധിപന്‍ ബസന്തും ചൊല്ലിയ വാക്കുകള്‍ സമൂഹം എന്നും 
തങ്ക ലിപികളില്‍ എഴുതി വെയ്ക്കും.
കാമുകനാല്‍,വഞ്ചിതയായ കൌമാരക്കാരി പെണ്‍കുട്ടി,
മറ്റ് പല കൈകളിലൂടെ ഞെരിഞ്ഞമര്‍ന്ന്,
ഒടുവില്‍,പോലീസ് വലയത്തിലെത്തിയപ്പോള്‍,കൊടുത്ത മൊഴികള്‍ ഏറ്റവും സത്യമായിട്ടുള്ളത്‌.
അത്,ചൊദ്യം ചെയ്ത്,പി.ജെ.കുര്യന്‍റെ പിറകെ പിന്തുണ,സഹായവുമായി ചെന്ന എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍ നായരും,വയലാറും,ബസന്തും,ശശി തരൂരും അക്ഷന്തവ്യമായ തെറ്റാണ് ചെയ്തതെന്ന് ,ആര്‍ക്കാണറിയാത്തത്?
പെണ്‍കുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്നത് കാണുമ്പോള്‍,
പൊട്ടിച്ചിരിക്കുന്നവര്‍ സ്വന്തം മക്കള്‍ക്കാണ് ഈ ദുരവസ്ഥ വന്നതെങ്കിലോ ,എന്ന് ചിന്തിക്കാത്തതെന്താണ്?
കെ.എം.രാധ

No comments:

Post a Comment