Sunday 26 May 2013

കഥ
                 ജഹാംഗീര്‍                                      
                                                                  കെ.എം.രാധ
   '' ഹലോ....''
           നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ട സ്വരത്തിലെ തിരിച്ചറിവ് അയാളെ ഒരു നിമിഷം..മനസ്സ്..എങ്ങോ....എവിടെയോ..ഒരു വിങ്ങല്‍..
     'എങ്ങനെ നമ്പര്‍ കിട്ടി''
''ങ്ഹാ...ആ കഥയൊക്കെ തമ്മില്‍ കാണുമ്പോള്‍ പറയാം,പൂര്‍വിദ്യാര്‍ത്ഥി സംഗമം,വരണം.കുടുംബസമേതം.''
   ജഹാംഗീര്‍. ,ഒരു മാത്ര വേദനയില്‍ ഒളിഞ്ഞു.
''എന്താ ...മിണ്ടാത്തെ?''
''  സുലൈഖ  പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു''   
പെട്ടെന്ന്,അപ്പുറത്ത്,നിശ്വാസം,പതുക്കെ....
''ഒന്നും അറിഞ്ഞില്ല..ജഹാംഗീറിന്റെ നിക്കാഹ് പോലും ..സോറി.പിന്നെ...''
'',സുലൈഖക്ക്,മീരയെ  നന്നായിട്ടറിയാം. മകന്‍ യുഎസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍...... ,ഭാര്യയും രണ്ട് കുഞ്ഞുങ്ങളും.. അവിടെ ,സ്ഥിരതാമസം.''
''കോളജ്‌ ദിനങ്ങള്‍ അരികിലെത്താറില്ല....അല്ലെ.എവിടെ നേരം അല്ലേ ?
                      പലപ്പോഴും, ഉള്ളിലുള്ളത് നേര്‍വിപരീതം പറയുക മീരയുടെ സ്വഭാവം.
          ചോദ്യം അനാവശ്യമെന്ന് ഇരുവര്‍ക്കും തോന്നി
      'മീരയുടെ.....''
`ഓ...മോളും സോഫ്റ്റ്‌വെയര്‍ തന്നെ.കഴിഞ്ഞ മാസം,വിവാഹം. ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍, ഞങ്ങള്‍ രണ്ടും  ഇവിടെ.സ്വസ്ഥം. ജഹാംഗീര്‍ .നിര്‍ബന്ധമായും വരണം .നമ്മളെല്ലാം ഇനി എത്ര കാലം ?'
അലകടല്‍...,ഇരമ്പുന്നു,..വാക്കുകള്‍ ,നോവുന്നു.
      ''പാടില്ല.ജഹാംഗീര്‍,  മതങ്ങള്‍ക്കിടയില്‍പ്പെട്ട് മുറുകുന്ന നമുക്ക് ഒന്നായാലും,ഇല്ലെങ്കിലും സ്വസ്ഥത കിട്ടില്ല. പിന്നെ,കാലമേറെ കഴിഞ്ഞ്, വയസ്സാവുമ്പോള്‍..., എന്നെങ്കിലും..കാണും,അന്ന്,ഇതെല്ലാം കളി തമാശയായിട്ടേ,തോന്നൂ.''
മീരയുടെ കണ്‍കോണില്‍ കണ്ണീര്‍സ്പര്‍ശം.
                                 ''ജഹാംഗീര്‍.. ....., നമ്മുടെ   പഴയകാലത്തെത്തി.....അല്ലേ?''
അയാള്‍,ചെറുതായൊന്ന് ഞെട്ടി.
''ശരിയാണ്''
ഒരു കാര്യം ചോദിച്ചാല്‍ പിണങ്ങുമോ'' 
'മീരയുടെ സ്വരം എന്നും ഒപ്പമുണ്ടായിരുന്നു....പക്ഷേ.....
''ഇല്ല''
''എന്തുകൊണ്ട് വീണ്ടും ഒരു.....''
എന്തിന്.!ആ പഴയ ജഹാംഗീറില്‍ നിന്ന് മാറാന്‍ മയ്യത്തെടുക്കും വരെ കഴിയില്ല''
    മൌനത്തിന് എന്തൊരു.ആര്‍ദ്രത!...
 'വരില്ലേ''
    അവളുടെ നേര്‍ത്ത സ്വരത്തിന് വല്ലാത്തൊരാകര്‍ഷണം.
    'വരും ,'ഉറപ്പ്''
    ''ഹാവൂ...ആശ്വാസമായി''
     കോളേജ്‌ കാമ്പസ്സില്‍ കവിത,നാടകം,,പ്രസംഗത്തിന് മാറി മാറി ഒന്നും രണ്ടും സ്ഥാനങ്ങള്‍........,നിറഞ്ഞ  സദസ്സ് സാക്ഷിയായി ഏറ്റുവാങ്ങുന്നത്,.പതുക്കെപ്പതുക്കെ..പരസ്പര ബഹുമാനം,.ലൈബ്രറിയില്‍ .നിശ്ശബ്ദ കൂടികാഴ്ച്ചകള്‍, ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങും പ്രണയമന്ത്രങ്ങള്‍...>>..
''വീട്ടില്‍ വിളിക്കുന്ന പേരും ഇഷ്ടം....പ്രിന്‍സ് സലീമിനെ ഓര്‍ക്കും''
 അകലെ ചെറുരേഖ പോലെ നിനവുകള്‍ അയാളെ ചുറ്റിപിണഞ്ഞു.
     '' ചരിത്രം പഠിച്ചു,പഠിച്ച് രാജകുമാരന്മാരെ പ്രണയിച്ചു തുടങ്ങി അല്ലേ ?ഈയുള്ളവന്‍ സുന്ദരനല്ലേ''
     'അതേ?you are really handsome''  
    മീരയുടെ വാക്കുകളില്‍ അലിഞ്ഞലിഞ്ഞ്...
    ''നിങ്ങള്‍ക്കൊക്കെ എത്ര കല്യാണം വേണമെങ്കിലും ആവാം.ജീവിത സഖിക്ക് അസുഖം..പല കാരണങ്ങള്‍.!.....>ഇതൊക്കെ ശരിയോ?പലരും ആ     സ്വാതന്ത്ര്യം ദുരുപയോഗം....''
പെട്ടെന്ന് ജഹാംഗീര്‍ 'ഗൌരവത്തോടെ
    ''മീര ഞങ്ങളുടെ മതത്തെ ആക്ഷേപിച്ചുവെന്ന് മതപണ്ഡിതരോട് പരാതിപ്പെടും.''
മീരയുടെ മുഖം പേടിച്ച്.,വെറുങ്ങലിച്ച്...
 ജഹാംഗീര്‍,പൊട്ടിച്ചിരിച്ചു.
''ഈയുള്ളവന്‍ നിക്കാഹ് കഴിക്കുമെങ്കില്‍... >.....ഒരേ ഒരാളെ മാത്രം. ''
''ആ പെണ്ണ്...സുകൃതം ചെയ്തവള്‍...........>.....''മീരയുടെ നൊമ്പരം മിഴികളില്‍ വായിച്ചെടുക്കാം.
............................................................................................
നമ്പര്‍ അമര്‍ത്തുമ്പോള്‍,മീര തീരുമാനിച്ചു...... വരാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍,നിര്‍ബന്ധിക്കണം,ജഹാംഗീര്‍ വരും.....
ഹലോ...
ഫോണ്‍ എടുത്തത് മറ്റാരോ .......
 ‘’ ജഹാംഗീറിനെ ,വിളിക്കൂ..നാളെ,കൂട്ടായ്മയെന്ന് ഓര്‍മപ്പെടുത്താനാണ്''.
       '' അറിയാം.ബാപ്പ.,പോയി.കഴിഞ്ഞാഴ്ച ഇതേ ദിവസം,ഇതേ നേരത്ത്.''
 പെട്ടെന്ന് , അപ്പുറത്ത്   ''അയ്യോ''.വിളിയില്‍...............>.....ഫോണ്‍ ബന്ധം മുറിഞ്ഞു.

.
Click here to Reply or Forward

ഇളംതെന്നലറിയാതെ

   കഥ                                                    ഇളംതെന്നലറിയാതെ    
                                                                                                                            കെ.എം.രാധ             

 സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള  വസ്ത്രം ധരിച്ച്ഏറ്റവും പുതിയ ക്രീമിട്ട്  മുഖം നന്നായി മിനുക്കി ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
 'നിന്നോട് പല വട്ടം പറഞ്ഞു കല്യാണത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക്  മുന്‍പും നീ വില കൊടുത്തിട്ടില്ല.''
 അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കും.  ,ഇനി . ഒരിക്കലും...അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം. ......''
സുമ,അമ്മയെ  ദേഷ്യത്തോടെ നോക്കി.
,അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് ...പോകരുതേ'' 
       വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍  സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ  ചിരി, .
     കൂട്ടുകാരി ,  ജയ അടുത്ത് വന്ന് പതുക്കെ: ....
 ''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
 അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.അച്ഛന് എന്നെ  ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'...''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
''  കാര്‍മുകില്‍ മൂടിയ നിന്നെ  പ്രകാശത്തിലെത്തിക്കാന്‍....>.....ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''സുമിയുടെ  ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ .കേട്ട് ജയ അദ്ഭുതപ്പെട്ടു.
''  ഓടിട്ട വീട്ടിന്‍ മുകളില്‍  മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാ.വില്‍  ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം  അച്ഛന്‍  നടപ്പാക്കി.നല്ലത് വരട്ടെ.''
ജയ യ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,ജയയെ മാറ്റി നിര്‍ത്തി  ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കത്  താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു....ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍  അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി    വിവാഹ  മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍,സുമി ...
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരം സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന്  വിഷമമുണ്ടായോ...ആര്‍ക്കറിയാം?പക്ഷേ.....നിന്‍റമ്മ,പാവം.അവര്‍ക്കിത് താങ്ങാനാവില്ല. '' 
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ ....എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍  കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും''
ജയ,  പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്പാചകംതുണികള്‍  അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന്  പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ  തന്നെ  ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....>   അച്ഛന്‍റെ  .ഭീഷണിയില്‍ മടുത്ത്  കയര്‍ കെട്ടി ആറ്റില്‍  ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
         അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി  സുമി ഉറക്കം  വരുന്നു ,  കിടയ്ക്കയില്‍   പുതു വിരിപ്പ് വിരിയ്‌ക്കണമെന്ന്  ശഠിച്ച് അരികിലെത്തിയത്,  ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ്  പിന്തിരിയാന്‍   കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
           അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം  കതിനവെടികളാല്‍ പൊട്ടിത്തെറിച്ച്,  ഉലഞ്ഞത്....തേങ്ങലുകള്‍,പിരാക്ക്‌..,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
     ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ  ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍   പൊട്ടിച്ചിരിച്ച് അചഛനെ..വിരട്ടി  തിരിച്ചയച്ചത്,....
ഇപ്പോള്‍ ,സുമിക്ക് കാര്യങ്ങള്‍ വ്യക്തത......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങ ളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
    അപ്പൂപ്പന്‍റെ  കര്‍ക്കശത ,തന്നെയാണ് അചഛന്‍റെതുമെന്ന്   സുമിക്ക്    മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
     തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം  അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി   കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ടവിപരീത ബുദ്ധിയില്‍ നിന്ന്      
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക്  സുമി എടുത്തു ചാടി .                    ,
      സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍  ''കോടതി ചെലവ് വിധിച്ചതിലും അധികം പണം   നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത്   മോളെ എന്നന്നേക്കും.അകറ്റാനുള്ള   ആ  സൂത്രശാലിയുടെ..തന്ത്രമെന്ന്,മ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന് അമ്മയുടെ  വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
       ബസ്സിറങ്ങി,  സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....സുമിയുടെ കരച്ചില്‍ .,വീടിന്‍ അതിരുകള്‍ കടന്നു 
 പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
''   ഞാനും കൂടി   പോയാല്‍     മോള്‍ക്ക്‌   പിന്നെ ആരുണ്ട്‌?''.
            ഇരുവര്‍ക്കും ഇടയിലൂടെ    ഇളംതെന്നല്‍ കടന്നുപോയി....

കഥ 
         ഇടിപൊളി
                                                         കെ.എം.രാധ

          പോലീസ്‌ ഓഫീസര്‍ ഉത്തമന്‍ ആകെ അങ്കലാപ്പില്‍....
സര്‍ക്കാര്‍ കണ്ടെത്തിയ 533ക്രിമിനല്‍ പശ്ചാത്തല നിയമപാലകരില്‍ ഒരാള്‍ ഉത്തമനെന്ന് കോടതി,....                     
      തള്ളും തലോടലും മാറിമറിഞ്ഞ് വന്നാല്‍  ശിക്ഷയില്ലാതെ,സാഹചര്യതെളിവുകളുടെ അഭാവത്തില്‍  ഉത്തമന്‍ നിരപരാധിയായി , അഗ്നിശുദ്ധിയില്‍  സ്ഫുടം ചെയ്ത് ജ്വലിക്കും രത്നമായി.തിരിച്ചു വരാം.
         ഈയിടെ മാത്രം.അറിഞ്ഞ രക്തസമ്മര്‍ദ്ദം,പ്രമേഹരോഗങ്ങള്‍ക്ക് പരിഹാരം ഒരു ഗ്ലാസ് കയ്പ്പയ്ക്ക കഷായം.
    ഉത്തമന്‍ പാവയ്ക്കാനീര്‍ ഒറ്റ വലിയ്ക്ക് കുടിച്ചുതീര്‍ത്തു.
 
        പ്രഭാവതിയുടെ കറുത്ത മുഖം ചൊരിയും വാക്കുകള്‍....>>>>......
     'എല്ലാ രാഷ്ട്രീയക്കാരും  ചങ്ങാതിമാര്‍,നിങ്ങള് അവന്മാരുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനും.കൊള്ളാം..ഹഹാ.അവര്‍ക്കൊപ്പം.മൃഷ്ടാന്നഭോജനം, ,കുടി,പെണ്ണ്പിടുത്തം....ഒടുവില്‍ ,നിങ്ങള് മാത്രം കുടുങ്ങി.നന്നായി''
.      ഉത്തമന്‍,  നിശ്ശബ്ദന്‍......>.
    ഈ മനുഷ്യന്‍ എന്ന് എന്റടുത്ത് വന്നുവോ,അന്ന് തൊട്ട്  കണ്ടകശനി ..മോളെ ഓര്‍ത്ത് മാത്രമാണ് നി`ങ്ങള്‍ക്കൊപ്പം ഇത്രക്കാലം കഴിഞ്ഞത്..,ഉള്ള ദൈവങ്ങള്‌ുടെയെല്ലാം   കാല്‍ക്കല്‍ വീണ്  പ്രസാദിപ്പിച്ച്  ഒടുവില്‍ പരിചയക്കാര്‍ വഴി   ഒപ്പിച്ചെടുത്ത   ബന്ധം..ഈ കല്യാണമെങ്കിലും നടന്നാല്‍ മതിയായിരുന്നു.. 
          പ്രഭാവതിയുടെ ചിന്തകള്‍ അറ്റമില്ലാതെ തുടര്‍ന്നു
  
'ഈശ്വരാ...ഇനി കഷ്ടിച്ച് മൂന്നാഴ്ച മാത്രം.ആഭരണങ്ങള്‍  ,കല്യാണ വസ്ത്രങ്ങള്‍,..ഒന്നും വാങ്ങിയിട്ടില്ല..ധാടി-മോടിക്ക്.പലതരം ക്ഷണക്കത്തുകള്‍ അച്ചടിച്ച്‌ വിതരണം നടത്തി. .എന്നിട്ടെന്തു കാര്യം. ? ചുരുങ്ങിയത് ആയിരം പേരെങ്കിലും വിവാഹത്തിന് വരും.''

പ്രഭാവതിയുടെ കടുത്ത പ്രയോഗങ്ങള്‍ ,അയാള്‍ക്ക് പരിചിതം.  
 ഉത്തമന് ചൊറിച്ചില്‍.... കൂടിക്കൂടി.വന്നു.

''എടീ...കാട്ടുപോത്തേ...മോള്‍ടെ കാര്യം നിശ്ചയിച്ച സമയത്ത് ഞാന്‍ നടത്തും.''
   
ഉത്തമന്‍ മൊബയിലെടുത്തു.

''എടോ....പറഞ്ഞതുപോലെ...കാര്യം റെഡിയായോ?..''
       അപ്പുറത്ത് ,പൊട്ടിച്ചിരി
   '' ഏമാന്‍ ടിവിയില്‍ ലൈവ് ആയി ഒന്നും കാണുന്നില്ലേ?ങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു.മേലില്‍ സാറ് പറയുന്നിടത്ത് പോയി വല്യതെന്നല്ല ഒരു മോഷണവും നടത്തരുതെന്നാ ഞങ്ങള്‍ടെ സംഘ തീരുമാനം.സോറി''
    
    തസ്കര തലവന്‍റെ  വാക്കുകളില്‍ പടര്‍ന്ന കല്ലേറില്‍ തളരാതെ......
....ഉത്തമന്‍  അകത്ത് ചെന്ന്, കാലാകാലങ്ങളിലായി ഓഫീസില്‍ നിന്ന് ശേഖരിച്ച ഫയലുകളുടെ  നക്കല്‍   താളുകള്‍ മറിച്ച് ഗവേഷണം നടത്തി തുടങ്ങി                              ...                          
  അന്ന് വരെ കവര്‍ച്ച കേസുകള്‍ തെളിയിക്കാന്‍ പോയ ഭവന-സ്വര്‍ണവ്യാപാരസമുച്ചയങ്ങളുടെ ബ്ലൂപ്രിന്റ്  തിരഞ്ഞുപിടിച്ചു,  
        വരും രാത്രികളില്‍........>.....ഇടിപൊളി ഒറ്റയാള്‍ ഓപ്പറേഷന്>>>>>......

m k harikumar

കഥ

 രണ്ട് ദൃശ്യങ്ങള്‍ക്കപ്പുറം
                    കെ.എം.രാധ
    സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട് വാക്കും നല്ലതെന്നേ തോന്നൂ) 
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.?’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! നാരീമണികള്‍ക്ക് എല്ലാം മറച്ചുവച്ച്  എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’

  സീതയെ നോക്കി വീണ്ടും എന്തോ ചൊല്ലാന്‍.....?.പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്നറിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി.,സത്യവതിയുടെ വാക്കുകളില്‍ കീഴടങ്ങി..
..സീതയുടെ, .ഉള്ളിലെ നെരിപ്പോടില്‍,കൊടുംവേദനകള്‍ ഉമിത്തീയായി                             . കത്തി പടര്‍ന്നു.
എങ്ങനെയാണ്?.ഈ അഭിനവ പെരുംകാളിയെ,മെരുക്കി, കൌമാരം തികയാത്ത പൊന്നുമോളെ..മോചിപ്പിക്കുക? ...
സീത,മേദിനിയെ ദയ യാചിച്ച്, മനസ്സില്‍ ചേര്‍ത്തുപിടിച്ചു.
‘’എന്തേ..''മേദിനിയെ നോക്കി പേടിപ്പിക്കുന്നത്?മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി.,സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവളെന്ന്!
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’സത്യവതിയുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട മേദിനീ....നീ ..ഈ കെട്ടിലമ്മയെ
പിടിച്ചു തള്ളി പുറത്താക്ക്'' .
സീതയുടെ നുറുങ്ങും മനസ്സില്‍ ഒരായിരം വെള്ളിടി വെട്ടി
ഒറ്റയ്ക്ക്,വന്നത്..അബദ്ധമായി...വന്നില്ലെങ്കിലോ?......
''പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’

സത്യവതി,മിനുത്ത ചാരു കട്ടിലില്‍ കിടന്ന് വീണ്ടും വിചാരണകോടതിയായി മാറുന്നു.  
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്താക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.,കണ്ണീര്‍ ഒരു ചെറു വഴി തേടി കവിളിന് കീഴെ....   
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ കീറി,.മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
സത്യവതിയുടെ പൊട്ടിച്ചിരി,പരിഹാസം അസഹ്യം....
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ..മുന്നാ..നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..
    ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ ,സീതയ്ക്ക്,മുന്‍പില്‍.!!!11!!1.........!!....>>........................
  ................................................................................................................................... 
 വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

Click here to Reply or Forward
Click here to Reply or Forward
പ്രിയപ്പെട്ട ഫൈസല്‍ ബാവ....
പി.....കുറിപ്പ് വായിച്ചു.  ആ സ്വപ്നാടക,ഏകാന്ത പഥികന്‍  ,ഭ്രമാത്മക ഭിക്ഷുവിന്‍റെ....             അമൂര്‍ത്ത,മുഗ്ദ്ധ,പ്രതീകാത്മക,കാവ്യാംഗനയെ മലയാളികള്‍  -   ഇതര പൂര്‍വീക  കവികളെപ്പോലെ-ആഘോഷിച്ചിട്ടില്ല.ആ അനശ്വര പ്രതിഭയ്ക്ക്  മുന്‍പില്‍ കൂപ്പുകൈകളോടെ....കെ.എം.രാധ

Friday 24 May 2013

കഥ
             രണ്ട് ദൃശ്യങ്ങള്‍
                    കെ.എം.രാധ
    സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട് വാക്കും നല്ലതെന്നേ തോന്നൂ) 
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.?’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! നാരീമണികള്‍ക്ക് എല്ലാം മറച്ചുവച്ച്  എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
  സീതയെ നോക്കി വീണ്ടും എന്തോ ചൊല്ലാന്‍.....?.പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്നറിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി.,സത്യവതിയുടെ വാക്കുകളില്‍ കീഴടങ്ങി..
..സീതയുടെ, .ഉള്ളിലെ നെരിപ്പോടില്‍,കൊടുംവേദനകള്‍ ഉമിത്തീയായി                             ... കത്തി പടര്‍ന്നു.എങ്ങനെയാണ്?.ഈ അഭിനവ പെരുംകാളിയെ,മെരുക്കി, കൌമാരം തികയാത്ത പൊന്നുമോളെ..മോചിപ്പിക്കുക? ...
സീത,മേദിനിയെ ദയ യാചിച്ച്, മനസ്സില്‍ ചേര്‍ത്തുപിടിച്ചു.
‘’എന്തേ..''മേദിനിയെ നോക്കി പേടിപ്പിക്കുന്നത്?മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി.,സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവളെന്ന്!
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’സത്യവതിയുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട മേദിനീ....നീ ..ഈ കെട്ടിലമ്മയെ
പിടിച്ചു തള്ളി പുറത്താക്ക്'' .
സീതയുടെ നുറുങ്ങും മനസ്സില്‍ ഒരായിരം വെള്ളിടി വെട്ടി
ഒറ്റയ്ക്ക്,വന്നത്..അബദ്ധമായി...വന്നില്ലെങ്കിലോ?......
''പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതി,മിനുത്ത ചാരു കട്ടിലില്‍ കിടന്ന് വീണ്ടും വിചാരണകോടതിയായി മാറുന്നു.  
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്താക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.,കണ്ണീര്‍ ഒരു ചെറു വഴി തേടി കവിളിന് കീഴെ....   
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ കീറി,.മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
സത്യവതിയുടെ പൊട്ടിച്ചിരി,പരിഹാസം അസഹ്യം....
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ..മുന്നാ..നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..
    ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ ,സീതയ്ക്ക്,മുന്‍പില്‍.!!!11!!1.........!!....>>........................
  ................................................................................................................................... 
 വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

Thursday 23 May 2013

കഥ കാണാവഴികള്‍
കെ.എം.രാധ

കളിക്കൂട്ടുകാരി, ,നിത്യയുടെ മാറിലേയ്ക്ക് ആര്‍ത്തലച്ചു വീണു.
''കരയരുത്.....സാരമില്ല...''
നിത്യ, അവളുടെ കണ്ണീര്‍ വീണ മുഖം തഴുകി.,പലരുടെ പലമട്ടിലുള്ള ജീവിതം ഇടറും വാക്കുകളില്‍ അവള്‍ക്ക് മുന്‍പില്‍ നിരത്തി.
''ഇല്ല..വയ്യ.ഇതെനിക്ക് താങ്ങാനാവില്ല''......അവള്‍ എന്തൊക്കെയോ പിറുപിറുത്തു
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രിയന്‍ ഹൃദയാഘാതത്താല്‍ നഷ്ടപ്പെട്ടത്, ഒരു ചെറു ജോലിയില്‍ മുഴുകി,.രാപകല്‍, മകന്‌ വേണ്ടി ഇക്കാലമത്രയും .തീയില്‍ ചവുട്ടി..ഒരു പൂക്കാലവരവിന് കാത്തിരുന്നത്.
......ഒടുവില്‍ ,ഇരുപത്തെട്ടുകാരന്‍ ,,.എംബി എക്കാരന്‍ ,മകന്‍ ഉയര്‍ന്ന തൊഴില്‍ നേടി തന്നേക്കാള്‍ ഇരുപത് വയസ്സ് മൂപ്പുള്ള വിവാഹമോചിതയ്ക്ക് ഒപ്പം....സുഖത്തിന്റെ കാണാവഴികള്‍ തേടുന്നത്....
നിത്യ ,അവളെ സാവധാനം ദേഹത്ത് നിന്ന് അടര്‍ത്തി മാറ്റി മെത്തയില്‍ കിടത്തി .
അബോധത്തില്‍, ദുഃ സ്വപ്നങ്ങളുടെ. താഴ്‌വരയില്‍ അലയുന്ന ,സ്നേഹിതയുടെ ചെവിയില്‍.,ചുണ്ടുകള്‍ ചേര്‍ത്തു...
''ഒക്കെ ശരിയാവും...മകന്‍ തിരിച്ചു വരും.ഇന്നല്ലെങ്കില്‍...>>....നാളെ.....

2 minutes ago
''വിനാശകാലേ വിപരീത ബുദ്ധി'' 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതനേതാക്കളെ (ഇരുവരെയും പരിചയമില്ല,)                  പരിഹസിക്കും മുന്‍പ്.....സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി തെരുവ് യുദ്ധങ്ങള്‍   നടത്തി,വിഎച്ച്എസ്‌സി ഡയറക്ടറെ കരിഓയില്‍ ഒഴിച്ച്....കോമാളിക്കളികള്‍ നടത്തുമ്പോള്‍ ഓര്‍ക്കൂ... വരും..തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന്....
         കഷ്ടം.വ്യാജനും,തീവ്രവാദവും,പെണ്‍  പീഡനങ്ങളും കൊടി പാറിച്ച്,  കുറ്റവാളികള്‍ സ്വൈരവിഹാരം  നടത്തി ,ആതുരാലയങ്ങള്‍  ശവപ്പറമ്പുകളായി  ജനം വെള്ളത്തിനും വെളിച്ചത്തിനും നെട്ടോട്ടമോടുമ്പോള്‍....,ഇതൊന്നും പരിഹരിക്കാതെ....എല്ലാം തൃണ സമം കാണുന്ന കോണ്ഗ്രസ് നേതൃത്വത്തേക്കാള്‍, എളിയ നിലയില്‍   ഗുമസ്തപ്പണിയെടുത്ത്,കള്ള്‌ വ്യാപാരം നടത്തി,ഉയര്‍ച്ചയിലെത്തി,ധാരാളം  ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് സമുദായത്തിലെ പ്രബലനേതാക്കളെ അടച്ചാക്ഷേപിക്കുന്നതിന് വലിയ വില നല്‍കേണ്ടി വരും.
  മതേതരന്‍ ചെന്നിതലയ്ന്മാര്‍ മുഖ്യമന്ത്രിയെന്നല്ല,പ്രധാനമന്ത്രി ആയാല്‍ പോലും കേരളത്തിലെ  ഭൂരിപക്ഷത്തിനു ഒരു ആനുകൂല്യവും ലഭിക്കില്ല.കോണ്ഗ്രസ്സിന്റെ പ്രീണന നയത്തിന് അന്ത്യമടുത്തു വെന്നതിനു ഏറ്റവും വലിയ തെളിവുകളാണ് തിങ്ങി നിറയും മൈതാനത്ത് രാഹുല്‍ഗാന്ധിയ്ക്കും,അദ്ദേഹത്തെ പ്രകീര്‍.ത്തിച്ച വയലാര്‍ രവിമാര്‍ക്കും ജനം ഒരു കൈയടി പോലും നല്‍കാതെ തീര്‍ത്തും വെറുങ്ങലിപ്പോടെ....നിലകൊണ്ടത്..അല്ലാ...ഇത്തരം ആക്രോശങ്ങള്‍ ഘടകകക്ഷികളെ പ്രതിനിധാനപ്പെടുത്തുന്ന ഏതെങ്കിലും മതാചാര്യന്‍മാരുടെ   നേര്‍ക്കായിരുന്നെങ്കില്‍